23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
486 views 1 sec 0 Comment

സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം ഡോ.ജോർജ് ഇരുമ്പയത്തിന്

admin - November 7, 2023

കാലടി: മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഡോ.ജോർജ് ഇരുമ്പയം അർഹനായി.

അധ്യാപകൻ, സാഹിത്യ നിരൂപകൻ, ഗവേഷകൻ, പത്രാധിപർ, തുടങ്ങിയ നിലകളിൽ പ്രശസ്തനായ ഡോ. ജോർജ് ഇരുമ്പയം മലയാള ഭാഷാസംരക്ഷണത്തിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഈ പുരസ്കാരം നൽകുന്നത്. വിദ്യാഭ്യാസരംഗത്ത് മലയാളം നേരിടുന്ന അവഗണനകൾക്കെതിരെ സംഘടിതമായ പ്രവർത്തനങ്ങൾക്ക് 1989ൽ തുടക്കം കുറിച്ചത് ഡോ. ഇരുമ്പയം നേതൃത്വം നൽകിയ മലയാള സംരക്ഷണ വേദിയാണ്. കേരളത്തിൽ മലയാളപഠനം പ്ലസ് ടു കോഴ്സിന്‍റെ ഭാഗമാക്കിയത് അദ്ദേഹത്തിന്റെ കൂടി ശ്രമഫലമായാണ്. മലയാളം പ്രഥമഭാഷയാക്കാൻ വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ വിജയത്തിലെത്തിയില്ലെങ്കിലും മാതൃഭാഷയോട് ജനങ്ങളിൽ അനുഭാവം വളർത്താൻ അവയ്ക്ക് സാധിച്ചിട്ടുണ്ട്.

മലയാളം, ഇംഗ്ലീഷ്, ഗാന്ധിയൻ ചിന്ത എന്നീ വിഷയങ്ങളിൽ എം. എ. നേടിയിട്ടുള്ള ഡോ. ജോർജ് ഇരുമ്പയം കേരളത്തിലെ സർക്കാർ കോളേജുകളിൽ മലയാളം അധ്യാപകനായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ വകുപ്പു മേധാവിയായിരിക്കെ 1994ൽ സർവീസിൽ നിന്നു വിരമിച്ചു. നിരൂപണം, യാത്ര, കവിത, വിവർത്തനം, ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി 35ൽ അധികം കൃതികളുടെ കർത്താവാണ്. മലയാള നോവൽ പത്തൊമ്പതാം നൂറ്റാണ്ടിൽ’ എന്ന പ്രസിദ്ധ ഗ്രന്ഥം അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധമാണ്. ഗാന്ധിജിയുടെ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ കഥ’ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ഡോ. ഇരുമ്പയമാണ്. ഈ ഗ്രന്ഥത്തിന്റെ ഏഴു ലക്ഷത്തിലധികം കോപ്പികൾ ഇതിനകം വിറ്റു കഴിഞ്ഞു.

നവംബർ 16ന് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ പുരസ്കാരം സമർപ്പിക്കും. ഡോ. പി. പവിത്രൻ, ഡോ. സുനിൽ പി. ഇളയിടം, ഡോ. വത്സലൻ വാതുശ്ശേരി, ഡോ. എസ്. പ്രിയ, മുൻ രജിസ്ട്രാർ ഡോ. എം. ബി.ഗോപാലകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

PREVIOUS

അങ്കമാലി മൂക്കന്നൂരിൽ പുലിയിറങ്ങി

NEXT

രണ്ട് അതിഥി തൊഴിലാളികളുടെ കൊലപാതകം; പ്രതിയെ പിടികൂടി
Related Post
July 14, 2026
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി.
October 24, 2024
കഞ്ചാവ് കേസിലെ പ്രതിയെ തടങ്കലിലടച്ചു
December 11, 2025
എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി; ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല
April 23, 2024
ഏകീകൃത കുര്‍ബാന നടപ്പിലാക്കണം, ഇല്ലെങ്കില്‍ അച്ചടക്ക നടപടിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved