04

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
696 views 4 sec 0 Comment

സംസ്‌കൃത സർവ്വകലാശാലയിൽ നൂറോളം ഗസ്റ്റ് ലക്ചറർ ഒഴിവുകൾ; അവസാന തീയതി മെയ് 12

admin - May 3, 2025

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ നൂറോളം ഗസ്റ്റ് ലക്ചർമാരെ നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. നിയമനം കരാർ അടിസ്ഥാനത്തിൽ പരമാവധി 11 മാസത്തേയ്ക്കായിരിക്കും. 2018ലെ യു ജി സി റഗുലേഷൻ പ്രകാരം യോഗ്യരായവർക്ക് അപേക്ഷിക്കാം. ബി. എഡ്. യോഗ്യത അഭിലഷണീയമാണ്. കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമാണ് ഒഴിവുകൾ.

ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, കായിക പഠനം, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ഭൂമിശാസ്ത്രം, അറബിക്, ഉറുദു, മനഃശാസ്ത്രം, സോഷ്യൽ വർക്ക്, സോഷ്യോളജി, തീയറ്റ‍ർ, ട്രാൻസ്ലേഷൻ സ്റ്റഡീസ്, കംപാരിറ്റീവ് ലിറ്ററേച്ചർ, ആയുർവേദം, മ്യൂസിയോളജി എന്നീ പഠനവകുപ്പുകളിലാണ് ഒഴിവുകൾ.

യു ജി സി യോഗ്യതയുളള ഗസ്റ്റ് അധ്യാപകർക്ക് 35000/-രൂപ പ്രതിമാസ വേതനം ലഭിക്കും. യു ജി സി യോഗ്യതയുളളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം നേടിയവരെയും നിയമനത്തിന് പരിഗണിക്കും. അവർക്ക് പ്രതിമാസം 25000/-രൂപ വേതനം ലഭിക്കും. യു ജി സി നിഷ്കർഷിക്കുന്ന അനുവദനീയ എണ്ണം ഗസ്റ്റ് ലക്ചർമാരുടെ നിയമനം നടത്തിയ ശേഷം പിന്നീടുളള നിയമനങ്ങൾ മണിക്കൂർ അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരായിട്ടായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി മെയ് 12 വരെ അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി അതത് വകുപ്പ് മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15. എസ്. സി./ എസ്. ടി. വിഭാഗങ്ങൾക്ക് അപേക്ഷ ഫീസ് 500/-രൂപയും മറ്റ് വിഭാഗങ്ങൾക്ക് 750/-രൂപയുമാണ്. ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.ssus.ac.in സന്ദർശിക്കുക.

PREVIOUS

വാക്‌സീനെടുത്തിട്ടും ഏഴ് വയസുകാരിക്ക് പേ വിഷബാധ

NEXT

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: അഞ്ച് പേരുടെ മരണത്തിൽ പൊലീസ് കേസെടുത്തു
Related Post
September 1, 2023
തൃശ്ശൂരിൽ ഇന്ന് പുലികളിറങ്ങും
June 28, 2024
കരുവന്നൂർ; സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
November 24, 2023
പതിനഞ്ചാമത് സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന് കാലടിയില്‍ തുടക്കമായി
September 19, 2023
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിൽ എത്തിക്കും; മന്ത്രി ഡോ. ആർ ബിന്ദു
Comments are closed.
കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
August 3, 2026
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
August 1, 2026
ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം പിന്തുടർന്ന് അന്വേഷണം; ഇൻസ്റ്റഗ്രാം ചാറ്റും ഫോൺ ലൊക്കേഷനും നിർണായകമായി
July 30, 2026
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം
July 26, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
News Vision
News Vision
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
News Vision
ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം
News Vision
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം

Recent Posts

  • കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച
  • സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; 10 ജില്ലകളിൽ യെലോ അലർട്ട്
  • സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
  • ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം പിന്തുടർന്ന് അന്വേഷണം; ഇൻസ്റ്റഗ്രാം ചാറ്റും ഫോൺ ലൊക്കേഷനും നിർണായകമായി
  • കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം
© Copyright 2025 - Newsvision. All Rights Reserved