FEATURED

കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; വ്യാഴാഴ്ച രാജ്യ വ്യാപകമായി മോക് ഡ്രിൽ

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്രം. വ്യാഴാഴ്ച (june 5) രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്‍റെ നിർദേശം. പുതിയ സാഹചര്യം നേരിടാൻ ആശുപത്രികളെ സജ്ജമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുറത്തു വന്ന കണക്ക് പ്രകാരം രാജ്യത്ത് 4302 കൊവിഡ് രോഗികളാണ് ഉള്ളത്. 24 മണിക്കൂറിനിടെ 276 പേർക്ക് രോഗം സ്ഥിരീകരിച്ചു. 7 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കൊവിഡ് വ്യാപനത്തിനു ശേഷം 44 പേരാണ് […]

FEATURED

ചെങ്ങൽ തോടിന്റെ തീരം ഇടിയുന്നത് വീടിന് ഭീഷണി

കാഞ്ഞൂർ : ചെങ്ങൽ തോടിന്റെ തീരം ഇടിയുന്നത് വീടിന്  ഭീഷണി. രണ്ടാം വാർഡിൽ ചെങ്ങൽ- തുറവുംകര റോഡിനുസമീപം താമസിക്കുന്ന ഇളങ്കുന്നിൽ വീട്ടിൽ ബാബുവിന്റെ വീടിന് തീരമിടിയൽ ഭീഷണിയുണ്ട്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്നാണ് മണ്ണിടിഞ്ഞ് തോട്ടിൽ പതിച്ചത്. നാലു സെന്റ് പുരയിടത്തിലെ അര സെന്റോളം ഇടിഞ്ഞു പോയിട്ടുണ്ട്. ചെങ്ങൽ തോടിനു കുറുകെ നിർമിച്ചിട്ടുള്ള പാലത്തിനടിയിൽ തോട്ടിലെ ജലനിരപ്പ് സംരക്ഷിക്കാൻ ലക്ഷ്യമിട്ട് തടയണ നിർമാണമാരംഭിച്ചിട്ടുണ്ട്. മുഴുവൻസമയം വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യവും സംരക്ഷണഭിത്തിയില്ലാത്തതും തീരത്തെ താമസക്കാരെ പ്രതിസന്ധിയിലാക്കുന്നു. മഴക്കാലത്ത് പെരിയാറിൽനിന്നും […]

FEATURED

പത്താം ക്‌ളാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂർ: പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ചേരാനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ബൗഷിക്ക് ആണ് മരിച്ചത്. കോടനാട് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മുത്തശ്ശിയോടൊപ്പം കൂവപ്പടിയിലെ വാടകവീട്ടിലാണ് കുട്ടി താമസിക്കുന്നത്. മാതാവ് ഗൾഫിലാണ്. രാവിലെ മുത്തശ്ശി എഴുന്നേറ്റ് നോക്കുമ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു

FEATURED

കാലടി പാലത്തിലേയും എം.സി. റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്‍റെ സമ്പൂര്‍ണ്ണ വീഴ്ച: റോജി എം. ജോണ്‍ എം.എല്‍.എ

കാലടി പാലത്തിലേയും എം.സി. റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്‍റെ സമ്പൂര്‍ണ്ണ വീഴ്ചയാണെന്ന് റോജി എം. ജോണ്‍ എം.എല്‍.എ. ചെങ്ങന്നൂര്‍ മുതല്‍ അങ്കമാലി വരെയുള്ള എം.സി.റോഡിന്‍റെ പൂര്‍ണ്ണമായ അറ്റകുറ്റപണികള്‍ നടത്തുവാന്‍ നിയോഗിച്ചിരുന്ന കരാറുകാരന്‍ മൂന്ന് മാസം മുമ്പ് തന്നെ പണികള്‍ നിര്‍ത്തി പോയിരുന്നു. ഈ വിഷയം നിരവധി തവണ പൊതുമരാമത്ത് വകുപ്പിന്‍റേയും സര്‍ക്കാരിന്‍റേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മന്ത്രിതല മീറ്റിംങില്‍ ഉന്നയിച്ചിട്ടും ഇതിന് തക്ക സമയത്ത് പരിഹാരം കാണാനുവാനായിട്ട് പൊതുമരാമത്ത് വകുപ്പിന് കഴിയാത്തതിന്‍റെ ദുരിതമാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മഴക്കാല […]

FEATURED

രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ

മുനമ്പം: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ. തൃശൂർ ചിയ്യാരം വള്ളിക്കുളം റോഡിൽ പാറേപ്പറമ്പിൽ വീട്ടിൽ കാഷ്മീര പി. ജോജിയാണ് മുനമ്പം പോലീസിൻ്റെ പിടിയിലായത്.ഇവരിൽ നിന്ന് 10. O7 ഗ്രാം എം.ഡി.എം.എയും, 07.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പള്ളിപ്പുറം ചെറായിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 28 ന് രാത്രി നടത്തിയ പരിശോധനയിൽ 6 സിബ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയിൽ എം.ഡി. എം.എ.യും 2 കവറുകളിലായി കഞ്ചാവും, കണ്ടെത്തുകയായിരുന്നു. ഇൻസ്പെക്ടർ കെ.എസ് സന്ദീപിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന

FEATURED

മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ പോലീസ് സാഹസികമായി പിടികൂടി

ആലുവ: മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ പോലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശ് ഫത്താപ്പൂർ ആരിഫ് (34), ഡൽഹി ശാസ്ത്രി വിഹാർ സ്വദേശി ഫൈസൽ (28) എന്നിവരെയാണ് ആലുവ പോലീസ് തോട്ടക്കാട്ടുകരയിൽ വച്ച് സാഹസികമായി റോഡ് വളഞ്ഞ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് ഇവർ ഡൽഹിയിൽ നിന്നും ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്. അവിടെ പാർക്ക് ചെയ്ത ഒരു ബൈക്ക് മോഷ്ടിച്ച് കമ്പനിപ്പടിയിലെത്തി. അവിടെ നിന്ന് യാത്രക്കാരിയുടെ മാല പൊട്ടിച്ച് ചെങ്ങമനാട് ഭാഗത്തേക്ക് കടന്നു. അവിടെ പാലപ്രശേരി, മേക്കാട് […]

FEATURED

രണ്ട് വര്‍ഷത്തിനുള്ളില്‍ 300-ൽ അധികം റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍; ചരിത്ര നേട്ടവുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍

അങ്കമാലി: രണ്ട് വര്‍ഷത്തിനുള്ളില്‍ 300-ൽ അധികം റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന് ചരിത്ര നേട്ടം. റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയാ വിദഗ്ദ്ധ ഡോ. ഊര്‍മിള സോമന്റെ നേതൃത്വത്തിലാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കേരളത്തില്‍ ആദ്യവും ഇന്ത്യയില്‍ ഏറ്റവും വേഗത്തിലും ഈ നേട്ടം കൈവരിച്ച ഏക സ്ഥാപനമാണ് അപ്പോളോ അഡ്‌ലക്സ്. ”ഗൈനക്കോളജി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ റോബോട്ടിക് സര്‍ജറിയിലൂടെ സാധിക്കും, രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കിക്കൊണ്ട്, ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ […]

FEATURED

കാലടി പാലത്തിലെ കുഴികൾ; ശനിയാഴ്ച്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു

കാലടി: കാലടി പാലത്തിലെ കുഴികൾ ശരിയായി അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു. പാലത്തിലൂടെ ബസുകൾ സർവീസ് നടത്തില്ല. ഇന്ന് നടന്ന ബസ് ഉടമകളുടെ യോഗത്തിലാണ് പാലം ബഹിഷ്‌ക്കണ സമരം നടത്താൻ തീരുമാനിച്ചത്. പെരുമ്പാവൂരിൽ നിന്ന് വരുന്ന ബസ്സുകൾ താനി പുഴയിൽ വച്ചും. അങ്കമാലി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ കാലടിയിൽ വച്ചും സർവീസുകൾ നിർത്തിവയ്ക്കും. അടിക്കടി കാലടി പാലത്തിൽ ഉണ്ടാകുന്ന കുഴികൾ മൂലം രൂക്ഷമായ ഗതാഗത കുരുക്കാണ് കാലടിയിൽ അനുഭവപ്പെടുന്നത്. ഇത് […]

FEATURED

കാലടി പാലത്തിലെ കുഴികൾ; ശനിയാഴ്ച്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു

കാലടി: കാലടി പാലത്തിലെ കുഴികൾ ശരിയായി അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് പാലം ബഹിഷ്‌ക്കരിക്കുന്നു. പാലത്തിലൂടെ ബസുകൾ സർവീസ് നടത്തില്ല. ഇന്ന് നടന്ന ബസ് ഉടമകളുടെ യോഗത്തിലാണ് പാലം ബഹിഷ്‌ക്കണ സമരം നടത്താൻ തീരുമാനിച്ചത്. പെരുമ്പാവൂരിൽ നിന്ന് വരുന്ന ബസ്സുകൾ താനി പുഴയിൽ വച്ചും. അങ്കമാലി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ കാലടിയിൽ വച്ചും സർവീസുകൾ നിർത്തിവയ്ക്കും. അടിക്കടി കാലടി പാലത്തിൽ ഉണ്ടാകുന്ന കുഴികൾ മൂലം രൂക്ഷമായ ഗതാഗത കുരുക്കാണ് കാലടിയിൽ അനുഭവപ്പെടുന്നത്. ഇത് […]