ഷീല സണ്ണിയെ വ്യാജ ലഹരികേസിൽ കുടുക്കിയ സംഭവം; ബന്ധുവായ ലിവിയ കസ്റ്റഡിയിൽ
തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായിരിക്കുന്നത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബംഗ്ലൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ അമ്മായിയമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരി കേസിൽ പ്രതിയാക്കുകയായിരുന്നു. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് പോകുകയായിരുന്നു. ലിവിയയെ നാളെ […]
പ്രധാനമന്ത്രി പരിക്കേറ്റവരെ കണ്ടു; അപകട സ്ഥലവും സന്ദർശിച്ചു
അഹമ്മദാബാദ് : അഹമ്മദാബാദിൽ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തിന് സമീപത്തെ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ അടക്കം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അപകട സ്ഥലത്ത് നിന്നും പ്രധാനമന്ത്രി, പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു.
വിമാന ദുരന്തം: മരിച്ചവരുടെ ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നൽകുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടർന്ന് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടം പുനർനിർമ്മിക്കുമെന്നും കമ്പനി വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരെ കണ്ടെത്താനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി. മൃതദേഹങ്ങൾ കൈമാറുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ നടപടികൾ തുടങ്ങിയത്. […]
അഹമ്മദാബാദ് വിമാന ദുരന്തം; മരണം 242. ആരും രക്ഷപ്പെട്ടില്ല
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ ആരും രക്ഷപ്പെട്ടില്ല.മരണം 242. മലയാളി പുല്ലാട് സ്വദേശി നഴ്‌സ് മരിച്ചു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ആകെ 61 […]
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി നഴ്സും; മരിച്ചത് പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ.നായർ
പത്തനംതിട്ട: അഹമദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ.നായർ (39) ആണ് മരിച്ചത്. ഒമാനിൽ നഴ്സായിരുന്ന രഞ്ജിതയ്ക്ക്, യുകെയിൽ നഴ്സായി ജോലി ലഭിച്ചിരുന്നു. ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ഇന്നലെയാണ് അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്. അഹമ്മദാബാദിലെ ജനവാസ മേഖലയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് […]
എറണാകുളം റൂറൽ ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട
ആലുവ: എറണാകുളം റൂറൽ ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. അങ്കമാലിയിലും ആലുവയിലുമായി 220 ഗ്രാം എം.ഡി.എം.എയും മൂന്നു കിലോഗ്രാം കഞ്ചാവും പിടികൂടി. അങ്കമാലിയിൽ ഇരുന്നുറ് ഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ കതിരൂർ നല്ലച്ചേരിമുക്ക് മറിയം വില്ലയിൽ റിഷാൻ മായൻ (32), ആലുവയിൽ 20 ഗ്രാം എം.ഡി.എം.എയും, 3 കിലോ കഞ്ചാവും ആയി കോട്ടപ്പടി പുത്തൻപുരയിൽ നിബിൻ തങ്കപ്പൻ (39) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും, അങ്കമാലി ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം ഹേമലതയ്ക്ക് […]
ആദിശങ്കരയിൽ ത്രിദിന അന്താരാഷ്ട്ര കോൺഫറൻസ് ആരംഭിച്ചു
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ അന്താ രാഷ്ട്ര കോൺഫറൻസ് ആരംഭിച്ചു. ഐ ഇ ഇ കേരള ചെയർ ഡോ. ബി എസ് മനോജ് ഉദ്ഘാടനം നിർവഹിച്ചു, ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ ആനന്ദ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ സീ മെറ്റ് ശാസ്ത്രജ്ഞൻ ഡോ. എം.എൻ മുരളീധരൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ്. ശ്രീപ്രിയ, പ്രൊഫ. ഡോ. പി. ആർ ബിപ്പിൻ, ഡോ. ശ്രീന ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധവും നൂതനവുമായ സാങ്കേതിക […]
കൊലപാതകക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി
അങ്കമാലി : കൊലപാതകക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി. 2020 ൽ തുറവുർ പെരിങ്ങാംപറമ്പ് സ്വദേശിയായ ആന്റണിയെ (ജിസ്മോൻ) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നെടുമ്പാശേരി ചെറിയ വാപ്പാലശേരി പുത്തൻവീട്ടിൽ ബേസിൽ ബേബി (30 ) യുടെ ജാമ്യമാണ് റദ്ദാക്കിയത് . ജാമ്യത്തിലിറങ്ങിയ ഇയാൾ അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നിർദ്ദേശപ്രകാരം നെടുമ്പാശേരി ഇൻസ്പെക്ടർ പറവൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു . ജാമ്യവ്യവസ്ഥ ലംഘിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് […]
വിമാനത്താവളത്തോടു ചേർന്നുള്ള കല്ലുംകൂട്ടം– കല്ലയം റിങ് റോഡ്: പാതയോരത്ത് കാടും പടർപ്പും;
ശ്രീമൂലനഗരം: കൊച്ചി വിമാനത്താവളത്തോടു ചേർന്നുള്ള കല്ലുംകൂട്ടം– കല്ലയം റിങ് റോഡിന്റെ ഇരുഭാഗത്തും കാടും പടർപ്പും നിറഞ്ഞു. വൈദ്യുതി വിളക്കുകൾ ഇല്ലാത്തതിനാൽ റോഡിൽ രാത്രികാലങ്ങളിൽ കൂരിരുട്ടാണ്. കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന മൂന്നു കിലോമീറ്റർ നീളമുള്ള റോഡ് വിമാനത്താവളത്തിന്റെ തെക്കുവശത്തെ മതിലിനോടു ചേർന്നാണ്. വിമാനത്താവളമുണ്ടായപ്പോൾ മുറിഞ്ഞു പോയ റോഡുകൾക്കു പകരം ജനങ്ങളുടെ സഞ്ചാരാവശ്യത്തിന് സിയാൽ നിർമിച്ച റോഡിൽ പ്രഭാത, സായാഹ്ന സവാരികൾക്കും വിമാനത്താവളത്തിന്റെ കാഴ്ച ആസ്വദിക്കാനും കാറ്റേറ്റ് ഇരിക്കാനും ഒട്ടേറെയാളുകൾ എത്തുന്നുണ്ട്. രാത്രിസമയത്ത് റിങ്റോഡിലെ ഇരുട്ടു […]



