ലോക രക്തദാന ദിനത്തിൽ രക്തദാതാക്കളെ ആദരിച്ച് അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി: ലോക രക്തദാന ദിനാചരണത്തിൻ്റെ ഭാഗമായി സന്നദ്ധ രക്തദാതാക്കളെ ആദരിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. അടിയന്തര ഘട്ടത്തിൽ സ്ഥിരമായി രക്തം ദാനം ചെയ്യുന്ന 45 പേർക്ക് പ്രത്യേക മെമൻ്റോയും ഏറ്റവും കൂടുതൽ തവണ രക്തദാനം ചെയ്ത 15 പേർക്ക് മെമൻ്റോയും കൂടാതെ സൗജന്യ ആരോഗ്യ പരിശോധനാ പാക്കേജും നൽകിയാണ് ദാതാക്കളെ ആദരിച്ചത്. അനേകം രോഗികൾക്ക് സമയോചിതമായ പരിചരണം സാധ്യമാക്കിയവരാണ് ഇവരെന്നും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ഇത്തരം പ്രവർത്തികളെ ആദരിക്കുന്നുവെന്നും അപ്പോളോ അഡ്ലക്സ് ആശുപത്രി സിഇഒ ഡോ. […]
പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം
മൂവ്വാറ്റുപുഴ: മൂവ്വാറ്റുപുഴ കദളിക്കാട് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മുഹമ്മദിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത് പ്രതികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
പോലീസ് ഉദ്യോഗസ്ഥനെ കാറടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം
മൂവ്വാറ്റുപുഴ: മൂവ്വാറ്റുപുഴ കദളിക്കാട് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കാറടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മുഹമ്മദിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത് പ്രതികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
കൊട്ടിയൂർ ബാവലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ യുവാക്കൾ രക്ഷപെടുത്തി
കണ്ണൂർ: കൊട്ടിയൂർ ബാവലിപ്പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ പ്രദേശത്തുണ്ടായിരുന്ന യുവാക്കൾ രക്ഷപെടുത്തി. കൊട്ടിയൂർ വൈശാഖോത്സവത്തിൽ അച്ഛനോടൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടി. ഇതിനിടെയാണ് ബാവാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടത്. കുട്ടി ഒഴുക്കിൽപ്പെട്ടതു കണ്ടതോടെ സംഭവ സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ പുഴയിലിറങ്ങി കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.
പാലത്തിൽ വീണ്ടും കുഴികൾ അടിയന്തിര നടപടി വേണം : പഞ്ചായത്ത് പ്രസിഡൻ്റ്
കാലടി :പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ ആരംഭിച്ചിട്ടുള്ള ഗതാഗതം കുരുക്ക് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി.പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ നടത്തിയിട്ട് ദിവസങ്ങളായിട്ടുള്ളു. ടാറിംഗ് ജോലികൾ ചെയ്ത രാത്രിയിൽ പെയ്ത മഴ മൂലം ഈ പ്രവർത്തിക്ക് ആയുസ്സുണ്ടായില്ല. വീണ്ടും രൂപപ്പെട്ടീട്ടുള്ള കുഴികൾ അടിയന്തിരമായി അടച്ച് ഗതാഗതം സുഗമമാക്കാൻ നടപടിയെടുക്കണം. മുൻപ് കുഴികൾ രൂപപ്പെട്ടു തുടങ്ങിപ്പോൾ മുതൽ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടി വൈകിയതിനാൽ രണ്ടാഴ്ചയോളം കാലടി ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി. […]
കെനിയയിലെ വാഹനാപകടം: 5 മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും
തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് കേരളീയരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (7) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കെനിയയിൽ നിന്നു കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങൾക്കും ഒപ്പമുള്ള […]
വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെക്കുറിച്ച് അശ്ലീല കമന്‍റ്; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ
പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെതിരേ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജനാണ് അറിയിച്ചത്. ഹീനമായ നടപടിയാണ് തഹസിൽദാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാകലക്‌ടർക്ക് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. രഞ്ജിതയെ ജാതീയമായി അധിക്ഷേപിച്ചായിരുന്നു പവിത്രന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്. അസഭ്യം കലർന്ന രീതിയിലായിരുന്നു പരാമർശം. രഞ്ജിതയിക്ക് അനുശോചനം അറിയിച്ചുള്ള കുറിപ്പിന് താഴെയായിരുന്നു […]
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ‍്യ നൽകിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
തൃശൂർ: ശസ്ത്രക്രിയക്കായി അനസ്തേഷ‍്യ നൽകിയതിനു പിന്നാലെ ഹൃദയാഘാതം മൂലം രോഗി മരിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കോടശേരി വയലാത്ര വാവൽത്താൻ സിദ്ധാർഥൻ മകൻ സിനീഷ് (34) ആണ് മരിച്ചത്. ഹെർണിയ ഓപ്പറേഷനു വേണ്ടി വെള്ളിയാഴ്ച രാവിലെയോടെയാണ് സിനീഷിന് അനസ്തേഷ‍്യ നൽകിയിരുന്നത്. എന്നാൽ അനസ്തേഷ‍്യ നൽകിയതിനു പിന്നാലെ അലർജി ഉണ്ടായതിനെ തുടർന്ന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് ഇയാളെ സെന്‍റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അവിടെവച്ച് വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും രോഗി മരിക്കുകയുമായിരുന്നു. വ‍്യാഴാഴ്ചയോടെയായിരുന്നു സിനീഷിനെ താലൂക്ക് ആശുപത്രിയിൽ […]
പന്തീരാങ്കാവിൽ 40 ലക്ഷം കവർന്ന സംഭവം: പ്രതി പിടിയിൽ
കോഴിക്കോട്: പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്നും പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. 40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതി ഷിബിൻ ലാലിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച (June 13) പുലര്‍ച്ചെ തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസിൽനിന്നാണ് ഇയാൾ പിടിയിലാവുന്നത്. എന്നാൽ നഷ്ടപ്പെട്ട പണം കണ്ടെത്താനായിട്ടില്ല. ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. ഫറോക്ക് എസിപിയുടെ ഓഫിസിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. നേരത്തേ, പ്രതി പണവുമായി കടന്നുകളയാൻ […]



