06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
552 views 9 sec 0 Comment

ശ്രീശങ്കരജയന്തി മഹാപരിക്രമ മേയ് 2 ന്

admin - April 29, 2025

കാലടി : അദ്വൈതാചാര്യന്‍ ജഗദ്ഗുരു ശ്രീശങ്കരാചാര്യ സ്വാമികളുടെ ജയന്തി മേയ് 2 ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന മഹാപരിക്രമയോടെ കാലടിയില്‍ വിപുലമായി ആഘോഷിക്കും. ആദിശങ്കര ജന്മദേശ വികസനസമിതിയുടെ ആഭിമുഖ്യത്തിലാണ് ആഘോഷം. ഏപ്രില്‍ 30, മേയ് 1, 2 എന്നീ ദിവസങ്ങളിലായി പ്രഭാഷണങ്ങള്‍, യുവജനസംഗമം, ഭജനസന്ധ്യ, സന്യാസി സംഗമം, മഹാപരിക്രമ, നദീപൂജ, സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവയാണ് നടക്കുന്നത്. മേയ് 2 ന് ശങ്കരജയന്തി നാളില്‍ രാവിലെ 10 ന് ശൃംഗേരി മഠം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സന്യാസിസംഗമത്തില്‍ കേരളത്തിലെ വിവിധ മഠങ്ങളില്‍ നിനന്നായി നൂറിലധികം സന്യാസി ശ്രേഷ്ഠന്മാര്‍ പങ്കെടുക്കും. എല്ലാ യതിവര്യന്മാരേയും പ്രത്യേകം പൂജ ചെയ്യും. മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, മാര്‍ഗ്ഗദര്‍ശക് മണ്ഡല്‍ ജന. സെക്രട്ടറി സ്വാമി സദ്‌സ്വരുപാനന്ദ, കുളത്തൂര്‍ അദ്വൈതാശ്രമാദ്ധ്യക്ഷന്‍ ചിദാനന്ദപുരി സ്വാമികള്‍ എന്നിവര്‍ സന്യാസി സംഗമത്തിന് നേതൃത്വം നല്‍കും.

അഖില കേരളാടിസ്ഥാനത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ശ്രീശങ്കര സ്തോത്രാലാപന മത്സരത്തില്‍ വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡും സമ്മാനങ്ങളും സന്യാസി സംഗമത്തില്‍ വിതരണം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് ശ്രീ ആദിശങ്കര കീര്‍ത്തിസ്തംഭമണ്ഡപത്തില്‍ ശ്രീശങ്കര സ്മൃതികളുണര്‍ത്തുന്ന നാടകം, ശ്രീശങ്കര കൃതികളുടെ നൃത്താവിഷ്‌ക്കാരം എന്നിവയും നടക്കും. വൈകിട്ട് 4 ന് നടക്കുന്ന ശ്രീശങ്കരജയന്തി മഹാസമ്മേളനത്തില്‍ ആദ്ധ്യാത്മിക ആചാര്യന്മാര്‍, സാംസ്‌കാരിക നായകന്മാര്‍ എന്നിവര്‍ പങ്കെടുക്കും.

5 മണിക്ക് സ്തൂപത്തില്‍ നിന്നും മഹാപരിക്രമ ആരംഭിക്കും. സാമൂഹ്യ സാംസ്‌കാരിക നായകന്മാര്‍, പൊതുപ്രവര്‍ത്തകര്‍, ആശ്രമപ്രതിനിധികള്‍, വിവിധ ജില്ലകളില്‍ നിന്നെത്തിയ ശ്രീശങ്കരഭക്തര്‍ എന്നിവര്‍ അണിനിരക്കുന്ന മഹാപരിക്രമ ആശ്രമ  വീഥി കളിലൂടെ കടന്ന് ശൃംഗേരി മുതലക്കടവില്‍ സമാപിക്കും. ഭജനസംഘങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, ശ്രീശങ്കര വേഷമണിഞ്ഞ കുട്ടികള്‍, താളമേളങ്ങള്‍, പഞ്ചവാദ്യം എന്നിവ മഹാപരിക്രമയ്ക്ക് മികവ് കൂട്ടും. പൂര്‍ണ്ണാനദീ പൂജ, നദീസ്നാനം, മഹാദീപാരാധന, ആരതി എന്നിവയും നടക്കും. മുതലക്കടവില്‍ നടക്കുന്ന പൂര്‍ണ്ണാനദി പൂജയ്ക്കും ആരതിക്കും തന്ത്രവിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ശബരിമല മുന്‍ മേല്‍ശാന്തിമാരായ ഗോശാല വാസുദേവന്‍, ബാലമുരളി, കാളിദാസ ഭട്ടതിരിപ്പാട് എന്നിവര്‍ നേതൃത്വം നല്‍കും.

ഏപ്രില്‍ 30 ന് കാലടി ജംഗ്ഷന്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6 ന് ഡോ. എം.വി നടേശന്റെ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും. മേയ് 1 ന് രാവിലെ 9.30 ന് ശൃംഗേരിമഠം ഹാളില്‍ നടക്കുന്ന ‘യുവം-ശങ്കരം’ യുവസംഗമത്തില്‍ ‘വ്യക്തിത്വ വികാസം ശങ്കരദര്‍ശനങ്ങളിലൂടെ’ എന്ന വിഷയത്തില്‍ കണ്‍സല്‍ട്ടന്റ് സൈക്കോള ജിസ്റ്റ് അനൂപ് വൈക്കം നയിക്കുന്ന സംവാദം, നിവേദിത വിജയകുമാര്‍ അവതരി പ്പിക്കുന്ന ‘ആചാര്യവന്ദനം’ നൃത്തശില്പം, ‘വിദ്യാര്‍ത്ഥി ധര്‍മ്മവും ശ്രീശങ്കരനും’ എന്ന വിഷയത്തില്‍ കെ.ജി പ്രദീപ് നടത്തുന്ന പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും.

ശങ്കരജയന്തി ആഘോഷങ്ങളുടെ പരിപാടികള്‍ വിശദീകരിക്കാന്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംഘാടക സമിതി  ഭാരവാഹികളായ പ്രൊഫ. കെ.എസ്.ആര്‍ പണിക്കര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്) എസ്. സുനില്‍ കുമാര്‍ (ജന. കണ്‍വീനര്‍), പി.ആര്‍ അജിത്കുമാര്‍ (സെക്രട്ടറി), എസ്. വിജയന്‍ (ട്രഷറര്‍) എന്നിവര്‍ പങ്കെടുത്തു.

 

 

 

 

 

.

 

 

 

 

 

PREVIOUS

മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട; 3 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

NEXT

ആദിശങ്കര കപ്പ് തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംങ്ങിന്
Related Post
September 18, 2024
നഗ്നപൂജക്ക് യുവതിയെ പ്രേരിപ്പിച്ചെന്ന്‌ പരാതി; ഭർത്താവടക്കം 2 പേർ അറസ്റ്റിൽ
July 15, 2024
പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പൊലീസുകാരൻ അറസ്റ്റിൽ
April 24, 2024
‘വോട്ട് ചെയ്തിട്ട് കാര്യമില്ല, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം’; വയനാട് കമ്പമലയിൽ മാവോയിസ്റ്റുകള്‍ എത്തി
November 8, 2024
ആസാം ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ആസാമിലെത്തി പോലീസ് അറസ്റ്റ് ചെയ്തു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved