FEATURED

ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം മാറ്റിവച്ചു

കാലടി: ഫ്രാൻസീസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷകൾ നടക്കുന്ന  ശനിയാഴ്ച സംസ്ഥാനത്ത് ഔദ്യോഗീക ദുഖാചരണം പ്രഖ്യാപിച്ചതിനാൽ ഔദ്യോഗിക പരിപാടികൾ നടത്താൻ കഴിയാത്തതിനാൽ ശനിയാഴ്ച്ച നടത്താനിരുന്ന കാലടി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം മാറ്റിവച്ചതായി പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിളളി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

FEATURED

അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്; പി ടി പോളിന്റെ ഭാര്യ എൽസി റിമാന്റിൽ

കൊച്ചി:  അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിൽ മുൻ ബാങ്ക് പ്രസിഡന്റ് പി ടി പോളിന്റെ ഭാര്യ എൽസി പോളിനെ  ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇവരെ മെയ് ഏഴു വരെ കാക്കനാട് സബ്ബ് ജിയിലിൽ റിമാൻഡ് ചെയ്തു. 96 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് ക്രൈം ബ്രാഞ്ച് എൽസിയെ അറസ്റ്റ് ചെയ്തത്. മരിച്ച പി ടി പോൾ ആയിരുന്നു കേസിൽ ഒന്നാം പ്രതി. തയ്യൽ തൊഴിലാളിയായ എൽസിയും പണം തട്ടിയിട്ടുണ്ടെന്നും വ്യാജ രേഖകൾ […]

FEATURED

കാലടി ബസ് സ്റ്റാൻഡിലെ നിർമാണം; സമരവുമായി ബസ്സുടമകൾ

കാലടി : കാലടിയുടെ ഭാവിവികസനം അസാധ്യമാക്കി അശാസ്ത്രീയമായും ബദൽ സംവിധാനങ്ങൾ ഒരുക്കാതെയുമുള്ള ബസ് സ്റ്റാൻഡ് നിർമാണത്തിനെതിരേ സമരവുമായി അങ്കമാലി-കാലടി മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. 25-ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന പ്രതിഷേധ റാലിയിലും ധർണയിലും മേഖലയിലെ ബസ്സുടമകൾ പങ്കെടുത്ത് സമരത്തിന് പിന്തുണ നൽകും. നിർമാണോദ്ഘാടനം നടത്തുന്ന 26-ന് കരിദിനം ആചരിച്ച് ബസുകളിൽ കരിങ്കൊടി കെട്ടി സർവീസ് നടത്തും. അനുയോജ്യമായ ബദൽ സംവിധാനം ഒരുക്കി യാത്രക്കാരും ബസ്സുടമകളും അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന് ബന്ധപ്പെട്ടവരോട് നിരവധി […]

FEATURED

പാകിസ്താനികൾ ഉടൻ ഇന്ത്യ വിടണം; വീസ നൽകില്ല, സിന്ധുനദീജല കരാർ മരവിപ്പിച്ചു

ദില്ലി: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി. നിരവധി ലോകരാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു […]

FEATURED

മലയാറ്റൂർ പുതുഞായർ തിരുനാൾ; പ്രദക്ഷിണവും പൊൻപണം ഇറക്കുന്നതും ഒഴിവാക്കി

കാലടി: മാർപ്പാപ്പയുടെ വിയോഗത്തെ തുടർന്ന് മലയാറ്റൂർ പുതുഞായർ തിരുനാളിനോടുബന്ധിച്ച് 25,26 തിയതികളിലെ പ്രദക്ഷിണവും, 27 ന് നടക്കുന്ന പൊൻപണം ഇറക്കുന്നതും ഒഴിവാക്കി. മറ്റ് തിരുകർമ്മങ്ങൾ സമയബന്ധിതമായി നടത്തും. എട്ടാമിടം തിരുന്നാളായ മെയ് 2,3 തിയതികളിൽ എല്ലാ വർഷങ്ങളിലെപോലെ ഭംഗിയായി പ്രദക്ഷിണവും മറ്റുകർമ്മങ്ങളും നടത്തും. 4 ന് പൊൻപണം താഴത്തെ പള്ളിയിലേയ്ക്ക് ഇറക്കുകയും ചെയും.

FEATURED

കൃഷി വിളവെടുപ്പിനും മരുന്ന് പ്രയോഗിക്കുന്നതിനും റോബോട്ടുകൾ; വിദ്യാർത്ഥികളുടെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നു

കാലടി: പാകമായ കൃഷി ഉത്പന്നങ്ങളുടെ വിളവെടുപ്പിനും, മരുന്ന് പ്രയോഗിക്കുന്നതിനും എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റോബോട്ടുകളെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് കാലടി ആദിശങ്കര എൻജിനീയറിങ്ങ് കോളേജിലെ അവസാന വർഷ റോബോട്ടിക്സ് ആന്റ് ആട്ടോമേഷൻ വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ അഗ്രിബോട്ടുകൾ ഒരു കൃഷിയിടത്തെ പൂർണമായും നിയന്ത്രിക്കുകയും അതുമായി ബന്ധപ്പെട്ട എല്ലാ ജോലികളും മനുഷ്യ സഹായമില്ലാതെ തന്നെ നിർവഹിക്കാൻ പ്രാപ്തിയുള്ളതുമാണ്. പച്ചമുളകുകളുടെ കൃഷിക്കും വിളവെടുപ്പിനുമായുളള റോബോട്ടുകളെയാണ് വിദ്യാർത്ഥികൾ ഇപ്പോൾ നിർമിച്ചിരിക്കുന്നത്. പാകമായ ചുവന്ന മുളകുകളെ തിരിച്ചറിയാൻ സാധിക്കുന്ന എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന […]

FEATURED

അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ് ഒരാൾ കൂടി അറസ്റ്റിൽ

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ് ഒരാൾ കൂടി അറസ്റ്റിൽ. ഡയറക്ടർ ഡയറക്ടർ ബോർഡംഗമായിരുന്ന ലക്‌സി ജോയ് ആണ് ക്രൈംബ്രാഞ്ചിന്റ അറസ്റ്റിലായത്. ഇയാളെ മെയ് 5 വരെ റിമാൻഡ് ചെയ്തു. ഇതുവരെ അഞ്ച് ഡയറക്ടർബോർഡ് അംഗങ്ങളെയും രണ്ടു ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ സംഘം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. 97 കോടിയോളം രൂപയുടെ വായ്പത്തട്ടിപ്പാണ് സംഘത്തിൽ നടന്നത്.

FEATURED

പഹൽ​ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ കൊച്ചി സ്വദേശിയും

ദില്ലി: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയും. 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാം​ഗങ്ങൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഇടപ്പള്ളി മോഡേൺ ബ്രെഡ് അടുത്ത് മങ്ങാട്ട് റോഡിലാണ് താമസിച്ചിരുന്നത്. മകൾ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് എത്തിയത്. ഹൈദരാബാദ് സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു […]

FEATURED

പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; മരണം 24

ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 24. 13 പേർക്ക് പരിക്കേറ്റു. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ ചർച്ച നടത്തി. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അമിത് ഷാ കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിലാണ് പ്രധാനമന്ത്രി. അമിത് ഷാ തന്റെ വസതിയിൽ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. ആഭ്യന്തര സെക്രട്ടറി, […]