FEATURED

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല

ദില്ലി: പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്. എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഹൈക്കമാന്റ് സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ചിരിക്കുകയാണ്. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈം​ഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരാണ് പരി​ഗണനയിലുള്ളത്. കുന്നപ്പിള്ളിക്കെതിരായ കേസ് 26 ന് വരുന്നതിനാൽ സ്ഥാനാർത്ഥിത്വം അനുവദിക്കാനാവില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ ഹൈക്കമാൻഡ് നിലപാട് നിർണായകമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ദില്ലിയിൽ എത്തിയിരുന്നു. എൽദോസും ഐസി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന […]

FEATURED

അച്ഛന്റെ കൊലയാളിയെ മകൻ വെടിവെച്ച് കൊലപ്പെടുത്തി

അങ്കമാലി: ഏഴുവര്‍ഷം മുന്‍പ് തന്റെ പിതാവിനെ തല്ലിക്കൊന്ന പ്രതിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്ന് സൈനികനായ മകന്‍ പകവീട്ടി. മഞ്ഞപ്ര സ്വദേശിയായ കിലുക്കന്‍ ജോസ് ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയും സൈനികനുമായ കളപ്പറമ്പന്‍ പോളിയാണ് ജോസിനെ വെടിവെച്ചു കൊന്നത്. കൃത്യത്തിന് ശേഷം പോളി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കളപ്പറമ്പന്‍ പോളിയുടെ പിതാവ് കളപ്പറമ്പന്‍ ജോസും അയല്‍വാസിയായ കിലുക്കന്‍ ജോസും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഈ തര്‍ക്കം ഒടുവില്‍ കയ്യാങ്കളിയിലെത്തുകയും കിലുക്കന്‍ ജോസ് വടി കൊണ്ട് അടിച്ച് […]

FEATURED

മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവെച്ചുകൊന്നു

അങ്കമാലി: മഞ്ഞപ്രയിൽ മുൻ വൈരാഗത്തെ തുടർന്ന് മധ്യവയസ്‌കനെ വെടിവെച്ചുകൊന്നു. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. പോളി എന്നയാളാണ് വെടിവച്ച് കൊലപ്പെടുത്തിയത്. കോതായി പാലത്തിന്റെ ഭാഗത്ത് വച്ചാണ് കൊലപാതകം നടന്നത്. പാലത്തിന് സമീപമുള്ള തോട്ടിൽ ജോസ് കുളിക്കാൻ ഇറങ്ങിയ സമയത്താണ് സംഭവം. പ്രതി പട്ടാളത്തിൽ നിന്നും വിരമിച്ച സൈനികൻ ആണ്. പ്രതി പോളി അയ്യമ്പുഴ പൊലീസിൽ കീഴടങ്ങി.

FEATURED

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. അമൂല്യ രത്നങ്ങളടക്കമാണ് നഷ്ടമായത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ […]

FEATURED

പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുത്, ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി

ദില്ലി: പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുതെന്ന കർശന നിർദേശവുമായി പെട്രോളിയം മന്ത്രാലയം. പെട്രോളോ ഏതെങ്കിലും തരത്തിലുള്ള ഇന്ധനങ്ങളോ കണ്ടെയിനറുകളിൽ വാങ്ങരുതെന്നും ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടിൽ കുടിവെള്ളം നിറയ്ക്കുന്ന കണ്ടെയ്നറിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. പിന്നാലെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പെട്രോളും ഡീസലും സ്റ്റോക്ക് ചെയ്യരുതെന്നും പെട്രോളിയം മന്ത്രാലയം പറയുന്നു.  

FEATURED

സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് 2022 – 23, 2023 – 24 വർഷങ്ങളിലെ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ലഭിച്ചു. ഗ്രേസ് പി. ജോണ്‍സ് (ഹിസ്റ്ററി), മുഹമ്മദ് മുബഷീര്‍ (ഹിസ്റ്ററി), അതില ടി. വി. (കമ്പാരറ്റീവ് ലിറ്ററേച്ചര്‍), അമ്പിളി എസ്. (സംസ്കൃതം സാഹിത്യം), ദ്യശ്യ കെ. പി. (സംസ്കൃതം വേദാന്തം), റിമ പ്രകാശ് (മോഹിനിയാട്ടം), സൗമ്യ എല്‍. എ. (സംസ്കൃതം വേദാന്തം), ഗായത്രി കെ. ഐ. (സംസ്കൃതം സാഹിത്യം), അര്‍ഷദ കെ. (‍സൈക്കോളജി), രേവതി […]

FEATURED

നാഷണൽ സർവീസ് സ്‌കീം അവാർഡ് നിറവിൽ കാലടി ശ്രീ ശങ്കര കോളേജ്

കാലടി: ശ്രീശങ്കര കോളേജിലെ നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്) യൂണിറ്റിന് മികച്ച നേട്ടം. മഹാത്മാ ഗാന്ധി സർവകലാശാലയുടെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം കോളേജിന് ലഭിച്ചു. കൂടാതെ മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വോളന്റിയർ എന്നീ പുരസ്‌കാരങ്ങളും കോളേജിന് ലഭിച്ചു. ഡോ. എ. പി. സൗമ്യയെ മികച്ച പ്രോഗ്രാം ഓഫീസറായും പാർവതി രമേഷിനെ മികച്ച വോളന്റിയറായും തെരഞ്ഞെടുത്തു. മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനായി സംസ്ഥാന എൻഎസ്എസ് സെല്ലിന്റെ അനുമോദനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ വി. പി. അനൂപും അർഹനായി. കോളേജിലെ […]

FEATURED

“ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം”; യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ, സത്യവാങ്മൂലം തിരുത്തും

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ. യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള നിലപാട് തിരുത്തനാണ് നീക്കം. ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണമെന്നാണ് സർക്കാരിന്‍റെ പുതിയ നിലപാട്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർക്കാർ നീക്കം. അടുത്തിടെ തിരുവിതാംകൂർ ദേവസ്വവും നിലപാട് തിരുത്തിയിരുന്നു. പിന്നാലെയാണ് സർക്കാരിന്‍റെയും നിറം മാറ്റം.

FEATURED

വയോധികയെ തെരുവുനായ കടിച്ചുകൊന്നു

തൃശ്ശൂര്‍: തൃശ്ശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് വയോധികയെ തെരുവുനായ കടിച്ചുകൊന്നു. കിടപ്പുരോഗിയായ 84 വയസുകാരി കാര്‍ത്ത്യായനിയാണ് മരിച്ചത്. ഇന്ന് സന്ധ്യയോടെയാണ് സംഭവം നടന്നത്. വീടിനകത്ത് കിടക്കുന്ന വയോധികയ്ക്ക് നേരെയാണ് നായയുടെ ക്രൂരമായ ആക്രമണമുണ്ടായത്. മുഖത്തും ശരീരമാസകലവും കടിയേറ്റു. ഇവരുടെ മകന്‍ മണി സന്ധ്യയോടെ ഇവര്‍ക്ക് ഭക്ഷണവുമായി എത്തിയപ്പോഴാണ് വയോധിക രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മറ്റൊരു മകന്‍ ദേവദാസിനും നായയുടെ പരുക്കേറ്റു. 60 വയസുകാരനായ ഇയാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. രണ്ട് വര്‍ഷം മുമ്പ് വീണ് […]