FEATURED

കാലടി ജീവാലയ ഫാമിലി പാർക്കിൽ ദമ്പതി ധ്യാനം

കാലടി: എറണാകുളം – അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് ദമ്പതി ധ്യാനം നടത്തുന്നു. ഏപ്രിൽ 11 വൈകീട്ട് 6 മുതൽ 13 ഞായർ വൈകീട്ട് 5 വരെയാണ് ധ്യാനം നടക്കുന്നത്. ഭാര്യ ഭർതൃ വ്യത്യസ്തതകളെ ആഘോഷമാക്കാക, വ്യക്തിത്വ വ്യത്യാസങ്ങളുടെ സമന്വയത്തിലൂടെ ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ പിറവിയെടുക്കുക, ദാമ്പത്യ ജീവിതത്തിന്റെ വ്യത്യസ്തതയും അവിഭാജ്യതയും മുന്നിൽ കണ്ടുകൊണ്ട് കുടുംബ ബന്ധങ്ങളെ രൂപപ്പെടുത്തുക വളർത്തുക, വിവാഹത്തിലെ ആത്മീയത, ഫലപ്രദമായ ആശയ വിനിമയം തുടങ്ങിയവയിലൂടെ […]

FEATURED

സിയാൽ പുനരധിവാസം: രണ്ടാംഘട്ട പാക്കേജിന് അംഗീകാരം

കൊച്ചി വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ വീടും പുരയിടവും നഷ്ടപ്പെട്ടവർക്കായി രൂപവത്ക്കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിയ്ക്ക് ഡയറക്ടർബോർഡ് അംഗീകാരം നൽകി. നേരത്തെയുള്ള പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാൽ സബ് കമ്മറ്റി ചെയർമാൻ കൂടിയായ മന്ത്രി പി.രാജീവ് മുൻകൈയെടുത്താണ് രണ്ടാംഘട്ട പാക്കേജിന് രൂപം നൽകിയത്. കൊച്ചി വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി നേരത്തെ തന്നെ പുരനധിവാസപ്പാക്കേജ് നടപ്പിലാക്കിയിരുന്നു. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സിയാൽ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിൽ തൊഴിലവസരം, ടാക്‌സി പെർമിറ്റ്, ഹെഡ് ലോഡ് വർക്കേഴ്‌സ് […]

FEATURED

കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം തേടുന്നു

കാലടി: എറണാകുളം ജില്ലയിൽ കാലടി ഗ്രാമപഞ്ചായത്ത് മാണിക്യമംഗലം 7ാം വാർഡിൽ പുത്തനങ്ങാടി വീട്ടിൽ പി.എസ്. മുഹമ്മദ് ഇബ്രാഹിം കടുത്ത കരൾ രോഗ ബാധിതനായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് മാസങ്ങൾക്ക് മുൻപ് ന്യുമോണിയ ബാധിച്ച് ഫംഗൽ ഇൻഫക്ഷൻ വന്ന് ചികിത്സയിലായിരുന്ന ഇബ്രാഹിം അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. കരൾ മാറ്റി വച്ചാലെ ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കഴിയു. കരൾ മാറ്റി വക്കൽ ശസ്ത്രക്രിയക്കായി 25 ലക്ഷം രൂപയോളം ആവശ്യമാണ്. ഇതിനകം ചികിത്സക്കായി വലിയൊരു തുക ചിലവായി കഴിഞ്ഞു. […]

FEATURED

മലയാറ്റൂരിൽ മദ്യപിച്ച് തർക്കം യുവാവ് കൊല്ലപ്പെട്ടു

മലയാറ്റൂർ : മലയാറ്റൂരിൽ മദ്യപിച്ച് തർക്കം യുവാവ് കൊല്ലപ്പെട്ടു. മലയാറ്റൂർ സ്വദേശി സിബിൻ (27) ആണ് കൊല്ലപ്പെട്ടത്. മലയാറ്റൂർ സ്വദേശി വിഷ്ണുവാണ് ആക്രമിച്ചത്. വൈകിട്ട് അഞ്ചുമണിക്ക്  മലയാറ്റൂർ അടിവാരത്തിന് സമീപത്തെ കനാലിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു. വിഷ്ണു സിബിൻ മർദ്ദിച്ചു. തുടർന്ന് അബോധാവസ്ഥയിലായ ജിബിനെ വിഷ്ണു തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ജിബിൻ മരണപ്പെട്ടിരുന്നു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

FEATURED

നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

അങ്കമാലി: നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം ആലുംമൂട് പുത്തൻ വിളയിൽ റഷീദ് (28)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ നായത്തോടു നിന്നുമാണ് ഇയാളെ പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന. കിലോയ്ക്ക് മുപ്പതിനായിരം രൂപയ്ക്കായിരുന്നു കച്ചവടം. ബാഗിൽ പേപ്പറിൽ പൊതിഞ്ഞ് രണ്ട് പായ്ക്കറ്റുകളിലാക്കിയാണ് ഇയാൾ […]

FEATURED

കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ

കോട്ടയം: കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു.

FEATURED

കോളോറെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദം. നേരത്തെ കണ്ടെത്തിയാൽ ചികിത്‌സിച്ച് മാറ്റാം; സ്ക്രീനിംഗ് പാക്കേജുമായി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ

കൊച്ചി: കോളോറെക്ടൽ ക്യാന്‍സര്‍ അവെയര്‍നെസ്സ് മാസത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് ഗ്യാസ്‌ട്രോ സയൻസിന്റെ നേതൃത്വത്തിൽ കോളോറെക്ടൽ ക്യാൻസർ സ്ക്രീനിംഗ് പാക്കേജുമായി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റല്‍. കൊളനോസ്‌ കോപ്പി/ഒ ജി ഡി സ്‌കോപ്പി, അൾട്രാസൗണ്ട്, ക്യാൻസർ മാർക്കർ ടെസ്റ്റുകൾ ഉള്‍പ്പെടെയുള്ള 20ൽ അധികം പരാമീറ്റര്‍ ചെക്കപ്പുകള്‍ 4999 രൂപയ്ക്ക് ലഭ്യമാകും. മാർച്ച് 1 മുതല്‍ ആരംഭിച്ച സ്ക്രീനിംഗ് മാർച്ച് 31 വരെ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 8593882299 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുതേ മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന […]

FEATURED

കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട; ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. പിടിയിലായ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.

FEATURED

കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം; 2 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം […]