07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
522 views 28 sec 0 Comment

ഇല്ലിത്തോട് ഗവ. യു.പി.സ്കൂള്‍; 32 ലക്ഷം രൂപ അനുവദിച്ചു

admin - August 1, 2025

മലയാറ്റൂര്‍: മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇല്ലിത്തോട് ഗവ.യു.പി.സ്കൂളിന് നിലവില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ പൂര്‍ത്തീകരണത്തിനും ടോയ്ലറ്റ് ബ്ലോക്കിന്‍റെ നിര്‍മ്മാണത്തിനുമായി 32 ലക്ഷം രൂപയുടെ അംഗീകാരം ലഭ്യമായതായി റോജി എം. ജോണ്‍ എം.എല്‍.എ. വളരെ പഴക്കം ചെന്ന ഷീറ്റ് മേഞ്ഞ, സ്കൂള്‍ കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാളുകളായി പ്രദേശവാസികള്‍ ഉന്നയിക്കുന്ന ആവശ്യമായിരുന്നു.

വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ ഇഴജന്തുക്കളുടേയും, വന്യമ്യഗങ്ങളു ടേയും ശല്യം ഇവിടെ ഉണ്ടാവാറുണ്ട്. സ്കൂളിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോജി എം. ജോണ്‍ എം.എല്‍.എ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയതിന്‍റെയും തിരുവനന്തപുരത്ത് വച്ച് ചര്‍ച്ച നടത്തിയതിന്‍റേയും അടിസ്ഥാനത്തില്‍ പുതിയ കെട്ടിടത്തിനായി 93 ലക്ഷം രൂപ മുമ്പ് അനുവദിച്ചിരുന്നു. എന്നാല്‍ കെട്ടിടത്തിന്‍റെ പൂര്‍ത്തീകരണത്തിനും ടോയ്ലറ്റ് പണിയുന്നതിനുമായി തുക തികയാതെ വന്നതിനാല്‍ തുക അനുവദിക്കണമെന്ന് എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടമായി ഇപ്പോള്‍ 32 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.

മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപം, വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നതും, സാധാരണക്കാരുടേയും തോട്ടം തൊഴിലാളികളുടേയും മക്കള്‍ ആശ്രയിക്കുന്ന വിദ്യാലയമാണ് ഇത്. സ്ഥാപിതമായി 50 വര്‍ഷം തികയുന്ന സ്കൂളിന് പുതിയ കെട്ടിടം വളരെ സഹായകരമാവുമെന്ന് റോജി എം. ജോണ്‍ പറഞ്ഞു

PREVIOUS

ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ, ജാമ്യാപേക്ഷയിൽ വിധി നാളെ

NEXT

നടൻ കലാഭവൻ നവാസ് അന്തരിച്ചു
Related Post
April 3, 2025
പൊതുവിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസ് വേണ്ട; ബാലാവകാശ കമ്മിഷന്‍
March 16, 2024
അനുവിന്‍റെ മരണം; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍
March 18, 2024
കളഞ്ഞ് കിട്ടിയ 3 പവന്റെ സ്വർണമാല ഉടമയ്ക്ക് നൽകി മാതൃകയായി ഹിരൺ
August 26, 2023
ഷാജൻ സ്കറിയയ്ക്ക് ജാമ്യം
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved