തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ […]
ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. പാനൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് ചെറിയപറമ്പത്ത് മുനീർ-ഫാത്തിമ ദമ്പതികളുടെ മകൻ ഫായിസാണ് മരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആത്തിഖിന് പരിക്കേറ്റു. ചെറുപുഴയിൽ ബുധനാഴ്ച രാവിലെ ടിപ്പറിടിച്ച് വയോധികൻ മരിച്ചിരുന്നു.
കണ്ണൂരില്‍ കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍
കണ്ണൂര്‍: കണ്ണൂരില്‍ നിന്നുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ രാത്രിയും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് […]
രണ്ടാം വർഷ ഹയർ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന്, അറിയാനുള്ള വെബ്സൈറ്റുകൾ
തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. ഏപ്രിൽ മൂന്നിനാണ് […]
കാഞ്ഞൂർ നേഗിൾ വിദ്യാഭവൻ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ
കാഞ്ഞൂർ: കാഞ്ഞൂർ നേഗിൾ വിദ്യാഭവൻ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോട്ടയം മണിമല വെള്ളാവൂർ നിരവേൽ വീട്ടിൽ കൃഷ്ണൻ കുട്ടി (72) യെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. മാർച്ച് ഒമ്പതാനാണ് ലെ കാഞ്ഞൂർ നേഗിൾ വിദ്യാഭവൻ സ്കൂളിൽ മോഷണം നടത്തിയത്. സ്കൂളിന്റെ ഓഫീസ് റൂം കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷണം നടത്തിയത്. തുടർന്ന് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ അന്വേഷണം നടത്തിയാണ് […]
ചിത്രീകരണത്തിനിടെ കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം
പാലക്കാട്: മാധ്യമപ്രവര്‍ത്തകന്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു. മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറമാനായ എ.വി. മുകേഷ് (34) ആണ് ബുധനാഴ്ച പുലർച്ചെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മലമ്പുഴ കൊട്ടേക്കാട് ഇന്ന് പുലര്‍ച്ചെ കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്‍റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു. ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്ന മുകേഷ് ഒരു […]
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.69 % വിജയം
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത് (99.92). കുറവ് തിരുവനന്തപുരം. 71831 വിദ്യാഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.മലപ്പുറത്താണ് 4934 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. ഏറ്റവുമധികം ഫുൾ എ പ്ലസ് ലഭിച്ച ജില്ലയാണ് […]
പ്ലാന്റേഷനിലെ ലേബർ ലൈനുകൾക്ക് കാട്ടാനകൂട്ടത്തിന്റെ ആക്രമണം
കാലടി: കാലടി പ്ലാന്റേഷനിലെ കല്ലാല എസ്റ്റേറ്റ് ഡിവിഷൻ ബി ആറാം ബ്ലോക്കിലെ ലേബർ ലൈനുകൾക്ക് കാട്ടാനകൂട്ടത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനകൂട്ടം ആക്രമണം നടത്തിയത്. കെട്ടിടങ്ങളുടെ ഭിത്തിയും വാതിലും തകർത്ത് ആന അകത്ത് കടന്നു. കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തി. ലേബർലൈൻനിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. ലേബർലൈനുകളിൽ രാത്രി തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കേടുവന്ന ലേബർലൈനുകൾ അടിയന്തിരമായി നന്നാക്കണമെന്നും , ലേബർലൈനുകൾക്കുചുറ്റും എത്രയും വേഗം പവ്വർ ഫെൻസ് ലൈൻ സ്ഥാപിച്ച് തൊഴിലാളികൾക്ക് […]
നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കാലടി: എംസി റോഡിൽ കാലടി മരോട്ടിച്ചോടിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മറ്റൂർ സ്വദേശി ഷാജി (45) ആണ് മരിച്ചത്. വൈകിട്ട് 6.30 ഓടെ മരോട്ടിച്ചോട് ടോളിൻസ് ടയറിന് മുന്നിലായിരുന്നു അപകടം. അങ്കമാലി ഭാഗത്ത് നിന്നും കാലടി ഭാഗത്തേക്ക് വരികയായിരുന്ന കാറിന് കുറുകെ ഒരാൾ വട്ടം ചാടുകയും ഇതേ തുടർന്ന് നിയന്ത്രണം വിട്ട കാർ വട്ടം തിരിഞ്ഞ് എതിർ ദിശയിൽ വരികയായിരുന്ന ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന തമിഴ്‌നാട് […]
എസ്എസ്എൽസി ഫല പ്രഖ്യാപനം നാളെ: ഈ വെബ്സൈറ്റുകളിലൂടെ ഫലമറിയാം
തിരുവനന്തപുരം: 2023-2024 വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച് എസ്എൽസി പരീക്ഷാ ഫലങ്ങൾ നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഫലമറിയാനുള്ള വെബ്സൈറ്റ് ലിങ്കുകൾ www.prd.kerala.gov.in www.result.kerala.gov.in www.examresults.kerala.gov.in https://sslcexam.kerala.gov.in www.results.kite.kerala.gov.in https://pareekshabhavan.kerala.gov.in ഇതിന് പുറമേ PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ […]
യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പൊലീസ് പിടിയിൽ
കോതമംഗലം: കോതമംഗലം, മാതിരപ്പിള്ളിയിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മാതിരപ്പിള്ളി ക്ഷേത്രപ്പടി ഭാഗത്ത് മേലേത്ത് മാലിൽ വീട്ടിൽ അൻസിൽ ( 32 ), കുളപ്പുറം വീട്ടിൽ സോണി എൽദോ (52), ഇഞ്ചൂർ ഇടിയറ പുത്തൻ പുരയിൽ ഷമീർ (35)എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മുളവൂർ സ്വദേശി മുഹമ്മദ് ഷാനിനെയാണ് സംഘം ആക്രമിച്ചത്. കഴിഞ്ഞ 3ന് ആണ് സംഭവം. പണം കടം കൊടുത്തുമായി ബന്ധപ്പെട്ട് ഷാനിന്റെ വീട്ടുകാരെ അൻസിൽ ഫോണിൽ വിളിച്ച് മോശമായി […]
കാലടിയിലെ ഗതാഗത പരിഷ്‌കാരം; യോഗം മെയ് 10 ന്
കാലടി: കാലടിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ കാലടി സന്ദർശനത്തിന് മുന്നോടിയായി മന്ത്രിക്ക് സമർപ്പിക്കുന്നതിനുളള രൂപരേഖ തെയ്യാറാക്കുന്നതിനുളള യോഗം മെയ് 10 വെള്ളിയാഴ്ച്ച വൈകീട്ട് 5 ന് കാലടി സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കും. മന്ത്രിയുടെ നിർദേശ പ്രകാരമാണ് യോഗം നടക്കുന്നത്. കാലടി ടൗൺ റെസിഡന്റ്സ് അസോസിയേഷനാണ് യോഗത്തിന് നേതൃത്വം നൽകുന്നത്. മാട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും യോഗം. കാലടിയിലേയും മറ്റൂരിലെയും ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള […]
എംഡിഎംഎയുമായി യുവാവ് പിടിയിൽ
അങ്കമാലി: നാല് ഗ്രാമോളം എം.ഡി.എം എയുമായി യുവാവ് പിടിയിൽ. കലൂർ മണപ്പാട്ടിപ്പറമ്പിൽ വീട്ടിൽ ആഷിർ (24) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന രാസലഹരിയാണ് പിടികൂടിയത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുൻ വശത്ത് വച്ചാണ് കസ്റ്റഡിയിലെടുത്തത്. ബാഗിലെ പ്രത്യേക അറയിലാണ് മയക്ക്മരുന്ന് സൂക്ഷിച്ചിരുന്നത്. കൊച്ചിയിൽ വിൽപ്പനക്കായാണ് കൊണ്ടുവന്നത്. അങ്കമാലിയിൽ ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടുന്ന രണ്ടാമത്തെ കേസാണിത്. രണ്ട് ദിവസം മുമ്പ് 200 ഗ്രാം എം.ഡി.എം.എ യുമായി […]
ആഡംബരക്കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടി; പോലീസിന്റെ ഇടയിലക്ക് വാഹനം ഓടിച്ചു കയറ്റി
അങ്കമാലി: ബാംഗ്ലൂരിൽ നിന്ന് ആഡംബരക്കാറിൽ കടത്തുകയായിരുന്ന നൂറ് ഗ്രാം എം.ഡി.എം.എ എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ചെങ്ങമനാട് പോലീസും ചേർന്ന് പിടികൂടി. ദേശീയ പാതയിലൂടെ വാഹനത്തിൽ എം.ഡി.എം.എ കടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാഹനം കരിയാട് തടഞ്ഞു നിർത്തുകയായിരുന്നു. അമിത വേഗത്തിൽ പോലീസിന്റെ ഇടയിലക്ക് വാഹനം ഓടിച്ചു കയറ്റി. സാഹസികമായാണ് പോലീസ് ഒഴിഞ്ഞു മാറിയത്. തുടർന്ന് വേഗത്തിൽ കടന്നു കളഞ്ഞ വാഹനത്തെ പോലീസ് പിന്തുടർന്നു. ചെങ്ങമനാട് വച്ച വാഹനത്തിലുണ്ടായിരുന്ന രാസലഹരി ബാഗുൾപ്പടെ പുറത്തേക്ക് […]
ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: 26 കുപ്പി ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ . ആസാം നൗ ഗാവ് സ്വദേശി മൊഫിജുൽ അലി (24) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പട്ടണത്തിൽ മയക്കുമരുന്ന് വിൽപ്പനക്കെത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആസാമിൽ നിന്ന് കൊണ്ടുവന്ന് ചെറിയ കുപ്പികളിലാക്കി അതിഥി ത്തൊഴിലാളികളുടെ ഇടയിലാണ് വിൽപ്പന. നൂറ് ഗ്രാമോളം കഞ്ചാവുമായി ആസാം നൗഗാവ് സ്വദേശികളായ ശൈനുൽ ഇസ്ലാം, മുഹമ്മദ് ഷമീർ ആലം, ബഡ്ജഹാൻ അലി എന്നിവരെ കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്നും പിടികൂടി. പെരുമ്പാവൂർ മത്സ്യ ചന്തക്ക് സമീപം […]
തോക്കുകളുമായി നിരവധി കേസുകളിലെ പ്രതിയെ പിടികൂടി
ആലുവ: പോലീസും , ആന്റി ടെററിസ്റ്റ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മാഞ്ഞാലിയിലെ വീട്ടിൽ നിന്നും രണ്ട് റിവോൾവറും, രണ്ട് എയർ പിസ്റ്റളും, എട്ട് ലക്ഷത്തി എൺപത്തി അയ്യായിരം രൂപയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ മാഞ്ഞാലി കൊച്ചു കുന്നുംപുറം വലിയ വീട്ടിൽ റിയാസ് (38) നെ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. എ.ടി.എസ് ഡി ഐ ജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. […]
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം:തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്‍റെ പരാതി. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ […]
യുവതിക്കു നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് പിടിയിൽ
പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്കു നേരെ ആസിഡ് ആക്രമണം. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ബർക്കിനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. രാവിലെ കടയിലെത്തി ഇരുവരും തമ്മിൽ ആദ്യം തര്‍ക്കമുണ്ടായി. പിന്നീട് ഇയാൾ കൈയില്‍ കരുതിയ ആസിഡ് മുഖത്തൊഴിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. സാരമായി പൊള്ളലേറ്റ […]
ഐസിഎസ്ഇ-ഐഎസ്‌സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഐഎസ്‌സി – ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കൂടിയിട്ടുണ്ട്. രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയം. പരീക്ഷയില്‍ കേരളത്തില്‍ വമ്പിച്ച വിജയമാണ് നേടിയത്. പത്താംക്ലാസില്‍ പരീക്ഷ എഴുതിയ 99.99 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. പന്ത്രണ്ടാം ക്ലാസില്‍ 99.93 ശതമാനമാണ് കേരളത്തിലെ വിജയശതമാനം. ഈ വർഷം പത്താംക്ലാസിൽ ഏകദേശം 2.5 ലക്ഷം പേരാണ് […]



