FEATURED

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റി ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ ശില്പശാലയും 20ന് സംസ്കൃത സർവ്വകലാശാലയിൽ

കാലടി: സംസ്ഥാന സർക്കാർ സർവ്വകലാശാലകളിൽ നടപ്പിലാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ പദ്ധതി പ്രകാരം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ആരംഭിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റിയുടെയും ഉന്നത വിദ്യാഭ്യാസ ശില്പശാലയുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ജൂൺ 20ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനറും സിൻഡിക്കേറ്റ് അംഗവുമായ ആർ. അജയൻ അറിയിച്ചു. റോജിഎം.ജോൺഎം.എൽ.എ. അധ്യക്ഷനായിരിക്കും. ബെന്നി ബഹനാൻ […]

FEATURED

കാലടിയിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ഒരു കോടി; താന്നിപ്പുഴ മുതൽ മറ്റൂർ വരെ മീഡിയനുകൾ സ്‌ഥാപിക്കും

കാലടി കാലടിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗതാഗതമന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മാർഗനിർദേശമായി. ഇവ നടപ്പാക്കാൻ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. എംസി റോഡിൽ താന്നിപ്പുഴ മുതൽ മറ്റൂർ വരെ 2.5 കിലോമീറ്റർ ട്രാഫിക് മീഡിയനുകൾ സ്ഥാപിക്കും.തുടക്കവും അവസാനവും കോൺക്രീറ്റ് മീഡിയനും മറ്റു ഭാഗങ്ങളിൽ അയേൺ മീഡിയനും ആയിരിക്കും. മീഡിയന്റെ എല്ലാ ഭാഗത്തും സൂചന ലൈറ്റുകൾ ഉണ്ടാകും. മറ്റൂർ ജംക്ഷനിലെ നിലവിലുള്ള റൗണ്ട് ട്രാഫിക് ഐലൻഡ് […]

FEATURED

വിമാനയാത്രക്കാരിയുടെ നഷ്ടപ്പെട്ട ബാഗ് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പോലീസ് മേധാവിയുടെ അനുമോദന പത്രം

നെടുമ്പാശേരി: വിമാനയാത്രക്കാരിയുടെ നഷ്ടപ്പെട്ട ബാഗ് അന്വേഷണത്തിലൂടെ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പോലീസ് മേധാവിയുടെ അനുമോദന പത്രം. മികച്ച സേവനത്തിന് എയർപോർട്ട് പോലീസ് എയ്ഡ് പോസ്റ്റ് ലെയ്സൺ ഓഫീസർ സാബു വർഗീസിനാണ് ജില്ലാ പോലീസ് മേധാവി എം.ഹേമലത അനുമോദന പത്രം നൽകിയത്. കോട്ടയം സ്വദേശിനിയുടെ ബാഗ് എയർപോർട്ടിലെവിടെയോ വച്ച് നഷ്ടപ്പെട്ടിരുന്നു. പല സ്ഥലങ്ങളിലും ബന്ധപ്പെട്ടിട്ടും ബാഗ് കിട്ടിയില്ല. ഒടുവിൽ സാബു വർഗീസാണ് അന്വേഷിച്ച് കണ്ടെത്തിയത്. ഒരേ തരത്തിലുള്ള രണ്ട് ലാപ്ടോപ്പുകൾ എയർപ്പോർട്ടിൽ വച്ച് യാത്രക്കാർ പരസ്പരം മാറിയെടുത്തു […]

FEATURED

ആദിശങ്കരയിലെ അപർണ പ്രസാദ് മികച്ച എൻഎസ്എസ് വോളൻ്റിയർ

കാലടി: എപിജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ മികച്ച എൻ എസ് എസ് വോളൻ്റിയർ ആയി കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിലെ അപർണ പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു. വോളൻ്റിയർ സെക്രട്ടറി എന്ന നിലയിൽ കോളജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വിവിധ സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്ക് നൽകിയ നേതൃത്വമാണ് ഈ നേട്ടത്തിന് അർഹയാക്കിയത്. ഡൽഹിയിൽ വച്ച് നടന്ന റിപ്പബ്ലിക് ദിനആഘോഷത്തിൽ എൻ എസ് എസ് നെ പ്രതിനിധീകരിച്ച് പരേഡിൽ പങ്കെടുത്തിരുന്നു. മികച്ച യുണീറ്റിനും പ്രോഗ്രം […]

FEATURED

തിരുവൈരാണിക്കുളം കലാക്ഷേത്രം ആരംഭിച്ചു

കാലടി: ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷേത്രകലാരംഗത്ത് പുതിയ പ്രതിഭകളെ വാർത്തെടുക്കുന്നതിനും തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ കീഴിൽ തിരുവൈരാണിക്കുളം കലാക്ഷേത്രം പ്രവർത്തനനം ആരംഭിച്ചു. കേരള സംഗീത നാടക അക്കാദമി ചെയമാൻ. പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ മോഹനൻ, വാർഡ് മെമ്പർ ഷിജിത സന്തോഷ് , ചോറ്റാനിക്കര വിജയൻ മാരാർ, കലാമണ്ഡലം ശങ്കരവാര്യർ, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ, ചെറുതാഴം കുഞ്ഞിരാമ മാരാർ, […]

FEATURED

കാലടി ക്യാറ്റ്‌സ് ക്ലബ് നിർമാണം പൂർത്തികരിച്ച് നൽകിയ വീട് കൈമാറി

കാലടി: കാലടി ക്യാറ്റ്‌സ് ക്ലബ് മാണിക്യമംഗലത്ത് പാതിവഴിയിൽ നിർമ്മാണം നിലച്ച വനജ ഗോപിയുടെ വീട് പൂർത്തീകരിച്ച് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ താക്കോൽ ദാനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്റ് ടി.കെ.സാജൻ അദ്ധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജൻ തോട്ടപ്പിള്ളി മുഖ്യാതിഥിയായി. വാർഡ് മെമ്പർ സ്മിത ബിജു, ക്ലബ് ഭാരവാഹികളായ അഡ്വ.കെ.ബി.സാബു, പി.എ.ജോയി, എം.ജെ.ജോൺസൺ, ടി.വി.രഘു എന്നിവർ സംസാരിച്ചു. ക്ലബ് നിർമിച്ച് നൽകുന്ന ആറാമത്തെ വീടാണിത്. ഏഴാമത്തെ വീടിന്റെ പൂർത്തീകരണവും നടന്ന് കൊണ്ടിരിക്കുന്നു.കാലടിയിൽ കഴിഞ്ഞ […]

FEATURED

കാലടി പോലീസ്; കുടുംബ സംഗമം സംഘടിപ്പിച്ചു

കാലടി: കാലടി പോലീസ് സ്റ്റേഷൻ സേനാംഗങ്ങളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് ഡിവൈഎസ്പി വി,ടി ഷാജൻ ആധ്യക്ഷത വഹിച്ചു. കോട്ടയം സബ് കളക്ടർ രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. കാലടി എസ് എച്ച് ഒ അനിൽകുമാർ ടി മേപ്പിള്ളി, സബ് ഇൻസ്‌പെക്ടർ ജോസി എം ജോൺസൺ തുടങ്ങിയവർ സംസാരിച്ചു. കുടുംബാംഗങ്ങൾക്കായി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മേളനത്തിൽ 250 ഓളം പേർ പങ്കെടുത്തു. സേനാംഗങ്ങളുടെ കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും, […]

FEATURED

കൊച്ചി വിമാനത്താവളത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക് നിരോധനം

നെടുമ്പാശ്ശേരി : കൊച്ചി  രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ (റെഡ് സോൺ) മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, എയ്റോ മോഡലുകൾ, പാര ഗ്ലൈഡറുകൾ, ആളില്ലാ വ്യോമ സംവിധാനങ്ങൾ (UAS), ഡ്രോണുകൾ, പവർ ഹാൻഡ് ഗ്ലൈഡറുകൾ, ലേസർ രശ്മികൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവയുടെ ഉപയോഗം നിരോധിച്ച് എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്  ഉത്തരവിട്ടു. വിമാനത്താവള ഡയറക്ടർ, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി, ആലുവ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. […]

FEATURED

ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചു, ചെറിയ വഴക്ക് കയ്യാങ്കളിയായി; ഒടുവിൽ ഭർത്താവ് ഗാർഹിക പീഡനക്കേസിൽ പ്രതി

കാൺപൂർ: ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനൊടുവിൽ ഭർത്താവിനെതിരെ കേസ്. ഉത്തർപ്രദേശ് അലിഗഡിലെ ക്വാർസിയിലാണ് സംഭവം. നിസാര വഴക്ക് കയ്യാങ്കളിയിലേക്കെത്തുകയും ഒടുവിൽ ഭാര്യ ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതിയും നൽകി. 39 കാരനായ പ്രവീൺ കുമാറിനെതിരെയാണ് ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. എന്തിനാണ് തന്‍റെ സോപ്പ് ഉപയോഗിച്ചതെന്ന് ചോദിച്ച്  ഭാര്യ പ്രവീണിനെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. 13 വർ‌ഷം മുൻപായിരുന്നു പ്രവീണും ഭാര്യയും വിവാഹിതരായത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. പ്രവീൺ രണ്ട് ദിവസം […]