ദില്ലി : കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ല. തൽക്കാലം കടമെടുക്കാൻ കേന്ദ്ര നിബന്ധന പാലിക്കണം. ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാൽ ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളവും കേന്ദ്രവും തമ്മിൽ ചര്‍ച്ച നടത്തുകയും […]
ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു
കൊച്ചി : കോതമംഗലത്ത് തങ്കളം-കാക്കനാട് ദേശീയപാതയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് കയറുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
പുലർച്ചെ വീട്ടുമുറ്റത്ത് കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
പത്തനംതിട്ട∙ തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. തുലാപ്പള്ളി ടാക്സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. വീടിന്റെ മുറ്റത്തെ കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാന്‍ ബിജു ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് വീട്ടിൽനിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല […]
മുളകുപൊടി കണ്ണിലെറിഞ്ഞ് ഉപദ്രവിച്ച് വൃദ്ധയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ
വടക്കേക്കര: മുളകുപൊടി കണ്ണിലെറിഞ്ഞ് ഉപദ്രവിച്ച് വൃദ്ധയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ.ചേന്ദമംഗലം കിഴക്കുംപുറം കൊറ്റട്ടാൽ ഭാഗത്ത് മാതിരപള്ളി വീട്ടിൽ ഷാജഹാൻ (28) നെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. ചേന്ദമംഗലം കിഴക്കുംപുറം ഭാഗത്ത് കോറ്റട്ടാൽ ക്ഷേത്രത്തിന് വടക്കുവശത്തുമുള്ള കോൺക്രീറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്നു 80 വയസ്സുള്ള സുദദ്ര എന്ന വൃദ്ധയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ച് കഴുത്തിൽ ധരിച്ചിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പ്രതിയുടെ വീടിനു മുന്നിലുള്ള കോൺക്രീറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധയുടെ പുറകിലൂടെ ചെന്ന് […]
ജീവൻ രക്ഷക്കുള്ള ആശയത്തിനു പേറ്റന്റ് നേടി വിദ്യാർഥികൾ
കാലടി: കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ ആശയത്തിന് പേറ്റന്റ് ലഭിച്ചു. ബിടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർഥികളായ അശ്വിൻ ബാബു, അജയ്ഗോപാൽ ജയപ്രകാശ്, സിറിൽ വർഗീസ്, എം.ബി വിഷ്ണു, സി.ജെ ഗ്ലാഡ്‌സൺ, ആഗിൻ ജോസഫ് എന്നിവരുടെ ആശയത്തിനാണ് പേറ്റന്റ് ലഭിച്ചത്. 2021ൽ ആണ് ഇവർ പേറ്റന്റിനായി സമർപ്പിച്ചിരുന്നത്. അവസാന വർഷ പ്രോജെക്ടിന്റെ ഭാഗമായി മുന്നോട്ടു വെച്ച ‘രക്ഷക് ‘എന്ന ആശയത്തിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. ആംബുലൻസ്, ഫയർ എൻജിൻ പോലുള്ള അടിയന്തിര വാഹനങ്ങൾ ട്രാഫിക് ബ്ലോക്കുകൾ […]
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; പ്രതിയെ പൊലീസ് പിടികൂടി
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പ്രതി പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇന്ന് വെകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും നേരത്തെ സുഹൃത്തുക്കളും വിവാഹിതരുമാണ്. സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. […]
കാർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചുകയറ്റിയതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തൽ
പത്തനംതിട്ട: പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ കാർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചുകയറ്റിയതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തൽ. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ട്രാക്ക് മാറി ബോധപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ലോറിയുടെ മുന്നിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന ക്രാഷ് ബാരിയർ അപകടത്തിന്‍റെ ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എൻഫോഴ്സ്മെന്‍റ് ആർടിഒ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് ഇന്ന് കൈമാറും. ഇക്കഴിഞ്ഞ 28ന് രാത്രി പത്തോടെയാണ് അടൂർ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് […]
മാതാപിതാക്കൾക്ക് പിന്നാലെ സഹോദരനും നഷ്ട്ടപ്പെട്ടു; ജോയലിനെ ആശ്വസിപ്പിക്കാനാതെ മലയാറ്റൂരുകാർ
കാലടി: മാതാപിതാക്കൾക്ക് പിന്നാലെ സഹോദരനെക്കുടി നഷ്ട്ടപ്പെട്ട ജോയലിന്റെ ആശ്വസിപ്പിക്കാൻ കഴിയാതെ നാട്ടുകാർ. മലയാറ്റൂരിൽ പുഴയിൽ മുങ്ങി മരിച്ച ഊട്ടി സ്വദേശി റോണാൾഡോയുടെ സഹോദരനാണ് ജോയൽ. ഊട്ടിയിൽ നിന്നും അഞ്ചംഗ സംഘമാണ് മലയാറ്റൂരിൽ തീർത്ഥാടനത്തിന് എത്തിയത്. മലയിറങ്ങിയതിന് ശേഷം ഉച്ചയ്ക്ക് താഴത്തേ പളളിക്ക് സമീപമുളള പുഴയിലാണ് സംഘം കുളിക്കാനിറങ്ങിത്. റോണാൾഡോ, മണികണ്ഠൻ, സോളമൻ എന്നിവർ പുഴയിലെ ചുഴിയിൽ പെടുകയായിരുന്നു. ഉടൻ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും റോണാൾഡോ (22), മണികണ്ഠൻ (20) എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല. ചേട്ടൻ മരിച്ചത് […]
ഒരു മണിക്കൂറിനുളളിൽ ഇരട്ട സഹോദരികൾ മരിച്ചു
കാലടി: ഒരു മണിക്കൂറിനുളളിൽ ഇരട്ട സഹോദരികൾ മരിച്ചു. കൈപ്പട്ടൂർ തൈക്കാടൻ വീട്ടിൽ സിസ്റ്റർ ആൻസിറ്റ (69), മേഴ്‌സി തോമസ് (69) എന്നിവരാണ് മരിച്ചത്. കോട്ടയം സൗത്ത് ചെങ്ങളം എഫ്എസ്എസ്എച്ച് കോൺവെന്റിലാണ് സിസ്റ്റർ ആൻസിറ്റയും, കട്ടച്ചിറയിൽ ഭർത്താവിന്റെ വീട്ടിലാണ് മേഴ്‌സി തോമസും കഴിഞ്ഞിരുന്നത്. കൈപ്പട്ടൂർ പരേതരായ തൈക്കാടൻ ഔസേപ്പ്, ത്രേസ്യാമ ദമ്പതികളുടെ മക്കളാണ് ഇരുവരും. ശനിയാഴ്ച്ച രാവിലെ 10.10 നാണ് സിസ്റ്റർ ആൻസിറ്റ മരിക്കുന്നത്. പളളിയിൽ പോയി വന്നപ്പോഴാണ് സഹോദരി മരിച്ച വിവരം മേഴ്‌സി അറിയുന്നത്. തുടർന്ന് മേഴ്‌സി […]
കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
ചാലക്കുടി : അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തു. കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കൻ്റോമെൻ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ് ഇ എസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്. യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ പരാതി. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്ന് മോദി
തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേസിൽ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നും മോദി പറഞ്ഞു. കേരളത്തിൽ പോരടിക്കുന്ന ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ, ബിജെപിയെ തോൽപിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ കൈകോർക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുറന്ന് കാട്ടണമെന്നും കേരളത്തിലെ ബിജെപി പ്രവർത്തകരോട് മോദി നടത്തിയ സംവാദത്തിൽ നിർദേശിച്ചു. ഇത്തവണ കേരളത്തിൽ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി […]
പെരുമ്പാവൂരിൽ കഞ്ചാവ് മദ്യവിൽപ്പനക്കാർ പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂരിൽ കഞ്ചാവ് മദ്യവിൽപ്പനക്കാർ പിടിയിൽ . ഒരു കിലോ കഞ്ചാവുമായി മൂർഷിദാബാദ് ഉത്തരഘോഷപ്പാറ വാഷ് അലി (34), സ്ക്കൂട്ടറിൽ മദ്യവിൽപ്പന നടത്തുന്ന തണ്ടേക്കാട് കൂറ്റായി വീട്ടിൽ ഷാജി (കൂറ്റായി ഷാജി 49) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂർ മാവിൻ ചുവട് ഭാഗത്ത് നിന്നാണ് കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടിയത്. അതിഥി തൊഴിലാളികൾക്കിടയിലും, മലയാളികളായ യുവാക്കൾക്കിടയിലും 1000, 500 രൂപയുടെ പൊതികളാക്കിയാണ് വിൽപ്പന. ബംഗാളിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. പോലീസ് നിരിക്ഷണത്തിലായിരുന്നു വാഷ് അലി.കഞ്ചാവ് വിറ്റ […]
അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച നാൽപ്പത്തിരണ്ടര ലിറ്റർ മദ്യവുമായി 2 പേർ പിടിയിൽ
ഞാറയ്ക്കൽ: അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച നാൽപ്പത്തിരണ്ടര ലിറ്റർ മദ്യം ഞാറയ്ക്കൽ പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് എളങ്കുന്നപ്പുഴ കൊടുത്താളിപ്പറമ്പിൽ ഇമ്മാനുവൽ നിജോഷ് (21) എളങ്കുന്നപ്പുഴ കളരിക്കൽ വീട്ടിൽ ഗ്രീഷ്മ (26) എന്നിവരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വളപ്പ് ഭാഗത്തുള്ള ബിപീഷ് എന്നയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ 85 അരലിറ്ററിന്റെ മദ്യകുപ്പികളാണ് കണ്ടെടുത്തത്. ബിപീഷിന്റെ കിടപ്പുമുറിയിലും പരിസരത്തുള്ള വീടിന്റെ ടെറസിലും പറമ്പിലുമായി സൂക്ഷിച്ച നിലയിലാണ് മദ്യകുപ്പികൾ കണ്ടെടുത്തത്. […]
മലയാറ്റൂരിൽ തീർത്ഥാനത്തിനെത്തിയ 2 പേർ കൂടി പുഴയിൽ മുങ്ങി മരിച്ചു
മലയാറ്റൂരിൽ തീർത്ഥാനത്തിനെത്തിയ 2 പേർ കൂടി പുഴയിൽ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണികണ്ഠൻ, റൊണാൾഡ് എന്നി വരാണ് മരിച്ചത്. മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഉച്ചയ്ക്കാ യിരുന്നു സംഭവം. 5 പേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയത്. രാവിലെ തീർത്ഥാടത്തിനെത്തിയ വൈപ്പിൻ സ്വദേശി സനോജ് പുഴയിൽ മുങ്ങി മരിച്ചിരുന്നു. ഇതോടെ മരണം മൂന്നായി.
ബ്രൗൺഷുഗർ വില്പന നടത്തിയ അതിഥി തൊഴിലാളിയെ എക്സൈസ് അറസ്റ്റ് ചെയ്തു
പെരുമ്പാവൂർ: പെരുമ്പാവൂർ പാത്തിപ്പാലം ജംഗ്ഷന് സമീപം ബ്രൗൺഷുഗർ വില്പന നടത്തിയ അതിഥി തൊഴിലാളിയെ കുന്നത്തുനാട് എക്സൈസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശി ഉമർ അലി ആണ് പിടിയിലായത്. ഉച്ചയ്ക്ക് 11.30ന് ആയിരുന്നു സംഭവം. ഈ പ്രദേശത്ത് ഒരു ചെറിയ ബോക്സിൽ കൊണ്ടുവന്ന ബ്രൗൺഷുഗർ വില്പനയ്ക്ക് ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ചു. പിന്നീട് എക്സൈസിനെ വിവരമറിയിച്ചു. നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കൈവശമുണ്ടായിരുന്ന ബ്രൗൺഷുഗറിന്‍റെ ഭൂരിഭാഗവും എവിടെയോ എറിഞ്ഞു കളഞ്ഞു എന്നാണ് പറയുന്നത്. അതിനാൽ ഉദ്യോഗസ്ഥർക്ക് ഇയാളുടെ […]
റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു
കാസര്‍കോട്: കാസർകോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. കുടക് സ്വദേശിയാണ് റിയാസ് […]
മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു
കാലടി: മലയാറ്റൂർ ഇല്ലിത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈപ്പിൽ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്. മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയതായിരുന്നു. ഇല്ലിത്തോട് കല്ലടിക്കടവിലായിരുന്നു സംഭവം. മലയിറങ്ങിയതിന് ശേഷം കുട്ടുകാരോത്ത് കുളിക്കാൻ പോയതായിരുന്നു. രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്
മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു
കാലടി: മലയാറ്റൂർ ഇല്ലിത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈപ്പിൽ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്. മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയതിയിരുന്നു. ഇല്ലിത്തോട് കല്ലടിക്കടവിലായിരുന്നു സംഭവം. മലയിറങ്ങിയതിന് ശേഷം കുട്ടുകാരോത്ത് കുളിക്കാൻ പോയതായിരുന്നു. രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്
മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിൽ വിധി ഇന്ന്
കാസർകോട്: കാസർകോട് മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിൽ വിധി ഇന്ന്. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ. കെ ബാലകൃഷ്ണനാണ് കേസിൽ വിധി പറയുക. കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവി 2017 മാർച്ച് 20നാണ് കൊല്ലപ്പെട്ടത്. മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ച് മൗലവിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് കേസിലെ പ്രതികൾ. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്‍റെ […]