തിരുവനന്തപുരം: ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിലേക്ക്. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ദില്ലിക്ക് തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബിജെപി. അതേ സമയം, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബിജെപിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ജോർജ് വ്യക്തമാക്കി.
സ്കൂട്ടർ യാത്രക്കാരിയെ കാറിടിപ്പിച്ച് വീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമം; ഗുരതര പരിക്ക്
അങ്കമാലി: സ്കൂട്ടർ യാത്രക്കാരിയെ കാറിടിപ്പിച്ച് വീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമം.എളവൂർ പാലിപ്പുഴ പാത്താടൻ വീട്ടിൽ അജയകുമാറിന്റെ ഭാര്യ ബിജിമോൾക്ക് ഗുരുതര പരിക്കേറ്റു.ഭർത്താവിനെ അങ്കമാലിയിലെ ബസ് സ്റ്റാൻഡിൽ വിട്ടതിനുശേഷം തിരികെ വരികയായിരുന്ന ബിജിയുടെ സ്കൂട്ടറിലാണ് പിന്തുടർന്നെത്തിയ കാർ ഇടിപ്പിച്ചത്. കാറിടിച്ചതിനെ തുടർന്ന് സ്കൂട്ടർ സമീപത്തെ കനാലിലേക്ക് വീഴുകയും ബിജി റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.കാറിൽ നിന്നും ഇറങ്ങിയ യുവാവ് സഹായിക്കാൻ എന്ന വ്യാജേന എഴുന്നേൽപ്പിക്കുകയും കഴുത്തിൽ കിടന്ന സ്വർണ്ണ നിറമുള്ള കൊന്ത സ്വർണ്ണ മാല എന്ന് കരുതി പൊട്ടിച്ചെടുക്കുകയും ചെയ്തു.പിന്നീട് […]
രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതകക്കേസ്; വിധി ഇന്ന്
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന് വാദിച്ചിരിക്കുന്നത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രയിലാണ്. കോടതി പരിസരത്തും കനത്ത […]
കാലടി പ്ലാൻ്റേഷനിൽ കാട്ടാന കൂട്ടം ഇറങ്ങി
കാലടി : അയ്യംമ്പുഴ പഞ്ചായത്തിൽ വീണ്ടും കാട്ടാന കൂട്ടം ഇറങ്ങി .കാലടി പ്ലാൻ്റേഷനിലെ കല്ലാല ബി ഡിവിഷനിലെ ടാസ്കിലാണ് ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടുകൂടി എത്തിയ കാട്ടാനകൂട്ടം ഇറങ്ങിയത് . ഞായറാഴ്ച്ച വൈകിട്ടും ഡിവിഷൻ ഓഫീസിനടുത്ത് കാട്ടാനകൂട്ടം എത്തിയിരുന്നു. എസ്റ്റേറ്റ് മാനേജരെ വിളിച്ചറിയിച്ച ഉടൻ സ്ഥലത്തെത്തുകയും മാനേജരും,ഡിവിഷൻ ഫീൽഡ് എക്സിക്യുട്ടീവും തൊഴിലാളികളും ഒച്ച വച്ച് ആനയെ കാട്ടിലേക്ക് കയറ്റി വിട്ടു.കഴിഞ്ഞ ദിവസം പ്ലാൻ്റേഷൻ ഹയർ സെക്കൻ്ററി സ്കൂൾ കഞ്ഞിപ്പുരക്കുനേരേയും കഴിഞ്ഞ രാത്രി കാട്ടാന ആക്രമണം ഉണ്ടായി. […]
കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
നെടുമ്പാശേരി: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശേരി അകപ്പറമ്പ് കിഴക്കേടത്ത് വീട്ടിൽ ലാൽകൃഷ്ണ (ലാലപ്പൻ 37) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നെടുമ്പാശ്ശേരി, ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, ആയുധ നിയമം, അടിപിടി, ഭീഷണിപ്പെടുത്തി കവർച്ചാ ശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2019 ൽ അത്താണിയിൽ ബിനോയിയെ കൊലപ്പെടുത്തിയ […]
രാജ് ഭവന്റെയും ഗവർണറുടെയും സുരക്ഷയ്ക്ക് സിആർപിഎഫ്; ഉത്തരവ് കേരളത്തിന് കൈമാറി
തിരുവനന്തപുരം : രാജ് ഭവന്റെയും ഗവർണറുടെയും സുരക്ഷയ്ക്കായി സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറി. ഇസ്ഡ് പ്ലസ് സുരക്ഷ നൽകുന്നതിൻെറ ഭാഗമായി സിആർപിഎഫിനെ നിയോഗിക്കുന്നുവെന്ന് മാത്രമാണ് ആഭ്യന്തരമന്ത്രാലയത്തിൻെറ ഉത്തരവിലുള്ളത്. ഇതോടെ രാജ് ഭവൻെറ സുരക്ഷയ്ക്ക് പൊലീസും- സിആർപിഎസും ഉള്‍പ്പെടുന്ന സാഹചര്യമുണ്ടാകും. നാളെ ചേരുന്ന സുരക്ഷ അവലോകന യോഗമായിരിക്കും പൊലീസും- കേന്ദ്ര സേനയും ഏതൊക്കെ ചുമതലകള്‍ ഏറ്റെടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. രാജ് ഭവൻെറ സുരക്ഷ ചുമതല പൊലീസിന് മാത്രമായിരിക്കുമോ, ഗവർണറുടെ സുരക്ഷ കേന്ദ്രസേനക്ക് മാത്രമായി മാറ്റുമോ തുടങ്ങിയ കാര്യത്തിലെല്ലാം […]
ചരക്ക് ലോറിയും ഒമിനി വാനും കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: ചരക്ക് ലോറിയും ഒമിനി വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ 2 ഓടെ മൂവാറ്റുപുഴ അടൂപറമ്പിയുണ്ടായ അപകടത്തില്‍ ഒമിനി വാന്‍ ഡ്രൈവര്‍ കരിങ്കുന്നം തെരുവകാട്ടില്‍ ജോസഫ് പയസ് (21) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് തൊടുപുഴയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയും തൊടുപുഴ ഭാഗത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് വരുകയായിരുന്ന ഒമിനി വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് […]
ഗാനമേള ട്രൂപ്പിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ചു; രണ്ടു പേർ മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട-കോഴഞ്ചേരി റോഡിൽ പുന്നലത്ത്പടിക്ക് സമീപമുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് പൂർണമായും തകർന്നു. രണ്ടു വാഹനങ്ങളുടേയും ഡ്രൈവർമാരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സൗണ്ട് എഞ്ചിനീയർ ചികിത്സയിലാണ്. പച്ചക്കറി ലോറി കോഴഞ്ചേരിയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു. പിക്കപ്പ് വാൻ പുന്നപ്ര സ്വദേശികളുടേതാണ്. സീതത്തോട് നിന്ന് നാടൻ പാട്ട് […]
രണ്ടുമാസമായ കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകി അമ്മ കടന്നുകളഞ്ഞു
മലമ്പുഴ : രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ റോഡരികിൽ ലോട്ടറി വിറ്റിരുന്ന യുവതിക്കു നൽകി അമ്മ കടന്നുകളഞ്ഞു. യുവതി വിവരം നൽകിയതിനെ തുടർന്നു പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ മലമ്പുഴ ആനന്ദ് ഭവനിലേക്കു മാറ്റി. അസം സ്വദേശിനിയായ അമ്മയ്ക്കെതിരെ ശിശുസംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ അച്ഛൻ വീട്ടിനുള്ളിൽ ഉറങ്ങുന്നതിനിടെയാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചു പോയത്. ഇന്നലെ രാവിലെയോടെ കൂട്ടുപാതയിലാണു സംഭവം. ഒരുവർഷം മുൻപാണ് അസം സ്വദേശികളായ ദമ്പതികൾ മരുതറോഡ് വാടക വീട്ടിൽ താമസിക്കാനെത്തിയത്. 2 മാസം മുൻപാണു […]
ഭൂമികയ്യേറ്റം: മാത്യു കുഴൽനാടനെതിരെ റവന്യു വകുപ്പ് കേസെടുത്തു
ഇടുക്കി: ചിന്നക്കനാലിലെ ഭൂമികൈയേറിയതിന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടനെതിരെ വന്യു വകുപ്പ് കേസ് എടുത്തു. ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് മാത്യുവിന് നോട്ടീസ് നൽകി. ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് സർക്കാർ അധിക ഭൂമി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം കേസെടുത്തത്. ഇടുക്കി ചിന്നക്കനാല്‍ വില്ലേജില്‍ മാത്യു കുഴല്നാടന് വാങ്ങിയ സ്ഥലത്തിനോട് ചേര്‍ന്ന് 50 സെന്റ് സര്‍ക്കാര്‍ ഭൂമി ആധാരത്തിൽ വില കുറച്ചു കാണിച്ച് രജിസ്ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ […]
ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
പാലക്കാട് : ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്ടിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്. വീട്ടിലെ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വിറക് ക്കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് അടിയേറ്റ വേശുക്കുട്ടി തൽക്ഷണം മരിച്ചു. ഭർത്താവ് വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു.
തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം.
ചെന്നൈ : തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം. വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും സിമന്റുമായി വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാർത്തിക്, വേൽ, സുബ്രഹ്മണ്യൻ, മനോജ്, മനോഹരൻ, മുതിരാജ് എന്നിവരാണ് മരിച്ചത്. രാവിലെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ആറ് പേരും സുഹൃത്തുക്കളാണ്. പൂർണമായും തകർന്ന കാർ ജെസിബി ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹങ്ങൾ […]
റോഡപകടത്തെ കുറിച്ച് പരാതി നൽകിയ കന്യാസ്ത്രീ അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു
കണ്ണൂർ : കണ്ണൂരിൽ റോഡപകടം കുറയ്ക്കാൻ നടപടിയാവശ്യപ്പെട്ട് പരാതി നൽകിയ കന്യാസ്ത്രീ, അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചതിന്റെ ഞെട്ടലിലാണ് ഒരുനാടാകെ. മുന്നറിയിപ്പുകൾ അധികൃതർ അവഗണിച്ചതാണ് സിസ്റ്റർ സൗമ്യയുടെ ജീവനെടുത്തതെന്നിരിക്കെ, സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് അപകടം നടന്നയിടത്ത് ഒരു ബാരിക്കേഡ് വച്ചിരിക്കുകയാണ് പൊലീസ്. പൂവം സെന്റ് മേരീസ് കോൺവെന്റിലെ മദർ സുപ്പീരിയറായിരുന്നു സിസ്റ്റർ സൗമ്യ. തൊട്ടടുത്ത പളളിയിലേക്ക് പോകാൻ കോൺവെന്റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ചത്. കോൺവെന്റും സ്കൂളുമുളള ഭാഗത്ത് […]
വിദ്യാർഥിനിക്ക് മദ്യം നൽകി പീഡനം; യുവതിക്ക് 13 വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: പോക്സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിനതടവും പിഴയും ചുമത്തിയത്. 13 വര്‍ഷം കഠിനതടവാണ് സന്ധ്യക്ക് വിധിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഒടുക്കി ഇല്ലെങ്കില്‍ പത്തുമാസം കൂടി അധിക ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ പ്രസിദ്ധമായ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് വിധി. 2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഷോര്‍ട്ട് ഫിലിം […]
പോലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം; എൻ.എ അനൂപ് കൊരട്ടിയിലേക്ക്
കാലടി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം. കാലടി ഇൻസ്പെക്ടർ എൻ.എ അനൂപ് കൊരട്ടിയിലേക്കും, പെരുമ്പാവൂർ ഇൻസ്പെക്ടർ ആർ. രഞ്ജിത്ത് പാവറട്ടിയിലേക്കും, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബേസിൽ തോമസ് കാളിയാറിലേക്കും, അയ്യമ്പുഴ ഇൻസ്പെക്ടർ എം.മനോജ് മാറനല്ലൂരിലേക്കും. ചെങ്ങമനാട് ഇൻസ്പെക്ടർ സോണി മത്തായി മാളയിലേക്കും ആണ് സ്ഥലം മാറി പോകുന്നത്. 419 പോലീസുകാർക്കാണ് സ്ഥലം മാറ്റം. തെരഞ്ഞെടുപ്പ് സമയങ്ങളിൽ സ്വന്തം ജില്ലയിൽ ഇൻസ്പെക്ടർമാർ സേവനം ചെയ്യാൻ പാടില്ല, തെരഞ്ഞെടുപ്പിന് ശേഷം അതാത് പോലീസ് സ്റ്റേഷനിലേക്ക് ഇവർക്ക് മടങ്ങിവരാം.
ദേശീയ പതാക ചരിത്ര പ്രദർശനം
കാലടി: കാലടി ശ്രീ ശാരദ വിദ്യാലയ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ദേശീയ പതാക ചരിത്ര പ്രദർശനം നടത്തി.റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രദർശനം സീനിയർ പ്രിൻസിപ്പാളും ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് സംസ്ഥാന ട്രഷററുമായ ഡോ.ദീപ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വെക്സിലോളജിസ്റ്റായ കെ.ശിവകുമാർ ജഗ്ഗുവിന്റ ശേഖരണത്തിലുള്ള ചരിത്ര പ്രാധാന്യമുള്ള പതാകകളാണ് പ്രദർശിപ്പിച്ചത്.ഗൈഡ് ക്യാപ്റ്റൻ ശ്രീജാ വർമ്മ,കബ്ബ് മാസ്റ്റർ പി. സുബില എന്നിവർ നേതൃത്വം നൽകി.
നടന വൈഭവം കൊണ്ട് ശ്രദ്ധേയമായി ടാപ് ഫെസ്റ്റിവൽ
കാലടി: യുവനർത്തകിമാരായ ഭാവന ഉണ്ണികൃഷ്ണന്റെയും എം.എസ്. ഗൗരിപ്രിയയുടെയും നടന വൈഭവം കൊണ്ട് കാലടി ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിന്റെ രണ്ടാമത് ടാപ് ഫെസ്റ്റിവൽ ശ്രദ്ധേയമായി. 6 സോളോ ഇനങ്ങളോടൊപ്പം ഒരു യുഗ്മ നൃത്തവും അവതരിപ്പിച്ചാണ് തിരുവനന്തപുരം ഗോകുലം കോളേജിലെ ഗൗരിയും ആലുവ യു.സി കോളേജിലെ ഭാവനയും മികവ് തെളിയിച്ചത്. രാഗമാലിക ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ കുച്ചിപ്പുടിയിലെ പൂജയോടുകൂടിയാണ് നൃത്തക്കച്ചേരി ആരംഭിച്ചത്. തുടർന്ന് വെമ്പട്ടി ചിന്നസത്യം ചിട്ടപ്പെടുത്തിയ കൃഷ്ണശബ്ദം,കുറിഞ്ചി രാഗത്തിലുള്ള മുദ്ദുക്കാരി എന്ന് തുടങ്ങുന്ന ഇനം, ദേവി സ്തുതി, ശിവാ […]
കുളിക്കുന്നതിനിടെ രണ്ടു സഹോദരങ്ങൾ മുങ്ങിമരിച്ചു
നിലമ്പൂർ : കുറുവൻ പുഴയിൽ കണ്ണംകുണ്ടിൽ കുളിക്കുന്നതിനിടെ രണ്ടു സഹോദരങ്ങൾ മുങ്ങിമരിച്ചു. ചാലിയാർ പഞ്ചായത്തിലെ അകമ്പാടം പനയ്ക്കൽ അനീഷ് ബാബുവിന്റെയും നസീമയുടെയും മക്കളായ റിൻഷാദ്(14), റാഷിദ് (11) എന്നിവരാണ് മരിച്ചത്. റിൻഷാദ് എരഞ്ഞിമങ്ങാട് ജിഎച്ച്എസ്എസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയും റാഷിദ് ജിയുപിഎസിൽ ആറാം ക്ലാസ് വിദ്യാർഥിയുമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം. നാലംഗ സംഘമാണ് കണ്ണംകുണ്ടിലെത്തിയത്. റിൻഷാദും റാഷിദും കയത്തിൽ മുങ്ങിത്താഴുന്നതു കണ്ട് കൂട്ടുകാർ ഓടിച്ചെന്ന് അൽപ്പം അകലെയുള്ള വീട്ടിലെത്തി വിവരം പറഞ്ഞു. കടമ്പോടൻ കമാൽ, ഇല്ലിക്കൽ […]