23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
693 views 1 sec 0 Comment

സി എൻ മോഹനൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

admin - January 27, 2025

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനനെ ജില്ലാ സമ്മേളനം ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. സംസ്ഥാന കമ്മറ്റി അംഗമായ സി എൻ മോഹനൻ 2018ലാണ് ആദ്യം ജില്ലാ സെക്രട്ടറി ആയത്.

വിദ്യാർഥി, യുവജന രംഗങ്ങളിലൂടെയാണ് സി എൻ മോഹനൻ പൊതുരംഗത്ത് ശ്രദ്ധേയനായത്. 1994 മുതൽ 2000 വരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി. ’92-93ൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരിക്കെ ഡൽഹി സെന്ററിലും പ്രവർത്തിച്ചു. 2000-2005ൽ സിപിഐ എം കോലഞ്ചേരി ഏരിയാസെക്രട്ടറിയായി. 2012ൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പതിനൊന്നുവർഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. ജിസിഡിഎ ചെയർമാനായും പ്രവർത്തിച്ചു. സിഐടിയു അഖിലേന്ത്യാ കൗൺസിൽ അംഗം, കനിവ്‌ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ ജില്ലാ പ്രസിഡന്റ്‌, ഇ എം എസ്‌ പഠന കേന്ദ്രം, ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരിക കേന്ദ്രം ചുമതലകളുമുണ്ട്‌.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽനിന്ന് ബിരുദം നേടിയശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവുമെടുത്തു. കുറച്ചുകാലം അഭിഭാഷകനായും പ്രവർത്തിച്ചു. പൂതൃക്ക പഞ്ചായത്തിലെ ചാപ്പുരയിൽ പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണ്. ഭാര്യ കെ എസ്‌ വനജ. മക്കൾ: ചാന്ദ്‌സി, വന്ദന. മരുമകൻ: അമൽ ഷാജി.

ജില്ലാകമ്മിറ്റി ആംഗങ്ങൾ

സി.എൻ.മോഹനൻ. എം.പി.പത്രോസ് ,പി.ആർ.മുരളീധരൻ, എം.സി.സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ്, കെ.എൻ ഉണ്ണികൃണ്ണൻ, സി.ബി.ദേവദർശനൻ, സി.കെ.പരീത്, പുഷ്പാ ദാസ്, ടി.സി.ഷിബു, ആർ.അനിൽകുമാർ, എം. അനിൽകുമാർ, ടി.കെ.മോഹനൻ, കെ.എൻ.ഗോപിനാഥ്, വി.എം.ശശി, പി.എസ്.ഷൈല, കെ.തുളസി, വി.സലീം, ടി.വി. അനിത, കെ.കെ ഷിബു, കെ.എം. റിയാദ്, കെ.എസ്.അരുൺകുമാർ, ഷാജി മുഹമദ്, എ.എ അർഷാദ്, എൻ.സി.ഉഷാകുമാരി, പി.എ പീറ്റർ, എ.പി ഉദയകുമാർ, കെ.ബി.വർഗ്ഗീസ്, സി.കെ. സലീംകുമാർ, പി.ബി. രതീഷ്, എ.ജി. ഉദയകുമാർ, എ.പി പ്രിനിൽ, സി.കെ മണിശങ്കർ, എൻ.സി.മോഹനൻ, സി,മണി, കെ.ജെ മാക്‌സി, സി.എൻ.സുന്ദരൻ, പി.വാസുദേവൻ, കെ.കെ.ഏലിയാസ്, കെ.എ.ജോയി, ടി.വി.നിധിൻ, കെ.വി.മനോജ്, ഷിജി ഷിവജി, എ.ആർ രഞ്ജിത്ത്, അനീഷ്.എം മാത്യു

PREVIOUS

കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി

NEXT

കണ്ണിമംഗലത്ത് വീണ്ടും പുലി; കാളയെയും പശുക്കിടാവിനെയും കടിച്ചു കൊന്നു
Related Post
April 5, 2025
മലയാറ്റൂരിൽ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു
February 29, 2024
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
October 16, 2023
നിരവധി കേസുകള്‍ വാദിച്ച് ജയിച്ച ഹൈക്കോടതി യുവ അഭിഭാഷകൻ വ്യാജൻ
March 25, 2024
കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved