FEATURED

സൗദിയിൽ നിന്നും സുഹൃത്തിന്റെ വിവാഹത്തിന്നായി നാട്ടിൽ എത്തിയ യുവാവിന് ദാരുണാന്ത്യം

അങ്കമാലി: പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എളവൂർ പുതുശേരി വീട്ടിൽ കൊച്ചപ്പന്റെ മകൻ ജോസഫ് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെ ദേശീയ പാതയിൽ എളവൂർ കവലയ്ക്ക് സമീപത്താണ് അപകടം നടന്നത്. വാഹനമിടിച്ചിട്ട നിലയിൽ കിടന്ന ജോസഫിനെ അങ്കമാലി സ്വകാര്യ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദിയിൽ നിന്നും സുഹൃത്തിന്റെ വിവാഹത്തിന്നായി നാട്ടിൽ എത്തിയതാണ്. ഇടിച്ചിട്ട വാഹനം നിറുത്താതെ പോയതായി പോലീസ് പറയുന്നു. അമ്മ: ഫിലോമിന .

FEATURED

ചോറ്റാനിക്കരയിലെ ക്രൂര പീഡനം; ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

കൊച്ചി: ചോറ്റാനിക്കരയിൽ പീഡനത്തിനിരയായ പെൺകുട്ടി മരിച്ചു. 19 വയസ്സുകാരിയാണ് മരിച്ചത്. ആൺ സുഹൃത്ത് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്ന അനൂപ് എന്ന യുവാവാണ് 19കാരിയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കിയത്.  ലൈംഗിക ഉപദ്രവത്തിന് പിന്നാലെ പെൺകുട്ടിയെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും പ്രതി മൊഴി നൽകി. പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ “പോയി ചത്തോ” എന്നും അനൂപ് ആക്രോശിച്ചു ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി […]

FEATURED

ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ്; തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകൾ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ്. തൊട്ടടുത്തുള്ള മുറികളിൽ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചു. ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയാരുനു ഹരികുമാർ. ഈ പൂജാരിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഹരികുമാർ പല സ്ത്രീ പ്രശ്നങ്ങളിൽ കുരുങ്ങിയപ്പോൾ രക്ഷിച്ചുവെന്നാണ് ശ്രീതു പൊലീസിന് നൽകിയ മൊഴി. അതിന് ശേഷമാണ് തന്നോട് അതിക്രമം കാണിച്ചു തുടങ്ങിയതെന്നും ശ്രീതു പറയുന്നു. സുഹൃത്തായ കരിക്കകം […]

FEATURED

വ്യാജ ആധാർ കാർഡുമായി 27 ബം​ഗ്ലാദേശികൾ പിടിയിൽ

പറവൂർ: വ്യാജ ആധാർ കാർഡുപയോ​ഗിച്ച് കേരളത്തിലെത്തിയ 27 ബം​ഗ്ലാദേശികൾ പിടിയിൽ. വടക്കൻ പറവൂരിൽ നിന്നാണ് ഇവർ പിടിയിലാകുന്നത്. ഇവിടുത്തെ ഒരുവീട്ടിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഘം പിടിയിലാകുന്നത്. നേരത്തെ, സമാനമായ രീതിയിൽ ഏഴ് ബം​ഗ്ലാദേശികൾ പിടിയിലായിരുന്നു. എറണാകുളം റൂറലിൽ നിന്നായിരുന്നു ഇവരെ പിടികൂടയിത്. എന്നാൽ, ഇത്രയധികംപേർ ഒന്നിച്ച് പിടിയിലാകുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. എ.ടി.എസ്സും പോലീസും ചേർന്നാണ് ഇവരെ വലയിലാക്കിയത്. മൂന്ന് മാസത്തിന് മുമ്പ് ഇവിടെ എത്തിയവരാണ് […]

FEATURED

കേൾവിയും ശബ്ദവും അന്യമായ കുട്ടികളുടെ ശബ്ദമായിമാറിയ സിസ്റ്റർ അഭയ പടിയിറങ്ങുന്നു

കാലടി: കേൾവിയും ശബ്ദവും അന്യമായ കുട്ടികളുടെ ശബ്ദമായിമാറിയ മാണിക്യമംഗലം സെന്റ് ക്ലെയർ ബധിര വിദ്യാലയത്തിലെ പ്രിൻസിപ്പൾ സിസ്റ്റർ അഭയ 32 വർഷത്തെ അധ്യാപനത്തിന്‌ ശേഷം പടിയിറങ്ങുന്നു. സിസ്റ്ററുടെ നേതൃത്ത്വത്തിൽ സ്‌കൂളും വിദ്യാർത്ഥികളും മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്. സിനിമകളിൽ മുക, ബധിര കഥാപാത്രങ്ങൾക്ക് ആംഗ്യ ഭാഷ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. ‘സ്പിരിറ്റ്’ എന്ന സിനിമയിൽ മോഹൻലാലിന്റെ മകനായി അഭിനയിക്കുന്ന കുട്ടിയെ സിസ്റ്റർ ആംഗ്യഭാഷ പഠിപ്പിച്ചു, ചെന്നൈയിൽ ഒരു നാൾ’ എന്ന സിനിമയിൽ ഊമയായ നായികയെ അവതരിപ്പിച്ച നടി പാർവതി ഒരു […]

FEATURED

കാലടി കൊറ്റമം സ്വദേശി വൈദീകന് ജർമ്മൻ രൂപതയുടെ ആദരവ്

കാലടി: ജർമനിയിലെ റെഗൻസ് ബുർഗ് രൂപതാ മെത്രാൻ മാർ റൂഡോൾഫ് വോദർ ഹോൾസർ തന്റെ മെത്രാഭിഷേകത്തിന്റെ പന്ത്രണ്ടാം വർഷികത്തോട് അനുബന്ധിച്ച് 18 വർഷമായി രൂപതയുടെ വിവിധ ഇടവകകളിൽ വികാരി ആയി സേവനം ചെയ്തു കൊണ്ടിരിക്കുന്ന, വിൻസെന്റ്ഷ്യൻ സഭാംഗവും മലയാളി വൈദീകനുമായ ഫാ. ജോസഫ് പുതുശ്ശേരി അച്ചന് എപ്പിസ്‌കേപ്പൽ കൗൺസിൽ അംഗം എന്ന ബഹുമതി നൽകി ആദരിച്ചു. സഭയ്ക്കും രൂപതയ്ക്കും പ്രത്യേക സംഭാവനകൾ നൽകുന്ന വൈദികർക്ക് നൽകുന്ന ഒരു ബഹുമതി പദവിയാണ് ഇത്. പ്രാദേശിക ബിഷപ്പാണ് ഈ പദവി […]

FEATURED

അഞ്ചാം വാർഷിക നിറവിൽ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ആനിവേഴ്‌സറി സ്‌പെഷ്യൽ ഓഫർ; 555 രൂപക്ക് ആൻജിയോഗ്രാം

അങ്കമാലി: രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലകളിൽ ഒന്നായ അപ്പോളോ ഹോസ്പിറ്റൽസിന്റെ 73-ാം ആശുപത്രിയും കേരളത്തിലെ ഏക അപ്പോളോ ആശുപത്രിയുമായ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ വിജയകരമായ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനകാലയളവിൽത്തന്നെ ആരോഗ്യ മേഖലയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ അപ്പോളോ അഡ്ലക്സിന് സാധിച്ചിട്ടുണ്ട്. രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം തന്നെ അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ ഉറപ്പാക്കുന്നു. മിതമായ നിരക്കിൽ ഗുണമേന്മയാർന്ന സേവനങ്ങൾ നിരവധി സ്പെഷ്യലൈസേഷനുകളിൽ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ ലഭ്യമാണ്. 2019ൽ പ്രവർത്തനമാരംഭിച്ച് […]

FEATURED

രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലുള്ള ഹരികുമാറിന്‍റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കുഞ്ഞിനെ ഹരികുമാര്‍ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിുരന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്. കേസിൽ നേരത്തെ കുട്ടിയുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് […]

FEATURED

പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം

പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശിയായ സജിയാണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയ  നാട്ടുകാരാണ് ക്ഷേത്ര കുളത്തിൽ സജിയുടെ മൃതദേഹം കണ്ടത്. വെള്ളത്തിൽ മുങ്ങിക്കിടന്ന നിലയിൽ കണ്ട മൃതദേഹം നാട്ടുകാരുടെ സഹായത്തോടെയാണ് കരയ്ക്ക് കയറ്റിയത്.  മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം മുഖത്തേക്ക് ഒഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.ഈ ക്ഷേത്രക്കുളത്തിൽ സ്ഥിരമായി കുളിക്കാൻ വരുന്ന ആളാണ് മരണമടഞ്ഞ സജി. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കൂലിവേല ചെയ്തു വന്നയാളാണ് ഇദ്ദേഹം. […]