07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
929 views 0 sec 0 Comment

ആദിശങ്കര പുരസ്‌കാരം എസ്. സോമനാഥിന് സമ്മാനിച്ചു

admin - February 3, 2024

കാലടി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൌത്യം 2025 അവസാനത്തോടെ ഉണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.ആദി ശങ്കര ട്രസ്റ്റിന്റെ  ശ്രീശങ്കര പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രനിൽ ജി പി എസ് സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുകയാണ്. ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ  ശേഖരിക്കാൻ റോബട്ടുകളെ അയക്കുമെന്നും, 2035 ഓടെ ഇന്ത്യ ബഹിരകാശത്ത്  സ്പേസ് സെൻറർ നിർമ്മിക്കുമെന്നും, ചന്ദ്രയാൻ 4 ൻ്റെ വിക്ഷേപണത്തിനുള്ള തെയ്യാറെടുപ്പുകൾ ആരംഭിച്ചുവെന്നും സോമനാഥ് പറഞ്ഞു.

ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് പുരസ്കാരം സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര തുക ആദിശങ്കര ട്രസ്റ്റിൻ്റെ സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ സോമനാഥ് കൈമാറി. അന്ധരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐ കെയർ സംഘടനയ്ക്ക് പുരസ്ക്കാര തുക നൽകാൻ ആദിശങ്കരയോട് സോമനാഥ് നിർദ്ദേശിച്ചു. ശ്രീശാരദാ വിദ്യാലയത്തിലെ ഗവേഷണ വിഭാഗമായ ശാരദാ പ്രോഗ്രസ്സീവ് അഡ്വാൻസ്ഡ് റിസേർ ച്ച് കൊളേബൊറേഷൻ (sparc) ന്റെ ഉദ്ഘാടനവും  സോമനാഥ് നിർവ്വഹിച്ചു.

ആദി ശങ്കര ട്രസ്റ്റ് അംഗം ദശരഥ രാമൻ, ശ്രീശാരദ വിദ്യാലയ  പ്രിൻസിപ്പാൾ ഡോ. ദീപാ ചന്ദ്രൻ,ആദി ശങ്കരാ ജനറൽ മാനേജർ  എൻ. ശ്രീനാഥ്, വാർഡ് മെമ്പർ കെ.ടി എൽദോസ്, വിദ്യാഭ്യാസ വിദഗ്ദ്ധൻ ടി.ആർ ജി നായർ,  ആദി ശങ്കരാ ഇൻസ്റ്റിറ്റ്യൂട്ട് എൻജിനിയറിങ്ങ് ആൻ്റ് ടെക്നോളജി പ്രിൻസിപ്പാൾ ഡോ. എസ് ശ്രീപ്രിയ, പിറ്റിഎ പ്രസിഡന്റ് ബിജു ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് സോമനാഥ് മറുപടി നൽകി

PREVIOUS

സി.ബി രാജൻ അന്തരിച്ചു

NEXT

സുനീഷ് കോട്ടപ്പുറം സ്മരക മാദ്ധ്യമ അവാർഡ് ടി.സി. പ്രേംകുമാറിന്
Related Post
March 24, 2024
ഭീഷണി പ്പെടുത്തി കവർച്ച നടത്തിയ കേസിലെ ഒന്നാം പ്രതി പിടിയിൽ
March 25, 2024
മട്ടന്നൂരിൽ മൂന്ന് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഐഎം
March 9, 2024
ആറര കിലോ കഞ്ചാവും 23 ഗ്രാം ഹെറോയിനുമായി ചോട്ടാ ഭായി പിടിയിൽ
August 31, 2024
ആദിശങ്കരയിൽ ലീപ് സെൻ്റർ പ്രവർത്തനമാരംഭിച്ചു
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved