FEATURED

എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന്; പ്ലസ് ടു 22ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി ഫലം മേയ് 22നും വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനത്തോടെ അതിന്‍റെ ഫലവും പ്രഖ്യാപിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു. ശേഷം ഉടൻ തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്‍റ് ഫലം മേയ് എട്ടിനും ഒന്നാം വർഷ പരീക്ഷ ഫലം ജൂൺല […]

FEATURED

“ചക്ക വീണ് പാമ്പു ചത്തു”; മൂർഖനെയാണ് വീട്ടുവളപ്പിൽ ചത്ത നിലയിൽ കണ്ടെത്തിയത്

എറണാകുളം: എറണാകുളത്ത് ചക്ക വീണ് പാമ്പു ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. മൂർഖൻ പാമ്പാണ് ചക്ക വീണ് ചത്തത്. മുറ്റത്തിന് സമീപം 4 ചക്കകൾ വീണു കിടന്നിരുന്നു. ഇതെടുക്കാനായി എത്തിയപ്പോഴാണ് പാമ്പ് ചത്തു കിടക്കുന്നത് കാണുന്നത്. സംസ്ഥാനത്ത് പാമ്പു കടിയേൽക്കുന്നവരുടെ എണ്ണം വർ‌ധിച്ച് വരികയാണ്. തിങ്കളാഴ്ച മാത്രം 7 പേർക്കാണ് പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസങ്ങളാലായി നിരവധി പേർക്കും പരുക്കേറ്റിട്ടുണ്ട്.

FEATURED

ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിന് ചായ വാങ്ങാൻ പോകവെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാലടി : ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിന് ചായ വാങ്ങാൻ പോകവെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മാണിക്കമംഗലം തീരുതനത്തിൽ വീട്ടിൽ ജോസിൻ്റെ ഭാര്യ റോസി (68) യാണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 9.30ന് മാണിക്കമംഗലം സെൻ്റ് റോക്കീസ് പള്ളിയിൽ ചേരാനല്ലൂർ തോട്ടങ്കര കുടുംബാംഗമാണ് പരേതകഴിഞ്ഞ 13 ന് പുലർച്ചെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ മുൻപിൽ എം.സി റോഡിലായിരുന്നു അപകടം. റോസിയുടെ ഭർത്താവ് ജോസ് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ ചായ ആവശ്യപ്പെട്ട […]

FEATURED

നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ. 52 ദളിത് സംഘടനകൾ ചേർന്നാണ് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ പ്രഖ്യാപനം. ഹർത്താലിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഇന്ന് വൈകുന്നേരം രക്തസാക്ഷി […]

FEATURED

നഗ്നദൃശ്യങ്ങൾ പോൺ സൈറ്റിൽ കൊടുക്കുമെന്ന് ഭീഷണി, 65 ലക്ഷം തട്ടി: ഷിയാസ് കരീമിനെതിരേ വീണ്ടും പരാതി

റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിനെതിരേ വീണ്ടും ലൈംഗിക ചൂഷണ പരാതിയുമായി യുവതി. നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നും അശ്ലീല പോൺ സൈറ്റിൽ കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി 65 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന് പറഞ്ഞ് പാലാരിവട്ടം പൊലീസിലാണ് യുവതി പരാതി നൽകിയത്. നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. മാനസികമായി പീഡിപ്പിച്ചതിനാലാണ് പരാതി നൽകുന്നത് എന്ന് പൊലീസിനു നൽകിയ മൊഴിയിൽ യുവതി പറയുന്നു. ഇൻസ്റ്റഗ്രാം […]

FEATURED

മക്കളുടെ തലയണയ്ക്ക് അടിയിൽ പാമ്പിനെ കണ്ടു: പിന്നാലെ വീട്ടിൽ നിന്ന് പിടിച്ചത് അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെ

കോഴിക്കോട്: കുറ്റ്യാടിയിൽ വീട്ടിലെ കിടപ്പുറിയിലെ തലയണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി. മുണ്ടക്കുറ്റി മീത്തലെ കാപ്പുമ്മൽ രമേശന്‍റെ വീട്ടിൽ നിന്നാണ് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ പിടിച്ചത്. രമേശന്‍റെ ഒരു വയസുള്ള മകനും എട്ട് വയസുള്ള മകളും കിടന്നുറങ്ങിയ കട്ടിലിലെ തലയണയ്ക്കടിയിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വീട്ടിൽ നിന്ന് അഞ്ച് പാമ്പിനെയാണ് പിടികൂടിയത്. ആദ്യം തലയണയ്ക്ക് അടിയിലാണ് ഒരു പാമ്പിനെ കണ്ടത്. തുടർന്ന ബാത്ത്റൂമിൽ നിന്ന് മറ്റൊരു പാമ്പിനെ കൂടി കണ്ടെത്തുകയായിരുന്നു. രമേശൻ […]

FEATURED

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കേരളത്തിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാ​ഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇഭി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി […]

FEATURED

പഞ്ചായത്ത് ഓഫീസ് പൂട്ടാൻ മറന്നു; അനാസ്ഥ മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ

മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസിൽ അനാസ്ഥ. ശനിയാഴ്ച ജോലി അവസാനിപ്പിച്ച് മടങ്ങിയ ജീവനക്കാർ ഓഫീസ് പൂട്ടാൻ മറന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോൾ ഓഫീസ് തുറന്നുകിടക്കുന്നത് കണ്ടതോടെയാണ് പിഴവ് മനസിലായത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കാലടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫിസിൽ നിന്നു ഫയലുകളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല.

FEATURED

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല, ഹൈക്കോടതി

തൃശൂർ പൂരത്തിലെ ആന എഴുന്നെള്ളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. പൊതുതാത്പര്യ ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തൃശൂർ സ്വദേശിയായ വെങ്കിടാചലം എന്നയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ മറുപടി. ചൂട് കൂടിയത് കണക്കിലെടുത്ത് ആന എഴുന്നെള്ളിപ്പിൽ നിയന്ത്രണങ്ങൾ വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മുൻപ് ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മാർഗനിർദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു അതുകൊണ്ടുതന്നെ ഇത്തരം നിലപാടുകളിലേക്ക് പോകാൻ സാങ്കേതികമായി കോടതിയ്ക്ക് […]