ഒളിംപിക്സിന് ഔദ്യോഗിക തുടക്കം

പാരിസ്: ഫ്രാൻസിലെ പാരിസിൽ ഒളിംപിക്സ് 2024ന് വർണാഭമായ തുടക്കം. ഒരു മിനിറ്റിലധികം നീണ്ടുനിന്ന ആമുഖ വീഡിയോ പ്രദർശിപ്പിച്ചാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. ഫ്രഞ്ച് മൊറോക്കൻ നടൻ ജമെൽ ഡെബ്ബൗസ് വീഡിയോയിൽ ഒളിംപിക്സ് ദീപശിഖയുമായി ആദ്യം പ്രത്യക്ഷപ്പെട്ടു. പിന്നാലെ ഫ്രാൻസ് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ വീഡിയോയിൽ ഒളിംപിക്സ് ദീപശിഖയുമായി പ്രത്യക്ഷപ്പെട്ടു. ഫ്രാൻസ് പ്രസി‍ഡന്റ് ഇമ്മാനുവേൽ മാക്രോണും അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റി പ്രസി‍ഡന്റ് തോമസ് ബാച്ചും വേദിയിൽ ഉണ്ടായിരുന്നു. ആമുഖ വീഡിയോയ്ക്ക് ശേഷം ഓരോ രാജ്യങ്ങളുടെയും താരങ്ങളുമായി മാർച്ച് […]

ധന്യ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; ധന്യക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു

തൃശ്ശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കീഴടങ്ങിയ പ്രതിയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു ധന്യ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുപത് കൊല്ലത്തെ വിശ്വാസം മുതലെടുത്താണ് […]

മകൻ്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു

കൊല്ലം: പരവൂരിൽ മകൻ്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛൻ ശശിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി മർദ്ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കേളേജിലേക്ക് റെഫർ ചെയ്തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. ഇന്നലെ പുലർച്ചെയോടെ ശശി മരിച്ചു. ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് […]

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഈ അക്കാദമിക് വര്‍ഷത്തിലെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും. ഡിസംബർ 3 മുതൽ ഏഴ് വരെ 24 വേദികളിലായാണ് മത്സരം. പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളത്താണ് നടക്കുക. ഇതിൻ്റെ ഉദ്ഘാടനം കലൂർ ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് മത്സരങ്ങൾ നഗരത്തിലെ വിവിധ ഇടങ്ങളിലായി നടക്കും. നീന്തൽ മത്സരങ്ങൾ മാത്രം കോതമംഗലം എം എ […]

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി. തലസ്ഥാന നഗരം വൃത്തിയുള്ളതായിരിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പ്ലാസ്റ്റിക് മാലിന്യം കനാലിൽ നി​ക്ഷേപിക്കുന്നത് എങ്ങനെ തടയുമെന്ന് ആലോചിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നഗരത്തിലെ മാലിന്യ പ്രശ്‌നത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ  ഓരോന്നായി പരിശോധിയ്ക്കുമെന്നും തദ്ദേശ സെക്രട്ടറിയോട് കോടതി പറഞ്ഞു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴയടക്കമുളള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആമയിഴഞ്ചാൻ തോട് പൂർണമായി ക്ലീൻ ചെയ്യുന്നതിനുളള പദ്ധതി ഇറിഗേഷൻ ഡിപ്പാ‍ർട്മെന്‍റ് തയാറാക്കിവരികയാണ്. ഇക്കാര്യം […]

ഏകമകൻ ലഹരിക്കടിമ; ദമ്പതികൾ കാറിനുളളിൽ സ്വയം തീകൊളുത്തി മരിച്ചു

പത്തനംതിട്ട:  ഏകമകൻ ലഹരിക്കടിമ. ദമ്പതികൾ സ്വയം തീകൊളുത്തി മരിച്ചു.തിരുവല്ല വേങ്ങലിൽ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണ് മരിച്ചത്. ആത്മഹത്യകുറിപ്പ് പോലീസ് കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കാറിനുള്ളിൽ നിന്നു തന്നെയാണ് തീ പടർന്നതെന്നാണ് പോലീസ് പറയുന്നത്. ആളൊഴിഞ്ഞ പ്രദേശത്തേക്ക് ദമ്പതികൾ എന്തിനെത്തി എന്നതിൽ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇവർ ജീവനൊടുക്കിയതാവാനാണ് സാധ്യതയെന്ന നിഗമനത്തിലേക്ക് പൊലീസ് […]

മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സിഎംആർഎല്ലിന് അനുകൂലമായ ഒരു സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മാധ്യമങ്ങൾക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും അടക്കം സിഎംആർഎൽ പണം നൽകിയതായി ആദായ നികുതി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണം എന്ന ഹർജിക്കാരന്‍റെ ആവശ്യം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. മാസപ്പടി കേസിൽ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ […]

വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറെ 2 മണിക്കൂർ നിറുത്തി നിയമം പഠിപ്പിച്ച് ആർടിഒ

കൊച്ചി: വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറെ 2 മണിക്കൂർ നിറുത്തി നിയമം പഠിപ്പിച്ച് ആർടിഒ. മഞ്ഞുമ്മൽ സ്വദേശി ഡ്രൈവർ ജിതിനായിരുന്നു ആർടിഒയുടെ സ്റ്റഡി ക്ലാസ്. എലൂർ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഹോൺ മുഴക്കിയെത്തി ആർടിഒയുടെ മുൻപിൽ പോയി കുടുങ്ങിയത്. ഡ്രൈവറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ആർടിഒ 2 മണിക്കൂർ നിന്ന നിൽപ്പിൽ നിർത്തി ഗതാഗത നിയമ പുസ്തകം വായിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9 നായിരുന്നു സംഭവം. ഏലൂർ ഫാക്ട് ജംങ്ഷനിനു സമീപം ആർടിഒ […]

ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു

ആലപ്പുഴ: രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. ദേശീയ പാതയിൽ ചേർത്തല എസ്എൻ കോളെജിനടുത്താണ് അപകടം. എസ്എൽ പുരം കളത്തിൽ ഉദയനാണ് (64) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്കു പരുക്കുണ്ട്. ആലപ്പുഴയിലേക്കു പോയ കാറും ചേർത്തലയിലേക്കു പോയ ആംബുലൻസുമാണു കൂട്ടിയിടിച്ചത്.  

വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

കോട്ടയം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. വൈക്കം വെച്ചൂർ സ്വദേശി ബിപിനാണ് എക്സൈസിന്‍റെ പിടിയിലായത്. ബിബിന്‍ വീട്ടിൽ കഞ്ചാവ് ചെടികൾ നട്ട് വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിഭാഗം അന്വേഷണം നടത്തിയത്. ഇയാളുടെ വീട്ടുമുറ്റത്ത് നിന്നും 64 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും നൽകിയാണ് കഞ്ചാവ് ചെടികളെ യുവാവ് പരിചരിച്ചിരുന്നത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ സംഘവും […]

ഒളിംപിക്സിന് ഇന്ന് തിരിതെളിയും

പാരീസ്: പാരിസ് ഒളിംപിക്സിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിംപിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ പുതിയ വേഗവും പുതിയ ഉയരവും തേടി വരുന്ന രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകും. സെന്‍ നദിക്കരയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് പാരീസ് ലോകത്തിനായി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. സുരക്ഷാ ഭിഷണിയുള്ളതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ […]

ഐതിഹാസിക വിജയത്തിന്‍റെ കാൽ നൂറ്റാണ്ട്

ന്യൂഡൽഹി: കാർഗിൽ വിജയത്തിന്‍റെ ഇരുപത്തഞ്ചാം വാർഷികത്തിൽ കാർഗിൽ യുദ്ധസ്മാരകം സന്ദർശിച്ച് പ്രധാനമന്ത്രി  നരേന്ദ്ര മോദി. കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഷിങ്കുൻ ലാ തുരങ്കപദ്ധതിക്കായുള്ള ആദ്യ സ്ഫോടനവും വെർച്വലായി പ്രധാനമന്ത്രി നിർവഹിക്കും. നുഴഞ്ഞു കയറിയ പാകിസ്ഥാൻ സൈന്യത്തിന്‍റെയും ഭീകരവാദികളുടെയും അധീനതയിൽ നിന്ന് ജമ്മു കശ്മീരിലെ കാർഗിൽ ജില്ലയിലെ പ്രദേശങ്ങൾ സൈന്യം തിരിച്ചു പിടിച്ചതിന്‍റെ ഓർമ പുതുക്കുകയാണ് രാജ്യം. 1999 മേയിലാണ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. ജൂലൈ വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ഇന്ത്യയുടെ 490 […]

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി

തൃശ്ശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്. 2019 മുതൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സ്ണൽ ലോൺ അക്കൗണ്ടിൽ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ […]

സ്‌കൂൾ ബസ് ഡ്രൈവർ ബസിൽ കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞൂർ: സ്‌കൂൾ ബസ് ഡ്രൈവർ ബസിൽ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞൂർ സെന്റ്. സെബാസ്‌റ്യൻ ഹൈസ്‌കൂളിലെ ഡ്രൈവർ കാഞ്ഞൂർ സ്വദേശി ശ്രീരാമകൃഷ്ണൻ (ഉണ്ണി, 60) ആണ് മരിച്ചത്. വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. കുട്ടികളെ വീടുകളിലാക്കി മടങ്ങുമ്പോയിരുന്നു കുഴഞ്ഞ് വീണത്. അസ്വസ്ഥത തോന്നിയ ഉണ്ണി സ്‌കൂളിന് സമീപത്ത് ബസ് നിർത്തി സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം    

മലപ്പുറം കൊണ്ടോട്ടിയിൽ‌ 20 കുട്ടികൾക്ക് മഞ്ഞപ്പിത്തം; സ്കൂൾ താത്ക്കാലികമായി അടച്ചു

പുളിക്കൽ: മലപ്പുറം കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താത്ക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് അടച്ചിടുക. പഞ്ചായത്തിൽ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നതിന്‍റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നിലവിൽ പഞ്ചായത്തിൽ നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുണ്ട്.

”ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് അതേ മതത്തിൽ ഒരാളെ തളച്ചിടാനാവില്ല”, ഹൈക്കോടതി

കൊച്ചി: ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് ആ വ്യക്തിയെ അതേ മതത്തിൽ തളച്ചിടാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഏതു മതത്തിൽ വിശ്വസിക്കാനും വ്യക്തികൾക്ക് ഭരണഘടനയുടെ 25(1) അനുച്ഛേദ പ്രകാരം സ്വാതന്ത്ര്യമുണ്ടെന്നും അതിനെ ഒരു സാങ്കേതിക തടസങ്ങളും കാട്ടി തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങൾ മതം മാറിയിട്ടും സ്കൂൾ സർട്ടിഫിക്കറ്റിലെ മതം മാറ്റാൻ സാധിക്കുന്നില്ലെന്നു കാട്ടിയാണ് എറണാകുളം സ്വദേശികളായ ഇരട്ട സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും ഹിന്ദു മതത്തിൽ ജനിച്ചവരും ഇതേ മതത്തിൽ വിശ്വസിച്ച് പിന്തുടർന്ന് പോന്നിരുന്നവരുമാണ്. 2017 ൽ ഇവർ […]

കണ്ടെത്തിയത് 4 ലോഹ ഭാഗങ്ങൾ, കാബിനുള്ളിൽ അർജുനുണ്ടെന്ന് ഉറപ്പില്ല

ഷിരൂർ: തെരച്ചിൽ ദുഷ്ക്കരമെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ. ഡ്രോൺ പരിശോധനയിൽ‌ 4 ലോഹ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റോഡിന്‍റെ സുരക്ഷാ ബാരിയർ, ടവർ, ലോറിയുടെ ഭാഗങ്ങൾ, കാബിൻ എന്നിവയാണ് കണ്ടെത്തിയത്. ആദ്യം വീണത് ടവർ ആവാമെന്നും പെട്ടെന്ന് അർജുന്‍റെ ലോറി മുങ്ങാൻ സാധ്യതയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്പി, കാർവാർ എംഎൽഎ, റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവർ സംയുക്തമായാണ് വാർത്താ സമ്മേളനം നടത്തിയത്. തടികൾ ഒഴുകിപോയപ്പോഴാവാം ലോറി മുങ്ങിയത്. കാബിനിൽ അർജുനുണ്ടെന്ന കാര്യം ഉറപ്പില്ല. […]

അർജുന്‍റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; യുവജന കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്‍റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് യുവജന കമ്മിഷൻ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ മേധാവികൾക്ക് യുവജന കമ്മിഷൻ നിർദേശം നൽകി. ആക്രമണം നടത്തിയ ഫെയ്സ് ബുക്ക്, യുട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി എടുക്കാനും കമ്മിഷൻ നിർദേശം നൽകി. രഞ്ജിത്ത് ഇസ്രായേലിനെതിരായ സൈബർ ആക്രമണത്തിലും കേസ് എടുത്തതായി യുവജന കമ്മീഷൻ അറിയിച്ചു.അര്‍ജ്ജുന്റെ കുടുംബം നടത്തിയ വാര്‍ത്താ സമ്മേളനം എഡിറ്റ് ചെയ്ത് മാറ്റിയാണ് […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പോലീസ് സാഹസികമായി പിടികൂടി

അങ്കമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. വെസ്റ്റ് ബംഗാൾ രത്വാ പർനാപ്പൂർ സ്വദേശി മുഹമ്മദ് മുഷറഫ് (20)നെയാണ് ചെങ്ങമനാട് പോലീസ് തെലുങ്കാനയിലെ ഗമ്മം രാമാനുജവാരത്ത് നിന്ന് സാഹസികമായി പിടികൂടിയത്. സോഷ്യൽ മീഡിയ വഴിയാണ് ചെങ്ങമനാട് പരിധിയിൽ താമസിക്കുന്ന പതിനാലുകാരിയായ ആസാം സ്വദേശിനിയെ പ്രതി പരിജയപ്പെട്ടത്. മൂന്നാറിൽ കൺസ്ട്രക്ഷൻ ജോലിയായിരുന്നു ഇയാൾക്ക്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ട്രയ്നിൽ ബംഗാളിലേക്ക് കടത്തി.അവിടെ വച്ച് ലൈംഗീകമായി പീഡിപ്പിച്ചു. തുടർന്ന് ചെങ്ങമനാട് പോലീസെത്തി […]

മയക്കുമരുന്ന് കേസിലെ കുറ്റവാളിയെ കരുതൽ തടങ്കലിൽ അടച്ചു

കോതമംഗലം: മയക്കുമരുന്ന് കേസിലെ കുറ്റവാളിയെ കരുതൽ തടങ്കലിൽ അടച്ചു. കോതമംഗലം ഇരമല്ലൂർ പ്ലാത്ത്മൂട്ടിൽ കലുങ്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കറുകടം പുതുവൽ പുത്തൻപുര വീട്ടിൽ അനന്തു ബി നായർ (25)നെയാണ് ‘പിറ്റ് എൻ ഡി പി എസ് ആക്ട്’ പ്രകാരം അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. കോതമംഗലം പോലീസ് സ്റ്റേഷൻ ,എക്സൈസ് എന്നിവിടങ്ങളിൽ പത്തോളം ലഹരിക്കേസുകളിൽ പ്രതിയാണ്. […]