07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
387 views 3 sec 0 Comment

സുനീഷ് കോട്ടപ്പുറം സ്മരക മാദ്ധ്യമ അവാർഡ് ടി.സി. പ്രേംകുമാറിന്

admin - February 3, 2024

ആലുവ: മാദ്ധ്യമ പ്രവർത്തകനായിരുന്ന സുനീഷ് കോട്ടപ്പുറത്തിന്റെ സ്മരണാർത്ഥം കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അഞ്ചാമത് പ്രാദേശിക മാദ്ധ്യമ അവാർഡിന് ‘മാതൃഭൂമി’ പറവൂർ ലേഖകൻ ടി.സി. പ്രേംകുമാർ അർഹനായി.പുത്തൻവേലിക്കര താഴഞ്ചിറപ്പാടത്തെ വിദേശപക്ഷികളുടെ സാന്നിദ്ധ്യം ചൂണ്ടികാട്ടി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ‘താഴഞ്ചിറയിൽ താഴ്ന്നുപറന്ന് ദേശാടനക്കിളികൾ’ എന്ന വാർത്തയാണ് അവാർഡിന് അർഹമാക്കിയതെന്ന് ജഡ്ജിംഗ് കമ്മിറ്റി കൺവീനർ പി.എ. മെഹബൂബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാടശേഖരങ്ങളിലെ ജൈവസമ്പത്താണ് വിദേശപക്ഷികളെ ആകർഷിക്കുന്നതെന്ന് പുതുതലമുറയെ കൂടി ബോധവത്കരിക്കുന്നതായിരുന്നു ലേഖനമെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.

പറവൂർ ‘ചന്ദ്രകാന്തം’ വീട്ടിൽ ടി.സി. പ്രേംകുമാർ 35 വർഷമായി മാതൃഭൂമി ലേഖകനാണ്. ആദ്യ രണ്ട് വർഷം മൂത്തകുന്നം ലേഖനായിരുന്നു. പിന്നീട് പറവൂർ ലേഖകനുമായി. 1991ൽ തൃശൂർ സഹൃദയവേദിയുടെ മികച്ച പ്രാദേശിക ലേഖകനുള്ള സംസ്ഥാന തല വി.എസ്. കേരളീയൻ മാദ്ധ്യമ അവാർഡ് ലഭിച്ചിട്ടുണ്ട്. അക്കാലത്ത് പ്രാദേശിക ലേഖകർക്കു നൽകുന്ന ഏക പുരസ്ക്കാരമായിരുന്നു. ജില്ലാ വോളീബോൾ അസോസിയേഷന്റെ മികച്ച മാദ്ധ്യമ പ്രവർത്തക പുരസ്കാരം, മാല്യങ്കര എസ്.എൻ.എം കോളേജ് സുവർണ്ണ ജൂബിലി പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള ജേർണലിസ്റ്റ്സ് യൂണിയൻ അംഗമാണ്. പറവൂർ പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ടി.കെ. ബിനിത (അദ്ധ്യാപിക, പറവൂർ എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂൾ). മകൾ: ലക്ഷ്മി (മെക്കൻസി ഗ്ലോബൽ സർവ്വീസസ് ചെന്നൈ).
ഫെബ്രുവരി 26ന് പറവൂരിൽ നടക്കുന്ന സുനീഷ് കോട്ടപ്പുറം അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

ജനയുഗം സീനിയർ ലേഖകൻ ഷാജി ഇടപ്പള്ളി, കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ജില്ലാ സെക്രട്ടറി ശശി പെരുമ്പടപ്പിൽ, ആലുവ മീഡിയ ക്ളബ് സെക്രട്ടറി എം.ജി. സുബിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

PREVIOUS

ആദിശങ്കര പുരസ്‌കാരം എസ്. സോമനാഥിന് സമ്മാനിച്ചു

NEXT

വീട്ടമ്മയെ ബലാൽസംഘം ചെയ്ത പ്രതി പിടിയിൽ
Related Post
September 16, 2023
സോളാര്‍ ഫെന്‍സിംങ്ങുകള്‍ സ്ഥാപിക്കുന്നതിന് 39.80 ലക്ഷം രൂപ അനുവദിച്ചു
November 24, 2023
ശ്രീശാരദ വിദ്യാലയത്തിൽ ശങ്കരാചാര്യരുടെ പൂർണ്ണകായ പ്രതിമ
June 19, 2025
കാലടിയിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ഒരു കോടി; താന്നിപ്പുഴ മുതൽ മറ്റൂർ വരെ മീഡിയനുകൾ സ്‌ഥാപിക്കും
April 19, 2024
നിർത്തിയിട്ടിരുന്ന ലോറി പിന്നോട്ട് എടുക്കവേ അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved