ചെന്നൈ: നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് 6 മാസത്തെ തടവു ശിക്ഷ വിധിച്ച് ചെന്നൈ എഗ്മോർ കോടതി. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനാലാണ് നടപടി. ജയപ്രദയ്ക്ക് 5000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ചെന്നൈയിലെ അണ്ണാശാലയിൽ ഇവർ ഒരു തീയറ്റകർ നടത്തിവരുന്നുണ്ട്. ഈ തീയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. തീയറ്ററിലെ ജീവനക്കാരിൽ നിന്നും ഇഎസ്ഐ വിഹിതം പിടിച്ചിരുന്നങ്കിലും ഈ തുക ബന്ധപ്പെട്ട ഓഫീസിൽ അടച്ചിരുന്നില്ല. ഇതിനെതിരെ ലേബർ ഗവൺമെന്‍റ് ഇന്‍ഷൂറന്‍സ് കോർപ്പറേഷന്‍ കോടതിയെ […]
‘ഭാര്യക്ക് മറ്റൊരാളുമായി അടുപ്പം, ഗൾഫിൽ നിന്നയച്ച 1 കോടിയിലധികം രൂപ കാണാനില്ല’; കൊലപാതകത്തിലേക്ക് നയിച്ചത്
തൃശൂർ: ചേറൂരിൽ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലേക്ക് പ്രതിയെ നയിച്ചത് സാമ്പത്തിക ഇടപാടുകളിലെ തർക്കവും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവുമാണെന്ന് പൊലീസ്. കല്ലടിമൂല സ്വദേശി സുലി (46)യെ ഭർത്താവ് ഉണ്ണികൃഷ്ണൻ (50) ആണ് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണൻ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയിട്ട് മൂന്നു ദിവസങ്ങളെയായിട്ടുള്ളൂ. ശേഷം ഭാര്യയുമായി തർക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. വിദേശത്തു നിന്നു താൻ ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ച ഒരുകോടിയിലധികം രൂപ കാണാനില്ലെന്നും ഭാര്യക്ക് മൂന്നുലക്ഷം രൂപ കടമുണ്ടെന്നും പ്രതി പൊലീസിനോട് […]
മണിപ്പൂർ: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മോദി നടത്തിയ മറുപടി പ്രസംഗത്തിൽ രണ്ടു മിനിറ്റ് മാത്രമാണ് മണിപ്പൂരിന് വേണ്ടി നീക്കിവെച്ചത്. മണിപ്പൂർ നിന്നു കത്തുമ്പോൾ പാർലമെന്‍റിൽ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചേരുന്നതല്ലെന്ന് അദ്ദേഹം വിമർശിച്ചു. എഐസി ആസ്ഥാനത്തു നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്നലെ പ്രധാനമന്ത്രി തമാശ പറഞ്ഞും ചിരിച്ചും മുദ്രവാക്യവുമയർത്തി രണ്ടര മണിക്കൂർ […]
യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിൽ അഞ്ചംഗം സംഘം അറസ്റ്റിൽ
ആലുവ: യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിൽ അഞ്ചംഗം സംഘം അറസ്റ്റിൽ . തോട്ടക്കാട്ടുകര കൊല്ലങ്ങാടൻ എഡ്വിൻ (29), മുപ്പത്തടം എരമം കരിപ്പുഴപ്പറമ്പ് അബ്ദുൾ മുഹാദ് (30), ദേശം മണിവിലാസം പ്രസാദ് (31) ബൈപ്പാസ് പുതുമനയിൽ കമാൽ (26), ദേശം പുഷ്പകത്തുകുടി കിരൺ (32) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. കീഴ്മാട് സ്വദേശി മുഹമ്മദ് ബിലാലിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആലുവ ബൈപ്പാസിൽ സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന ബിലാലിന്റെ അടുത്തേക്ക് എത്തിയ […]
പുതുപ്പള്ളിയിൽ മൂന്നാമങ്കത്തിന് ജെയ്ക്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് എൽഡിഎഫ് സ്ഥാനാർഥി. ജില്ലാ കമ്മിറ്റിയുടെ ശുപാർശയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരേ 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജെയ്ക് മത്സരിച്ചിരുന്നു. ഇപ്പോൾ മൂന്നാം തവണ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലും സിപിഎം സ്ഥാനാർഥിയായി ജെയ്ക് ഇറങ്ങുകയാണ്. 2021ലെ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് ജെയ്ക്കിന് അനുകൂല ഘടകമായി മാറി. അന്ന് ഉമ്മൻ ചാണ്ടിയുടെ ഭൂരിപകം ഒമ്പതിനായിരത്തിലേക്ക് താഴ്ത്താൻ സാധിച്ചത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെട്ടത്. നിലവിൽ […]
ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ആവശ്യം തള്ളി
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ നൽകിയ ഹർജിയാണെന്നും വ്യക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. പുരസ്ക്കാര നിർണയത്തിൽ സംവിധായകൻ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടെന്നാരോപിച്ചായിരുന്നു ഹർജി. സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലുകളും അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാന്‍റെ ഭാഗത്തു നിന്നും ഉണ്ടായി, ഇതിന്‍റെ തെളിവുകളടക്കം പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവാർഡ് പ്രഖ്യാപനം റദ്ദാക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ […]
ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്നു ഭർത്താവ് കീഴടങ്ങി
തൃശൂർ: തൃശൂർ ചേറൂർ കല്ലടിമൂലയിൽ ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്നു ഭർത്താവ് കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ സ്റ്റേഷനിൽ കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരു കോടിയോളം രൂപ ഇയാൾ അയച്ചു കൊടുത്തിരുന്നു. ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് […]
പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിൽ എസ്.എ.ടി ആശുപത്രിക്കെതിരെ കുടുംബം
കൊല്ലം: ചടയമംഗലത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിൽ എസ്.എ.ടി ആശുപത്രിക്കെതിരെ കുടുംബം. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്തതാണ് മരണ കാരണമെന്ന് കുടുംബത്തിന്റെ പരാതി. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാൻ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജൂലൈ 24നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ അശ്വതിയെ പ്രവേശിപ്പിച്ചത്. ഈ മാസം നാലിന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടർന്ന് ബന്ധുക്കൾ അശ്വതിയെ കണ്ടിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ യുവതിക്ക് അസഹനീയമായ വയറുവേദന ഉണ്ടായെന്ന് […]
രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയ ജഡ്ജിയെ സ്ഥലം മാറ്റാൻ സുപ്രിം കോടതി കോളീജിയം ശുപാർശ
രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയ ജഡ്ജിയെ സ്ഥലം മാറ്റാൻ സുപ്രിം കോടതി കോളീജിയം ശുപാർശ. ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക് അടക്കം നാല് ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിനാണ് ശുപാർശ. ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛകിനെ പട്‌ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് ശുപാർശ. ജസ്റ്റിസുമരായ അപേഷ് വൈ കോഗ്‌ജെ, ഗീത ഗോപി,സാമിർ ജെ ദവെ എന്നിവരാണ് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും സ്ഥലം മാറുന്ന മറ്റു മൂന്നുപേർ. രാഹുൽ ഗാന്ധിജിയുടെ ഹർജി കേൾക്കാൻ ജസ്റ്റിസ് ഗീതാഗോപി വി സമ്മതിച്ചിരുന്നു. ടീസ്റ്റ […]
ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ആൻ്റണി, ഭാര്യ ഷീബ എന്നിവരെയാണ് വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പൊലീസ് സ്ഥലത്തെത്തി. പരിശോധിച്ചു വരികയാണ്
മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം രാജ്യമുണ്ട്
ദില്ലി: മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മോദി ഉറപ്പു നൽകി. കലാപത്തിന് വഴി വെച്ചത് ഹൈക്കോടതി ഉത്തരവാണ്. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുമെന്നും മോദി വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഒന്നരമണിക്കൂറോളം സമയം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കേന്ദ്രത്തിന്‍റെ മികവിനെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചും […]
ഓണ വിപണി: അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ നടപടികള്‍
ഇടുക്കി: ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് ഇടുക്കി ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മൊത്തവ്യാപാരികളുടെയും വ്യവസായ പ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വിളിച്ചു ചേര്‍ത്തു. പൊതുജനങ്ങള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വ്യാപാരികളുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വിലവിവര പട്ടിക എല്ലാവരും നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണം. മികച്ച ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ വ്യാപാരികള്‍ പരമാവധി ശ്രമിക്കണം. മികച്ച സേവനം നല്‍കുന്നത് ബിസിനസ് വര്‍ധിക്കാന്‍ ഇടയാക്കും. മികച്ച […]
ശുചിമുറി സമുച്ചയം നാശത്തിന്റെ വക്കിൽ
മലയാറ്റൂർ കുരിശുമുടി അടിവാരത്ത് വിനോദ സഞ്ചാര വകുപ്പ് നിർമിച്ച ശുചിമുറി സമുച്ചയം നാശത്തിന്റെ വക്കിൽ. വിനോദ സഞ്ചാരികൾക്കും തീർഥാടകർക്കും ശുചിമുറികൾ ഉപകാരപ്രദമാകുന്നില്ല. മാത്രമല്ല സാമൂഹിക വിരുദ്ധർ ഇവിടെ താവളമാക്കുകയും ചെയ്തിരിക്കുന്നു. ശുചിമുറി സമുച്ചയത്തിലെ സ്റ്റീൽ ടാപ്പുകൾ മോഷണം പോയിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ശുചിമുറി കെട്ടിടങ്ങളുടെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. ടാപ്പുകൾ ഇല്ലാത്തതിനാൽ ശുചിമുറികളിലേക്കുള്ള പൈപ്പുകൾ അടച്ചു. ടാപ്പുകൾ പുനഃസ്ഥാപിച്ചാലേ ശുചിമുറികൾ ഉപയോഗിക്കാൻ കഴിയൂ. സ്ത്രീകൾക്കും […]
പരിശീലനം നടത്തുന്നതിനിടെ ബ്രസീല്‍ ഫുട്‌ബോള്‍താരം കുഴഞ്ഞുവീണ് മരിച്ചു
സാല്‍വദോര്‍: പരിശീലനം നടത്തുന്നതിനിടെ ബ്രസീല്‍ ഫുട്‌ബോള്‍താരം കുഴഞ്ഞുവീണ് മരിച്ചു. ഡിയോണ്‍ എന്നപേരിലറിയപ്പെടുന്ന ഹോസെ ആല്‍ഡിയാന്‍ ഒലിവെയ്‌റ നെറ്റോയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണത്തിനുകാരണം. ബഹിയ ഡെ ഫെയ്‌റ എന്ന ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുന്നേറ്റ താരമായ ഡിയോണ്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം നടന്ന ഫുട്‌ബോള്‍ പരിശീലനത്തിനിടെയാണ് കുഴഞ്ഞുവീണത്. സാല്‍വദോറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഫെയ്‌റ ഡെ സന്റാനയിലാണ് പരിശീലനം നടന്നത്. 36 കാരനായ ഡിയോണിനെ ടീം ഡോക്ടര്‍ പരിശോധിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ബ്രസീല്‍ […]
അവിശ്വാസ പ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി
ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സുദീര്‍ഘമായ മറുപടി പ്രസംഗത്തിന് പിന്നാലെയാണിത്. അതിനിടെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രിവിലേജ് കമ്മിറ്റി അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. പ്രധാനമന്ത്രി മോദിയുടെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. പറയുന്നത് കേള്‍ക്കുവാനുള്ള ക്ഷമ പ്രതിപക്ഷത്തിനില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മണിപ്പുരില്‍ സമാധാനത്തിന്റെ […]
നാല് ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത ശക്തം. ഈ നാല് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
ആലപ്പുഴ: വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മണ്ണഞ്ചേരി കുമ്പളത്ത് വെളി വീട്ടില്‍ ബഷീറിന്റെ മകന്‍ റിയാസിനെയാണ് (23) കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ആന്ധ്രാപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ട് വന്നതായി എക്‌സൈസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വീട്ടില്‍ പരിശോധന നടത്തിയത്. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഇ […]
ഇലന്തൂർ നരബലി; ലൈലയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ഇലന്തൂർ നരബലിക്കേസിലെ മൂന്നാം പ്രതി പത്തനംതിട്ട കാരംവേലി കരയിൽ കടകംപിള്ളി വീട്ടിൽ ലൈല (59) യുടെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി നിരുപാധികം തള്ളി. ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ അഡീഷണൽ എസ്.പി ടി.ബിജി ജോർജ് സമർപ്പിച്ച റിപ്പോർട്ട് ശരിവച്ച കോടതി പ്രതിയുടെ കുറ്റകൃത്യത്തിലുള്ള പങ്ക് വ്യക്തമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ മറ്റ് പ്രതികളായ ഷാഫി, ഭഗവൽ സിംങ്ങ് എന്നിവർ വിചാരണത്തടവുകാരായി ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പ്രോസിക്യൂട്ടറായ ബി.ആർ.സിന്ധു ഹാജരായി. […]
പെൺസുഹൃത്തിനെ കബളിപ്പിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത യുവാവ് പിടിയിൽ
കാലടി: പെൺസുഹൃത്തിനെ കബളിപ്പിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത യുവാവ് പിടിയിൽ. കണ്ണൂർ പാപ്പിനിശേരി പാതാള പുതിയ പുരയിൽ വീട്ടിൽ നിയാസ് (28) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറ് പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പെൺസുഹൃത്തും ഇയാളും ഒരുമിച്ച് ശ്രീഭൂത പുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. പലപ്പോഴായി ഇയാൾ ഓരോ കള്ളങ്ങൾ പറഞ്ഞ് പത്ത് പവൻ സ്വർണ്ണം വാങ്ങി. പിന്നീട് ആറ് പവൻ സ്വർണ്ണം ബലമായും തട്ടിയെടുത്തു. ഇത് തിരികെ ചോദിച്ചപ്പോൾ യുവതിയെ മർദ്ദിക്കുയായിരുന്നു. […]
യുവതിയെ കൊന്നത് അതിക്രൂരമായി
കൊച്ചി: എറണാകുളം കലൂരില്‍ യുവതിയെ കൊലപെടുത്തിയത് അതിക്രൂരമായിയെന്ന് പൊലീസ്. കൊലപാതകത്തിന് മുമ്പ് പ്രതി പെൺകുട്ടിയെ മുറിയില്‍ വച്ച് വിചാരണ നടത്തി ദൃശ്യം മെൈബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. കഴുത്തിലും വയറിലുമേറ്റ മുറിവാണ് യുവതിയുടെ മരണകാരണം. സംഭവത്തില്‍ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി ഇന്ന് കോടതിയില്‍ ഹാജരാക്കും. കലൂരില്‍ ഇന്നലെ രാത്രി യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ചങ്ങനാശേരി സ്വദേശി രേഷ്മയാണ് കൊല്ലപെട്ടത്. കലൂരിലെ അപ്പാര്‍ട്ട്മെന്‍റില്‍ രാത്രി ഇന്നലെ […]