മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു. സഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ ബി ഗണേഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തത്. ഗണേഷ് കുമാറിന് ഗതാഗത വകുപ്പായിരിക്കും നൽകുക. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകുമെന്നുമാണ് ഇതുവരെയുള്ള വിവരം.
മണൽ നിറച്ച് കൊണ്ടിരുന്ന രണ്ട് വാഹനങ്ങൾ പോലീസ് പിടികൂടി
ആലുവ:പോലീസ് പെരിയാറിന്‍റെ തീരംകേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മണൽ നിറച്ച് കൊണ്ടിരുന്ന രണ്ട് വാഹനങ്ങൾ പിടികൂടി. ആലുവ തുരുത്ത്, കുഞ്ഞുണ്ണിക്കര എന്നിവിടങ്ങളിലെ കടവുകളിൽ നിന്നാണ് മണൽക്കയറ്റിക്കൊണ്ടിരുന്ന വാഹനങ്ങൾ പിടികൂടിയത്. ഉളിയന്നൂർ ഭാഗത്തെ കടവിൽ വാരിക്കൂട്ടിയിരുന്ന ഒരു ലോഡ് മണലും കണ്ടെടുത്തു. കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനാണ് മണൽകയറ്റിക്കൊണ്ടിരുന്നത്. ഡി.വൈ.എസ്.പി എ.പ്രസാദിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എസ്.ശ്രീലാൽ, കെ.നന്ദകുമാർ സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എൻ.മനോജ് തുടങ്ങിയവരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്.
വിനോദയാത്രയ്‌ക്കിടെ പത്താം ക്ലാസുകാരനൊപ്പം ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്, ചുംബനം; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
ബെംഗളൂരു∙ വിനോദയാത്രയ്‌ക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം നാൽപ്പത്തിരണ്ടുകാരിയായ പ്രധാനാധ്യാപികയുടെ ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്. വിദ്യാർഥിയെ ചുംബിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അധ്യാപികയെ സസ്പെൻഡ് ചെയ്തു. കർണാടക ചിന്താമണി മുരുഗമല്ലയിലെ ഒരു സ്കൂൾ അധ്യാപികയെയാണ് സസ്പെൻഡ് ചെയ്തത്. ടൂറിനിടെയാണ് പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം പ്രധാനാധ്യാപിക ‘റൊമാന്റിക്’ ഫോട്ടോ എടുത്തത്. ചിത്രങ്ങൾ ലീക്കായതിന് പിന്നാലെ വിദ്യാർഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ. അധ്യാപിക വിദ്യാർഥിയെ ചുംബിക്കുകയും വിദ്യാർഥിയെക്കൊണ്ട് എടുത്തുയർത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാർഥിയുടെ രക്ഷിതാക്കൾ പരാതി നൽകി. […]
യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത് കൊലപാതകം; ഭർത്താവ് പിടിയിൽ
ആലുവ: ചോറ്റാനിക്കരയിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു എന്ന പരാതിയിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ സംഭവം കൊലപാതകം ആണെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് ചോറ്റാനിക്കര എരുവേലി ഭാഗത്ത് പാണക്കാട്ട് വീട്ടിൽ ഷൈജു (37) ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു.25നാണ് സംഭവം നടന്നത് ഇയാളുടെ ഭാര്യ ശാരി വീട്ടിലെ കിടപ്പുമുറിയിലെ കഴക്കോലിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു എന്നാണ് പോലീസിൽ ലഭിച്ച പരാതി. രക്ഷിക്കുന്നതിനു വേണ്ടി ഭർത്താവ് ഷാൾ മുറിച്ച് ശാരിയെ ചോറ്റാനിക്കരയിലെ […]
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവ്വതിദേവിയുടെ നടതുറന്നു
ആലുവ: ധനുമാസത്തിലെ തിരുവാതിര നാളിൽ ഭക്തർക്ക് ദർശനപുണ്യം നൽകി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവ്വതിദേവിയുടെ നടതുറന്നു. ഇനിയുള്ള 11 ദിനങ്ങൾ ഉമാമഹേശ്വര അനുഗ്രഹത്താൽ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും. നടതുറപ്പുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വർണ്ണാഭമായ തിരുവാഭരണ ഘോഷയാത്ര വൈകിട്ട് നാലുമണിയോടെ അകവൂർ മനയിൽ നിന്നാണ് ആരംഭിച്ചത്. മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷം ഉമാമഹേശ്വരന്മാർക്ക് ചാർത്തുന്നതിനുള്ള തിരുവാഭരണങ്ങളും കെടാവിളക്കിൽ നിന്ന് പകർത്തിയ ദീപവും മനയിലെ കാരണവരിൽ നിന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ഏറ്റുവാങ്ങി പ്രത്യേകം അലങ്കരിച്ച രഥത്തിൽ പ്രതിഷ്ഠിച്ചു. വിവിധ […]
ന്യൂസ് വിഷൻ ഇംപാക്റ്റ്; നിലംപൊത്താറായ പരസ്യ ബോർഡ് പൂർവ്വസ്ഥിതിയിലാക്കി
കാലടി: ന്യൂസ് വിഷൻ വർത്ത ചെയ്ത് നിമിഷങ്ങൾക്കകം കാലടി ജംങ്ങ്ഷനിലെ സിഗ്‌നൽ ലൈറ്റിലെ ഏത് നിമിഷവും നിലംപൊത്താറായ പരസ്യ ബോർഡ് പൂർവ്വസ്ഥിതിയിലാക്കി. വാർത്ത ശ്രദ്ധയിൽപ്പെട്ട അധികൃതർ പരസ്യ ബോർഡ് പൂർവ്വസ്ഥിതിയിലാക്കി അപകടം ഒഴിവാക്കുകയായിരുന്നു. വൻ അപകട ഭീഷണിയായിരിക്കുകയായിരുന്നു പരസ്യ പരസ്യ ബോർഡ്. രണ്ട് കൊളുത്തിൽ ഒരെണ്ണം അടർന്ന് പോയിരിക്കുകയായിരുന്നു. ഒരു കൊളുത്തിലാണ് ഇത് തൂങ്ങിക്കിടന്നിരുന്നത്. നിരവധി വാഹനങ്ങളും, യാത്രക്കാരും കടന്നുപോകുന്ന എംസി റോഡിലാണ് ഈ അപകടകരമായ പരസ്യ ബോർഡ് തൂങ്ങിക്കിടന്നത്. രാജഗിരി ആശുപത്രിയുടെതാണ് പരസ്യ ബോർഡ്. ഗതാഗത […]
കാലടി ജംങ്ങ്ഷനിലെ സിഗ്‌നൽ ലൈറ്റിലെ പരസ്യ ബോർഡ് ഏത് നിമിഷവും നിലംപൊത്താം; വൻ അപകടഭീഷണി
കാലടി: കാലടി ജംങ്ങ്ഷനിലെ സിഗ്‌നൽ ലൈറ്റിലെ പരസ്യ ബോർഡ് ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ തൂങ്ങിക്കിടക്കുന്നു. വൻ അപകട ഭീഷണിയായായിരിക്കുകയാണ് ഈ പരസ്യ പരസ്യ ബോർഡ്. രണ്ട് കൊളുത്തിൽ ഒരെണ്ണം അടർന്ന് പോയിരിക്കുകയാണ്. ഒരു കൊളുത്തിലാണ് ഇത് തൂങ്ങിക്കിടക്കുന്നത്. നിരവധി വാഹനങ്ങളും, യാത്രക്കാരും കടന്നുപോകുന്ന എംസി റോഡിലാണ് ഈ അപകടകരമായ പരസ്യ ബോർഡ് തൂങ്ങിക്കിടക്കുന്നത്. രാജഗിരി ആശുപത്രിയുടെതാണ് പരസ്യ ബോർഡ്. ഗതാഗത കുരുക്ക് ഇല്ലാതാക്കാൻ ലക്ഷങ്ങൾ മുടക്കിയാണ് കാലടി ജംങ്ങ്ഷനിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ നിർമാണം […]
കാലടി ജംങ്ങ്ഷനിലെ സിഗ്‌നൽ ലൈറ്റിലെ പരസ്യ ബോർഡ് ഏത് നിമിഷവും നിലംപൊത്താം; വൻ അപകടഭീഷണി
കാലടി: കാലടി ജംങ്ങ്ഷനിലെ സിഗ്‌നൽ ലൈറ്റിലെ പരസ്യ ബോർഡ് ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ തൂങ്ങിക്കിടക്കുന്നു. വൻ അപകട ഭീഷണിയായായിരിക്കുകയാണ് ഈ പരസ്യ പരസ്യ ബോർഡ്. രണ്ട് കൊളുത്തിൽ ഒരെണ്ണം അടർന്ന് പോയിരിക്കുകയാണ്. ഒരു കൊളുത്തിലാണ് ഇത് തൂങ്ങിക്കിടക്കുന്നത്. നിരവധി വാഹനങ്ങളും, യാത്രക്കാരും കടന്നുപോകുന്ന എംസി റോഡിലാണ് ഈ അപകടകരമായ പരസ്യ ബോർഡ് തൂങ്ങിക്കിടക്കുന്നത്. രാജഗിരി ആശുപത്രിയുടെതാണ് പരസ്യ ബോർഡ്. ഗതാഗത കുരുക്ക് ഇല്ലാതാക്കാൻ ലക്ഷങ്ങൾ മുടക്കിയാണ് കാലടി ജംങ്ങ്ഷനിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ നിർമാണം […]
ഭാര്യയെ സംശയം; ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
പെരുമ്പാവൂർ: വാഴക്കുളം ചെമ്പറക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചെമ്പറക്കി നാലു സെൻ്റ് കോളനിയിൽ പാറക്കാട്ടുമോളം രവിയുടെ മകൾ 28 വയസ്സുള്ള അനുമോളാണ് വെട്ടേറ്റ് മരിച്ചത്. അനുവിന്റെ ഭർത്താവ് വാഴക്കുളം, കൈപ്പൂരിക്കര, മുല്ലപ്പിള്ളി വീട്ടിൽതടം കോളനിയിൽ താമസിക്കുന്ന 31 വയസ്സുള്ള രജീഷിനെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കയ്യിൽ കരുതിയ ചുറ്റികയുമായി എത്തിയ പ്രതി അനുമോളെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തലയോട്ടി പിളർന്നതായി പോലീസ് പറഞ്ഞു. […]
അരി മില്ലുകളിലെ മാലിന്യം ചെങ്ങൽ തോട്ടിലേക്ക് ഒഴുക്കുന്നു; ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു
കാലടി: ചെങ്ങൽ തോട്ടിലെ വെള്ളം രാസമാലിന്യമയം ആയതായി പരാതി. ഇതുമൂലം തോട്ടിലെ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല പരിസര പ്രദേശങ്ങളിലെ ജലസ്രോതസ്സുകളും പുഴയും മലിനമാകുന്നു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ചെങ്ങൽ തോട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 300 പേർ ഒപ്പിട്ട നിവേദനം അങ്കമാലിയിൽ നടന്ന നവകേരള സദസ്സിൽ നൽകി. പരാതി ഡപ്യൂട്ടി കലക്ടർക്കു കൈമാറിയതായി സമിതിക്കു മറുപടി ലഭിച്ചു. പെരിയാറിന്റെ കൈവഴിയായ കൊറ്റമം തോട്ടിൽ നിന്നു കാലടി വഴി ഒഴുകി ചെങ്ങൽ പ്രദേശത്തു കൂടി പെരിയാറിൽ വന്നു […]
ടൂറിന് പോവാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ശ്രീലക്ഷ്മി ( 17) ആണ് മരിച്ചത്. ടൂറിന് പോകാൻ പണം നൽകാത്തതിനാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയതെന്നാണ് വിവരം. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ഞെക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി.
പാർവതിദേവി ദർശനം വർഷത്തിൻ 12 ദിവസം മാത്രം; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം 26 മുതൽ
ആലുവ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീ പാർവതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും.ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ പന്ത്രണ്ട് ദിവസമാണ് ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്നത്. നടതുറപ്പുത്സവത്തിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള തിരുവാഭരണ ഘോഷയാത്ര 26 ന് വൈകീട്ട് 4.30ന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂർ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.ശ്രീമഹാദേവനും ശ്രീപാർവതി ദേവിക്കും ചാർത്തുവാനുള്ള തിരുവാഭരണങ്ങളും കെടാവിളക്കിൽ നിന്ന് പകർത്തിയ ദീപവും പ്രത്യേകം അലങ്കരിച്ച രഥത്തിൽ താലം, പൂക്കാവടി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. രാത്രി […]
നക്ഷത്ര തടാകം മെഗാ കാർണിവൽ; കൂറ്റൻ പാപ്പാഞ്ഞി നിലം പതിച്ചു
മലയാറ്റൂർ: മലയാറ്റൂർ മണപ്പാട്ടുചിറയ്ക്കു സമീപം നടക്കുന്ന നക്ഷത്ര തടാകം മെഗാ കാർണിവലിന്റെ ഭാഗമായി ഉയർത്തിയ കൂറ്റൻ പാപ്പാഞ്ഞി നിലം പതിച്ചു. ഇന്നലെ രാത്രിയാണ് പാപ്പാഞ്ഞിയെ ഉയർത്തിയത്, ഞായറാഴ്ച്ച രാവിലെയാണ് പാപ്പാഞ്ഞി നിലം പതിച്ചത്. കേടുപാടുകൾ മാറ്റി ഇന്ന് തന്നെ പപ്പാഞ്ഞിയെ പൂർവ്വസ്ഥിതിയിലാക്കും. 25 മുതൽ 31 വരെയാണ് മലയാറ്റൂരിൽ നക്ഷത്ര തടാകം മെഗാ കാർണിവൽ നടക്കുന്നത്. 60 അടിയാണ് പാപ്പാഞ്ഞിയുടെ ഉയരം. ഇരുമ്പുകമ്പികൾ കൊണ്ടുള്ള അടിസ്ഥാന രൂപത്തിൽ കവുങ്ങ് പാളികളും പുല്ലും വയ്‌ക്കോലും ചുള്ളിക്കമ്പുകളും നിറച്ചാണ് പാപ്പാഞ്ഞിയെ […]
സ്വർണ്ണാഭരണങ്ങൾ കവർന്ന വീട്ടു ജോലിക്കാരി പിടിയിൽ
ആലുവ: അഞ്ച് പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്ന വീട്ടു ജോലിക്കാരി പിടിയിൽ. വൈക്കം കുന്നമംഗലം കരിപ്പുഴ റീന (51) യെയാണ് ബിനാനിപുരം പോലീസ് പിടികൂടിയത്. കടുങ്ങല്ലൂർ സ്വദേശിയുടെ വീട്ടിലാണ് മോഷണം നടത്തിയത്. ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് അപഹരിച്ചത്. ഗുരുവായൂരിൽ നിന്നാണ് റീനയെ പിടികൂടിയത്. ഇൻസ്പെക്ടർ വി.ആർ സുനിൽ, എസ്.ഐ എം.കെ.പ്രദീപ് കുമാർ, എ.എസ്.ഐ കെ.ഷീബ, എസ്.സി.പി.ഒ പി.ആർ.രതിരാജ്, ജി.അജയകുമാർ, എം.എസ്.ഷീജ എം.എ.ശൈലി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
നേഗിൾ വിദ്യാഭവനിൽ വാർഷികാഘോഷം
കാഞ്ഞൂർ: കാഞ്ഞൂർ നേഗിൾ വിദ്യാഭവനിൽ വാർഷികാഘോഷം ലൂമിയർ 2023 അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലക്ഷ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ത്യാഗപൂർണ്ണമായ ജീവിതമാണ് അധ്യാപകർ കാഴ്ചവയ്ക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. പ്രിൻസിപ്പാൾ സിസ്റ്റർ ലിസി തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻ വിജി ബിജു, കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാദർ ജോസഫ് കണിയാം പറമ്പിൽ, ഡോ. സി.ജി. ഗീത, […]
അങ്കമാലി തീപിടുത്തം; ഒരാൾ മരിച്ചു
അങ്കമാലി: കറുകുറ്റിയിലെ ന്യൂ ഇയർ കുറീസ് ധനകാര്യ സ്ഥാപനത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരു മരണം. കരയാംപറമ്പ് സ്വദേശി പുത്തൻപുരയിൽ വീട്ടിൽ ബാബു (60)ആണ് മരിച്ചത്. സ്ഥാപനങ്ങൾക്ക് ട്രേഡ് മാർക്ക് സംബന്ധമായ വർക്കുകൾ ചെയ്തു കൊടുക്കുന്ന ആളായിരുന്നു ഇയാൾ.ട്രേഡ് മാർക്ക് ആയി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് ബാബു വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് സ്ഥാപനത്തിലെത്തിയത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ 20ലേറെ ഫയർ എൻജിനുകൾ എത്തിയാണ് അഗ്‌നിബാധയ്ക്ക് ശമനമുണ്ടാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സ്ഥാപനത്തിൽ […]
പുതുവർഷത്തെ വരവേൽക്കുവാൻ മലയാറ്റൂരിൽ നക്ഷത്ര തടാകം മെഗാ കാർണിവെൽ ഒരുങ്ങുന്നു
കാലടി: പുതുവർഷത്തെ വരവേൽക്കുവാൻ മലയാറ്റൂർ മലയടിവാരത്ത് നക്ഷത്ര തടാകം മെഗാ കാർണിവെൽ ഒരുങ്ങുന്നു.25 മുതൽ 31 വരെയാണ് കാർണിവെൽ നടക്കുന്നത്. 110 ഏക്കർ വിസ്തൃതിയിൽ വെളളം നിറഞ്ഞ് കിടക്കുന്ന മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് ചുറ്റും വിവിധ വർണങ്ങളിലുളള പതിനായിരത്തിൽപരം നക്ഷത്രങ്ങൾ തൂക്കിയാണ് നക്ഷത്ര തടാകം മെഗാ കാണിവെൽ ഒരുക്കയിയിരിക്കുന്നത്. രണ്ട് നി രയായിട്ടാണ് നക്ഷത്രങ്ങൾ കെട്ടുന്നത്. കൂടാതെ തടാകത്തിന്റെ മധ്യത്തിൽ 20 അടി ഉയരത്തിൽ ഫ്‌ലോട്ടിങ് സ്റ്റാർ ഉണ്ടാകും. ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, വാണിജ്യ വിപണന […]
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം; ഒരുക്കങ്ങൾ പൂർത്തിയായി
ആലുവ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവം 26 മുതൽ ജനുവരി 6 വരെ ആഘോഷിക്കും. നടതുറപ്പുത്സവത്തിൻ്റെ സുഗുമമായ നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നടതുറപ്പ് മഹോത്സവത്തിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള തിരുവാഭരണ ഘോഷയാത്ര 26 ന് വൈകീട്ട് 4.30ന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂർ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. വാദ്യമേളങ്ങൾ, പൂക്കാവടി എന്നിവയുടെ അകമ്പടിയോടെ പ്രത്യേകം അലങ്കരിച്ച തേരിൽ ദേവിയുടെ തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിച്ച് രാത്രി 8 […]
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
കാലടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പോലീസ് പിടിയിൽ. മഹാരാഷ്ട്ര നവി മുംബൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ മേരി സാബു (34) നെയാണ് കാലടി പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നവി മുംബൈ സ്വദേശി കിഷോർ വെനേറാമിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അസർബൈജാനിൽ റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് മലയാറ്റൂർ സ്വദേശി സിബിനിൽ നിന്ന് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. പ്രതികളുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഏഷ്യാ ഓറിയ […]



