തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം. 1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിന്‍റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര […]
മുഖ്യമന്ത്രിക്കും എം.വി. ജയരാജനും വിമർശനം; വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകം പ്രകാശനം ചെയ്തു
കണ്ണൂർ: ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകം നേതൃത്വത്തെ അണികൾ തിരുത്തണം പ്രകാശനം ചെയ്തു. പയ്യന്നൂർ ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ ജോസഫ്.സി.മാത്യു പുസ്തകം പ്രകാശനം ചെയ്തു. മുഖ്യമന്ത്രിക്കും, മുൻ ജില്ലാസെക്രട്ടറി എം.വി. ജയരാജനുമെതിരേയുള്ള വിമർശനങ്ങളും പുസ്തകത്തിലുണ്ട്. പാർട്ടി ഓഫീസ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് എന്നിവയിലൂടെ പാർട്ടിക്ക് 91.22 ലക്ഷം രൂപ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. തെറ്റു ചെയ്തവരോട് എം.വി. ജയരാജൻ സ്വീകരിച്ചത് മൃദുസമീപനമാണെന്നും വിമർശനമുണ്ട്.
ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്
തിരുവനന്തപുരം: ആടിയ നെയ്യ് ക്രമക്കേട് ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ അറസ്റ്റില്‍. വിജിലൻസിന്‍റെ പ്രത്യേകസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ്. ശബരിമല സ്വർണക്കൊള്ളയ്ക്ക് പിറകെയാണ് ആടിയ ശിഷ്ടം നെയ്‌വിൽപനയിലും ലക്ഷങ്ങളുടെ ക്രമക്കേട് ഹൈക്കോടതി കണ്ടെത്തിയത്. 35 ലക്ഷം രൂപയുടെ ക്രമക്കേടിൽ ദേവസ്വം ജീവനക്കാരൻ സുനിൽ പോറ്റിയെ സസ്പെൻഡ് ചെയ്തതിരുന്നു. കേസിലെ 13ആം പ്രതിയാണ് ദേവസ്വം ബോർഡിലെ കീഴ്ശാന്തിയായ സുനിൽകുമാർ പോറ്റി. വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും സംസ്ഥാന […]
ഗായിക ഡോ. ബി. അരുന്ധതിക്ക് ആദിശങ്കര സംഗീത ശ്രേഷ്ഠ കലാപുരസ്‌ക്കാരം; ബ്രഹ്‌മയ്ക്ക് വെളളിയാഴ്ച്ച തിരിതെളിയും
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ദേശീയ ടെക്‌നോ കൾചറൽ ഫെസ്റ്റ് ബ്രഹ്‌മ – 2026 വെള്ളിയാഴ്ച്ച തുടക്കമാകും. 8 ന് സമാപിക്കും. വെള്ളിയാഴ്ച രാവിലെ 9.30 ന് പ്രമുഖ കർണ്ണാടക സംഗീതജ്ഞർ നയിക്കുന്ന ത്യാഗരാജ ആരാധനയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരും സംഗീത ആരാധനയിൽ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായിക ഡോ. ബി. അരുന്ധതിക്ക് ആദിശങ്കര സംഗീത ശ്രേഷ്ഠ കലാപുരസ്‌ക്കാരം നൽകി ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ആദരിക്കും. 25001 […]
കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു
കാലടി: ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി സൈഫുള്‍ (32) ആണ് മരിച്ചത്. കാലടി കൊറ്റമം സ്വദേശിയുടെ വീട് പണിക്കിടയാണ് സൈഫുൾ കെട്ടിടത്തിന് മുകളിൽ നിന്നും വീണത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം നടന്നത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിനാണ് മരിച്ചത്.
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; രൂക്ഷവിമർശനവുമായി കോടതി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ രൂക്ഷവിമർശനവുമായി കോടതി. മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്തുകൊണ്ട് സമർപ്പിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്രാനുമതി ലഭിക്കാത്തതിനാലാന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേന്ദ്രം അനുമതി നൽകാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രോസിക്യൂഷൻ വിശദീകരണം തൃപ്തികരമല്ലെന്ന് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിമര്‍ശിച്ചു. ഒന്നാം പ്രതി ഫർസിൻ മജീദ് പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് വിമർശനം. കണ്ണൂരിൽ നിന്നും […]
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായ പൂജാരിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്.സമ്പത്തിനെയാണ് ബംഗലുരൂവിൽ നിന്ന് പൊലീസ് പിടികൂടിയത്. പരിചയക്കാരിയായ സ്ത്രീകളുടെ സ്കൂൾ വിദ്യാർഥികളായ രണ്ട് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് സമ്പത്തിനെതിരേ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശത്തായിരുന്ന സ്ത്രീ മക്കളെ പരിപാലിക്കാനായാണ് ഇയാളെ ഏൽപ്പിച്ചത്. തുടർന്ന് കുട്ടികൾക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ ഉപദ്രവം കാട്ടിയതെന്നാണ് പരാതിയിലുള്ളത്.
വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കരയിൽ നിന്നും ആരംഭിക്കും
കാലടി: ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച്, പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി ആനന്ദ ബോസിന്റെ വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്നും ആരംഭിക്കും. ഫെബ്രുവരി 6-ന് വൈകീട്ട് 5ന് യാത്രയുടെ ഉദ്ഘാടനം നടക്കും. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദും സിനിമ താരം ശോഭനയും ചേർന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി ആദിശങ്കര ജന്മഭൂമിയിലെ മണ്ണ് ആദിശങ്കരയിലെ […]
ദേശീയ ടെക് ഫെസ്റ്റ് ‘അശ്വമേധ 26’ ഫെബ്രുവരി 5 ന്
കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ദേശീയ സാങ്കേതിക മത്സരവും പ്രദർശനവുമായ ടെക് ഫെസ്റ്റ് ‘അശ്വമേധ 26’ ഫെബ്രുവരി 5-ന് നടക്കും. രാവിലെ 9.30 ന് സൈബർ ഗ്രിഡ് സൊലൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി വെങ്കട്ടരാമൻ ഉദ്ഘാടനം ചെയ്യും. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിക്കും. സിയാൽ ചീഫ് ഇൻഫോർമേഷൻ സെക്യൂരിറ്റി ഓഫീസർ കെ. അനൂപ് നൂതന സാങ്കേതിക വശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കും. വിക്രം സാരാഭായ് സ്പേസ് സെന്റർ, വിവിധ […]
‘ജനാധിപത്യത്തെ കുറിച്ച് വാതോരാതെ പറയുന്നവർ എന്നെ ആക്രമിച്ചു’. കൃത്രിമക്കാല്‍ രാജ്യസഭയില്‍ മേശപ്പുറത്തു വെച്ച് സി സദാനന്ദന്‍;
ദില്ലി: തന്‍റെ വെപ്പുകാലുകൾ രാജ്യസഭയിൽ മേശപ്പുറത്ത് വെച്ച് പ്രസംഗിച്ച് സി സദാനന്ദൻ എംപി. സിപിഎമ്മിനെതിരെ രൂക്ഷവിമർശനമാണ് എംപി നടത്തിയത്. ജനാധിപത്യത്തെ കുറിച്ച് വാതോരാതെ പറയുന്നവർ തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു സി സദാനന്ദൻ. 31 വർഷം മുൻപ് സിപിഎം പ്രവർത്തകർ തന്‍റെ കാലുകൾ മുറിച്ചുകളഞ്ഞെന്ന് സദാനന്ദൻ എംപി പറഞ്ഞു. അതിനാൽ തനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാൻ കഴിയില്ലെന്ന് വെപ്പുകാലുകൾ മേശപ്പുറത്തു വച്ച് അദ്ദേഹം പറഞ്ഞു- […]
നീലീശ്വത്തെ പച്ചക്കറി കടയിൽ മോഷണം; യുവാവ് അറസ്റ്റിൽ
കാലടി: പച്ചക്കറി കടയിലെ മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട പന്തളം മുടിയൂർക്കോണം വൃന്ദാവൻ വീട്ടിൽ ശ്യാംകുമാർ (36) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 ന് നീലീശ്വരം സ്വദേശിനിയും ഭർത്താവും കൂടി നീലീശ്വരം ജംഗ്ഷനിൽ നടത്തുന്ന പച്ചക്കറി കടയിൽ കയറി ബാഗിനകത്ത് സൂക്ഷിച്ചിരുന്ന 24000 രൂപ മോഷ്ടിച്ചെടുക്കുകയായിരുന്നു. ശ്യാംകുമാറിനെതിരെ കരീലക്കുളങ്ങര, മാവേലിക്കര എന്നീ പോലീസ് സ്റ്റേഷനുകളിൽ വേറെയും മോഷണം കേസുകളുണ്ട്.അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനിൽ കുമാർ റ്റി മേപ്പിള്ളി, എസ് ഐ എം.എസ്.ശ്യാം, എ എസ് […]
സംസ്ഥാന തല പഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന് ഇരട്ട സ്വർണ്ണമെഡൽ
കാലടി:സുൽത്താൻ ബത്തേരി പി.സി അഹമ്മദ് ഹാജി മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന 48-ാമത് കേരള സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 60 കിലോ സബ്ജൂനിയർ റൈറ്റ് ഹാൻഡ്, ലെഫ്റ്റ് ഹാൻഡ് വിഭാഗങ്ങളിൽ ആരോൺ എഡിൻ ഇരട്ട സ്വർണ്ണ മെഡൽ നേടി. താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആരോൺ . ജില്ലാതലത്തിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിലും ആരോൺ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഐ.സി.എസ്.സി സംസ്ഥാന തല സ്ക്കൂൾമീറ്റിൽ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നീലീശ്വരം കാളാം പറമ്പിൽ എഡിൻ […]
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി, ഐടി റെയ്ഡിനിടെയാണ് ആത്മഹത്യ
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് […]
തിരുവൈരാണിക്കുളം; മംഗല്യം-2026 വിവാഹത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു
കാലടി: മംഗല്യം-2026 വിവാഹത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിൻ്റെ ജീവകാരുണ്യ പ്രവർത്ത നങ്ങളുടെ ഭാഗമായി നടത്തിവരുന്ന മംഗല്യം-2026 വിവാഹത്തിന് നിർധനരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണി ക്കുന്നു. അപേക്ഷ ഫോറങ്ങൾ 2026 ഫെബ്രുവരി 01 ഞായറാഴ്‌ച മുതൽ ക്ഷേത്രട്രസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങൾ 2026 ഫെബ്രുവരി 15 നുള്ളിൽ ക്ഷേത്രട്രസ്റ്റ് ഓഫീസിൽ സമർപ്പിക്കേതാണ്. വിശദവിവരങ്ങൾക്ക് ക്ഷേത്രട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക . -0484-2600182, 2601182.
അങ്കമാലിക്ക് 6.25 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ക്ക് ബജറ്റില്‍ അംഗീകാരം
അങ്കമാലി നിയോജകമണ്ഡലത്തിലെ 3 പദ്ധികള്‍ക്കായി 6.25 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നിലവില്‍ നബാര്‍ഡിന്‍റെ സഹായത്തോടെ 6.30 കോടി രൂപ ചെലവഴിച്ച് ആറ് നിലകളിലായി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിന്‍റെ പൂര്‍ത്തീകരണത്തിനായി 2 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അങ്കമാലിയിലെ സുപ്രധാന റോഡായ മൂക്കന്നൂര്‍-തുറവൂര്‍ റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുക എന്നത് വളരെ നാളുകളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു ഇതിനായി 2.25 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകള്‍ ബി.എം […]
2 മണിക്കൂർ 53 മിനിറ്റ് ബജറ്റ് പ്രസംഗം, പ്രധാന പ്രഖ്യാപനങ്ങൾ ഇവ
തിരുവനന്തപുരം : ബജറ്റ് അവതരണത്തിനിടെ കേന്ദ്രസർക്കാരിനെ വിമർശിച്ചും ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഡിഎ, ഡിആർ കുടിശിക പൂർണമായും നൽകും. വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപയും എംസി റോഡ് വികസനത്തിന് 5917 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുതിയ ഐടി നയം ഉടൻ പ്രഖ്യാപിക്കും ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം എന്ന വലിയ പ്രഖ്യാപനവും ബജറ്റിൽ ഉണ്ട്. വയോജന ക്ഷേമത്തിന് എൽഡേർലി ബജറ്റും പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ വിതരണത്തിന് 145000 കോടി രൂപയും […]
കാലടി-മറ്റൂര്‍ ജംഗ്ഷനുകളിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ 1.5 കോടി
കാലടി-മറ്റൂര്‍ ജംഗ്ഷനുകളിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ സ്ഥിരമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ 1.5 കോടി രൂപ അനുവദിച്ചതായി അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ അറിയിച്ചു. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. മറ്റൂര്‍ ജംഗ്ഷന് സമീപം പാലച്ചുവട് മുതല്‍ കാലടി പാലത്തിന് ശേഷം താന്നിപ്പുഴ വരെ സ്ഥിരമായ മീഡിയനും അനബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കുവാനാണ് തുക അനുവദിച്ചിരിക്കുന്നത്. കാലടിയിലെ ഗതാഗത കുരുക്ക് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ […]
കാലടി ആദിശങ്കരയ്ക്ക് ദേശീയ അംഗീകാരം
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്റ് ടെക്‌നോളജിയിലെ നാലു കോഴ്‌സുകൾക്ക് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) ലഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ കോഴ്‌സുകൾക്കാണ് റീ അക്രഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. ആദിശങ്കരയിൽ നിന്നും പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിലും, വിദേശരാജ്യങ്ങളിലും എൻജിനീയറിങ് മേഖലയിൽ തൊഴിൽ ലഭിക്കുന്നതിനും ഉപരിപഠനത്തിന് വിദേശ യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കുന്നതിനും ഈ അക്രഡിറ്റേഷൻ അവസരമൊരുക്കും. പാഠ്യ പാഠ്യേതര […]
വിവാഹാഭ്യർഥന നിരസിച്ചു; മുൻ കാമുകിയെ വെട്ടിനുറുക്കി ചാക്കുകളിലാക്കി
ആഗ്ര: എച്ച്ആർ മാനേജരായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് യുവതിയെ വെട്ടിനുറുക്കി മൃതദേഹാവശിഷ്ടം ചാക്കുകളിലാക്കി കനാലിലേക്ക് തള്ളിയത്. ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്ന മിങ്കി ശർമ്മ (30) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അതേ കമ്പനിയിലെ അക്കൗണ്ടന്റായ വിനയ് (30)നെ പൊലീസ് അറസ്റ്റ് ചെയ്തു. മിങ്കിയും വിനയും നേരത്തേ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാൻ വിനയ് ആഗ്രഹിച്ചിരുന്നെങ്കിലും മിങ്കി വിസമ്മതിച്ചതോടെ അവർക്കിടയിൽ തർക്കമുണ്ടാകുകയും വേർപിരിയുകയുമായിരുന്നു. തുടർന്ന് ഇവർ തമ്മിൽ പലതവണ […]
രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം
പത്തനംതിട്ട∙ മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നതു മാറ്റിവച്ചിരുന്നു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുല്‍. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ […]



