06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
5,156 views 0 sec 0 Comment

കാലടിയിൽ പുതിയ ഗതാഗത പരിഷ്‌ക്കാരം; ടൗണിൽ വീണ്ടും മീഡിയന്‍ സ്ഥാപിക്കും

admin - May 24, 2025

കാലടി: പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി കാലടിയിലെ ഗതാഗത സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ബസ് ഉടമകള്‍ എന്നിവരുടെ യോഗം റോജി എം ജോൺ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പഞ്ചായത്തിൻ്റെ ബസ് സ്റ്റാൻ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മുൻകമ്മിറ്റി തീരുമാനിച്ചിട്ടുള്ളതുപ്രകാരം ഒഴിഞ്ഞു കിടക്കുന്ന മാർക്കറ്റ് ഗ്രൗണ്ട് താത്ക്കാലിക സ്റ്റാൻ്റായി പ്രവർത്തിപ്പിക്കാൻ യോഗം ബസുടമകൾക്ക് നിർദ്ദേശം നൽകി. അങ്കമാലി ഭാഗത്തു നിന്നും കാലടിക്കു വരുന്ന ബസുകള്‍ നിലവിലെ ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിനു പകരം നിലവില്‍ പ്രവര്‍ത്തനരഹിതമായ പെട്രോള്‍ പമ്പിനു മുന്‍വശത്തായി നിര്‍ത്തി ആളുകളെ ഇറക്കി കയറ്റി പോകണം.

കാലടി ടൌണില്‍ നിന്നും അങ്കമാലി ഭാഗത്തേയ്ക്ക് പോകുന്ന ബസുകള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള പുതിയ വെയ്റ്റിംഗ് ഷെഡോഡുകൂടിയുള്ള സ്റ്റോപ്പില്‍ നിര്‍ത്തേണ്ടതാണ്.കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര ബസുകളും ടി സ്റ്റോപ്പ് തന്നെ ഉപയോഗപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിന് തീരുമാനിച്ചു. മറ്റു ഭാഗങ്ങളിലേയ്ക്ക് പോകുകയും വരികയും ചെയ്യുന്ന ബസുകള്‍ നിലവിലുള്ള സ്റ്റോപ്പുകള്‍ കര്‍ശനമായി പാലിക്കണം.

ആലുവ ഭാഗത്തേക്കുള്ള ബസുകൾ കടുക്കാപ്പിള്ളി റോഡ് കഴിഞ്ഞ് നിറുത്തി ആളെ കയറ്റി പോകണം. ആലുവ ഭാഗത്തുനിന്നും വരുന്ന ബസുകൾ കാലടി പള്ളിക്കു മുൻപായി നിലവിലുള്ള സ്റ്റോപ്പിൽ നിറുത്തി ആളെ ഇറക്കി പോകണം.പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ പാലത്തിന് മുൻപായി നിലവിലെ സ്റ്റോപ്പിൽ നിറുത്തണം. തിരികെ വരുന്നവ പൂജ റെസിഡെന്‍സിയ്ക്ക് മുൻപ് നിറുത്തി ആളെ ഇറക്കി കയറ്റി പോകണം.മലയാറ്റൂർ റോഡിൽ മലയാറ്റൂർ, മഞ്ഞപ്ര ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ആശ്രമം ജംഗ്ഷന്‍ കഴിഞ്ഞുള്ള നിലവിലുള്ള സ്റ്റോപ്പിൽ നിറുത്തി യാത്രക്കാരെ കയറ്റിയിറക്കി പോകണം. തിരികെ വരുന്നവ ആശ്രമം ജംഗ്ഷന് മുൻപ് നളന്ദ ബുക്സിന് സമീപം നിറുത്തി യാത്രക്കാരെ കയറ്റിയിറക്കി പോകണം.ഈ സ്റ്റോപ്പുകള്‍ അല്ലാതെ ഒരു സ്ഥലത്തും ബസുകള്‍ നിര്‍ത്തുവാനോ ആളെ കയറ്റുവാനോ പാടില്ലാത്തതാണ്.

യൂണിവേഴ്സിറ്റി കനാല്‍ബണ്ട് റോഡ് വണ്‍വേ സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിന് നിലവില്‍ കാലടി ജംഗ്ഷന്‍ മുതല്‍ ആരംഭിക്കുന്ന മീഡിയന്‍ സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുന്‍വശം വരെ തുടര്‍ച്ചയായി സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. ഇക്കാര്യം നടപ്പിലാക്കാൻ കാലടി ടൗൺ റസിഡൻ്റ്സ് അസോസിയേഷനോട് യോഗം അഭ്യർത്ഥിച്ചു. അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ വലിയതോതിൽ ബസ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേരാന്‍ ഇടയുള്ളത് കമ്മിറ്റി ചര്‍ച്ച ചെയ്തു. ആയതിനാല്‍ കഴിഞ്ഞ ട്രാഫിക് കമ്മിറ്റി തീരുമാന പ്രകാരം നിലവില്‍ പ്രവര്‍ത്തനരഹിതമായ മാര്‍ക്കറ്റ് താല്‍ക്കാലിക സ്റ്റാന്റായി ഉപയോഗിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാര്‍ക്കും കയറി നില്‍ക്കാന്‍ നിലവിലെ മാര്‍ക്കറ്റിലെ ഷോപ്പുകളുടെ വരാന്ത ഉപയോഗിക്കാവുന്നതാണ്.
നാല് റൂട്ടുകളിലും, കൂടാതെ യൂണിവേഴ്സിറ്റി കനാല്‍ ബണ്ട് റോഡിലും ടൂവീലര്‍ ഉള്‍പ്പെടെയുള്ള അനധികൃത പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു.
ടൂവീലറുകളും മറ്റ് ചെറിയ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിന് പഞ്ചായത്തിന്റെ ടൌണിലുള്ള പഴയ മാര്‍ക്കറ്റ് സ്ഥലം താല്‍ക്കാലികമായി ഉപയോഗിക്കാന്‍ തീരുമാനിച്ചു.

പൊതുജനങ്ങള്‍ക്കും മറ്റു യാത്രക്കാര്‍ക്കും ബസ് സ്റ്റോപ്പുകള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനാവശ്യമായ സൂചന ബോര്‍ഡുകള്‍ പഞ്ചായത്ത് തന്നെ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.യൂണിവേഴ്സിറ്റി കനാല്‍ബണ്ട് റോഡ് വണ്‍വേ സംവിധാനത്തിലേയ്ക്ക് മാറേണ്ടതും അങ്കമാലി ഭാഗത്തു നിന്ന് മലയാറ്റൂര്‍ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ക്ക് മാത്രം പ്രവേശനം ഉള്ളതും തിരിച്ച് യൂണിവേഴ്സിറ്റി കനാല്‍ബണ്ട് വഴിയിലൂടെ കാലടി ഭാഗത്തേയ്ക്ക് പ്രവേശനം നിരോധിക്കും.ബസ് സ്റ്റോപ്പുകളില്‍ ബസ് ചേര്‍ത്ത് നിര്‍ത്തി ആളെ കയറ്റുന്നതിനും ഇറക്കുന്നതിനും തീരുമാനിച്ചു.

പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഷാനിദ നൗഷാദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാന്ത ചാക്കോ, സിജു കല്ലുങ്ങൽ, പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി പി.എസ്. വിജയലക്ഷ്മി, കാലടി സബ് ഇൻസ്പെക്ടർ ജോസി എം ജോൺസൺ , മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ, റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു.

PREVIOUS

ഫുട്‌ബോൾ അക്കാദമിയിലെ കുട്ടികൾക്ക് ജെഴ്സികൾ വിതരണം ചെയ്തു

NEXT

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്
Related Post
February 9, 2024
വിദേശത്ത് ജോലി വാഗ്ദാനം; ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ
February 3, 2024
ആദിശങ്കര പുരസ്‌കാരം എസ്. സോമനാഥിന് സമ്മാനിച്ചു
June 28, 2024
മകളെ പീഡിപ്പിച്ച 44കാരനായ പിതാവിന് ഇരട്ട ജീവപര്യന്തവും 61 വർഷം കഠിനതടവും ശിക്ഷ
August 28, 2024
‘അമ്മ’യിലെ കൂട്ടരാജിയിൽ ഭിന്നത; രാജിവച്ചിട്ടില്ലെന്ന് സരയുവും അനന്യയും
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved