കാലടി: കാലടി ശ്രീ ശാരദ വിദ്യാലയ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ദേശീയ പതാക ചരിത്ര പ്രദർശനം നടത്തി.റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രദർശനം സീനിയർ പ്രിൻസിപ്പാളും ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് സംസ്ഥാന ട്രഷററുമായ ഡോ.ദീപ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വെക്സിലോളജിസ്റ്റായ കെ.ശിവകുമാർ ജഗ്ഗുവിന്റ ശേഖരണത്തിലുള്ള ചരിത്ര പ്രാധാന്യമുള്ള പതാകകളാണ് പ്രദർശിപ്പിച്ചത്.ഗൈഡ് ക്യാപ്റ്റൻ ശ്രീജാ വർമ്മ,കബ്ബ് മാസ്റ്റർ പി. സുബില എന്നിവർ നേതൃത്വം നൽകി.
നടന വൈഭവം കൊണ്ട് ശ്രദ്ധേയമായി ടാപ് ഫെസ്റ്റിവൽ
കാലടി: യുവനർത്തകിമാരായ ഭാവന ഉണ്ണികൃഷ്ണന്റെയും എം.എസ്. ഗൗരിപ്രിയയുടെയും നടന വൈഭവം കൊണ്ട് കാലടി ശ്രീശങ്കര സ്‌കൂൾ ഓഫ് ഡാൻസിന്റെ രണ്ടാമത് ടാപ് ഫെസ്റ്റിവൽ ശ്രദ്ധേയമായി. 6 സോളോ ഇനങ്ങളോടൊപ്പം ഒരു യുഗ്മ നൃത്തവും അവതരിപ്പിച്ചാണ് തിരുവനന്തപുരം ഗോകുലം കോളേജിലെ ഗൗരിയും ആലുവ യു.സി കോളേജിലെ ഭാവനയും മികവ് തെളിയിച്ചത്. രാഗമാലിക ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ കുച്ചിപ്പുടിയിലെ പൂജയോടുകൂടിയാണ് നൃത്തക്കച്ചേരി ആരംഭിച്ചത്. തുടർന്ന് വെമ്പട്ടി ചിന്നസത്യം ചിട്ടപ്പെടുത്തിയ കൃഷ്ണശബ്ദം,കുറിഞ്ചി രാഗത്തിലുള്ള മുദ്ദുക്കാരി എന്ന് തുടങ്ങുന്ന ഇനം, ദേവി സ്തുതി, ശിവാ […]
കുളിക്കുന്നതിനിടെ രണ്ടു സഹോദരങ്ങൾ മുങ്ങിമരിച്ചു
നിലമ്പൂർ : കുറുവൻ പുഴയിൽ കണ്ണംകുണ്ടിൽ കുളിക്കുന്നതിനിടെ രണ്ടു സഹോദരങ്ങൾ മുങ്ങിമരിച്ചു. ചാലിയാർ പഞ്ചായത്തിലെ അകമ്പാടം പനയ്ക്കൽ അനീഷ് ബാബുവിന്റെയും നസീമയുടെയും മക്കളായ റിൻഷാദ്(14), റാഷിദ് (11) എന്നിവരാണ് മരിച്ചത്. റിൻഷാദ് എരഞ്ഞിമങ്ങാട് ജിഎച്ച്എസ്എസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയും റാഷിദ് ജിയുപിഎസിൽ ആറാം ക്ലാസ് വിദ്യാർഥിയുമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം. നാലംഗ സംഘമാണ് കണ്ണംകുണ്ടിലെത്തിയത്. റിൻഷാദും റാഷിദും കയത്തിൽ മുങ്ങിത്താഴുന്നതു കണ്ട് കൂട്ടുകാർ ഓടിച്ചെന്ന് അൽപ്പം അകലെയുള്ള വീട്ടിലെത്തി വിവരം പറഞ്ഞു. കടമ്പോടൻ കമാൽ, ഇല്ലിക്കൽ […]
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
കാലടി: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനം മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ കൊറ്റമത്ത് താമസിക്കുന്ന ഇമ്പദുരൈയ്ക്ക് ലഭിച്ചു. കൊറ്റമം കീർത്തി ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇമ്പദുരൈ (24). കൊറ്റമത്ത് ലോട്ടറി കച്ചവടം നടത്തുന്ന കളമ്പാട്ടുപുരം കുറിയേടം പൗലോസിൽ നിന്നാണ് ഇമ്പദുരൈ 2 ലോട്ടറി ടിക്കറ്റുകൾ വാങ്ങിയത്. അതിൽ ഒന്നിലാണ് ഭാഗ്യം ഒളിഞ്ഞിരുന്നത്. ദിവസവും 200 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ ഇമ്പദുരൈ വാങ്ങാറുണ്ട്. ചെറിയ സമ്മാനങ്ങൾ നേരത്തെ കിട്ടിയിട്ടുണ്ട്. പണം കിട്ടിയാൽ നാട്ടിൽ ഒരു വീട് വയ്ക്കണമെന്നും […]
കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ഭാര്യയും ഭര്‍ത്താവും മരിച്ചു
പുല്പള്ളി: കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ഭാര്യയും ഭര്‍ത്താവും മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതി പ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തിൽ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസിന് ഷോക്കേറ്റത്. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. […]
നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ
പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ. കണ്ണൂർ തലശ്ശേരി കടയപ്പുറം തെരുവ് ചാലിൽ വീട്ടിൽ ഫാസിൽ (33) നെ ആണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിൽ വെങ്ങോല ബഥനി കുരിശ് ഭാഗത്തുള്ള ആളില്ലാത്ത വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ചതിന് കോട്ടയത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ 17ന് വഴിയാത്രിക്കാരിയായ സ്ത്രീയുടെ സ്വർണ്ണമാല സ്കൂട്ടറിലെത്തി പൊട്ടിച്ചെടുത്തതും, 20 ന് പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂട്ടറിൽ എത്തി നടന്നുപോയ സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്തതും, […]
യാത്രക്കാരുടെ ജീവൻ പണയം വച്ച് കാലടിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ
കാലടി: കാലടിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. യാത്രക്കാരുടെ ജീവൻ പണയംവച്ചാണ് ബസുകളുടെ മരണപ്പാച്ചിൽ. വ്യാഴാഴ്ച്ച രണ്ട് ബസുകൾ വൻ അപകടകരമായാണ് സർവീസ് നടത്തിയത്. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ഫ്രണ്ട്‌സ് ബസും, ഫ്രണ്ട്ഷിപ്പ് ഷിപ്പ് ബസും തൊട്ടുരുമിയാണ് പോയത്. ബസുകളിൽ നിരവധി യാത്രക്കാരുളളപ്പോഴായിരുന്നു മരണപാച്ചിൽ. മറ്റൂരിൽ വച്ചായിരുന്നു സഭവം. യാത്രക്കാർ ഒച്ചവച്ചപ്പോഴാണ് ബസ് സാധാരണ രൂപത്തിൽ സർവീസ് നടത്തിയത്. സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങളും മരണപ്പാച്ചിലും രൂക്ഷമാകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാലടിയിൽ വൻ ഗതാഗത കരുക്കാണ് […]
നയ പ്രഖ്യാപനം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ
തിരുവനന്തപുരം: നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണറെ നിയമസഭയിൽ സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല. സൗഹൃദ ഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ഗവർണർ നയപ്രഖ്യാന പ്രസംഗത്തിലെ അവസാന പാരഗ്രാഫ് വായിച്ച് അവസാനിപ്പിക്കുകയായിരുന്നു. നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് യാത്രയാക്കി. അതേസമയം, സർക്കാരുമായി ഉടക്ക് ആവർത്തിക്കുന്ന നിലപാട് സ്വീകരിച്ച ഗവർണർ […]
മൂക്കന്നൂര്‍ കൂട്ടക്കൊല: എല്ലാ കുറ്റങ്ങളും തെളിഞ്ഞു, പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി
കൊച്ചി: കേരളത്തെ നടുക്കിയ മൂക്കന്നൂര്‍ കൂട്ടക്കൊലയില്‍ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി. ബാബുവിനെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി. കൃത്യമായ രേഖകളും സാക്ഷിമൊഴികളും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതോടെയാണ് കുറ്റം തെളിയിക്കാന്‍ കഴിഞ്ഞത്. പ്രതിക്കുള്ള ശിക്ഷയിന്മേലുള്ള വാദം 29-ന് നടക്കും. 2018 ഫെബ്രുവരി 11-നാണ് അങ്കമാലിക്കടുത്ത് മൂര്‍ക്കന്നൂരില്‍ കൂട്ടക്കൊല നടന്നത്. സഹോദരനായ ശിവന്‍, ശിവന്റെ ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരെയാണ് പ്രതി ബാബു വെട്ടിക്കൊന്നത്. അക്രമം തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിന്‍, അപര്‍ണ എന്നിവരേയും […]
എംഡിഎംഎ എന്നു കരുതി എക്സൈസ് കസ്റ്റഡിയിൽ എടുത്തത് ഇന്തുപ്പ്
വടകര : തട്ടുകടയിൽനിന്ന് എംഡിഎംഎ എന്നു കരുതി എക്സൈസ് കസ്റ്റഡിയിൽ എടുത്തത് ഇന്തുപ്പ് ആണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇന്നലെ ഉച്ചയോടെ കേരള കൊയർ പരിസരത്തെ തട്ടുകടയിൽനിന്നാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച വെള്ളപ്പൊടി എക്സൈസ് പിടികൂടിയത്. എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ ഫോൺ കോൾ കിട്ടിയതിനെ തുടർന്നായിരുന്നു പരിശോധന. എന്നാൽ രാസ പരിശോധനയിൽ ഇന്തുപ്പ് ആണെന്നു മനസിലായതോടെ കേസ് ഉപേക്ഷിച്ചു. ഇന്തുപ്പ് സൂക്ഷിച്ചത് കണ്ടാൽ ലഹരി വസ്തുവാണെന്നു സംശയിക്കുന്ന തരത്തിലായിരുന്നു. ഇതോടെയാണ് എക്സൈസ് ആശയക്കുഴപ്പത്തിലായത്. സമാന സ്വഭാവമുള്ള കേസിൽ എക്സൈസിനും […]
ഓപ്പറേഷൻ ജാഗ്രത; കൊച്ചിയിൽ ഒറ്റയടിക്ക് പിടിയിലായത് 114 പേർ
കൊച്ചി: ‘ഓപ്പറേഷൻ ജാഗ്രത’ പരിശോധനയിൽ 24 മണിക്കൂറിനിടെ 114 പേരെ പിടികൂടി കൊച്ചി പൊലീസ്. ഏറെ നാളായി പിടികിട്ടാതിരുന്ന പ്രതികളെയടക്കം വിവിധ കേസുകളിലെ 114 പേരെയാണ് ‘ഓപ്പറേഷൻ ജാഗ്രത’യിലൂടെ പിടികൂടിയതെന്ന് കൊച്ചി പൊലീസ് കമ്മീഷണർ എ അക്ബർ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരെ വലയിലാക്കിയത്. വധശ്രമം, പോക്സോ അടക്കമുള്ള ക്രിമിനൽ കേസുകളിലെ പ്രതികളടക്കമുള്ളവരാണ് പിടിയിലായതെന്ന് കൊച്ചി പൊലീസ് കമ്മീഷണർ എ അക്ബർ വ്യക്തമാക്കി. 194 സ്ഥലങ്ങളിലാണ് ‘ഓപ്പറേഷൻ ജാഗ്രത’തയുടെ ഭാഗമായി കൊച്ചി പൊലീസ് […]
ആദിശങ്കരയിലെ അപർണ പ്രസാദ് ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും
കാലടി: കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിലെ എൻ എസ് എസ് വോളണ്ടീയർ സെക്രട്ടറി അപർണ പ്രസാദ് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് പരേഡിലേക്ക് തിരഞ്ഞെടുത്തു. യൂണിവേഴ്‌സിറ്റി തലത്തിലും, കേരളം തമിഴ്‌നാട് കർണാടക എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി ഒരാഴ്ച നീണ്ടു നിന്ന സെലക്ഷൻ ക്യാമ്പിലും കാഴ്ചവച്ച മികച്ച പ്രകടനവുമാണ് ഈ നേട്ടത്തിന് അർഹയാക്കിയത്. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപെട്ട 12 പേരിൽ രണ്ടു എൻജിനീയറിങ് വിദ്യാർത്ഥികളാണ് ഉള്ളത്. റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹി കർത്തവ്യ പഥിൽ പരേഡ് […]
ജനാഭിമുഖ കുർബാന: വിട്ടുവീഴ്ചയില്ലെന്ന് അൽമായ മുന്നേറ്റം
കാലടി : ജനാഭിമുഖ കുർബാനയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അൽമായ മുന്നേറ്റം കാഞ്ഞൂർ ഫൊറോന കൗൺസിൽ യോഗം തീരുമാനിച്ചു. വത്തിക്കാൻ നിർദേശിച്ച റെസ്റ്റിറ്റിയൂഷൻ, ജനാഭിമുഖ കുർബാന എന്നിവയുടെ കാര്യത്തിൽ എറണാകുളം അതിരൂപതയുടെ നിലപാട് പലവട്ടം സിനഡിനെയും വത്തിക്കാനെയും അറിയിച്ചിട്ടുള്ളതാണ്, നേതൃത്വം മാറിയതുകൊണ്ട് നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് യോഗം ഓർമിപ്പിച്ചു. പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെരാർദ് ഉദ്ഘാടനം ചെയ്തു. ബിജു ആലുക്ക, ജോജി പുതുശ്ശേരി, പാപ്പച്ചൻ ആത്തപ്പിള്ളി, ജോയ് കോഴിക്കാടൻ, ജോണി കൂട്ടാല എന്നിവർ സംസാരിച്ചു. കാലടി സെന്റ്.ജോർജ് […]
സംസ്‌കൃത സർവ്വകലാശാലയിലെ നാല് വിദ്യാർത്ഥിനികൾക്ക് വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ നാല് വിദ്യാർത്ഥിനികൾ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് അർഹരായി. അമൃത രാജ് പി. (ബി. എ. സംസ്‌കൃതം സാഹിത്യം), അനുപമ എൻ. വി. ( ബി. എ. ഭരതനാട്യം), ഗോപിക കൃഷ്ണ സി. എസ്. ( ബി. എ. മ്യൂസിക്), ന്യൂഫി ജോൺ ( ബി. എ. സംസ്‌കൃതം സ്‌പെഷ്യൽ ന്യായ) എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ജനുവരി 25ന് വൈകുന്നേരം […]
മലയാറ്റൂർ നക്ഷത്ര തടാകം: വരവ് ചിലവ് കണക്കുകൾ പൊതുജനസമക്ഷം അവതരിപ്പിച്ചിട്ടുണ്ട്, എൽഡിഎഫ് അപവാദ പ്രചരണങ്ങൾ നടത്തുന്നതുന്നു; റോജി എം. ജോൺ
കാലടി: മലയാറ്റൂർ നക്ഷത്ര തടാകം മെഗാകാർണിവലിന്റെ ജനകീയ പങ്കാളിത്തവും വിജയവും ഉൾക്കൊള്ളാൻ സാധിക്കാത്തതു കൊണ്ടാണ് എൽ.ഡി.എഫ് പരിപാടി ബഹിഷ്‌കരിച്ചതും കാർണിവലിനെതിരെ അപവാദ പ്രചരണങ്ങൾ നടത്തുന്നതുമെന്ന് റോജി എം. ജോൺ എം.എൽ.എ. കഴിഞ്ഞ ഒമ്പത് വർഷമായി വളരെ വിജയകരമായി നടത്തപ്പെടുന്ന കേരളത്തിലെ ക്രിസ്തുമസ് ന്യൂഇയർ പരിപാടികളിൽ ഏറെ ശ്രദ്ധേയമായിട്ടുള്ള ഒന്നായി ഇതിനോടകം തന്നെ മാറിയ നക്ഷത്രതടാകം മെഗാകാർണിവൽ ഈ വർഷവും വലിയ ജനകീയ പങ്കാളിത്തത്തോടുകൂടിതന്നെയാണ് സംഘടിപ്പിച്ചത്. തുടക്കം മുതൽ തന്നെ പരിപാടിയുമായി സഹകരിക്കാതെ മാറി നിന്ന എൽ.ഡി.എഫിന്റെ ജനപ്രതിനിധികളും […]
സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം; 6 പേർക്ക് പരിക്ക്
ഐസ്വാൾ: മിസോറാമിൽ മ്യാൻമര്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലാണ് സൈനിക വിമാനം അപകടത്തില്‍പെട്ടത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. ആകെ 14 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇറങ്ങുന്നതിനിടെയാണ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടം ഉണ്ടായത്. മ്യാൻമറിൽ നിന്നുമെത്തിയ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയതായിരുന്നു വിമാനം.
നവോദയ സ്‌കൂളിൽ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു
മലപ്പുറം: വേങ്ങര ഊരകം ജവഹർ നവോദയ സ്‌കൂളിൽ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പൊന്നാനി സ്വദേശി അലീന ത്യാഗരാജനാണ് (17) മരിച്ചത്. കഴിഞ്ഞദിവസം പുലർച്ചെയാണ് അലീന സ്‌കൂളിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. താമസിക്കുന്ന ബോഡിംഗ് കെട്ടിടത്തിന് സമീപത്തെ പഴയ കെട്ടിടത്തിൽ നിന്നും ഷാളിൽ കഴുത്ത് കുരുക്കി താഴെക്ക് ചാടുകയായിരുന്നു. അലീനയെ കാണാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ സ്‌കൂളിൽ പരിശോധന നടത്തിയപ്പോഴാണ് അലീന ഷാളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. […]



