പള്ളി വികാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മൂവാറ്റുപുഴ: വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെ പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 5 നാണ് പള്ളിയുടെ പാചക പുരയോടു ചേർന്നുള്ള കെട്ടിടത്തിൽ ഫാ. ജോസഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയിൽ നിന്നു വിവരമറിഞ്ഞെത്തിയ വിശ്വാസികൾ ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെൻ്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ശതാബ്ദി […]

urgent requirement

Purchase manager (qualification-Any degree) Good communication skills,English and Hindi. (Male or female) Assistant accounts manager (Male or female)  Hr manager  Vehicle Manager/Supervisor Site Supervisors (Civil) Quantity Surveyor( Civil) Job Place: Kerala, Kochi, Mail : edathalacompany@gmail.com    

ആലുവ പീഡന കേസിലെ പ്രതി കോടതി വരാന്തയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു; പിന്തുടർന്ന് പിടികൂടി പൊലീസ്‌

പെരുമ്പാവൂർ: ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജ് കോടതി വരാന്തയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. പൊലീസ് പ്രതിയെ പിന്തുടർന്ന് പിടികൂടി.  ആലുവയെ ഞെട്ടിച്ച അതിക്രൂരമായ പീഡനകേസിലെ പ്രതിയാണ് കോടതി വരാന്തയിൽ വച്ച് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചത്. വീട്ടിൽ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തൃശ്ശൂർ സെൻട്രൽ ജയിലിൽ നിന്ന് പൊലീസ് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കോടതി വരാന്തയിൽ […]

ഷാപ്പിലെത്തി ഗുണ്ടാ പിരിവ് നടത്തിയ ആൾ അറസ്റ്റിൽ

ആലുവ: ഷാപ്പിലെത്തി ഗുണ്ടാ പിരിവ് നടത്തിയ ആൾ അറസ്റ്റിൽ. എൻ.എ.ഡി തായ്ക്കണ്ടത്ത് ഫൈസൽ (34 ) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. റയിൽവേ സ്റ്റേഷന് സമീപമുള്ള ഷാപ്പിലാണ് ഗുണ്ടാപ്പിരിവ് നടത്തിയത്. റെയിൽവേ സ്ക്വയറിൽ കട തല്ലിപൊളിച്ച കേസിൽ 8 മാസം ജയിലിൽ ആയിരുന്നു. ആലുവ കെ. എസ്. ആ. ടി. സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരത്ത്  കുറ്റകൃത്യങ്ങൾ തടയുന്നതിന് ആലുവ ഡി. വൈ. എസ്. പിയുടെ നിർദ്ദേശപ്രകാരം നിയോഗിച്ച സംഘത്തിൽ ഇൻസ്പെക്ടർ എം.എം മഞ്ജു […]

പ്രസാദ് സ്‌കീം: സാമ്പത്തിക അനുമതിയ്ക്ക് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ പില്‍ഗ്രിം റിജുനേഷന്‍ ആന്‍ഡ് സ്പിരിച്വല്‍ ഓഗ്മെന്‍റേഷന്‍ ഡ്രൈവ് (പ്രസാദ്) സ്കീമില്‍ ഉള്‍പ്പെട്ട ചേരമാന്‍ ജുമാ മസ്ജിദിനും മലയാറ്റൂര്‍ സെന്‍റ്. തോമസ് പള്ളിക്കും പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് മുടങ്ങി കിടക്കുന്ന  ധനമന്ത്രാലയത്തിന്‍റെ സാമ്പത്തിക അനുമതി ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്  ബെന്നി ബഹനാന്‍ എംപിയും,  റോജി എം  ജോണ്‍ എംഎല്‍എയും കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയെ നേരില്‍ കണ്ട് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. രണ്ട്  പദ്ധതികളുടെയും ഡി.പി.ആര്‍ പൂര്‍ത്തിയാക്കി അന്തിമ പദ്ധതി റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. […]

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ബുധനാഴ്ച മൂന്നു മണിക്ക് റിപ്പോർട്ട് പുറത്തു വിടാൻ ഇരിക്കേയാണ് ഹൈക്കോടതി നടപടി. നിർമാതാവ് സജിമോൻ പാറയിലിന്‍റെ ഹർജിയിലാണ് ഒരാഴ്ചത്തേക്കുള്ള സ്റ്റേ. സർക്കാരിനും മറ്റ് എതിർകക്ഷികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. അടുത്ത മാസം ഒന്നാം തിയതി ഹർജി വീണ്ടും പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നിർമാതാവ് സജിമോൻ ഹർജി സമർപ്പിച്ചിരുന്നത്. […]

അർജുന്റെ ലോറി ഗം​ഗാവലി നദിയിൽ കണ്ടെത്തി; ഇന്നത്തെ തെരച്ചിൽ നിർത്തിവെച്ചു

ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഗം​ഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് പിൻവാങ്ങി. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തെരച്ചിൽ നടത്താൻ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. 3 ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ സ്പെഷ്യൽ സംഘത്തിലുളളത്. കരയിൽ നിന്നും 40 മീറ്റർ അകലെയാണ് 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയത്. ഈ ഭാഗത്തുളള മണ്ണ് മാറ്റൽ മറ്റൊരു […]

വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

കാലടി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി വെള്ളാരപ്പിള്ളി തൃക്കണിക്കാവ് കിഴക്കേപ്പുറത്ത് കുടി വീട്ടിൽ പുഷ്പരാജ് (38) നെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി, എടത്തല പോലീസ് സ്റ്റേഷൻ പരിധികളിൽ ആവർത്തിച്ചുള്ള വധശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രവുവരിയിൽ […]

ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി

നെടുമ്പാശ്ശേരി:ഗുളിക രൂപത്തിലും മറ്റുമായി ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 1347 ഗ്രാം സ്വർണം കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ കസ്റ്റംസ് പിടികൂടി. വിദേശത്തുനിന്നുമെത്തിയ തൃശൂർ സ്വദേശി അനൂപിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. 1231 ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി മലദ്വാരത്തിനകത്തും 116 ഗ്രാമിൻ്റെ സ്വർണം കഴുത്തിൻ്റെ ഭാഗത്തും അതിവിദഗ്‌ധമായി ഒളിപ്പിക്കുകയായിരുന്നു

നേപ്പാളിൽ വിമാനം തകർന്നു വീണു; 19 യാത്രക്കാർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നു വീണു. 19 യാത്രക്കാരുടെ മൃതദേഹം കണ്ടെത്തി. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസ് വിമാനമാണ് തകർന്നു വീണത്. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വിമാനത്തിൽ 19 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ബുധനാഴ്ച 11 മണിയോടെയാണ് അപകടമുണ്ടായത്. വിമാനത്തിന് തീ പിടിച്ചെങ്കിലും ഉടൻ തന്നെ നിയന്ത്രണ വിധേയമാക്കി മാറ്റി. പരുക്കേറ്റ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ കവർച്ച; ദർശനത്തിന് മുടക്കമില്ല

തിരുവില്വാമല: തൃശൂർ തിരുവില്വാമല വില്വാന്ത്രിനാഥ ക്ഷേത്രത്തിൽ കവർച്ച. ഓടുപൊളിച്ച് നാലമ്പലത്തിനകത്ത് കടന്ന മോഷ്ടാവ് കൗണ്ടർ തകർത്താണ് കവർച്ച നടത്തിയിരിക്കുന്നത്. പുലർച്ചയോടെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. കൗണ്ടറിൽ നിന്നായി 1,10,000 രൂപ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മുടക്കമില്ലെന്ന് അധികൃതർ അറിയിച്ചു.  

മയക്കുമരുന്നുമായി നഴ്സിംഗ്  വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് യുവാക്കൾ പിടിയിൽ

കൽപ്പറ്റ: വടനാട്ടിൽ  എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. ബാവലി ചെക്ക്പോസ്റ്റിൽ കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി  നഴ്സിംഗ്  വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് യുവാക്കൾ പിടിയിൽ. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയിൽ 204 ഗ്രാം മെത്താഫിറ്റാമിനാണ് പിടിച്ചെടുത്തത്. യുവാക്കളെത്തിയ ഹ്യുണ്ടായ് ഇയോൺ കാറിന്‍റെ സ്റ്റിയറിംഗിനു താഴെയുള്ള കവറിംഗിനുള്ളിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് വച്ചാണ്  മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. വയനാട് സ്വദേശികളായ ഫൈസൽ റാസി, മുഹമ്മദ് അസനൂൽ ഷാദുലി, സോബിൻ കുര്യാക്കോസ്, മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ്, […]

ഹോട്ടൽ ജീവനക്കാരിയെ വനിതാ കൗൺസിലർ മർദിച്ചതായി പരാതി

കൊച്ചി: വൈറ്റിലയിൽ ഹോട്ടൽ ജീവനക്കാരിയെ വനിതാ കൗൺസിലർ മർദിച്ചതായി പരാതി. കൊച്ചി ന​ഗരസഭയിലെ വനിതാ കൗൺസിലർ സുനിത ഡിക്സനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഹോട്ടലിന് സമീപത്തെ കാന പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ കൗൺസിലർ വാക്കുതർക്കമുണ്ടാവുകയും ഒടുവിൽ ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു എന്നാണ് പരാതി. എന്നാൽ ബാർ ജീവനക്കാരിയെ മർദ്ദിച്ചിട്ടില്ലെന്നും വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ തട്ടി മാറ്റുകയായിരുന്നെന്നും കൗൺസിലർ സുനിത ഡിക്സൺ പറയുന്നത്. ഹോട്ടൽ ജീവനക്കാരും മാനേജ്മെന്റും പറയുന്നതനുസരിച്ച് പല തവണ വനിത കൗൺസിലർ അവിടെ നിന്നും പണം […]

ഓണം വാരാഘോഷം സെപ്തംബര്‍ 13 മുതൽ 19 വരെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്തംബര്‍ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തലാണ് തീരുമാനം. ഓണം മേളകള്‍, ഓണം മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന്‍ ഗിഫ്റ്റ് സ്കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ മുതലായവ സംഘടിപ്പിക്കുന്നതിന് സപ്ലൈകോയെ ചുമതലപ്പെടുത്തി. ഹോര്‍ട്ടികോര്‍പ്പിന്‍റെ പ്രത്യേക പച്ചക്കറി ചന്തകള്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളില്‍ […]

അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിനവും വിഫലം

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിനവും വിഫലം. ദൗത്യത്തിനെത്തിയ കരസേന സംഘം തിരച്ചില്‍ പൂര്‍ത്തിയാക്കിയെന്നും അര്‍ജുന്‍റെ ലോറി കരയിലില്ലെന്ന് തിരച്ചിലിന് നേതൃത്വം നല്‍കിയ സൈന്യം ഔദ്യോഗികമായി ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഗംഗാവലി പുഴയിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് മുങ്ങൽ വിദഗ്ദരുടെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും പ്രദേശത്ത് മഴ കനത്തതോടെ നീരോഴുക്ക് വർധിച്ചതോടെ പുഴയിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പികുകയായിരുന്നു. ആഴത്തിൽ തുരന്നുള്ള പരിശോധനയക്കായുള്ള ബോറിങ് യന്ത്രങ്ങൾ എത്തിച്ചിരുന്നു. തീരത്തോട് ചേർന്നുള്ള മൺകൂന്നകൾ പുഴയിലേക്ക് ഒഴുക്കി […]

കാലടി പഞ്ചായത്തിൽ വിജിലൻസ് പരിശോധന

കാലടി: കാലടി പഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തി. മേക്കാലടിയിൽ വ്യാജ നമ്പറിൽ ഗോഡൗൺ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. പ്ലൈവുഡ് കമ്പനിയുടെ നമ്പർ ഉപയോഗിച്ചാണ് ഗോഡൗൺ പ്രവർത്തിക്കുന്നത്. പ്ലൈവുഡ് കമ്പനിയുടെ ഉടമയാണ് പരാതി നൽകിയത്. സപ്ലൈകോയുടെ ഗോഡൗൺ ആയാണ് വ്യാജ നമ്പറിലുളള ഗോഡൗൺ പ്രവർത്തിക്കുന്നത്.

മൊബൈൽ ഫോൺ പോക്കറ്റടിച്ച കേസിൽ പ്രതി പിടിയിൽ

ആലുവ: ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നു൦ ബസ് ഡ്രൈവറുടെ മൊബൈൽ ഫോൺ പോക്കറ്റടിച്ച കേസിൽ പ്രതി പിടിയിൽ. ചൂണ്ടി എരുമത്തല മഠത്തിലകം വീട്ടിൽ സഞ്ജു (39) വിനെയാണ് ആലുവ പോലീസ് പിടി കുടിയത്. ഇയാളുടെ കൈവശത്തുനിന്നും 3 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം മോഷ്ടാവായ നേപ്പാൾ സ്വദേശിയെ കെ.എസ്.ആർ.ടി. സി സ്റ്റാൻ്റിൽ മോഷണത്തിനിടെ പോലീസ് പിടികൂടിയിരുന്നു. ഇൻസ്പെക്ടർ എം .എം മഞ്ജു ദാസ് , സബ് ഇൻസ്പെക്ടർമാരായ പി. എ൦. സലീം, അബ്ദുൾ റഹ്മാൻ, […]

നീറ്റ് യുജിയിൽ പുനഃപരീക്ഷയുണ്ടാകില്ല; സുപ്രീംകോടതി

ദില്ലി :  നീറ്റ് യുജിയിൽ പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല. ചോദ്യപേപ്പർ ചോർച്ച ജാർഖണ്ഡിലും പാട്നയിലുമുണ്ടായെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അന്വേഷണങ്ങൾ അന്തിമഘട്ടത്തിലല്ല. പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായിട്ടില്ലെന്നും വിധി പ്രസ്താവത്തിലുണ്ട്. പരീക്ഷകളുടെ ഭാവി നടത്തിപ്പിന് മാർഗനിർദേശങ്ങൾ […]

നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

ആലുവ: നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നാഗോൺ കച്ചുവ സ്വദേശി മുക്സിദുൽ ഇസ്ലാം (27)നെയാണ് ആലുവ പോലീസ് പിടികൂടിയത്.കഴിഞ്ഞ ഡിസംബറിലാണ് സംഭവം. അമ്പലപ്പുഴയിൽ സലാം എന്നയാളുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി. സലാമിൻ്റെ കൂടെ കാറിൽ ഹോട്ടൽ സാമഗ്രികൾ വാങ്ങുന്നതിന് ഇയാൾ ആലുവയിലെത്തി. ഉടമ പുറത്തിറങ്ങിയ സമയം കാറിൻ്റെ ഡാഷ് ബോക്സിലിരുന്ന നാലര ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. നിലവിലെ മൊബൈൽ ഫോൺ ഉപക്ഷിച്ച് ആസാമിലേക്കാണ് ഇയാൾ പോയത്. കഴിഞ്ഞയാഴ്ച […]

സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്;പവന് 2000  രൂപയുടെ ഇടിവാണ് ഉണ്ടായത്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെ സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു. സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് പ്രതിഫലിച്ചിരിക്കുകയാണ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2000  രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച 55,000  എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന […]