കാലടി സെൻ്റ് ജോർജ് പള്ളിയിൽ ഇടവത്തിരുന്നാളിന് കൊടികയറി
കാലടി: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടി കയറി. പ്രസുദേന്തി വാഴ്ചയെ തുടർന്ന് വികാരി റവ. ഫാ. മാത്യു കിലുക്കൻ തിരുനാളിന് കൊടിയുയർത്തി. തുടർന്ന് കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് മുൻ വികാരി ഫാ. ജോൺ പുതുവ മുഖ്യ കാർമികനായി. 21-ാം തീയതി വെള്ളിയാഴ്ച രാവിലെ 5.30ന് ആഘോഷമായ കുർബാന, തുടർന്ന് 12 മണിക്കൂർ ആരാധന, വൈകിട്ട് 6നു ദിവ്യ കാരുണ്യ പ്രദക്ഷീണത്തിന് മുഖ്യകാർമികൻ കാഞ്ഞൂർ ഫൊറോന വികാരി റവ. ഫാ. […]
നാഷണൽ ഗെയിംസിൽ സ്വർണ മെഡൽ ജേതാവായ ശരൺ ഷാജിയെ റോജി എം ജോൺ എംഎൽഎ അനുമോദിച്ചു
കാലടി: ഉത്തരാഖണ്ഡ് സംസ്ഥാനത്ത് വച്ച് നടന്ന നാഷണൽ ഗെയിംസിൽ മിക്സഡ് ഡബിൾസ് റിലേയിൽ കേരളത്തിനുവേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കാലടി പഞ്ചായത്തിലെ നാലാം വാർഡ് യോദ്ധനാപുരം സ്വദേശി ശരൺ ഷാജിയെ റോജി എം.ജോൺ എംഎൽഎ വീട്ടിലെത്തി അനുമോദിച്ചു. കോതമംഗലം എം.എ.കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ശരൺ ഷാജി. ശരണിന് ഇനിയും ഒട്ടേറെ ഉയരങ്ങൾ കീഴടക്കി നമ്മുടെ നാടിനും സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി മാറാൻ കഴിയട്ടെ എന്ന് എംഎൽഎ ആശംസിച്ചു.കോൺഗ്രസ് കാലടി മണ്ഡലം നാലാം വാർഡ് കമ്മിറ്റിയുടെ […]
ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള; പ്രതി പിടിയിൽ
തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പൊലീസിൻ്റെ പിടിയിൽ. ചാലക്കുടി സ്വദേശി റിജോ ആൻ്റണിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് മോഷ്ടാവിനെ പിടിച്ചത്. മൂന്നു ദിവസം മുമ്പ് ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവർച്ചയ്ക്ക് ശേഷം […]
ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ
ആലുവ: ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ‘ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് രണ്ട് മണിക്കൂർ നേരത്തെ സാഹസികമായ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. ബീഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആൺകുട്ടിയെയാണ് തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70000 രൂപ ആവശ്യപ്പെട്ടതായി 14 ന് രാത്രി 8 മണിയോടെയാണ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. തുടർന്ന് […]
കാലടി ശിവരാത്രി ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ; ഹരിത പ്രോട്ടോകോൾ നടപ്പിലാക്കും
കാലടി ശിവരാത്രി ആഘോഷങ്ങൾക്ക് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കാൻ റോജി ജോൺ എംഎൽഎ യുടെ അധ്യക്ഷതയിൽ കാലടി ഗ്രാമ പഞ്ചായത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. താൽക്കാലിക പാലത്തിന്റെ നിർമാണം ആരംഭിച്ചു, പരിസരം കാടുവെട്ടി ക്ലീൻ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു, ആംബുലൻസ് സർവീസും ശിവരാത്രി ദിനത്തിൽ ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ നൽകാൻ പ്രത്യേക കൗണ്ടറും ഒരുക്കും. ഫയർ സേഫ്റ്റി, സ്കൂബ ഡൈവിംഗ് ടീമിന്റെ സേവനം, ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി താന്നിപ്പുഴ ഭാഗത്ത് പെരുമ്പാവൂർ പോലീസിന്റെ സേവനവും, കാലടി പോലീസിന്റെ സേവനവും […]
ഷാപ്പിലെത്തി കള്ളുകുടിച്ചു; മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ
പുത്തൻകുരിശ് : നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത് (21) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശി ക്കാണ് പണവും ഫോണും നഷ്ടമായത്. കക്കാട്ടു പാറ ഷാപ്പിൽ വച്ചാണ് യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ പരിചയപ്പെട്ടത്. ഇരുപ്പച്ചിറ ഷാപ്പിൽ നല്ല കള്ള കിട്ടുമെന്ന് പറഞ്ഞ് അജിത്ത് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഷാപ്പിലെത്തി രണ്ട് പേരും കള്ളുകുടിച്ചു. […]
സ്വർണ്ണ മെഡൽ ജേതാവ് ശരൺ ഷാജിയെ ആദരിച്ചു
കാലടി: ഉത്തരാഖണ്ഡിൽ വച്ച് നടന്ന നാഷണൽ ഗെയിംസിൽ മിക്സഡ് 4×400മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ നേടിയ കാലടി യോർദ്ദനാപുരം സ്വദേശി ശരൺ ഷാജിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ വീട്ടിലെത്തി ആദരിച്ചു. ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിഡണ്ട്എം എ ബ്രഹ്മരാജ് കേരളത്തിൻറെ ശ്രീലങ്കൻ സ്ഥാനപതി ഹോണറിൽ കൗൺസിൽ ഓഫ് ശ്രീലങ്ക ബിജു കർണ്ണൻ, ഷാജി മൂത്തേടൻ,ബിജെപി കാലടി മണ്ഡലം പ്രസിഡൻറ് ഷീജ സതീഷ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിവി രഞ്ജിത്ത്,മഹേഷ് ടി കെ,സലി പെരുമ്പാവൂർ ബിജു […]
തൃശ്ശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള
തൃശ്ശൂർ: തൃശ്ശൂർ ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നത്. കൗണ്ടറിൽ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകർത്ത ശേഷം പണം കവരുകയായിരുന്നു. ബൈക്കിൽ എത്തിയ അക്രമിയാണ് കവർച്ച നടത്തിയത്. തൃശ്ശൂർ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്ജിതപ്പെടുത്തിയിരിക്കുന്നത്. അക്രമി ബൈക്കിൽ ബാങ്കിന് മുന്നിലെത്തുന്നത് […]



