FEATURED

കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുനാണ് (13) മരിച്ചത്. സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇലക്ട്രിക് ലൈൻ താഴ്ന്നു കിടക്കുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു മിഥുൻ. രാവിലെ എട്ടരയോടെയാണ് സംഭവം. ക്ലാസ് ആരംഭിക്കുന്നത് 9 മണിക്കുശേഷമാണ്. അതിനു മുന്‍പായി കുട്ടികൾ മൈതാനത്ത് കളിക്കുകയായിരുന്നു. ഇതിനിടെ ചെരുപ്പ് സൈക്കിൾ ഷെഡിനു മുകളിലേക്ക് വീണു. ഇതെടുക്കാൻ കയറിയപ്പോൾ ഷോക്കേറ്റെന്നാണ് കൂടെയുള്ള കുട്ടികൾ പറഞ്ഞത്.

FEATURED

ശ്രീ ശാരദ സൈനിക് സ്‌കൂളിൽ സാഹിത്യോത്സവത്തിന്‌ തുടക്കമായി

കാലടി: കാലടി ശ്രീ ശാരദ സൈനിക് സ്‌കൂളിൽ കുട്ടികളുടെ സാഹിത്യോത്സവം എഴുത്തു മേശയ്ക്ക് തുടക്കമായി. 25 വരെ വിവിധ പരിപാടികളോടെയാണ് സാഹിത്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. സ്‌കൂളിലെ അത്തി മരത്തിൽ ഒരുക്കിയ കവിത മരം മഴയ്ക്ക് സമർപ്പിച്ച് കവി ഗിരീഷ് പുലിയൂർ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു. അത്തിമരത്തിൽ കുട്ടികൾ എഴുതിയ കവിതകളും കഥകളും ചെറിയ ലേഖനങ്ങളും മരച്ചില്ലകളിൽ തൂക്കിയാണ് കവിത മരം ഒരുക്കിയത്. മരച്ചുവട്ടിൽ നിന്ന് കുട്ടികൾക്കൊപ്പം കവിതകൾ പാടിയും കഥകൾ പറഞ്ഞും ഗിരീഷ് പുലിയൂർ കവിത മരം മഴയ്ക്ക് […]

FEATURED

ബ്രസീലിയൻ ദമ്പതികളെ ആശുപത്രിയിലെത്തിച്ച് വയറിളക്കി; പുറത്തെടുത്തത് 16 കോടിയുടെ 163 കൊക്കെയ്ൻ ഗുളികകൾ

കൊച്ചി: നെടുമ്പാശേരി കൊക്കയ്ൻ കടത്തിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തത്. ഇതിന് വിപണിയിൽ 16 കോടി രൂപ വില വരുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാത്രി വൈകി അങ്കമാലി കോടതിയിൽ ഹാജരാക്കിയ ബ്രൂണോയെയും ലൂക്കാസിനെയും റിമാൻഡ് ചെയ്തു. ഇവരെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതിനായി അപേക്ഷ നൽകും. പ്രതികൾ ആർക്ക് വേണ്ടിയാണ് കൊക്കെയ്ൻ കൊണ്ടുവന്നത് എന്ന് വ്യക്തമായിട്ടില്ല. ഇതിനായി പ്രതികളെ ചോദ്യം […]

FEATURED

വർത്തമാന ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ ; സെമിനാർ നടത്തി

അങ്കമാലി: അങ്കമാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏ പി.കുര്യൻ പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ 50-ാം വർഷത്തിൽ “വർത്തമാന ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. കറുകുറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ദേശാഭിമാനി ചീഫ് എഡിറ്ററും സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗവുമായ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ചെയർമാൻ  കെ.പി. റെജീഷ് അധ്യക്ഷത വഹിച്ച സെമിനാറിൽ സെക്രട്ടറി കെ.പി.ബിനോയ് സ്വാഗതം പറഞ്ഞു. അഡ്വ: കെ.കെ.ഷിബു ,സി.കെ.സലിം കുമാർ, ജീമോൻ കുര്യൻ, […]

FEATURED

നിരവധി കേസുകളിലെ പ്രതി കാലടിയിൽ പിടിയിൽ

കാലടി: സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ. കൊല്ലം ഭൂതംകുളം ഉളിയനാട് കുളത്തൂർകോണം നന്ദു ഭവനത്തിൽ ബാബു (60) വിനെയാണ് കാലടി പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് കാലടി ജംഗ്ഷന് സമീപമുള്ള ജ്വല്ലറിയുടെ മുൻവശം പാർക്കിംഗ് ഏരിയയിൽ നിന്ന് സ്കൂട്ടർ മോഷണം പോയിരുന്നു. കൈപ്ര സ്വദേശിനിയുടെ 75000 രൂപ വില വരുന്ന സ്കൂട്ടറായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബു പിടിയിലാകുന്നത്. മോഷണം ചെയ്തെടുത്ത സ്കൂട്ടർ ഓടിച്ചു വരുന്ന വഴി […]

FEATURED

കഞ്ചാവുമായി യുവാവ് കാലടി പോലീസിന്റെ പിടിയിൽ

കാലടി: 620 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ചൊവ്വര ശ്രീമൂലനഗരം തേവര് പറമ്പിൽ നിയാസ് (31) നെയാണ് കാലടി പോലീസ് പിടികൂടിയത്. അകനാട് കനാൽ ബണ്ട് റോഡ് ഭാഗത്ത് വച്ച് സ്ക്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നു. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം നടക്കുന്നു. എ എസ് പി ശക്തി സിംഗ് ആര്യ യുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ജോസി എം ജോൺസൺ ,മുഹമ്മദ്‌ ആഷിക്ക് എഎസ്ഐ […]

FEATURED

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം; സർവ്വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും ലഹരി വിമുക്ത ക്യാമ്പസാക്കി മാറ്റുന്നതിനുമായി കാലടി മുഖ്യ കാമ്പസിൽ നടപ്പിലാക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തി വരുന്ന സമരത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി സർവ്വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നൽകി. ജില്ല പോലീസ് മേധാവിയ്ക്കും കാലടി പോലീസ് എസ് എച്ച് ഒയ്ക്കുമാണ് സർവ്വകലാശാല രജിസ്ട്രാർ കത്ത് നൽകിയിരിക്കുന്നത്. ജൂലൈ ഒന്നിലെയും എട്ടിലെയും ഉത്തരവുകൾ കൃത്യമായി നടപ്പിലാക്കുവാനാണ് സർവ്വകലാശാലയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സർവ്വകലാശാലയ്ക്കും ഉദ്യോഗസ്ഥർക്കും […]

FEATURED

ഇരുചക്ര വാഹന മോഷ്ടാവിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു

കാലടി: ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. പാലക്കാട് ഓങ്ങല്ലൂർ പട്ടാമ്പി ആത്താരത്തൊടി വീട്ടിൽ പൊന്നു (47) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നാം തീയതി കാലടി ഭാഗത്തുള്ള ഹോട്ടലിൻ്റെ പിറകുവശം പാർക്കിംഗ് ഏരിയയിൽ വച്ചിരുന്ന മാണിക്യമംഗലം സ്വദേശിയുടെ ബൈക്കാണ് മോഷണം പോയത്. അന്വേഷണത്തിനൊടുവിൽ ആലപ്പുഴ – പത്തനംതിട്ട അതിർത്തിയിലെ ആദിക്കാട്ടുകുളങ്ങര ഭാഗത്ത് നിന്നുമാണ് വാഹനവും, പ്രതിയെയും കണ്ടെത്തിയത്. പൊന്നുവിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വേറെയും കേസുകളുണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനിൽ റ്റി മേപ്പിള്ളി, എസ്. […]

FEATURED

മലയാറ്റൂർ; പുതിയ കൈകാരന്മാരെ തെരഞ്ഞെടുത്തു

മലയാറ്റൂർ: മലയാറ്റൂർ ഇടവകയുടെ പുതിയ  കൈകാരന്മാരായി ടിനു തറയിൽ, ആബേൽ കപ്യാരുകുടി, ജോർളി  ഈരത്തറ എന്നിവരെ തെരഞ്ഞെടുത്തു. ഒരു വർഷത്തേക്കാണ് കാലാവധി.