മറിയക്കുട്ടി ബിജെപിയിൽ; രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി
തൊടുപുഴ: ക്ഷേമ പെൻഷൻ കുടിശിക മാസങ്ങളോളം ലഭിക്കാത്തതിനെ തുടർന്നു ചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങേണ്ടി വന്ന് വാർത്തകളിൽ ഇടംപിടിച്ച അടിമാലി ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടി ചാക്കോ ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച തൊടുപുഴയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത വികസിത കേരളം കൺവൻഷനിലേക്ക് മറിയക്കുട്ടിയെ ക്ഷണിച്ചിരുന്നെന്നും സ്വമേധയാ എത്തിയാണ് അംഗത്വം സ്വീകരിച്ചതെന്നും ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്‍റ് പി.പി. സാനു പറഞ്ഞു. തൊടുപുഴ പാപ്പൂട്ടി ഹാളിൽ വച്ചു മറിയക്കുട്ടിയെ ഷാൾ അണിയിച്ചു താമരപ്പൂ നൽകി രാജീവ് […]
‘പീഡന വിവരം അറിഞ്ഞിരുന്നില്ല, ഭർത്താവിൻ്റെ വീട്ടുകാർ എന്നെ ഒറ്റപ്പെടുത്തി
കൊച്ചി: മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ സംശയം തീരാതെ പോലീസ്. അറസ്റ്റിലായ അമ്മയെ ചോദ്യം ചെയ്തെങ്കിലും എന്തിനാണ് മകളെ കൊലപ്പെടുത്തിയത് എന്ന കാര്യത്തിൽ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ഭർതൃവീട്ടിൽ താൻ നിരന്തരം ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായി യുവതി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. മക്കളെ പോലും തന്നിൽനിന്ന് അകറ്റി നിർത്തി. ഇത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞതായാണ് വിവരം. ഭർത്താവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന വിവരം അറിഞ്ഞു. അങ്ങനെ സംഭവിച്ചാൽ തന്റെ […]
വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ
പാലക്കാട്: റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതിയിലുള്ളത്. മോദി കപട ദേശീയ വാദിയെന്ന അവഹേളനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാലക്കാട് നടന്ന വേടൻ്റെ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വേടനെതിരെ എൻഐഎക്കും പരാതി നൽകിയിരിക്കുന്നത്. 5 വർഷം മുമ്പുള്ള പാട്ടിലാണ് വേടനെതിരെ പരാതി നൽകിയിരിക്കുന്നത്. വോയ്സ് ഓഫ് വോയ്സ്‍ലെസ് എന്ന വേടൻ്റെ ആദ്യകാല […]
മൂന്നുവയസുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്: അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ
ആലുവ: കൊച്ചിയിൽ നാലുവയസുകാരിയെപുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ വഴിത്തിരിവ്. കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതോടെ പോക്സോ കേസും രജിസ്റ്റര്‍ ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കുട്ടിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അച്ഛന്‍റെ മൂന്ന് ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.എന്നാല്‍ രണ്ടുപേരെ പൊലീസ് വിട്ടയക്കുകയായിരുന്നു.ഇതിലൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പീഡനവുമായി ബന്ധപ്പെട്ടാണോ കൊലപാതകം […]
സിസ്റ്റർ തെരേസ പീറ്റർ വാരിയംപുറത്തിന്‍റെ സുവർണജൂബിലി ആഘോഷം 24ന്
കാലടി: സിസ്റ്റേഴ്സ് ഓഫ് ഫാത്തിമ സന്യാസിനി സമൂഹത്തിന്‍റെ അസി. സുപ്പീരിയർ ജനറാൾ (പൂനെ) സിസ്റ്റർ തെരേസ പീറ്റർ വാരിയംപുറത്തിന്‍റെ സമർപ്പിതജീവിതത്തിന്‍റെ സുവർണജൂബിലി ആഘോഷം മാതൃ ഇടവകയായ വെള്ളാരപ്പള്ളി സെന്‍റ് ജോസഫ്സ് പള്ളിയിൽ 24നു നടക്കും. രാവിലെ പത്തിന് കൃതജ്ഞതാ ദിവ്യബലി. അനുമോദന സമ്മേളനത്തിൽ വികാരി ഫാ. പോൾ കോലഞ്ചേരി അധ്യക്ഷത വഹിക്കും. സഭയുടെയും ഇടവകയുടെയും പ്രതിനിധികൾ പ്രസംഗിക്കും. വെള്ളാരപ്പള്ളി വാരിയംപുറം പരേതരായ പത്രോസിന്‍റെയും ഏല്യയുടെയും മകളാണ് സിസ്റ്റർ തെരേസ.
ലഹരിയാകാം കളി കളങ്ങളോട്; ഫുട്‌ബോൾ മത്‌സരം നടന്നു
കാഞ്ഞൂർ: യുവധാര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും ചെങ്ങൽ വനിത വായനശാലയും സംയുക്തമായി ഒരുക്കിയ ഫുട്‌ബോൾ പരിശീലന ക്യാമ്പ് ഫ്രീ കിക്ക് 2025നെ തുടർന്ന് ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചു.അണ്ടർ 15കാറ്റഗറിയിലും സീനിയർ വിഭാഗത്തിലുമാണ് പ്രധാനമായ മത്സരങ്ങൾ നടന്നത്. ലഹരിയാകാം കളി കളങ്ങളോട് എന്ന സന്ദേശം ഉയർത്തിയാണ് ഫുട്‌ബോൾ ക്യാമ്പ് സംഘടിപ്പിച്ചത്. 15 വയസ്സിൽ താഴെയുള്ള 30 ഓളം കുട്ടികൾക്ക് പരിശീലനം നൽകി. ഡോക്ടർ ഡെന്നി ദേവസ്സി കുട്ടി ജേഴ്‌സിയും നൽകി.സെൻട്രൽ എക്‌സൈസ് പ്ലെയർ ശ്യാം സുന്ദറാണ് കുട്ടികൾക്ക് […]
സ്ത്രീകൾക്കും കുട്ടികൾക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പിസിഒഡി) കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനുമായി പിസിഒഡി വെല്‍നസ് പാക്കേജ് ഇപ്പോൾ 65 ശതമാനം ഇളവിൽ 1999 രൂപയ്ക്കാണ് ലഭ്യമാകുക. അള്‍ട്രാസൗണ്ട് പെല്‍വിസ്, യൂറിന്‍ പരിശോധന, തൈറോയിഡ്, എഫ്എസ്എച്ച് പരിശോധന, ല്യൂട്ടിനൈസിംഗ് ഹോർമോൺ, ഹീമോഗ്രാം, HbA1C തുടങ്ങിയ സേവനങ്ങളാണ് ഈ പാക്കേജിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്ത്രീകൾക്കായി 75 ശതമാനം ഇളവിൽ 1500 രൂപക്ക് […]
പുതിയ മാർപാപ്പയുടെ ആശിർവാദം ലഭിച്ചതിന്റെ സന്തോഷത്തിൽ അന്ന മരിയ
വത്തിക്കാൻ: പുതിയ മാർപാപ്പയുടെ ആശിർവാദം കിട്ടിയതിന്റെ സന്തോഷത്തിലാണ് അന്ന മരിയ. പോപ്പ് ആശിർവാദിക്കുന്ന ആദ്യ മലയാളി കുട്ടിയാണ് അന്ന മരിയ. കാഞ്ഞൂർ പുതുശ്ശേരി ആൽബിൻ – ആശാ ദമ്പതികളുടെ ഇളയ മകളാണ് അന്ന. കഴിഞ്ഞ ദിവസമാണ് പോപ്പ് അന്നാ മരിയയെ തലയിൽ കൈവച്ച് ആശിർവദിച്ചത്. ജർമ്മനിയിലാണ് ആൽബിനും ആശയും ജോലിചെയ്യുന്നത്. കുടുംബവുമായി റോം സന്ദർശിക്കാൻ എത്തിയതാണ്. സെൻറ് പോൾ ബസലിക്ക സന്ദർശിക്കാൻ എത്തിയപ്പോഴാണ് പോപ്പ് അവിടെ വരുന്ന കാര്യം ദമ്പതികൾ അറിയുന്നത്. ഒരു മലയാളി വൈദീകന്റെ സഹായത്തോടെ […]
കഞ്ചാവും, നട്ടുവളർത്തിയ കഞ്ചാവു ചെടികളുമായി ഇതര സംസ്ഥന തൊഴിലാളികൾ പിടിയിൽ
ആലുവ: കഞ്ചാവും, നട്ടുവളർത്തിയ കഞ്ചാവു ചെടികളുമായി ഇതര സംസ്ഥനതൊഴിലാളികൾ പോലീസ് പിടിയിൽ. ആസ്സാം ഹോജായ് സ്വദേശി യാഹിയ അഹമ്മദ് (21), എക്കോറാണി സ്വദേശി സ്വരാജ് ബോറ (19), നൗഗാവ് സ്വദേശി സിറാജുൾ ഹഖ് (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് ഏഴു കിലോയോളം കഞ്ചാവ് കണ്ടെടുത്തു. നട്ടുവളർത്തിയ നാല് കഞ്ചാവ് ചെടികളും പിടികൂടി. ജില്ലാ പോലീസ് മേധാവി എം.ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവ പോലീസ് […]



