ഇരുപത്തി ഒന്ന് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
കാലടി: ഇരുപത്തി ഒന്ന് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം നൗഗോൺ സ്വദേശികളായ ഷറിഫുൾ ഇസ്ലാം (27), ഷെയ്ക്ക് ഫരീദ് (23) എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ചൊവ്വര, തെറ്റാലി ഭാഗത്ത് നിന്നാണ് പിടികൂടിയത്. 28 ന് രാത്രി ഇരുചക്രവാഹനത്തിൽ വിൽപ്പനക്കെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്. ബാഗിൽ രണ്ട് സോപ്പ് പെട്ടികൾക്കുള്ളിലായിരുന്നു മയക്ക് […]
ആദിശങ്കര കപ്പ് തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംങ്ങിന്
കാലടി: ആദി ശങ്കര എൻജിനീയറിങ്ങ് കോളേജിൽ നടന്ന ആദിശങ്കര കപ്പിന് വേണ്ടിയുളള അഖില കേരള പ്രൊഫസേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തലശ്ശേരി ജേതാക്കളായി. ഇന്ത്യൻ ക്രിക്കറ്റർ ബേസിൽ തമ്പി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. 25,000 രൂപയും ട്രോഫിയുമായിരുന്നു കോളേജിന് ലഭിച്ചത്. സെമി ഫൈനലിൽ ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി യെയും, ഫൈനലിൽ സെന്റ് ജോസഫ് കോളേജ്, മൂലമറ്റത്തെയുമാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തലശ്ശേരി പരാജയപ്പെടുത്തിയത്. സെന്റ് ജോസഫിലെ ഡെൽവിൻ ചെറിയാൻ […]
ശ്രീശങ്കരജയന്തി മഹാപരിക്രമ മേയ് 2 ന്
കാലടി : അദ്വൈതാചാര്യന്‍ ജഗദ്ഗുരു ശ്രീശങ്കരാചാര്യ സ്വാമികളുടെ ജയന്തി മേയ് 2 ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന മഹാപരിക്രമയോടെ കാലടിയില്‍ വിപുലമായി ആഘോഷിക്കും. ആദിശങ്കര ജന്മദേശ വികസനസമിതിയുടെ ആഭിമുഖ്യത്തിലാണ് ആഘോഷം. ഏപ്രില്‍ 30, മേയ് 1, 2 എന്നീ ദിവസങ്ങളിലായി പ്രഭാഷണങ്ങള്‍, യുവജനസംഗമം, ഭജനസന്ധ്യ, സന്യാസി സംഗമം, മഹാപരിക്രമ, നദീപൂജ, സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവയാണ് നടക്കുന്നത്. മേയ് 2 ന് ശങ്കരജയന്തി നാളില്‍ രാവിലെ 10 ന് ശൃംഗേരി മഠം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സന്യാസിസംഗമത്തില്‍ കേരളത്തിലെ വിവിധ മഠങ്ങളില്‍ […]
മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട; 3 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട. 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി സ്വദേശി അലൻ ഗിൽ ഷെയ്ക്ക് (33), മൂർഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാട്ടൂൺ (33) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മൂവാറ്റുപുഴ പൊലീസും ചേർന്ന് പിടികൂടിയത്. 27 പാക്കറ്റുകളിലായി സൂക്ഷിച്ച 30 കിലോ കഞ്ചാവാണ് പിടികൂടിയത്. ഒഡീഷയിൽ നിന്ന് 2000 രൂപയ്ക്ക് […]
തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കാലടി: തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടുതല ഡോൺ ബോസ്കോ റോഡ് ചീരംവേലിൽ വീട്ടിൽ സജേഷ് (37) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മൂവായിരം കിലോ തേങ്ങ തരാമെന്ന് പറഞ്ഞ് മഞ്ഞപ്ര സ്വദേശിയുടെ പക്കൽ നിന്നും 174000 രൂപ കൈപ്പറ്റിയ ശേഷം തേങ്ങ നൽകാതെ കബളിപ്പിക്കുകയായിരുന്നു. പിന്നീട് കൈപ്പറ്റിയ തുകയിൽ നിന്നും 69000 രൂപ തിരികെ നൽകി. ഇയാൾക്കെതിരെ ആലപ്പുഴ , കണ്ണൂർ എന്നിവിടങ്ങളിൽ വേറെയും കേസുകൾ […]
അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും കുറിച്ച് അശ്ലീലക്കുറിപ്പ് എഴുതിയിടുകയും മൊബൈൽ ഫോണിലെ സിം ഊരിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ
കാലടി: അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും കുറിച്ച് അശ്ലീലക്കുറിപ്പ് എഴുതിയിടുകയും മൊബൈൽ ഫോണിലെ സിം ഊരിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. തുറവൂർ പുല്ലാനിയിൽ വാടകയ്ക്ക് താമസിക്കുന്ന അയ്യമ്പുഴ ചുള്ളി മാണിക്കത്താൻ വീട്ടിൽ ജിയൊ (24)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. 23 പുലർച്ചെയാണ് സംഭവം. കിടപ്പുമുറിയുടെ ജനലിലൂടെ കൈ കടത്തി മേശയ്ക്ക് മുകളിലിരുന്ന മൊബൈൽ ഫോണെടുത്തു. തുടർന്ന് സിം ഊരിയെടുത്ത് ഫോണിൻ്റെ കവറിനുള്ളിൽ അശ്ലീലം എഴുതി വച്ചു. അമ്മ കിടക്കുന്ന മുറിയിലും അശ്ലീലക്കുറിപ്പ് എഴുതിയിട്ടു. പ്രതിയെ കോടതിയിൽ ഹാജരാക്കി […]
ഹൈബ്രിഡ് കഞ്ചാവ്: സംവിധായകന്‍ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയില്‍
കൊച്ചി: സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ. എക്‌സൈസിന്റെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ളാറ്റില്‍ നടത്തിയ മിന്നൽ പരിശോധനയിൽ മൂന്നു പേരാണ് പിടിയിലായത്. 1.6 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയത്. പിടിയിലായവർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും എക്‌സൈസ് അറിയിച്ചു. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അത് സംബന്ധിച്ച് തുടരന്വേഷണം […]
സംസ്‌കൃത സർവകലാശാലയിൽ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ബോർഡ്; കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു
കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കവാടത്തിന് മുൻപിൽ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ബോർഡ്. ഇന്ന് രാവിലെയാണ് ബോർഡ് കണ്ടത്. നാലു കൈകളുളള പ്രധാനമന്ത്രിയുടെ ചിത്രമാണ് ബോർഡിലുളളത്. കൈകളിൽ ശൂലത്തിൽ തറച്ച ഭ്രൂണവും, മിനാരങ്ങളും താമരയും കൊലക്കയറുമാണുളളത്. ആരാണ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. തുടർന്ന് ബോർഡ് എടുത്തു മാറ്റി. സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു. കാലടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് ഷീജ സതീഷ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബിജെപിയുടെ […]
പുഴയില്‍ വീണ സഹോദരിമാരില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
പെരുമ്പാവൂർ : പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് 19 കാരി മരിച്ചു. മുടിക്കൽ സ്വദേശി പുളിക്ക കുടി ഷാജിയുടെ മകള്‍ മുടിക്കൽ സ്വദേശി ഫാത്തിമ ആണ് മരിച്ചത്. പുഴയരികിലെ പാറയിൽ നിന്ന് കാൽവഴുതി വെള്ളത്തിൽ വീണാണ് അപകടം. ഇവർക്കൊപ്പം വെള്ളത്തിൽ വീണ സഹോദരി ഫർഹത്തിനെ ( 15)രക്ഷപ്പെടുത്തി. മുടിക്കലിൽ രാവിലെ പുഴയരികിൽ നടക്കാൻ ഇറങ്ങിയ സഹോദരിമാരാണ് അപകടത്തിൽപ്പെട്ടത്. മുടിക്കൽ ഡിപ്പോ കടവിലാണ് സംഭവം. രാവിലെ നടത്തം കഴിഞ്ഞ് പുഴയരികിലുള്ള പാറയിൽ നിൽക്കുമ്പോഴാണ് കാൽവഴുതി ഇവർ വെള്ളത്തിൽ വീണത്. സമീപത്ത് […]



