പള്ളിക്കര മനക്കകടവിൽ വൻ കഞ്ചാവ് വേട്ട ; രണ്ടുപേർ പോലീസ് പിടിയിൽ
ആലുവ: പള്ളിക്കര മനക്കകടവിൽ വൻ കഞ്ചാവ് വേട്ട പതിനെട്ടര കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ. തൃശ്ശൂർ കൊടുങ്ങല്ലൂർ കരുമാത്ര കരുപ്പടന്ന ഭാഗത്ത് ചീനിക്കാപ്പുറത്ത് വീട്ടിൽ ഫാദിൽ (23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര ലക്ഷംവീട്ടിൽ രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീനിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലായത്. മനക്കക്കടവ് പാലത്തിന് സമീപം കഞ്ചാവ് വില്പനയ്ക്ക് എത്തിയപ്പോഴാണ് ഫാദിലിനെ അറസ്റ്റ് ചെയ്യുന്നത്. […]
വയനാട് ദുരന്തത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന പ്രസ്താവന; അമിത് ഷായ്‌ക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ്
ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരേ നടത്തിയ ‘വ്യാജ’ വിമർശനത്തിൽ അമിത് ഷായ്‌ക്കെതിരേ അവകാശ ലംഘനത്തിന് രാജ്യസഭയിൽ പരാതി. സന്തോഷ് കുമാർ എംപിയാണ് പരാതി നൽകിയത്. കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി. ഉരുൾപൊട്ടൽ മുന്നറിയിപ്പില്ലായിരുന്നു എന്ന് പല മാധ്യമങ്ങളും വസ്തുതകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതിൽ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. ജയറാം രമേശ്, ദിഗ്‌വിജയ് സിംഗ്, പ്രമോദ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് അംഗങ്ങളും നോട്ടീസ് നൽകിയിരുന്നു. 3 തവണ […]
‘കോച്ചിങ് സെന്‍ററുകൾ മരണ അറകളാണ്, വിദ്യാർഥികളുടെ ജീവൻ വച്ച് കളിക്കുന്നു’; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി: സിവിൽ സർവീസ് കോച്ചിങ് സെന്‍ററിന്‍റെ ഹേസ്മെന്‍റിലെ ലൈബ്രറിയിൽ മാലിനജലം കയറി 3 വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവത്തിൽ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി. കോച്ചിങ് സെന്‍ററിൽ എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിരുന്നതെന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകി. കോച്ചിങ് സെന്‍ററുകളെ നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. കോച്ചിങ് സെന്‍ററുകളെ മരണ അറകളെന്ന് വിശേഷിപ്പിച്ച കോടതി ഇത്തരം സ്ഥാപനങ്ങൾ കുട്ടികളുടെ ജീവൻ വച്ച് കളിക്കുകയാണെന്നും വിമർശിച്ചു. നൂറോളം കോച്ചിങ് സെന്‍ററുകളാണ് ഡൽഹിയിൽ മാത്രമുള്ളത്. ഐ.എ.എസ്. പരീക്ഷയ്ക്കുള്ള പരിശീലനത്തിന് വിദ്യാർഥികളിൽനിന്ന് അമിത […]
കെജ്‌രിവാളിന് തിരിച്ചടി; ഹൈക്കോടതി ജാമ്യ ഹർജി തള്ളി
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. സിബിഐ കേസിലാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്ന് കാട്ടിയാണ് കോടതി നടപടി. നേരത്തെ ഇഡി കേസിൽ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ പുറത്തേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഇന്ന് കെജ്‌രിവാളിന് ജാമ്യം അനുവദിക്കുകയോ അറസ്റ്റ് റദ്ദാക്കുകയോ ചെയ്തിരുന്നെങ്കിൽ കെജ്‌രിവാളിന് പുറത്തിറങ്ങാമായിരുന്നു. ഇ.ഡി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ ജൂൺ 26നാണ് സിബിഐ കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. […]
ഒരുമിച്ച് മണ്ണിനോട് ചേർന്നു; സര്‍വമത പ്രാര്‍ഥനയോടെ എട്ട് പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
മേപ്പാടി: മണ്ണില്‍ പുതഞ്ഞുപോയ നാട്ടിൽ, ജാതിമത ഭേദമില്ലാതെ അവർ മണ്ണിനോട് ചേർന്നു. ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ടു മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയിലേക്ക് നടപടികൾ പൂർത്തിയാക്കി എത്തിച്ചപ്പോൾ നാടാകെ വിട നൽകാനെത്തി. വിവിധ മതങ്ങളുടെ പ്രാർഥനകൾ അന്തരീക്ഷത്തിൽ നിറഞ്ഞു. മന്ത്രിമാരും ജനപ്രതിനിധികളും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്കാരം. ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി […]
മൂന്ന് കിലോഗ്രാം കഞ്ചാവുമായി ഒരു സ്ത്രീ ഉൾപ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂർ: മൂന്ന് കിലോഗ്രാം കഞ്ചാവുമായി ഒരു സ്ത്രീ ഉൾപ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം നാഗൗൺ സ്വദേശികളായ അസ്മിന ബീഗം (40), മുഹബുള്ള ഹക്ക് (19) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. ഇവർ താമസിക്കുന്ന കോട്ടച്ചിറയിലെ ലൈൻ കെട്ടിടത്തിലെ ആറാമത്തെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഭാര്യാഭർത്താക്കൻമാരാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ മൂന്ന് പ്രത്യേക കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് .ആസാമിൽ നിന്ന് ട്രെയ്നിൽ കഞ്ചാവെത്തിച്ച് ചെറിയ […]
ഉന്നത വിജയം നേടിയതിന് കിട്ടിയ അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥികൾ
കാലടി: ഉന്നത വിജയം നേടിയതിന് കിട്ടിയ അവാർഡ് തുക വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥികൾ. ശ്രീമൂലനഗരം സ്വദേശിനി ഫാത്തിമ നസ്‌റീൻ, കാഞ്ഞൂർ സ്വദേശിനികളായ ഇരട്ടകളായ അനിത ഡേവീസ്, ആതിര ഡേവീസ് എന്നിവരാണ് അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തിരുവൈരാണിക്കുളം സർവ്വീസ് സഹകരണ ബാങ്കാണ് എസ്എസ്എൽസി, പ്ലെസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചത്. ഫാത്തിമ എസ്എസ്എൽസിക്കും, അനിതയും, ആതിരയും പ്ലെസ് ടുവിനും മുഴുവൻ വിഷയങ്ങളിലും […]
വൻ മതിലായി ശ്രീജേഷ്: ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ സെമിയിൽ
പാരീസ്: ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് കീഴടക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതോടെ ഒളിംപിക്സ് സ്വര്‍ണമെന്ന ഇന്ത്യയുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ഇനി 2 ജയത്തിന്റെ അകലം മാത്രം. നിശ്ചത 60 മിനിറ്റില്‍ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. മലയാളി താരം പി.ആര്‍. ശ്രീജേഷിന്‍റെ മികച്ച സേവുകളാണ് ഇന്ത്യക്ക് രക്ഷയായത്. ആദ്യ ക്വാർട്ടറിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരടിച്ചു. […]
മധ‍്യപ്രദേശിൽ ക്ഷേത്രമതിൽ തകർന്നു വീണ് 9 കുട്ടികൾക്ക് ദാരുണാന്ത‍്യം
ഭോപ്പാൽ: മധ‍്യപ്രദേശിലെ സാഗർ ജില്ലയിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത‍്യം. നിരവധി പേർക്ക് പരുക്കേറ്റതായും വിവരം. പൊലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി, പരുക്കേറ്റ കുട്ടികളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച് രാവിലെ ഹർദൗൾ ബാബ ക്ഷേത്രത്തിൽ മതപരമായ ചടങ്ങിനിടെ കുട്ടികൾ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കുന്നതിനിടെയാണ് അപകടം. അവധി ദിവസമായതിനാൽ നിരവധി കുട്ടികൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. ബുൾഡോസർ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടന്ന കുട്ടികളെ പുറത്തെടുത്തത്. ജില്ലാ ഭരണകൂടവും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി […]