അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു
തൃശൂര്‍: അതിരപ്പിള്ളിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവർ അടങ്ങുന്ന കുടുംബം. ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും […]
മദ്യലഹരിയിൽ കാറുമായി പാഞ്ഞ് പൊലീസുകാരൻ; വണ്ടികളിൽ ഇടിച്ചിട്ടും നിർത്താതെ പോയി
തൃശ്ശൂർ: മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസുകാരൻ. സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ടിട്ടും വാഹനം നിർത്തിയില്ല. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു പൊലീസുകാരൻ മദ്യലഹരിയിൽ പാഞ്ഞത്. രണ്ടു വണ്ടികളിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാർ മറിയുകയായിരുന്നു. അപകടത്തിൽ പൊലീസുകാരനും സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റു. പൊലീസുകാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രക്കാരൻ്റെ പരിക്ക് ഗുരുതരമല്ല. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറാണ് അനുരാജ്. സ്കൂട്ടറിലും കാറിലും ഇടിച്ചിട്ടും നിർത്താത പോയ […]
കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളി മലക്കപ്പാറയിൽ 20കാരൻ കൊല്ലപ്പെട്ടു
തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു. തമ്പാന്റെ മകൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുകയായിരുന്നു. കാട്ടിൽ തേൻ ശേഖരിക്കാൻ പോയതായിരുന്നു സെബാസ്റ്റ്യനും സംഘവും. ഇതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് അടിയേറ്റ് സെബാസ്റ്റ്യൻ തൽക്ഷണം മരിച്ചു. കാട്ടാനയെ കണ്ട് മറ്റു രണ്ടു പേർ ഓടിമാറിയിരുന്നു.
കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാലുവയസുകാരിക്ക് ദാരുണാന്ത്യം
എടപ്പാൾ: മലപ്പുറം എടപ്പാളിൽ കാറിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ കുഞ്ഞിന്‍റെ ദേഹത്തേക്ക് ഇടിക്കുകയായിരുന്നു. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബറിന്‍റെ മകൾ അംറംബിൻദ് ജാബിർ ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന 2 സ്ത്രീകൾക്കും വീട്ടുമുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരുക്കേറ്റിട്ടുണ്ട്. മുറ്റത്ത് നിന്നിരുന്ന സ്ത്രീയുടെ പരുക്ക് ഗുരുതരമാണ്.
യുവതിയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ ഭർത്താവിനെതിരേ കേസെടുത്തു
മലപ്പുറം: കഴിഞ്ഞ ദിവസം വേങ്ങരയിൽ യുവതിയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശിക്കെതിരേ പൊലീസ് കേസെടുത്തു. കൊണ്ടോട്ടി സ്വദേശിയായ വീരാൻകുട്ടക്കെതിരേയാണ് കേസെടുത്തത്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, നിയമവിരുദ്ധമായി വിവാഹബന്ധം വേർപ്പെടുത്തൽ, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരേ ചുമത്തിയിരിക്കുന്നത്. യുവതിയുടെ മൊഴി പ്രകാരം വനിതാ സെല്ലാണ് കേസെടുത്തത്. ഒന്നരവർഷങ്ങൾക്ക് മുമ്പായിരുന്നു വീരാൻകുട്ടിയും ഊരകം സ്വദേശിയായ യുവതിയും തമ്മിൽ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ നാൾ മുതൽ തനിക്ക് സൗന്ദര‍്യമില്ലെന്ന് പറഞ്ഞ് ഭർത്താവ് പീഡിപ്പിച്ചെന്നാണ് യുവതി […]
കാനഡയിൽ കാണതായ നീലീശ്വരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
കാലടി: കാനഡയിൽ കാണതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിന്റോയുടെ കാറിനുളളലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ 5 മുതൽ ഫിന്റോയെ കാണാനില്ലായിരുന്നു. 12 വർഷമായി ഫിന്റോ കാനഡയിൽ ജോലി ചെയ്യുന്നു. 6 മാസമായി ഭാര്യയും 2 കുട്ടികളും കൂടെയുണ്ട്. നീലീശ്വരം പൂണേലി ധന്യയാണു ഭാര്യ.
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
അങ്കമാലി: എളവൂർ കവലയിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു. ശ്രീമൂലനഗരം സ്വദേശി കെ.എസ് കിഷോർ (20) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കിഷോറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫൽ കുറ്റക്കാരൻ, ശിക്ഷ നാളെ
പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ യുവതി പീഡിപ്പിക്കപ്പെട്ടത്. കൊവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. 19കാരിയായ പെൺകുട്ടിയുമായി ഇയാൾ ഒറ്റയ്ക്കാണ് അടൂരിലേക്ക് പോയത്. വഴിമധ്യേ ആംബുലൻസ് ആറന്മുളയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഇവിടെ വച്ചായിരുന്നു പീഡനം. പിന്നീട് […]



