പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്
കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമൊരുക്കി യൂത്ത് കോൺഗ്രസ്. കൊടുവള്ളി സ്റ്റേഷനിലാണ് സംഭവം. കൊടുവള്ളി സിഐ കെ.പി. അഭിലാഷിന്‍റെ ജന്മദിനമണ് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാർ ആഘോഷത്തിൽ പങ്കെടുത്തു. “ഹാപ്പി ബർത്ത് ഡേ ബോസ്” എന്ന തലക്കെട്ടോടെ ആഘോഷത്തിന്‍റെ വീഡിയോ ഫെയ്സ് ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. മേയ് 30 നാണ് സംഭവം. യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ് പി.സി. ഫിജാസ് ആണ് വീഡിയോ എഫ്ബിയിൽ പങ്കുവച്ചിരിക്കുന്നത്. സംഭവത്തിൽ ഡിവൈഎസ്പി […]
അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സർജറി ക്യാമ്പ്
അങ്കമാലി: അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സർജറി ക്യാമ്പുകൾക്ക് തുടക്കമായി. ഈ മാസം 30 വരെയാണ് ക്യാമ്പ് നടക്കുക. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം. അപ്പോളോ അഡ്‌ലക്‌സിലെ ഡോക്ടർമാരായ റോയ് പി ജോൺ, ബിജു പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് യൂറോളജി ക്യാമ്പ് നടക്കുന്നത്. മൂത്രത്തിൽ കല്ല്, വൃക്കയിലെ മറ്റു തടസങ്ങൾ, പ്രോസ്‌റ്റേറ്റ് വീക്കങ്ങളും അനുബന്ധ പ്രശ്‌നങ്ങളും, മൂത്രനാളിയിലെ തടസം, കൂടാതെ പ്രോസ്‌റ്റേറ്റ്, വൃക്ക, മൂത്രസഞ്ചി, വൃഷ്ണങ്ങൾ […]
തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ; 4 പേരെ കാണാനില്ല
കോഴിക്കോട്: കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളാണെന്ന് വിവരം. 650 ഓളം കണ്ടെയ്നറുകളാണ് കപ്പലിൽ ആകെയുണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ കപ്പലിലെ 20 കണ്ടെയ്നറുകള്‍ കടലിൽ വീണു. ക്യാപ്റ്റനും എൻജിനിയർമാരും അടക്കമുള്ളവർ കപ്പലിൽ തന്നെ തുടരുകയാണെന്നും വിവരമുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, കടലിലേക്ക് ചാടിയ 4 പേരെ കാണാനില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കപ്പലിൽ 22 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 18 ഓളം പേർ കടലിലേക്ക് ചാടിയത്. 5 പേർക്ക് പൊള്ളലേറ്റു. തീയണയ്ക്കാനായി […]
പന്നിയെ തുരത്താൻ വെച്ച കെണിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
മലപ്പുറം: മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥി സച്ചുവാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലയും ഗുരുതരമാണ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വഴിക്കടവ് വെള്ളക്കെട്ട് എന്ന സ്ഥലത്താണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. അഞ്ച് ആൺകുട്ടികൾ […]
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷനായിരുന്നു. 1931 മാര്‍ച്ച് 31 നായിരുന്നു ജനനം. ശൂരനാട് വാര്‍ഡ് കമ്മിറ്റി അംഗമായിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 1998 ലും 2004ലും രണ്ട് തവണ കെപിസിസി അധ്യക്ഷനായിരുന്നു. 1977ലും 1982ലും അടൂരിൽ നിന്ന് രണ്ട് തവണ നിയമസഭയിലെത്തി. 1991ലും 1992ലും 2004 ലും മൂന്ന് തവണ രാജ്യസഭാംഗമായി. 100 സീറ്റ് നേടി അധികാരത്തിലെത്തിയപ്പോള്‍ കെപിസിസി അധ്യക്ഷനായിരുന്നു തെന്നല ബാലകൃഷ്ണപിള്ള.
ഷൈൻ ടോം ചാക്കോയുടെ അച്ഛൻ കാറപകടത്തിൽ മരിച്ചു; ഷൈനിനും പരുക്ക്
ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികളായ മലയാളികൾ പറഞ്ഞു. രാവിലെ ഏഴു മണിയോടെ തമിഴ്നാട്ടിലെ ധർമപുരിയ്ക്കടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം. ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായി അപകടം കണ്ട മലയാളിയായ ബിനോയ് പറഞ്ഞു. കൊച്ചിയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ബിനോയ്. അപകടം ഉണ്ടായ ഉടനെ […]
ടവർ നിർമാണകമ്പനിയിൽ നിന്ന് യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മുവാറ്റുപുഴ: പായിപ്ര ഭാഗത്തെ മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുളവൂർ പെരുമറ്റം കുളുമാരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന തൊടുപുഴ വേങ്ങല്ലൂർ ഭാഗത്ത് ചെനക്കരക്കുന്നേൽ നിബുൻ അസീസ് (വലിയ അപ്പു 38) വിനെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ ആലപ്പുഴയിലെ ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. നാലു മാസം മുൻപ് ആണ് നിബുൻ കാപ്പ കഴിഞ്ഞ് ജില്ലയിൽ പ്രവേശിച്ചത്. പ്രതിക്കെതിരെ പോലീസിനെ അപയപെടുത്താൻ […]
കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിച്ചു, ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചു
ഗയ: കൂട്ടബലാത്സംഗ കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിച്ച ഡോക്ടർക്കെതിരെ ആക്രമണം. ബിഹാറിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദമായി ഡോക്ടർക്കെതിരായ ആക്രമണ വീഡിയോ. താലിബാനേക്കാൾ മോശമായ അവസ്ഥയിലാണ് സംസ്ഥാനമെത്തി നിൽക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ചൊവ്വാഴ്ചയാണ് കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മ ചികിത്സിച്ച ഡോക്ടർ ക്രൂരമായി ആക്രമിക്കപ്പെട്ടത്. അതിജീവിതയുടെ വീട്ടിൽ നിന്ന് വലിച്ചിറക്കിയ ശേഷമാണ് ഡോക്ടർ ക്രൂരമായ ആക്രമണത്തിന് ഇരയായത്. വീട്ടിൽ നിന്ന് വലിച്ചിറക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട് ഇരുമ്പ് ദണ്ഡുകൾകൊണ്ടും വടികൾ കൊണ്ടും ശരീരത്തിൽ നിന്നും രക്തം വരും വരെയായിരുന്നു […]
എറണാകുളം-അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം; ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കത്തില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം. വൈദിക സമിതി യോഗത്തിന് എത്തിയ വൈദികരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെയാണ് പ്രതിഷേധം. അച്ചടക്ക നടപടി നേരിടുന്ന വൈദികരെ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധിച്ച വിശ്വാസികളെ പൊലീസ് നീക്കം ചെയ്തിട്ടുണ്ട്. ഏകീകൃത കുര്‍ബാന വേണമെന്ന നിലപാടുള്ള വിശ്വാസികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യോഗത്തിനെത്തിയ വൈദികരെ തടഞ്ഞുവെക്കുകയും പിന്നാലെ കയ്യാങ്കളിയിലേക്ക് കടക്കുകയുമായിരുന്നു. എന്നാല്‍ പൊലീസെത്തി വൈദികരെ അകത്തേക്ക് കടത്തിവിട്ടു



