സംസ്കൃത സർവ്വകലാശാലയിൽ നാടക പഠനത്തിൽ പി. ജി. പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 16
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ എം. എ. (തിയേറ്റര്‍), പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്. പ്രവേശനം എങ്ങനെ ? പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി / പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+2+3 / 10+2+4 / 10+2+5 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ […]
തിരുവൈരാണിക്കുളം ഫെസ്റ്റിൽ തിരക്കേറുന്നു
തിരുവൈരാണിക്കുളളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന തിരുവൈരാണിക്കുളം ഫെസ്റ്റിൽ ഓരോ ദിവസവും കഴിയുന്തോറും തിരക്ക് വർധിച്ചു വരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും നിരവധി പേരാണ് ഫെസ്റ്റ് ആസ്വദിക്കാൻ എത്തുന്നത്. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം പഞ്ചായത്തുകളുടെയും വിവിധ സാംസ്കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. അമ്യൂസ്മെൻറ് പാർക്ക്, ഗെയിം സോൺ, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്കാരിക സദസുകൾ, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ട്. വൈകീട്ട് 6.30 മുതർ രാത്രി 10 […]
ഉയിർപ്പ് ഞായർ ദിനം ആയിരക്കണക്കിനു തീർഥാടകർ കുരിശുമുടി കയറി
മലയാറ്റൂർ: ഉയിർപ്പ് ഞായർ ദിനം ആയിരക്കണക്കിനു തീർഥാടകർ മലയാറ്റൂർ കുരിശുമുടി കയറി. പെസഹ വ്യാഴം വൈകിട്ട് ആരംഭിച്ച തീർഥാടക പ്രവാഹം ദു:ഖവെള്ളിയും വലിയ ശനിയും കടന്നു വിശുദ്ധ വാരത്തിലെ അവസാന ദിനത്തിലേക്ക് ഇടവേളകളില്ലാതെ തുടർന്നു. ശനിയാഴ്ച അർധ രാത്രിക്കു മുൻപ് കുരിശുമുടി പള്ളിയിലും, താഴത്തെ പളളിയിലും ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അനേകം തീർഥാടകർ കഴിഞ്ഞ ദിവസങ്ങളിൽ കുരിശുമുടി കയറാനെത്തി. കാൽനടയായി എത്തിയവരും നിരവധിയായിരുന്നു. തീർഥാടകരുടെ മലകയറ്റം തുടരുമെങ്കിലും പുതുഞായർ ആഘോഷ ദിനങ്ങളിലാണ് ഇനി […]
എം.ഡി.എം.എയുമായി യുവതിയുൾപ്പടെ 4 പേർ പിടിയിൽ
നെടുമ്പാശേരി: മൂന്നര ഗ്രാം എം.ഡി.എം.എയുമായി യുവതിയുൾപ്പടെ 4 പേർ പോലീസ് പിടിയിൽ. ചെങ്ങമനാട് പെരിക്കാട്ടിൽ അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് ആദികാട്ടുകുളങ്ങര കതിരേത്ത് ഷെൽജിക് (28), തൃക്കാക്കര രായമരയ്ക്കാർ റിഷാദ് (26), കോഴിക്കോട് ഫാറോഖ്, മടനയിൽ റിൻസി മുംതാസ് (32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസലഹരി. എയർപോർട്ട് ഭാഗങ്ങളിൽ വിൽപ്പനയായിരുന്നു ലക്ഷ്യം. ഇവർ […]
തിരുവൈരാണിക്കുളത്തിന് ഇനി ആഘോഷ രാവുകൾ; തിരുവൈരാണിക്കുളം ഫെസ്റ്റിന് ഞായറാഴ്ച്ച തുടക്കമാകും
കാലടി: ഏപ്രിൽ 5 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന മൂന്നാമത് തിരുവൈരാണിക്കുളം ഫെസ്റ്റിന് ഞായറാഴ്ച്ച തുടക്കമാകും. വൈകീട്ട് 6 നടക്കുന്ന കൊച്ചിൻ കൈരളിയുടെ സൂപ്പർ ഹിറ്റ് ഗാനമേളയോടെയാണ് ഫസ്റ്റിന് തുടക്കമാകുന്നത്. അമ്യൂസ്മെൻറ് പാർക്ക്, ഗെയിം സോൺ, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്കാരിക സദസുകൾ, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. വൈകീട്ട് 6.30 മുതർ രാത്രി 10 വരെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. പ്രദേശികമായ കലാകരൻമാരുടെയും കലാകാരികളുടെയും […]
സൗഹൃദത്തിന്റെ നൂലിഴകൾ കോർത്ത് അവർ മൂത്തേടനായി ഒരുമിച്ചു; മുപ്പതുവർഷങ്ങൾക്കുശേഷം
പെരുമ്പാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിനിടയിൽ മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ളൊരു ഊഷ്മള സൗഹൃദത്തിന്റെ നൂലിഴകൾ കോർത്ത് അവർ പെരുമ്പാവൂരിലെത്തി. തങ്ങളുടെ പ്രിയപ്പെട്ട സഹപാഠി മനോജ് മൂത്തേടനായി വോട്ടർമാരെ കണ്ടു പിന്തുണ തേടാനാണ് കേരളത്തിനകത്തും പുറത്തും നിന്നുള്ള സുഹൃത്തുക്കൾ പെരുന്പാവൂരിൽ ഒരുമിച്ചുചേർന്നത്. കാലടി സംസ്കൃത സർവകലാശാലയിലെ മനോജ് മൂത്തേടന്റെ ബിരുദ, ബിരുദാനന്തര പഠനകാലത്തെ സഹപാഠികളും സുഹൃത്തുക്കളുമായ സ്ത്രീകൾ ഉൾപ്പടെ നൂറോളം പേരാണ് എത്തിയത്. 1996 മുതൽ സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന മനോജ്, അക്കാലത്താണു വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു സജീവമായത്. ഇവിടെ വിദ്യാർഥി […]
പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു
പെരുമ്പാവൂർ: പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിലെ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. പെരുമ്പാവൂർ മുടിക്കലിലെ എ.എം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് യുവാവിനെ മർദ്ദിക്കുകയായിരുന്നു.
യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സബ് ജയിലിലേക്ക് മാറ്റും. അതേസമയം, രഞ്ജിത്ത് ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. സിനിമാ ലൊക്കേഷനിൽ വെച്ച് യുവനടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന നടിയുടെ പരാതിയിലാണ് നടപടി. കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയിൽ വെച്ചാണ് ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴ […]
വിശുദ്ധവാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്കേറി
മലയാറ്റൂർ: വിശുദ്ധ വാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്കേറി. ഇനി ഒരാഴ്ച കുരിശുമുടിയിലേക്ക് തീർഥാടകരുടെ അണ മുറിയാത്ത പ്രവാഹമായിരിക്കും. തീർഥാടനക്കാലത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് വിശുദ്ധ വാരത്തിലാണ്.ഓശാന ഞായർ തിരുക്കർമങ്ങൾക്ക് കുരിശുമുടിയിൽ കുരുത്തോല വെഞ്ചിരിപ്പ് പ്രദക്ഷിണം, വിശുദ്ധ കുർബാന വചന സന്ദേശം എന്നിവ നടന്നു. ചാന്താ രൂപതയിലെ ഫാ. അനൂപ് എരിമറ്റത്തിൽ കാർമ്മികത്വം വഹിച്ചു. കുരിശുമുടി സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ആന്റണി നടുവത്തുശേരി നേതൃത്വം നൽകി. താഴത്തെ പള്ളിയിൽ എറണാകുളം – അങ്കമാലി അതിരൂപത […]



