കാലടി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടി മലയാറ്റൂർ ടോളിൻസ് വേൾഡ് സ്‌കൂൾ. പത്താം ക്ലാസ് പരീക്ഷയിൽ ആരോൺ എബ്രഹാം സോണി, കെ.എസ് പാർവതി, സ്‌നേഹ എലിസബത്ത് സിബി, ഹേറാൻ സീമോൻ എന്നിവർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പവൻ ഷിജു റാം, സ്റ്റാൻലിൻ ബേബി, സ്റ്റിയ കോളിൻസ് എന്നിവർ മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മുഴുവൻ വിദ്യാർത്ഥികളും […]
ആശുപത്രി ശുചിമുറിയിൽ കുളിക്കാൻ കയറിയ 10വയസ്സുകാരിയെ കയറിപിടിച്ചു; യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ആശുപത്രി ശുചിമുറിയിൽ കുളിക്കാൻ കയറിയ പത്ത് വയസ്സുകാരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുണി (24)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലായിരുന്നു സംഭവം. കുട്ടിയുടെ അമ്മ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി കുളിക്കാനായി കയറിയ സമയം യുവാവ് കയറിപ്പിടിക്കുകയായിരുന്നു. കുട്ടി ഉറക്കെ നിലവിളിച്ചതോടെ ആളുകൾ ഓടിയെത്തുകയും യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. യുവാവിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു
കൊച്ചി: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു. സ്വന്തം ഭാര്യ സിന്ദാബാദ്,രാമ രാവണൻ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. മൈ ഡിയർ മമ്മി, കളഭം, കനക സിംഹാസനം, ലോകനാഥൻ ഐഎഎസ് തുടങ്ങി ഏഴോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. കാലടി ഒക്കൽ സ്വദേശിയാണ്. കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്.
സ്പെഷൽ ഡ്രൈവ്; പെരുമ്പാവൂരിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
പെരുമ്പാവൂർ: സ്പെഷൽ ഡ്രൈവ്, പെരുമ്പാവൂരിൽ പതിനായിരങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീമാണ് പരിശോധന നടത്തിയത്. പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് വൻ നിരോധിത പുകയില ശേഖരം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആസാം നൗഗാവ് സ്വദേശി നാക്കിബുർ റഹ്മാൻ (22) നെ പോലീസ് അറസ്റ്റ് ചെയ്തു. ആസാമിൽ നിന്ന് കൊണ്ടുവന്ന് രഹസ്യമായി വിൽപ്പന നടത്തിവരികയായിരുന്നു. വൻ തുകയ്ക്ക് അതിഥിത്തൊഴിലികൾക്കിടയിലായിരുന്നു വിൽപ്പന. മഞ്ഞപ്പെട്ടി […]
മൂവാറ്റുപുഴയിൽ 9 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ
മൂവാറ്റുപുഴ: വാറ്റുപുഴയിൽ 9 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ഇന്നലെ ചത്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ മൂവാറ്റുപുഴ നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേർന്നു. നായയുടെ കടിയേറ്റവര്‍ക്ക് ഇതിനോടകം 2 തവണ വാക്സിനേഷൻ നല്‍കിയെന്നും അതിനാൽ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു. പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂവാറ്റുപുഴ മേഖലയിലെ തെരുവ് നായകൾക്കും നാളെയും മറ്റന്നാളുമായി വാക്‌സിനേഷൻ നൽകും. മുഴുവൻ നായകളേയും പിടികൂടി നിരീക്ഷിക്കാൻ സംവിധാനം […]
പോലീസിനെ കണ്ട് ഓടിയ കൊലക്കേസ് പ്രതി കിണറ്റിൽ വീണു
തൃശ്ശൂര്‍: പോലീസിനെ കണ്ട് ഓടിയ പ്രതി കിണറ്റിൽ വീണു. മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റിൽ വീണത്. പോലീസും നാട്ടുകാരും ചേര്‍ന്ന് കയറിട്ട് ആഷിഖിനെ കരയ്ക്ക് കയറ്റി. വീഴ്ചയിൽ ഇയാൾക്ക് കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. തൃശൂർ അവിണിശേരിയിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രതിയെ ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പോലീസിനെ കണ്ട് ഓടിയ പ്രതി കിണറ്റിൽ വീണു
തൃശ്ശൂര്‍: പോലീസിനെ കണ്ട് ഓടിയ പ്രതി കിണറ്റിൽ വീണു. മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റിൽ വീണത്. പോലീസും നാട്ടുകാരും ചേര്‍ന്ന് കയറിട്ട് ആഷിഖിനെ കരയ്ക്ക് കയറ്റി. വീഴ്ചയിൽ ഇയാൾക്ക് കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. തൃശൂർ അവിണിശേരിയിൽ ഇന്നലെയാണ് സംഭവം നടന്നത്. പ്രതിയെ ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സിബിഎസ്ഇ; മികച്ച വിജയം നേടി കാലടി ശ്രീ ശാരദ വിദ്യാലയം
കാലടി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടി കാലടി ശ്രീ ശാരദ വിദ്യാലയം. 100 ശതമാനം വിജയമാണ് സ്‌കൂൾ നേടിയത്. പത്താം ക്ലാസ് പരീക്ഷയിൽ 103 വിദ്യാർത്ഥികളിൽ 83 പേർ ഡിസ്റ്റിംക്ഷൻ നേടി. 10 പേർ മുഴുവൻ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. സ്‌നേഹ സിജോയ്, ഭദ്ര കാശിനാഥ്,ശിവാനി ബാബു കെ, ആനന്ദ് നാരായണൻ, ശ്രീനന്ദ കെ.എ, മേഘനാ നായർ, രോഹൻ രതീഷ് കുമാർ, അരുണ അനിൽ, അർജുൻ എ.ആർ, ജാസ്ലിൻ ടി.ജെ […]
മാധ്യമപ്രവർത്തകയുടെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ
ആലുവ: മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.എൻ പുരം ഭാഗത്ത് മാധ്യമപ്രവർത്തക ജിഷയുടെ വീടാണ് […]
വനിതാ ഡോക്ടർക്ക് മര്‍ദനം
കൊല്ലം:കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാൻസി ജെയിംസിന്‍റെ മുഖത്തടിച്ചുവെന്നാണ് പരാതി. ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പലതവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെയാണ് മര്‍ദനമമെന്നുമാണ് പരാതിയിലുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും […]
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ
കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ വിധിച്ചു. ശ്യാംജിത്ത് 2ലക്ഷം രൂപ പിഴയുമൊടുക്കണം. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു. ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രണയനൈരാശ്യത്തിന്‍റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ 29 മുറിവുകൾ ഉണ്ടായിരുന്നു. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കേസിൽ പ്രധാന […]
കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കിട്ടി
മലപ്പുറം: പൊന്നാനിയില്‍ പുലര്‍ച്ചെ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കിട്ടി. സലാം, ഗഫൂര്‍ എന്നിവരാണ് മരിച്ചത്. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്. ബോട്ടില്‍ ആറ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കപ്പലിലെ ജീവനക്കാരാണ് നാല് പേരെ രക്ഷപ്പെടുത്തിയത്. സലാമിനെയും ഗഫൂറിനെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പൊന്നാനിയിലേക്ക് കൊണ്ടുപോകും. പൊന്നാനിയിൽ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. […]
തലയണ കടയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന പ്രതി പിടിയിൽ
പെരുമ്പാവൂർ: തലയണ കടയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന പ്രതി പിടിയിൽ. ആസാം നൗഗാവ് സിംഗമാരി സ്വദേശി അസ്ഹർ മെഹബൂബ് (24)നെയാണ് പെരുമ്പാവൂർ എ എസ്പി യുടെ നേതൃത്വത്താലുള്ള. പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാൾ ജ്യോതി ജംഗ്ഷനിൽ നടത്തുന്ന തലയണക്കടയുടെ മറവിൽ ഹെറോയിൻ വില്പന നടത്തിവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 93 കുപ്പി ഹെറോയിൻ (8 ഗ്രാo ) പിടികൂടിയത്. ആസാമിൽ നിന്ന് ഇയാൾ മയക്കുമരുന്ന് എത്തിച്ചു കുപ്പികളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു. കഴിഞ്ഞദിവസം 16 […]
വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്
തലശ്ശേരി: കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ശേഷം ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റി വെച്ചതാണ്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. കൃത്യമായ സാക്ഷി മൊഴികളും തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞത് പ്രതിക്ക് പരമാവധി ശിക്ഷ നൽകാൻ സഹായമാകുമെന്നും പ്രോസിക്യൂഷൻ കരുതുന്നു. 2022 ഒക്ടോബർ 22നാണ് പട്ടാപ്പകൽ വീട്ടിൽ കയറി വിഷ്ണുപ്രിയയെ സുഹൃത്ത് ശ്യാംജിത്ത് അതിദാരുണമായി കൊലപ്പെടുത്തിയത്. പാനൂര്‍ വള്ള്യായിലെ […]
നോമ്പുതുറക്കെത്തി വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും മൂന്ന് പ്രതികൾ പിടിയിൽ
ആലുവ: പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം പുനലൂർ തളിക്കോട് ചാരുവിളപുത്തൻ വീട്ടിൽ റജീന (44), തളിക്കോട് തളത്തിൽ വീട്ടിൽ ഷഫീക്ക് (42) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസം ആലുവ തോട്ടുമുഖം സ്വദേശിയുടെ വീട്ടിൽ നിന്നാണ് നാൽപ്പത് പവൻ സ്വർണ്ണാഭരണങ്ങളും, രണ്ട് ലക്ഷം രൂപയും മോഷണം പോയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ […]
ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്
തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ജസ്നയുടെ അച്ഛൻ ജയിംസ് ജോസഫ് നൽകിയ ഹർജിയിലാണ് സിജെഎം കോടതിയുടെ ഉത്തരവ്. വിധിയിൽ സന്തോഷമുണ്ടെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ജെസ്‌നയുടെ അച്ഛൻ ജെയിംസ് പ്രതികരിച്ചു. കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും കഴിഞ്ഞ ദിവസം ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന് പരിശോധിച്ച ശേഷം ഇല്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് […]
ശൈശവ വിവാഹത്തില്‍ നിന്നും പിന്‍മാറി; 32- കാരൻ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു
ബംഗളൂരു: ബാലവിവാഹത്തില്‍ നിന്ന് കുടുംബം പിന്‍മാറിയതിനെ തുടർന്ന് പത്താം ക്ലാസുകാരിയെ 32-കാരൻ കഴുത്തറുത്ത് കൊന്നു. കർണാടകയിലെ മടിക്കേരിയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തി ചടങ്ങുകൾ തടഞ്ഞു. തുടർന്ന് വിവാഹത്തിൽനിന്ന് കുടുംബം പിന്മാറി. ഇതിൽ പ്രകോപിതനായി പ്രകാശ് മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ ആദ്യം ആക്രമിച്ചു. പിന്നീട് […]
സഹോദരിയെ മൺവെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ
ആലപ്പുഴ: ഹരിപ്പാട് സഹോദരിയെ മൺവെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ. നാല്‍പത്തിയേഴുകാരിയായ ഗിരിജയാണ് 2019 ഒക്ടോബറില്‍ സഹോദരൻ മണിക്കുട്ടന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി കൃഷ്ണനെ കോടതി കുറ്റക്കാരൻ അല്ലെന്ന് കണ്ട് വിട്ടയച്ചു. കുടുംബ വീടിനെ പറ്റിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കേറ്റത്തിന് പിന്നാലെ പ്രകോപിതനായ മണിക്കുട്ടൻ സഹോദരിയെ മൺവെട്ടി കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ഗിരിജയുടെ മരണത്തിന് കാരണമായത്.
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിയെടുത്ത് പ്രതിഷേധം
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തെച്ചൊല്ലിയുള്ള ഗാതഗത മന്ത്രി ഗണേഷ് കുമാറും ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ തമ്മിലുള്ള തർക്കം പ്രതിഷേധത്തിലേക്ക്. ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവധ ഭാഗങ്ങളിൽ ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധിച്ചു. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും അപേക്ഷരെത്തിയിരുന്നില്ല. തൃശൂർ , തിരു വനന്തപുരം അടക്കം ചിലയിടങ്ങളിലാണ് സമരസമിതിയുടെ പ്രതിഷേധമുണ്ടായത്. തിരുവനന്തപുരം മുട്ടത്തറയിൽ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് ആരുമെത്തിയില്ല. തൃശൂരിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന […]



