FEATURED

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന്

ന്യൂദല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന് നടക്കും. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും. മാഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 13-നും 20-നുമായാണ് രണ്ട് ഘട്ടങ്ങള്‍ നടക്കുന്നത്. നവംബര്‍ 20ന് ആയിരിക്കും മഹാരാഷ്‌ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 288 മണ്ഡങ്ങളിലേക്ക് ഒറ്റഘട്ടമായായിരിക്കും ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. രണ്ട് […]

FEATURED

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡിൽ നിന്നും താഴേക്ക് മറിഞ്ഞു

ഇടുക്കി : അടിമാലിക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അടൂരിലേക്ക് പോകുകയായിരുന്ന ബസ് വാളറയ്ക്കും നേര്യമംഗലത്തിനുമിടയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് അടിമാലിക്ക്  സമീപം വെച്ച് പെട്ടന്ന് താഴേക്ക് മറിയുകയായിരുന്നു. ബസിൽ 18 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

FEATURED

ശബരിമലയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ; സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. വരുന്ന മണ്ഡലകാലം മുതൽ ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന നിലപാടാണ് സർക്കാർ തിരുത്തിയത്. ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വി.ജോയ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി ശബരിമലയിലെ നിലപാട് മാറ്റം പ്രഖ്യാപിച്ചത്. ഓൺലൈനായി ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനത്തിന് സൗകര്യമൊരുക്കും. തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യം ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

FEATURED

അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം; പൊലീസ് കേസെടുത്തു

തൃശൂർ: തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്. […]

FEATURED

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ വേദിയിലിരുത്തി അപമാനിച്ചു. കണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍

കണ്ണൂർ: അ‍‍ഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് (എഡിഎം) നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ  തൂങ്ങി മരിച്ചനിലയിലായിരുന്നു. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരിൽനിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചെങ്ങളായിൽ പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം നൽകുന്നത് മാസങ്ങൾ വൈകിച്ചുവെന്നും അവസാനം എങ്ങനെ […]

FEATURED

ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ

കൊച്ചി : ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്. നാല് പേരുടെയും മൃതശരീശം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുവെച്ച ശേഷമാണ് മരണം. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് സൂചന

FEATURED

ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു

കൊച്ചി: കുടുംബവഴക്കിനെ തുടർന്നു ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. എറണാകുളം നായരമ്പലം സ്വദേശി അറയ്ക്കൽ ജോസഫാണു കൊല്ലപ്പെട്ടത്. ജോസഫിന്റെ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈപ്പിൻ നായരമ്പലത്തു ഞായറാഴ്ച വൈകിട്ട് ആറോടെയാണു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹമോചനത്തിനു കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ. 2 വീടുകളിലായാണു താമസിച്ചിരുന്നത്. കാറ്ററിങ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്തു ജോലി ആവശ്യത്തിനു വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു വിവരം. […]

FEATURED

മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

കൊച്ചി:  നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി. പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായെന്നാണ് വിവരം

FEATURED

നിരോധിത പുകയില വിൽപന; പിതാവും മകനും അറസ്റ്റില്‍

കല്‍പ്പറ്റ: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റില്‍. കമ്പളക്കാട് തൂമ്പറ്റ വീട്ടില്‍ ടി. അസീസ് (52), ഇയാളുടെ മകന്‍ സല്‍മാന്‍ ഫാരിസ് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം  കല്‍പ്പറ്റ ഗവണ്മെന്റ് എല്‍. പി സ്‌കൂളിന് സമീപം വച്ചാണ് വില്‍പ്പനക്കായി കൈവശം വെച്ചിരുന്ന അഞ്ച് പാക്കറ്റ് ഹാന്‍സും ഏഴ് പാക്കറ്റ് കൂള്‍ ലിപ് എന്ന ലഹരി വസ്തുവുമായി അസീസ് കല്‍പ്പറ്റ പൊലീസിന്റെ പിടിയിലാവുന്നത്. പിന്നീട് ഇയാളുടെ കമ്പളക്കാടുള്ള വീട്ടില്‍ കമ്പളക്കാട് പൊലീസ് നടത്തിയ […]