തിരുവനന്തപുരം: അമിത പലിശ വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെടുത്ത അച്ഛനും മകനും അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശികളായ സന്തോഷ്, ദീപക് എന്നിവരെയാണ് മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷമായി ദില്ലിയിൽ ഒളിവിലായിരുന്നു ഇരുവരും. വട്ടിയൂർക്കാവ് പ്രവർത്തിച്ചിരുന്ന ജി.ക്യാപിറ്റൽ എന്ന സ്ഥാപനം വഴിയാണ് അച്ഛനും മകനും സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷത്തിന് പ്രതിദിനം മുന്നൂറ് രൂപയായിരുന്നു പലിശ വാഗ്ദാനം. നടൻ കൊല്ലം തുളസി ഉള്‍പ്പെടെ 200 ലധികം പേർ ഇവിടെ പണം നിക്ഷേപിച്ചു. സന്തോഷും മകൻ ദീപകുമാണ് […]
അയ്യപ്പൻ മന്ത്രിയുടെ രൂപത്തിലെത്തിയതു കൊണ്ട് മികച്ച ദർശനം കിട്ടി; ഷൺമുഖ അമ്മാൾ
പത്തനംതിട്ട: സന്നിധാനത്ത് എത്തിയ 103 വയസുള്ള മധുര സ്വദേശി ഷൺമുഖ അമ്മാളിന് അയ്യനെ കൺകുളിർക്കെ കാണാൻ സഹായിയായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ചൊവ്വാഴ്ച പകൽ പന്ത്രണ്ടോടെ സന്നിധാനത്തു നിന്ന് മടങ്ങാനൊരുങ്ങി തന്ത്രിയെ കണ്ടിറങ്ങിയപ്പോഴാണ് കൂട്ടം തെറ്റി നിൽക്കുന്ന ഷൺമുഖ അമ്മാൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കി. പിന്നീട് ബന്ധുക്കൾ വരുന്നതു വരെ ഷൺമുഖ അമ്മാളിനെ എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിനടുത്ത് ഇരുത്തി. അയ്യപ്പൻ മന്ത്രിയുടെ രൂപത്തിലെത്തിയതു കൊണ്ട് മികച്ച ദർശനം കിട്ടിയെന്ന് […]
കാലടിയെ ഭക്തിസാന്ദ്രമാക്കി പുത്തൻകാവ് ക്ഷേത്രത്തിൽ പൊങ്കാലയർപ്പണം
കാലടി : പുത്തൻകാവ് ഭദ്രകാളീക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്സവത്തിന്റെ പൊങ്കാലയ്ക്കും മകര ഊട്ടിനും താലഘോഷയാത്രയ്ക്കുമായി പതിനായിരക്കണക്കിന് ഭക്തർ അദ്വൈതഭൂമിയിലെത്തി. രാവിലെ 101 കരിക്കിന്റെ അഭിഷേകത്തോടെ മകരച്ചൊവ്വ ചടങ്ങുകൾ തുടങ്ങി. മേൽശാന്തി കിരൺ കൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിലെ വിളക്കിൽനിന്ന് പകർന്നുനൽകിയ ദീപം അടുപ്പുകളിലേക്ക് കൊളുത്തിയതോടെ പൊങ്കാലയർപ്പണത്തിന് തുടക്കമായി. അറുനൂറോളം പൊങ്കാലയടുപ്പുകൾ ക്രമീകരിച്ചിരുന്നു. ദേവിയുടെ നടയിൽ സംസ്‌കൃത സർവകലാശാലാ സംഗീതവിഭാഗം മുൻ മേധാവി പ്രീതി സതീഷിന്റെ സംഗീതാരാധന നടന്നു. പൊങ്കാലയടുപ്പുകളിൽ വെളിച്ചപ്പാട് അജയൻ സ്വാമിയുടെ സാന്നിധ്യത്തിൽ മേൽശാന്തി തീർഥം തളിച്ചതോടെ പൊങ്കാലയർപ്പണം […]
റോജി എം ജോൺ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ; സമിതി എഐസിസി പുനസംഘടിപ്പിച്ചു
തിരുവനന്തപുരം:കെപിസിസി രാഷ്ട്രീകാര്യ സമിതി എഐസിസി പുനസംഘടിപ്പിച്ചു.എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്.കഴിഞ്ഞ തവണ 21 അംഗങ്ങളായിരുന്നു സമിതിയിലുണ്ടായിരുന്നത്.അംഗങ്ങളുടെ എണ്ണം 36 ആക്കിയാണ് ഇത്തവണ കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ചത്. 19 പേരാണ് പുതുമുഖങ്ങൾ. ശശി തരൂർ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉൾപ്പെടുത്തി.കെസി വേണുഗോപാല്‍ പക്ഷത്തിനാണ് സമിതിയില്‍ മുന്‍തൂക്കം. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതി 36പേരടങ്ങിയ ജംബോ കമ്മിറ്റിയാക്കിയത്. രാഷ്ട്രീയ കാര്യ സമിതിയില്‍ അഞ്ച് ഒഴിവുകളായിരുന്നു നികത്തേണ്ടിയിരുന്നത്. പ്രവർത്തക സമിതി അംഗമായ ശശിതരൂർ, […]
കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പൂക്കള്‍ വിതറി വഴിനീളെ സ്വീകരണം
കൊച്ചി:കൊച്ചിയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ.വൈകിട്ട് 7.40ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ.പൂക്കള്‍ വിതറിയും കൈകള്‍ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.റോഡിനിരുഭാഗവും അണിനിരന്ന പ്രവര്‍ത്തകരെ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും നരേന്ദ്ര മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ അനുഗമിച്ചു. ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഷോ […]
സദാചാര അക്രമവും പിടിച്ച് പറിയും നടത്തിയ രണ്ടുപേർ പോലീസ് പിടിയിൽ
മുവാറ്റുപുഴ: സദാചാര അക്രമവും പിടിച്ച് പറിയും നടത്തിയ കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ . മൂവാറ്റുപുഴ പുന്നമറ്റം കോട്ടക്കുടി ഷമീർ (42 ), മുവാറ്റുപുഴ മാർക്കറ്റ് പള്ളത്ത് കടവിൽ നവാസ് (39) എന്നിവരെയാണ് കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പതിനാലിന് രാത്രി എട്ടരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയായ യുവാവും പെൺ സുഹൃത്തും ബൈക്കിൽ യാത്ര ചെയ്യുമ്പോൾ സംഘം തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും യുവാവിനെ […]
20 മിനിറ്റോളം ബസ് സ്റ്റാര്‍ട്ട് ചെയ്തിട്ട് ഇന്ധനം നഷ്ടപ്പെടുത്തി; ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: പാറശാല ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി. 20 മിനിറ്റോളം ബസ് സ്റ്റാര്‍ട്ട് ചെയ്തിട്ട് ഇന്ധനം നഷ്ടപ്പെടുത്തിയതിനാണ് നടപടി. താത്ക്കാലിക ഡ്രൈവര്‍ പി ബൈജു, കണ്ടക്ടര്‍ രഞ്ജിത് രവി, ചാര്‍ജ്മാന്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഡ്രൈവറെ പിരിച്ചുവിടുകയും സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയുമാണ് ചെയ്തത്. ഈ മാസം 9നായിരുന്നു സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നെയ്യാറ്റിന്‍കര, കളിയിക്കാവിള റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാര്‍ട്ട് ചെയ്ത് 20 മിനിറ്റാണ് നിര്‍ത്തിയിട്ടത്. ബസില്‍ ഈ സമയം കണ്ടക്ടറോ ഡ്രൈവറോ ഉണ്ടായിരുന്നില്ല. […]
പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് ആറരയ്ക്ക് നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. തുടർന്ന് കെ പി സി സി ജംങ്ഷനിലെത്തി റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി 7 നും എട്ടിനും ഇടയ്ക്കാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. കെ പി സി സി ജംഷ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോമീറ്റർ റോഡ് ഷോ […]
തൃശൂരിൽ ക്ഷേത്രത്തിന് സമീപം കാർ പാറമടയിലേക്ക് മറിഞ്ഞു, മൂന്ന് പേർക്ക് ദാരുണാന്ത്യം
തൃശൂർ: മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം അപകടത്തിൽപെട്ട കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം.കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻചിറ താക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്. രാത്രി 11:00 മണിയോടുകൂടിയാണ് അപകടമുണ്ടായത്.എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്. ആളൂർ പൊലീസും മാള പൊലീസും മാള ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതൽ താഴ്ചയുള്ള പാറമട ആയതിനാൽ സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. മൃതദേഹം കുഴിക്കാട്ടുശേരി […]
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
ശബരിമല: പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വൈകിട്ട് 6.46ഓടെ ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ച് സായുജ്യമടഞ്ഞു. ഒരേയൊരു മനസ്സോടെ ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയൻറുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായത്. വൈകിട്ട് 6.20ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് […]
ആദിശങ്കരയിൽ ഫാക്കല്‍റ്റി ഡവലപ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചു
കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയില്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിന്‍റെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സിന്‍റെയും നേതൃത്വത്തില്‍ 6 ദിവസം നീണ്ടുനില്‍ക്കുന്ന ഫാക്കല്‍റ്റി ഡവലപ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചു. എഐസിടിഇ ട്രെയ്നിങ്ങ് ആന്‍റ് ലേണിങ്ങ് (അഡല്‍) അക്കാദമിയുടെ സഹായത്തോടെയാണ് ഫാക്കല്‍റ്റി ഡവലപ്മെന്‍റ് പ്രോഗ്രാം നടക്കുന്നത്. സൂറത്ത്ക്കല്‍ എന്‍ഐറ്റിയിലെ ഡയറക്ടര്‍ ഡോ. ബി. രവി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. എസ്. ശ്രീപ്രിയ, ഡോ. എസ്. ശ്രീകൃഷ്ണന്‍, പ്രൊഫ. ആര്‍. രാജാറാം, പ്രൊഫ. പി. വി രാജാരാമന്‍, പ്രൊഫ. […]
‘നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ സമ്മർദമുണ്ടായി’: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മന്ത്രി പി.രാജീവിനെതിരെ ഇ.ഡി.
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മന്ത്രി പി.രാജീവിനെതിരെ നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ രാജീവിന്റെ സമ്മർദമുണ്ടായെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇ.ഡി. പറയുന്നു. കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറാണ് മൊഴി നൽകിയത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ രാജീവ് സമ്മർദം ചെലുത്തിയെന്നാണ് മൊഴി. സിപിഎം നേതാക്കളായ എ.സി.മൊയ്തീൻ, പാലൊളി മുഹമ്മദ്കുട്ടി എന്നിവർക്ക് എതിരെയും പരാമർശങ്ങളുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പങ്കുള്ളയാൾ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി […]
ആയൂർവ്വേദ ചികിത്സയ്ക്കുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ അമ്മയും മകളും അറസ്റ്റിൽ
മൂവാറ്റുപുഴ: ആയൂർവ്വേദ ചികിത്സയ്ക്കുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. തൃക്കാരിയൂർ വിനായകം വീട്ടിൽ രാജശ്രീ (52) ഇവരുടെ മകൾ ലക്ഷ്മി നായർ (25) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിലെ ആയുർവ്വേദ ഉൽപനങ്ങൾ നിർമ്മിക്കുന്ന ദ്രോണി എന്നസ്ഥാപനത്തിൽ നിന്നാണ് പണം തട്ടിയത്. 2021 മുതൽ രാജശ്രീ ഈ സ്ഥാപനത്തിൽ അക്കൗണ്ട്സ് കം സെയിൽസിൽ ജോലി ചെയ്തു വരുന്നു. ഉൽപ്പന്നങ്ങൾ വിറ്റു ലഭിക്കുന്നതുക ഇവരുടെയും മകളുടെയും അക്കൗണ്ടിലേക്കാണ് മാറ്റിക്കൊണ്ടിരുന്നത്. […]
ഇടമലയാർ കനാലിൽ ഒഴുക്കിൽപെട്ട പെൺകുട്ടികൾക്ക് രക്ഷകനായി സെബാസ്റ്റ്യൻ
അങ്കമാലി: മഞ്ഞപ്ര മേരിഗിരിയിൽ ഇടമലയാർ കനാലിൽ ഒഴുക്കിൽപെട്ട ആറാം ക്ലാസിൽ പഠിക്കുന്ന രണ്ടു പെൺകുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. നാട്ടുകാരനായ സെബാസ്റ്റ്യൻ ഈരാളിയാണു കുട്ടികളെ രക്ഷപ്പെടുത്തിയത്. കുട്ടികൾ കാൽകഴുകുന്നതിനിടെയാണ് അപകടമുണ്ടായത്. കനാൽ ബണ്ട് റോഡിലൂടെ ബൈക്കിൽ വരികയായിരുന്ന സെബാസ്റ്റ്യൻ കനാലിലേക്കു ചാടി ഒഴുകിപ്പോയ കുട്ടികളെ പിടിച്ചു നിർത്തി. കുട്ടികളുടെ നിലവിളി കേട്ടെത്തിയ സമീപത്തെ വീട്ടുകാർ കയർ കനാലിലേക്ക് ഇട്ടുകൊടുത്തു. ഒഴുക്കിൽപ്പെട്ട സ്ഥലത്ത് മുകളിലേക്കു കയറാൻ പടികൾ ഇല്ലാത്തതിനാൽ മൂവർക്കും ഏറെ നേരം കയറിൽ പിടിച്ചു നിൽക്കേണ്ടി വന്നു. നാട്ടുകാരുടെ […]
തൃശൂർ ലൂർദ് മാതാവിന് സ്വർണകിരീടം സമർപ്പിച്ച് സുരേഷ് ഗോപി
തൃശൂർ: തൃശൂർ ലൂർദ് പള്ളി മാതാവിന് സ്വർണകിരീടം സമർപ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കുടുംബസമേതമെത്തിയാണ് സുരേഷ് ഗോപി മാതാവിന് സ്വർണ കിരീടം സമർപ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വർണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നേർന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വർണകിരീടം സമർപ്പിക്കാൻ എത്തിയത്. ബിജെപി നേതാക്കളും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി […]
കുഞ്ഞിന്റെ സ്വർണ്ണ അരഞ്ഞാണം മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയിൽ
പോത്താനിക്കാട്: കുഞ്ഞിന്റെ സ്വർണ്ണ അരഞ്ഞാണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി പിടിയിൽ. മണക്കുന്നം ഉദയംപേരൂർ പത്താംമൈൽ ഭാഗത്ത് മനയ്ക്കപ്പറമ്പിൽ വീട്ടിൽ അഞ്ജു (38) ആണ് പോത്താനിക്കാട് പോലീസിന്റെ പിടിയിലായത്. പിടവൂർ ഭാഗത്തെ വീട്ടിൽ കുട്ടിയെ നോക്കാനെത്തിയതാണ് അഞ്ജു. എട്ടാം തീയതി സംഭവം നടന്നത്. ഒന്നര വയസുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് മോഷ്ടിച്ച് കടന്നു കളഞ്ഞത്. പുതിയ കാവിലെ ലോഡ്ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വർണ്ണം തൃപ്പൂണിത്തുറയിലെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ കെ .എ […]
സുഗന്ധദ്രവ്യ വസ്തുക്കളുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; അതിഥി തൊഴിലാളി പിടിയില്‍
ആലുവ: വന്‍തോതില്‍ കഞ്ചാവ് കടത്തികൊണ്ട് വന്ന് ആലുവ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തി വന്നിരുന്ന അതിഥി തൊഴിലാളി എക്‌സൈസിന്റെ പിടിയില്‍. ഒഡീഷ കാന്‍ന്ദമാല്‍ സ്വദേശി സൂര്യ മാലിക്ക് എന്ന ഛോട്ടൂ (29) എന്നയാളാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് പോളിത്തീന്‍ കവറുകളില്‍ പാക്ക് ചെയ്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടിച്ച വച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു. അതിഥി തൊഴിലാളിയായ ഒരാള്‍ സുഗന്ധദ്രവ്യ വസ്തുക്കളുടെ മറവില്‍ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ […]
തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ മംഗല്യം പദ്ധതിയിലേക്ക് സാമ്പത്തിക സഹായവുമായി ഫ്രണ്ട്‌സ് ഓഫ് ദുബായ്
കാഞ്ഞൂർ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം നടത്തുന്ന മംഗല്യം സമൂഹവിവാഹ പദ്ധതിയിലേക്ക് സാമ്പത്തിക സഹായവുമായി കാഞ്ഞൂരിലെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ദുബായ്. കാഞ്ഞൂർ തിരുനാളിനോടനുബന്ധിച്ച് 17 ന് രാവിലെ 9.15 ന് പളളിയുടെ തിരുനടയിൽ വച്ച് ഫ്രണ്ട്‌സ് ഓഫ് ദുബായ് ഭാരവാഹികൾ ക്ഷേത്രം ഭാരവാഹികൾക്ക് ചെക്ക് കൈമാറും, വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുന്നാളിനോടനുമ്പത്തിച്ചു നടത്തുന്ന ടൗൺ കപ്പേള നൊവേനയിൽ 2010 ൽ പ്രസുദേന്തിയായി തുടക്കംകുറിച്ച സംഘടനയാണ് ഫ്രണ്ട്‌സ് ഓഫ് ദുബായ്. ആഘോഷങ്ങളോടൊപ്പം കാഞ്ഞൂരിലെയും പരിസരപ്രദേശങ്ങളിലുമുള്ള നിർധനരായ അർഹതയുള്ളവർക്കു സാമ്പത്തിക […]
മുൻ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു
പെരുമ്പാവൂർ: ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയും കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗവുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ടി.എച്ച്.മുസ്തഫ (82) അന്തരിച്ചു.ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ 5.40 ന് ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു മരണം. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസ് വഴിയാണ് മുസ്തഫ പൊതുരംഗത്ത് എത്തുന്നത്. 1977-ൽ ആദ്യമായി ആലുവയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978-ൽ കേരളത്തിൽ കോൺഗ്രസ് പിളർന്നപ്പോൾ കെ. കരുണാകരനൊപ്പം (ഐ) ഗ്രൂപ്പിൽ ഉറച്ചു നിന്നു. 1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി ആലുവയിൽ […]



