FEATURED

മലയാറ്റൂർ നക്ഷത്ര തടാകം; ഗതാഗതക ക്രമീകരണങ്ങൾ ഏർപെടുത്തി

കാലടി:മലയാറ്റൂർ നക്ഷത്ര തടാകം കാർണിവലിനോടനുബന്ധിച്ച് പോലീസ് ഗതാഗതക ക്രമീകരണങ്ങൾ ഏർപെടുത്തി.നക്ഷത്ര തടകത്തിലേക്കു വരുന്ന വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനായി മാവിൻ തോട്ടം, താഴത്തെ പള്ളി, പാർക്കിംഗ് ഗ്രൗണ്ട് കാടപ്പാറയിലെ സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ട് എന്നിവ മാത്രം ഉപയോഗിക്കുക.  വഴിയരികിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യരുത് കാർണിവൽ സ്ഥലത്തേക്ക് നീലീശ്വരം അടിവാരം വഴി മാത്രം പ്രവേശിക്കുക. നടുവട്ടം ഭാഗത്തു കൂടിയോ യുക്കാലി ഭാഗത്തു കൂടിയോ കാർണിവൽ സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കാർണിവൽ സ്ഥലത്തു നിന്നും മടങ്ങുന്ന വാഹനങ്ങൾ യൂക്കാലി ഭാഗത്തുകൂടി മാത്രം […]

FEATURED

ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ താഴേക്ക് വീണ് പരിക്കേറ്റ തൃപ്പൂണിത്തുറ എംഎൽഎ ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചതായി മന്ത്രി പി രാജീവ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വൈകാതെ കൊച്ചിയിൽ എത്തുമെന്ന് മന്ത്രി പറഞ്ഞു. റിനെയിൽ ഉള്ള ഡോക്ടർമാരും സംഘത്തിലുണ്ടായിരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. എംഎൽഎയ്ക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്കുണ്ടെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സക്കായി എത്തുന്നത്. കോട്ടയം, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നുള്ള […]

FEATURED

എ.പി ഉദയകുമാർ സിപിഎം ആലുവ ഏരിയ സെക്രട്ടറി

ആലുവ:  സിപിഎം ആലുവ ഏരിയ സെക്രട്ടറിയായി എ.പി ഉദയകുമാറിനെ തിരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മറ്റിയേയും 23 ജില്ലാ സമ്മേളന പ്രതിനിധികളേയും സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രതിനിധികളുടെ ചർച്ചക്ക് രണ്ടാം ദിവസം ജില്ലാ സെക്രട്ടറി സി.എൻ മോഹനനും ഏരിയ സെക്രട്ടറി ഉദയകുമാറും മറുപടി നൽകി. സമ്മേളനത്തിൻ്റെ സമാപനം കുറിച് തിങ്കളാഴ്ച്ച  വൈകീട്ട് മേത്തർ പ്ലാസ ഗ്രൗണ്ടിലെ എംസി ജോസഫൈൻ ഏഴായിരം പേർ പങ്കെടുക്കുന്ന ബഹുജന റാലിയും ചുവപ്പു സേന പരേഡും നടക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് […]

FEATURED

സ്‌കൂട്ടർ യാത്രികനായ പച്ചക്കറി മാനേജരെ കുത്തിപ്പരിക്കേൽപിച്ച് വൻ കവർച്ച; അക്രമികളുടെ സിസി ടിവി ദൃശ്യം

കാലടി: കാലടിയിൽ സ്‌കൂട്ടറിൽ പോകുകയായിരുന്ന പച്ചക്കറി കടയിലെ മാനേജറെ ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ച് ലക്ഷങ്ങൾ കവർന്നു. കാഞ്ഞൂർ സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ തങ്കച്ചനെയാണ് കുത്തി പരിക്കേൽപ്പിച്ച് പണം കവർന്നത്. കാലടിയിലെ വി കെ ഡി വെജിറ്റബിൾസിലെ മാനേജറാണ് തങ്കച്ചൻ. കാലടിയിലെ ഇവരുടെ ഓഫീസിൽ നിന്നും ഉടമയുടെ വീട്ടിലേക്ക് പോകും വഴി ചെങ്ങൽ ബിഎസ്എൻഎൽ റോഡിൽ വച്ച് വൈകിട്ട് 5.30 ഓടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ തങ്കച്ചൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുപത് ലക്ഷത്തോളം […]

FEATURED

മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ്; ആലുവ സ്വദേശിയായ യുവാവ് പിടിയിൽ

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ ഒരാള്‍ പിടിയിൽ. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശിയായ അക്വിബ് ഹനാൻ എന്ന 21കാരനാണ് പിടിയിലായത്. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ആദിഖ് ഹനാൻ ആണ് ഇന്‍സ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിൽ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ മാര്‍ക്കോ സിനിമയുടെ ലിങ്ക് […]

FEATURED

എം.ടിയുടെ ഓർമ്മയിൽ പാറപ്പുറം ഗ്രാമം

കാഞ്ഞൂർ: എം.ടി വാസുദേവൻ നായരുടെ ഓർമ്മയിലാണ് കാഞ്ഞൂർ പാറപ്പുറം ഗ്രാമം. എം.ടി സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരിയുടെ ചിത്രീകരണം കാഞ്ഞൂർ പാറപ്പുറത്തായിരുന്നു. ഗ്രാമജീവിതത്തിന്റെ നൈർമല്യം ഒപ്പിയെടുത്ത സിനിമയിൽ ഈ പ്രദേശവും ഒരു കഥാപാത്രമായി മാറി. പെരിയാറിന്റെ തീരത്തുള്ള പരത്തപ്പിള്ളി മോഹനചന്ദ്രന്റെ വീടായിരുന്നു പ്രധാന ലൊക്കേഷൻ. നായക കഥാപാത്രത്തെ അവതരിപ്പിച്ച ഒടുവിൽ ഉണ്ണികൃഷ്ണന്റെ വീട്. എം.ടിയുടെ സിനിമാ ചിത്രീകരണക്കാലം പാറപ്പുറത്തിന് ഉത്സവമായിരുന്നു. നടവഴികളിലെല്ലാം ഒരേ സംസാരം എം ടി …. എം.ടി മാത്രം. സൂപ്പർ സ്റ്റാറിനെ കാണുന്നതുപോലെ ആബാലവൃദ്ധം […]

FEATURED

യാത്രക്കാർക്ക് അപകടകരമായി നിന്ന കാട്ടാനയെ കാടുകയറ്റിവിട്ട പോലീസുകാരന് പോലീസിന്റെ ആദരം

ചാലക്കുടി: യാത്രക്കാർക്ക് അപകടകരമായി അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിസരത്ത് ഇറങ്ങിയ കാട്ടാനയെ സുരക്ഷിതമായി റോഡ് മുറിച്ച് കടത്തി വിട്ട പോലീസുകാരന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിന്റെ ആദരം. അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കാലടി ഓണമ്പിള്ളി സ്വദേശി മുഹമ്മദിന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ പ്രശംസാപത്രം നൽകി. .ഡി.ജി.പി മനോജ് എബ്രഹാം ഉൾപ്പെടെ നിരവധി പേരാണ് മുഹമ്മദിന് അഭിനന്ദനവുമായി എത്തിയത്. കഴിഞ്ഞ ദിവസമാണ് ഏഴാറ്റുമുഖം ഗണപതി എന്ന പേരിലറിയപ്പെടുന്ന കാട്ടു […]

FEATURED

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ. മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടിൽ ഷമീർ (ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 24 ന് വൈകീട്ട് കനാൽ പാലം ജംഗ്‌ഷനിൽ വച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളെ തടഞ്ഞ് നിർത്തി കവർച്ച നടത്തുകയായിരുന്നു. ബാവ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കൊലപാതകക്കേസിലെ പ്രതിയാണ്. മകൻ പെരുമ്പാവൂവ തടിയിട്ട പറമ്പ് സ്റ്റേഷനുകളിൽ ‘നിരവധി കേസിൽ […]

FEATURED

കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ പോലീസ് പിടിയിൽ

അങ്കമാലി: കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ പോലീസ് പിടിയിൽ. താബോർ പറമ്പയം കോഴിക്കാടൻ വീട്ടിൽ ഗ്രിൻ്റേഷ് (38)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ചെങ്ങമനാട് ഗില്ലപ്പി വിനോദ് വധക്കേസിലും, കാലടിയിലും അങ്കമലായിലും വധശ്രമക്കേസുകളിലും കോടതിയിൽ ഹാജരാകാത്തതിന് ഇയാൾക്കെതിരെ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. കാലടിയിലെ കേസിൽ ഇയാളൊഴികെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. അങ്കമാലി സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി റൂറൽ ജില്ലയിലെ കുപ്രസിദ്ധ ക്രിമിനലാണ്. സാഹസീകമായി കോക്കുന്നിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഡി.വൈ.എസ്.പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിൽ […]