യുപിയിൽ ഇടിമിന്നലേറ്റ് ഒറ്റ ദിവസം 38 മരണം

ലഖ്നൗ: ഉത്തർപ്രദേശിൽ കനത്ത നാശം വിതച്ച് അതിതീവ്രമഴയ്ക്കൊപ്പം ഇടിമിന്നലും. സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് 30 ലധികളം ആളുകൾ മരിച്ചതായി റിപ്പോർട്ട്. ബുധനാഴ്ചയുണ്ടായ ഇടിമിന്നലാക്രമണത്തിലാണ് വ്യത്യസ്ത സ്ഥലങ്ങളിലായി 38 ഓളം പേർ മരിച്ചത്. ദുരന്തം വിതയ്ക്കുന്ന മൺസൂൺ വെള്ളപ്പൊക്കത്തിനിടയിലാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച വൈകീട്ട് 4 നും 6നും ഇടയിലാണ് ശക്തമായ മഴയക്കൊപ്പം ഇടിമിന്നലുണ്ടായത്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. പൂർവാഞ്ചലിൽ 10, സുൽത്താൻപൂരിൽ 7, ചന്ദൗലിയിൽ […]

സിപിഎം മുൻ ലോക്കൽ സെക്രട്ടറി ബിജെപി അംഗത്വം സ്വീകരിച്ചു

അടൂർ: സിപിഎമ്മിൽ നിന്നും രാജി പ്രഖ്യാപിച്ച മുൻ ലോക്കൽ സെക്രട്ടറി ബിജെപി അംഗത്വം സ്വീകരിച്ചു. ഏനാത്ത് കിഴക്കുപുറം കുഴിയത്ത് അരുൺ കുണാറിനെ ബിജെപി അടൂർ മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ സ്വീകരിച്ചു. സിപിഎമ്മിന്‍റേത് ഇരട്ട താപ്പാണ്. തെറ്റു തിരുത്തിയല്ല കൂടുതൽ തെറ്റിലേക്കാണ് സിപിഎം പേവുന്നത്. സഹകരണ ബാങ്കുകളിൽ വലിയ ക്രമക്കേടുകൾ നടത്തുന്നത് സിപിഎമ്മാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് സിപിഎം പണം സമ്പാദിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. ഏനാത്തെ സഹകരണ ബാങ്കുകളിലെ അഴിമതി സിപിഎം പത്തനംതിട്ട […]

ഷൂ ധരിച്ചെത്തിയതിന് പ്ലസ്‍ വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്‍റെ ക്രൂരമർദനം; ദൃശ്യങ്ങൾ പുറത്ത്

കാസർകോട്: ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്‍റെ ക്രൂരമർദനം. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. എന്നാൽ മർദനമേറ്റ കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ കുട്ടിയ്ക്ക് തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിൽ പോകാതെയായി. അപ്പോഴും മർദനമേറ്റ കാര്യം കുട്ടി പറഞ്ഞില്ലെന്നാണ് കുടുംബം പറയുന്നത്. എന്നാൽ വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വീട്ടുകാരടക്കം ഇക്കാര്യമറിയുന്നത്. മർദിച്ച കാര്യം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് […]

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം: പാലാ – ഈരാറ്റുപേട്ട റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കളത്തൂക്കടവ് കുന്നപ്പള്ളിൽ എബിൻ ആണ് മരിച്ചത്. പാലാ റോഡിൽ അമ്പാറ അമ്പലം ജങ്ഷന് സമീപം വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ ജോലി സ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനടയിൽ പാലാ ഭാഗത്തുനിന്നും വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ എബിനെ ഭരണങ്ങാനത്തുള്ള […]

വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി; സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു

തിരുവനന്തപുരം : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്‍റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം സ്വീകരിച്ചു. രാവിലെ ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ ഔട്ടർ ഏരിയയിലേക്ക് കപ്പലെത്തിയത്. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം കപ്പലിനെ വരവേറ്റു. ബർത്തിംഗ് നടപടികൾ പുരോഗമിക്കുകയാണ്. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട […]

രോഹിത്തിനെ കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു

കാലടി: രോഹിത്തിനെ കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. കാലടി ശ്രീങ്കര കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫെയ്‌സ്ബുക്ക് പേജുകളിലിട്ട സംഭവത്തിൽ കോളേജിലെ മുൻ വിദ്യാർഥിയും, എസ്എഫ്‌ഐ നേതാവുമായിരുന്ന രോഹിത്തിനെ വീണ്ടും കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്ക് പേജുകളിലിട്ടതിനാണ് ഇന്ന് കസ്റ്റഡയിലെടുത്തിരിക്കുന്നത്. രോഹിത്തിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.  

വീണ്ടും കോളറ, തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം :  നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു.   രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.  രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ മാസം ഇതോടെ നാല് കോളറ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നേരത്തെ കാസർകോട് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; തൃശൂർ സ്വദേശിയായ വിദ്യാർഥി എറണാകുളത്ത് ചികിത്സയിൽ

തൃശൂർ: തൃശൂരും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ7-ാം ക്ലാസ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തൃശൂരിൽ ആദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി നിലവിൽ എറണാകുളത്ത് ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നാല് വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം 23 വയസുകാരി ജീവനൊടുക്കി

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ 23 കാരിയായ ആദിവാസി യുവതി 4 വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ദഹാനു മേഖലയിലെ സിസ്‌നെ ഗ്രാമത്തിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവ് മദ്യപിച്ചു വഴക്കിടാറുണ്ടെന്നു വീട്ടിൽ ദിവസങ്ങളോളം വരാറില്ലെന്നും കാസ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ തിരിച്ചെത്തിയ ഇയാൾ സുഹൃത്തുക്കൾക്കൊപ്പം വീണ്ടും പോകാൻ ഒരുങ്ങിയതോട് ഇത് ചോദ്യം ചെയ്ത ഭാര്യയോട് ഇയാൾ ദേഷ്യപ്പെടുകയും മർദ്ധിക്കുകയും ചെയ്തു. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ യുവതി മകളെ […]

ക്ഷേമപെൻഷൻ വർധിപ്പിക്കും, കുടിശിക 2 ഘട്ടങ്ങളായി നൽകും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് നിയമസഭിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമപെൻഷന്‍റെ 5 ഗഡു കുടിശിക നൽകാനുണ്ട്. അത് സമയബന്ധിതമായി കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷം രണ്ട് ഗഡുവും 2025-26 സാമ്പത്തിക വർഷത്തിൽ മൂന്നു ഗഡുവും വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പെൻഷന്‍റെ ഭൂരിഭാഗവും സംസ്ഥാന സർക്കാരാണ് നൽകുന്നത്. നാമമാത്രമായ കേന്ദ്ര വിഹിതം മാത്രമാണ് ലഭിക്കുന്നത്. ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍ എന്നീ മൂന്നു […]

ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ലൈസൻസില്ല; മറ്റ് ആർടിഒ പരിധികളിൽ പരിശോധിക്കാൻ എംവിഡി

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. മറ്റ് ആർടിഒ, സബ് ആർടിഒ പരിധിയിൽ ലൈസൻസുണ്ടോയെന്ന് മോട്ടർ വാഹന വകുപ്പ് പരിശോധിച്ച് വരികയാണ് ഞായറാഴ്ചയാണ് നമ്പർ പ്ലേറ്റില്ലാത്ത രൂപം മാറ്റിയ ജീപ്പുമായി ആകാശ് തില്ലങ്കേരി സവാരി നടത്തിയത്. പിന്നാലെ വാഹനം തിരിച്ചറിഞ്ഞ് ഉടമക്കെതിരേ എംവിഡി നടപടിയെടുത്തിരുന്നു. 9 കുറ്റങ്ങളാണ് എംവിഡി ചുമത്തിയത്. 45000 രൂപയും പിഴ വിധിച്ചിരുന്നു. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം […]

മലയാറ്റൂര്‍ ഇല്ലിത്തോട് കുട്ടിയാന കിണറ്റില്‍ വീണു

കാലടി: മലയാറ്റൂര്‍ ഇല്ലിത്തോട് കുട്ടിയാന കിണറ്റില്‍ വീണു. സാജുവിന്‍റെ വീട്ടിലെ കിണറ്റിലാണ് കുട്ടിയാന വീണത്. സമീപത്ത് കാട്ടാനകൂട്ടം നിലയുറപ്പിച്ചിരിക്കുന്നു.

ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ അഗ്നിബാധ; തൊഴിലാളി മരിച്ചു

തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ അഗ്നിബാധ. തീപിടിത്തത്തിൽ ഒരു വെൽഡിംഗ് തൊഴിലാളി മരിച്ചു. നെന്മാറ സ്വദേശി ലിബിൻ ആണ് മരിച്ചത്.  വൈകിട്ട് ഏട്ട് മണിയോടെ ആണ് സംഭവം. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻ തോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. വടക്കാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ആദ്യം […]

ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര; 9 കുറ്റങ്ങൾ, 45,500 രൂപ പിഴ

കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രയിൽ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ കേസെടുത്തു. 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ഉടമയാണ് സുലൈമാൻ. ഇയാൾക്കെതിരെയാണ് എല്ലാ കുറ്റങ്ങളും ചുമത്തിയത്. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്. ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ, ലൈസൻസ് വിവരങ്ങൾ കണ്ണൂർ ആർടിഒയിൽ നിന്ന് തേടിയിരുന്നു. […]

മദ്യക്കുപ്പിയിൽ കൊക്കെയ്ൻ കടത്താൻ ശ്രമം; 13 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്താവളത്തില്‍ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയിൽ. നംഗ എന്നയാളെ ഡിആർഐ സംഘമാണ് പിടികൂടിയത്. 1300 ഗ്രാം മയക്കു മരുന്നാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ 13 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇതെന്നാണ് വിവരം. 1100 ഗ്രാം ലഹരിമരുന്നാണ് ദ്രാവരൂപത്തിൽ മദ്യകുപ്പിയിലാക്കി കെനിയൻ പൗരന്‍റെ ചെക്ക്-ഇൻ ലഗേജിലായിരുന്നു ഉണ്ടായിരുന്നത്. കുപ്പിയിൽ നിന്നും മദ്യം മാറ്റിയശേഷം മറ്റൊരു ദ്രാവകത്തിൽ കൊക്കെയ്ൻ കലർത്തിയായിരുന്നു ഇയാൾ മയക്കുമരുന്ന് കടത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ദ്രാവക രൂപത്തിൽ കൊക്കെയ്ൻ പിടികൂടുന്നത്.

അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം; ആത്മഹത്യയെന്ന് സംശയം

കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം ആത്മഹത്യയാണെന്ന് സംശയം. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ബിനീഷ് അങ്കമാലി ആലുവ റോഡിലുള്ള പമ്പിൽനിന്നു 3 ലിറ്റർ പെട്രോൾ ടിന്നിൽ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പമ്പിൽനിന്നും പെട്രോൾ അടിച്ചു കൊടുത്ത പമ്പ് ജീവനക്കാരനെ സാക്ഷിയാക്കി മൊഴി നൽകി. ഇതുമായി രാത്രിയിൽ മുറിയിലേക്ക് കയറിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിരുന്നു. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തുകയും മുറിയിൽ പെട്രോളിന്‍റെ […]

ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്ന് ഇതരസംസ്ഥാനക്കാരായ അമ്മയും കുഞ്ഞും മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30) മകന്‍ സാമി റാം (2 വയസ്) എന്നിവരാണ് മരിച്ചത്. കന്നുകാലിഫാമിലെ ജലസംഭരണി തകര്‍ന്നാണ് അപകടം. ഫാമിലെ തൊഴിലാളികളായിരുന്നു ഷമാലിയും ഇവരുടെ ഭര്‍ത്താവ് വാസുദേവും. പശുവിന് പുല്ലരിഞ്ഞ ശേഷം ഭക്ഷണം പാകം ചെയ്യാനുള്ള വെള്ളമെടുക്കാന്‍ കുഞ്ഞുമൊത്ത് ഷമാലി ടാങ്കിന് സമീപമെത്തിയപ്പോഴായിരുന്നു അപകടം. പിന്നീട് മണിക്കൂറുകൾക്കു ശേഷം ഇവിടെയെത്തിയ വാസുദേവാണ് ഇരുവരെയും ടാങ്കിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]

”ജി. സുധാകരനെ സിപിഎം അടുത്തയാഴ്ച പുറത്താക്കും, ബിജെപിയിലേക്ക് സ്വാഗതം”, കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം നേതാവ് ജി. സുധാകരനെ ബിജെപിയിലേക്ക് പരോഷമായി സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജി. സുധാകരനെ സിപിഎം പുറത്താക്കുമെന്നാണ് വിവരമെന്നും തെറ്റ് തിരുത്തുന്നതിന് പകരം തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകിയ ജനവിഭാഗത്തിന് മേൽ കൈയുയർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയാണ് പാർട്ടി പുറത്താക്കുന്നതെങ്കിൽ അവരെ ബിജെപി ഇരുകൈയും നീട്ടി സ്വീകരിക്കും. പിണറായി വിജയന്‍റെ കുടുംബ വാഴ്ചയും അധികാര ദുർവിനിയോഗവുമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ പരാജയത്തിന് പിന്നിൽ. കേരളത്തിൽ കുടുംബാധിപത്യ ഭരണമാണ് […]

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിൽ; എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിക്കെതിരെ കേസ്

കാലടി: കാലടി ശ്രീങ്കര കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിലിട്ട സംഭവത്തില്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന രോഹിത്തിനെതിരെയാണ് കാലടി പൊലീസ് കേസെടുത്തത്. കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ഇരുപതോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ വിവിധ അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവെച്ചതായി സംശയം. രോഹിത്തിന്‍റെ രണ്ടു ഫോണുകളും പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പു പ്രകാരം കേസെടുത്ത് […]

കാലടി ശ്രീ ശാരദ വിദ്യാലയത്തിന് രാജ്യപുരസ്കാർ

കാലടി :  ശ്രീ ശാരദ വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്ക് ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ്  മുഹമ്മദ് ഖാൻ അവാർഡ് വിതരണം ചെയ്തു. പതിനൊന്നു കുട്ടികൾക്കാണ് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചത്. ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ് സ്റ്റേറ്റ് ചീഫ് കമ്മീഷണർ അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം. ജൗഹർ, […]