വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ
പെരുമ്പാവൂർ: വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. കൊമ്പനാട് ക്രാരിയേലി പടിക്കക്കുടി വീട്ടിൽ ബിനോയ് എബ്രഹാം (കപ്പട ബിനോയി 30), തോമ്പ്രാക്കുടി വീട്ടിൽ അബ്രഹാം പീറ്റർ (ജിന്റോ 40) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 ന് പുലർച്ചയാണ് സംഭവം. കൊമ്പനാട് നിവാസിയുടെ വീട്ടിൽ കയറിയാണ് ആക്രമിച്ചത്. മധ്യവയസ്കയായ വീട്ടമ്മയെയും ഭർത്താവിനെയും മർദിക്കുകയും മാനഹാനി വരുത്തുകയും ചെയ്തു. ഇവരുടെ മകനെ വീടിനു പുറത്തേക്ക് ബലമായി വലിച്ചിറക്കി കൊണ്ടുപോകുന്നത് തടയുന്നതിനിടെയാണ് ആക്രമണം […]
ഗവർണർക്ക് വീണ്ടും തിരിച്ചടി; 3 സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി
തിരുവനന്തപുരം: ഗവർണർക്ക് വീണ്ടും തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം കൂടി തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സർവകലാശാല, എംജി സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ സെർച്ച് കമ്മിറ്റി നടപടികൾക്കാണ് സ്റ്റേ നൽകിയിരിക്കുന്നത്. ചാൻസലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് ഹൈക്കോടതി വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാല് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി തുറവൂർ യോർദ്ദനാപുരം കൂരൻ വീട്ടിൽ അജയ് യാക്കോബ് (24)നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, ഭവനഭേദനം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരി 28 ന് കാലടി പോലീസ് രജിസ്റ്റർ […]
ലോകമെമ്പാടും വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായി; ബാങ്കുകളുടേയും വിമാനത്താവളങ്ങളുടേയും പ്രവർത്തനങ്ങളെ ബാധിച്ചു
വാഷിങ്ടൻ: ലോകവ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ. പുതിയ ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാവാന്‍ കാരണം. ഇന്ത്യ, ഓസ്‌ട്രേലിയ, ജർമ്മനി, യുഎസ്, യുകെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ കംപ്യൂട്ടറുകള്‍ തകരാറിലായതായാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും യു.എസിലും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ബാങ്കുകളുടേയും ടെലികമ്മ്യൂണിക്കേഷന്‍, വിമാന കമ്പനികളുടെയും പ്രവര്‍ത്തനം തകരാറിലായി വാണിജ്യ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിൽ സുരക്ഷാ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുടെ ക്രൂഡ് സ്ട്രൈക്കിന്‍റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ്ത കപ്യൂട്ടറുകളാണ് തകരാറിലായത്. തകരാറിലായ കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ […]
”കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടെ”; സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും കൊടുത്ത് തീർത്തുകൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിഹിതവും സെസ് വഴി ലഭിക്കുന്ന തുകയും സർക്കാർ പെൻഷനായി നൽകുന്ന തുകയും അറിയിക്കാൻ കഴിഞ്ഞവ തവണ കേസ് പരിഗണിക്കവെ കോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ നൽകാനും കോടതി നിർദേശിച്ചു. കേന്ദ്ര വിഹിതവും സെസ് വിഹിതവും ലഭിച്ചിട്ടും പെൻഷൻ നൽകുന്നില്ലഎന്ന് മറിയക്കുട്ടിയുടെ അഭിഭാഷക […]
അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കേരളം ഉദ്യോഗസ്ഥരെ അയക്കും
കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കേരളം ഉദ്യോഗസ്ഥരെ അയക്കും. കാസർകോട് എൻഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിൽ മൂന്ന് അംഗ സംഘം ഉടൻ ഷിരൂരിലേക്ക് തിരിക്കും. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകിയിട്ടുണ്ട്. ദൗത്യം ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പി എ മുഹമ്മദ് റിയാസും അറിയിച്ചു. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് തൽക്കാലികമായി നിര്‍ത്തിവെച്ച രക്ഷാപ്രവർത്തനം വീണ്ടും […]
കോഴിക്കോട് ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; ആരോഗ്യ പ്രവർത്തകനെതിരേ കേസ്
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പി ചികിത്സക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ വെള്ളയിൽ പൊലീസ് ആരോഗ്യ പ്രവർത്തകന്‍റെ പേരിൽ കേസെടുത്തു. പ്രതി ഈയിടെ മറ്റൊരു ജില്ലയില്‍ നിന്ന് സ്ഥലം മാറി എത്തിയ ആളാണെന്ന് പൊലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്.
എച്ച് 1 എൻ 1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു
കൊച്ചി: എച്ച് 1 എൻ 1 (H1 N1) ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി […]
‘മകള്‍ക്ക് നീതി കിട്ടണം, അമിറുള്‍ ഇസ്ലാമിന് വധശിക്ഷ തന്നെ നല്‍കണം; പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിയുടെ അമ്മ
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതക കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത് അംഗീകരിക്കാൻ ആകില്ലെന്ന് ഇരയുടെ അമ്മ. കൃത്യമായ അന്വേഷണം നടത്തിയിട്ടല്ലേ പ്രതിയെ പിടിച്ചത്, അതിനാൽ ഇനി പഠനം നടത്തുന്നത് എന്തിനാണെന്ന് ഇരയുടെ അമ്മ ചോദിച്ചു. തന്റെ മകൾക്ക് നീതി കിട്ടണമെന്നും അതിന് പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും ഇരയുടെ അമ്മ പറഞ്ഞു. നിയമ വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ ഇന്നലെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. പ്രതിക്ക് വിചാരണക്കോടതി […]
ലഹരിക്കെതിരെ എറണാകുളം റൂറൽ ജില്ലാ പോലീസ് ഒരുക്കിയ വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു
ആലുവ: ലഹരിക്കെതിരെ എറണാകുളം റൂറൽ ജില്ലാ പോലീസ് ഒരുക്കിയ വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു. മയക്കുമരുന്നിൽ തകരുന്ന യുവത്വത്തിന് ഒരു ഓർമപെടുത്തലാണിത്. ജീവിതമാണ് ലഹരിയെന്ന തിരിച്ചറിവ് സമ്മാനിക്കുന്ന സംഗീത ആൽബം കേരളാ പോലീസിന്റെ ഔദ്യോഗിക പേജിലാണ് പ്രകാശനം ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ചിത്രീകരിച്ച ആൽബത്തിൽ സിനിമാ താരം മഞ്ജു വാര്യരും പങ്കെടുക്കുന്നു. പോലീസുദ്യോഗസ്ഥരായ അരുൺ വിശ്വം സംവിധാനവും, പ്രസാദ് പാറപ്പുറം ഗാന രചനയും, ബിനു മലയാറ്റൂർ സംഗീതവും നിർവ്വഹിക്കുന്നു. തലവൻ സിനിമയുടെ […]
കനത്ത മഴ; അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കോളജുകൾ ഒഴികെയുള്ള വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ ദേവികുളം താലൂക്കിലും ചിന്നക്കനാൽ പഞ്ചായത്തിലും വിദ്യാഭ്യാസ […]
ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ പിടിയില്‍
കുമളി: 895 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയില്‍. കോതമംഗലം സ്വദേശികളായ കാളാപറമ്പില്‍ അമല്‍ ജോര്‍ജ്(32), വടക്കേടത്ത്പറമ്പില്‍ സച്ചു ശശിധരന്‍(31), പാറേക്കാട്ട് പി.എച്ച്. അമീര്‍(41) എന്നിവരാണ് പിടിയിലായത്. കാറിലെത്തിയ മൂന്നംഗസംഘത്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. രണ്ട് പൊതികളിലായി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ആന്ധ്ര- ഒഡീഷ ബോര്‍ഡറില്‍ നിന്ന് 50,000 രൂപയ്ക്കാണ് ഹാഷിഷ് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. ഹാഷിഷ് ഓയില്‍ കേരളത്തിലെത്തിച്ച് ചെറിയ […]
കെ റെയിലിന് ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ലഭിച്ചു
തിരുവനന്തപുരം: കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷന് ലിമിറ്റഡിന് (കെ റെയിൽ) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്‌ഒ 9001–2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു. സോഷ്യൽമീഡിയയിലൂടെ കെ റെയിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗുണനിലവാര സർട്ടിഫിക്കേഷനാണ് ഐഎസ്ഒ. സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരഭമാണ് കെ റെയിൽ. തിരുവനന്തപുരം സെൻട്രൽ, വർക്കല- റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പദ്ധതികൾ, എറണാകുളം സൗത്ത് –- -വള്ളത്തോൾ നഗർ പാതയിൽ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്‌നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കൽ പദ്ധതികളിൽ പങ്കാളിയാണ് […]
പെരുമ്പാവൂരിലെ നിയമവിദ്യാർഥിയുടെ കൊലപാതകം; പ്രതി അമിറുൽ ഇസ്ലാമിന്‍റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശി അമിറുൽ ഇസ്ലാമിനു വിധിച്ചിരുന്ന വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനഃശാസ്ത്ര, ജയിൽ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷ ലഘൂകരിക്കാൻ സാധ്യമാണെങ്കിൽ അതേക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. മനഃശാസ്ത്ര പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളെജിൽ സംഘം രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. […]
കനത്ത മഴ; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി
കണ്ണൂർ: മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസർഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ജൂലൈ 19) ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂരിൽ പ്രൊഫഷണൽ കോളെജുകൾ അങ്കണവാടികള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്‍ററുകള്‍ എന്നിവക്കടക്കം അവധി ബാധകമാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. കാസർഗോഡ് പ്രൊഫഷണൽ കൊളെജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ലെന്നും ജില്ലാ […]
ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; യുവാവ് മരിച്ചു
കോഴിക്കോട്: ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കെ.എസ്.ആര്‍.ടി.സി ബസ്സിന് സൈഡ് നല്‍കുന്നതിനിടയെ ആണ് അപകടം. തിരുവമ്പാടി തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകന്‍ റോയി (45)ആണ് മരിച്ചത്. സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് മെഡിക്കൽ കേളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് അപകടം ഉണ്ടായത്. റോയിയും ഭാര്യ ഷൈനിയും സഞ്ചരിച്ച സ്‌കൂട്ടര്‍ ബസിന് സൈഡ് കൊടുക്കുന്നതിനിടെ 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ […]
തോക്ക് അബദ്ധത്തിൽ പൊട്ടി പൊലീസുകാരന് ദാരുണാന്ത്യം
അലിഗഢ്: ഇൻസ്‌പെക്ടറുടെ സർവീസ് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി കോൺസ്റ്റബിളിന് ദാരുണാന്ത്യം. സബ് ഇൻസ്‌പെക്ടർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയുടെ അതിർത്തിയിലുള്ള ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം. പശുക്കടത്തുകാരെ പിടികൂടാൻ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) രണ്ട് പൊലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നതിനിടെയാണ് സംഭവം. ഓപ്പറേഷനിടെ ഇൻസ്പെക്ടർ അസ്ഹർ ഹുസൈൻ്റെ പിസ്റ്റൾ കുടുങ്ങി. സബ് ഇൻസ്‌പെക്ടർ രാജീവ് കുമാർ ലോക്ക് തുറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വെടിപൊട്ടി. രാജീവ് കുമാറിൻ്റെ വയറിലൂടെ വെടിയുണ്ട തുളച്ച് കോൺസ്റ്റബിൾ യാക്കൂബിൻ്റെ […]
അങ്കമാലിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
അങ്കമാലി: ദേശീയപാതയിൽ അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ദേശീയപാതയിൽ നിന്നും സ്റ്റാൻഡിലേക്ക് തിരിഞ്ഞ ബസ്സിലാണ് ഓട്ടോ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി ചുള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ഹിൽ കിംഗ് ബസ്സിലാണ് ഓട്ടോ ഇടിച്ചത്. അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. അങ്കമാലി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.