29

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
426 views 2 sec 0 Comment

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റി ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ ശില്പശാലയും 20ന് സംസ്കൃത സർവ്വകലാശാലയിൽ

admin - June 19, 2025

കാലടി: സംസ്ഥാന സർക്കാർ സർവ്വകലാശാലകളിൽ നടപ്പിലാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ പദ്ധതി പ്രകാരം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ആരംഭിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റിയുടെയും ഉന്നത വിദ്യാഭ്യാസ ശില്പശാലയുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ജൂൺ 20ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനറും സിൻഡിക്കേറ്റ് അംഗവുമായ ആർ. അജയൻ അറിയിച്ചു.

റോജിഎം.ജോൺഎം.എൽ.എ. അധ്യക്ഷനായിരിക്കും. ബെന്നി ബഹനാൻ എം. പി. മുഖ്യപ്രഭാഷണം നിർവ്വഹിക്കും. വൈസ് ചാൻസലർ ഡോ. കെ. കെ. ഗീതാകുമാരി ആമുഖപ്രഭാഷണം നടത്തും. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. പ്രേംകുമാർ  എം. എൽ. എ., ആർ. അജയൻ, അഡ്വ. കെ. എസ്. അരുൺകുമാർ, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിളളി, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ദേവസ്സികുട്ടി, ഗ്രാമപഞ്ചായത്ത് അംഗം ഷിജി വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സഹകരണത്തോടെ ‘ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസന കാഴ്ചപ്പാടിനുളള കേരള മാതൃക’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശില്പശാലയിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി പ്രൊഫ. രാജൻ വർഗ്ഗീസ്, ഡോ. മനുലാൽ പി. റാം, കേരള ഡിജിറ്റൽ സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ് എന്നിവർ വിവിധ സെഷനുകൾ നയിക്കും.

കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന് കീഴിൽ സാമൂഹ്യശാസ്ത്രമേഖലയിൽ സ്വയംഭരണസ്ഥാപനമായി വിഭാവനം ചെയ്തിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ആതിഥേയത്വം വഹിക്കുന്നത് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയാണ്. സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരംഭപ്രവർത്തനങ്ങൾക്കായി ഹിസ്റ്ററി വിഭാഗം പ്രൊഫസർ ഡോ. കെ. എം. ഷീബയെ കോർഡിനേറ്ററായി നിയമിച്ചു. ഗവേഷണവും വിദ്യാഭ്യാസവും വഴി ലിംഗനീതിയ്ക്കു വേണ്ടി പ്രയത്നിക്കുക, അക്കാദമികവും സാമൂഹികവുമായ മേഖലകളിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റിയുടെ പ്രവർത്തന ലക്ഷ്യങ്ങൾ, ആർ. അജയൻ പറഞ്ഞു.

 

 

 

PREVIOUS

കാലടിയിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ഒരു കോടി; താന്നിപ്പുഴ മുതൽ മറ്റൂർ വരെ മീഡിയനുകൾ സ്‌ഥാപിക്കും

NEXT

സിപിഐ അങ്കമാലി നിയോജക മണ്ഡലം സമ്മേളനം; നേത്രദാന സമ്മതപത്രം കൈമാറും
Related Post
October 29, 2023
കളമശ്ശേരിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, 23 പേർക്ക് പരിക്ക്
April 10, 2024
നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
January 15, 2026
സംസ്‌കൃത സർവകലാശാലയുടെ കാലടി ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് ചിക്കൻപോക്‌സ്
February 26, 2024
മകന്‍ അമ്മയെ അടിച്ചു കൊന്നു
Comments are closed.
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
September 28, 2026
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
September 27, 2026
അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
September 24, 2026
കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ; കമ്മിറ്റി രൂപീകരിച്ചു
September 22, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
News Vision
News Vision
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ
News Vision
അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
News Vision
കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ; കമ്മിറ്റി

Recent Posts

  • പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
  • വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
  • അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
  • കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ; കമ്മിറ്റി രൂപീകരിച്ചു
  • കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് തിരുനാൾ; കമ്മിറ്റി രൂപീകരിച്ചു
© Copyright 2025 - Newsvision. All Rights Reserved