06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
983 views 1 sec 0 Comment

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം; സർവ്വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു

admin - July 14, 2025

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും ലഹരി വിമുക്ത ക്യാമ്പസാക്കി മാറ്റുന്നതിനുമായി കാലടി മുഖ്യ കാമ്പസിൽ നടപ്പിലാക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തി വരുന്ന സമരത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി സർവ്വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നൽകി. ജില്ല പോലീസ് മേധാവിയ്ക്കും കാലടി പോലീസ് എസ് എച്ച് ഒയ്ക്കുമാണ് സർവ്വകലാശാല രജിസ്ട്രാർ കത്ത് നൽകിയിരിക്കുന്നത്. ജൂലൈ ഒന്നിലെയും എട്ടിലെയും ഉത്തരവുകൾ കൃത്യമായി നടപ്പിലാക്കുവാനാണ് സർവ്വകലാശാലയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സർവ്വകലാശാലയ്ക്കും ഉദ്യോഗസ്ഥർക്കും പോലീസ് സംരക്ഷണം നൽകണമെന്നും രാത്രി 11ന് സർവകലാശാലയുടെ മുഖ്യ കവാടങ്ങളും ഹോസ്റ്റലുകളുടെ കവാടങ്ങളും അടയ്ക്കാൻ പോലീസ് ഇടപെടണമെന്നുമാണ് രജിസ്ട്രാർ കത്തിലൂടെ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കാമ്പസിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് സർവകലാശാല പുറത്തിറക്കിയ ഉത്തരവുകളിൽ ചില വിദ്യാർത്ഥികൾ ഉയർത്തിയ എല്ലാ ആശങ്കകളും പരിഹരിക്കപ്പെട്ട ശേഷവും രാത്രികാലങ്ങളിൽ കാമ്പസിൻ്റെ കവാടങ്ങൾ അടയ്ക്കുവാൻ സമ്മതിക്കാതെ കവാടങ്ങൾ തുറന്നിട്ട് വിദ്യാർത്ഥികൾ സമരം തുടരുന്നത് സർവകലാശാലയെയും വിദ്യാർത്ഥികളെയും തകർക്കാൻ ശ്രമിക്കുന്ന ലഹരി മാഫിയയ്ക്ക് സഹായകരമാകും.

കാമ്പസ് സുരക്ഷയുടെ ഭാഗമായി സിൻഡിക്കേറ്റ് ഒരു ഉപസമിതിയെ നിശ്ചയിക്കുകയും ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 12 നിബന്ധനകൾ അടങ്ങുന്ന ഉത്തരവ് ജൂലൈ മാസം ഒന്നിന് നടപ്പിൽ വരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ സമരം ആരംഭിച്ചപ്പോൾ അധ്യാപക – അനധ്യാപക – വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ചകൾ സംഘടിപ്പിച്ച ശേഷം ഉത്തരവിലെ മൂന്ന് ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തി പുതിയ ഉത്തരവ് ഇറക്കി. പുതിയ ഉത്തരവ് പ്രകാരം രാത്രി 11ന് സർവകലാശാലയുടെ മുഖ്യ കവാടം അടയ്ക്കുന്നതാണ്. ഹോസ്റ്റലിലേയ്ക്കുള്ള പ്രവേശനവും 11ന് പൂർണമായി അവസാനിപ്പിക്കണം. എന്നാൽ ഈ ഉത്തരവ് നടപ്പാക്കുവാൻ അനുവദിക്കാതെ സർവ്വകലാശാലയുടെ മുഖ്യ കവാടത്തിലും ഹോസ്റ്റൽ കവാടങ്ങളിലും അനാവശ്യമായി വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ഒരു വിഭാഗം വിദ്യാർത്ഥികൾ അച്ചടക്കലംഘനം നടത്തുന്നു. ഈ അച്ചടക്ക ലംഘനങ്ങൾക്ക് പുറത്തുനിന്നുള്ളവരുടെ പിന്തുണയുണ്ട് എന്നാണ് സർവ്വകലാശാല മനസ്സിലാക്കുന്നത്.

സർവകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി പേർ കാമ്പസിലെ വിവിധ ഹോസ്റ്റലുകളിൽ അനധികൃത താമസം നടത്തുന്നു എന്നാണ് സർവ്വകലാശാല മനസ്സിലാക്കുന്നത്. ഒരു വിഭാഗം വിദ്യാർത്ഥികൾ ബാഹ്യശക്തികളുടെ പിന്തുണയോടെ നടത്തി വരുന്ന സമരം അനാവശ്യവും സർവ്വകലാശാലയുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതുമാണ്. സർവ്വകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സർവ്വകലാശാലയുടെ നയങ്ങളും ഉത്തരവുകളും പാലിക്കുവാൻ ബാധ്യസ്ഥരാണ്, സർവ്വകലാശാല അറിയിച്ചു.

 

PREVIOUS

ഇരുചക്ര വാഹന മോഷ്ടാവിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു

NEXT

കഞ്ചാവുമായി യുവാവ് കാലടി പോലീസിന്റെ പിടിയിൽ
Related Post
June 17, 2024
രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയും: പകരം പ്രിയങ്ക
August 4, 2025
ബസുകളുടെ മത്സരയോട്ടം; കളമശ്ശേരിയിൽ സ്വിഗ്ഗി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം
July 13, 2024
പെരിയാറിൽ നിന്ന് മണൽക്കടത്ത്; കൊച്ചിയിൽ 2 പേർ പിടിയിൽ
May 16, 2025
താലൂക്ക് ലൈബ്രറി കൗൺസിൽ വർണ്ണോത്സവം
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved