76 വയസുകാരിയെ പീഡിപ്പിച്ച 25 കാരൻ പിടിയിൽ
ആലപ്പുഴ: കായംകുളത്ത് 76 വയസുള്ള വയോധികയെ പീഡിപ്പിച്ച കേസില്‍ ക്ലാപ്പന സ്വദേശിയായ 25 കാരൻ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 […]
മകളെ പീഡിപ്പിച്ച 44കാരനായ പിതാവിന് ഇരട്ട ജീവപര്യന്തവും 61 വർഷം കഠിനതടവും ശിക്ഷ
പെരിന്തൽമണ്ണ: മകളെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ 44കാരനായ പിതാവിന് ഇരട്ട ജീവപര്യന്തവും 61 വർഷം കഠിന തടവും 2.89 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷവും മൂന്നുമാസവും അധികതടവ് അനുഭവിക്കണം. പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകളിലായാണ് ജീവപര്യന്തം ശിക്ഷകൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്‌സോ വകുപ്പിലെയും ജുവൈനൽ ജസ്റ്റിസ് നിയമത്തിലെയും വിവിധ വകുപ്പുകളിലാണ് 61 വർഷം കഠിന തടവ്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ […]
കർണാടകയിൽ മിനിബസ് ലോറിയിലിടിച്ച് മറിഞ്ഞു; 13 തീർഥാടകർ മരിച്ചു
ബംഗളൂരു: കർണാടക ഹവേരി ബ്യാഗാഡിയിൽ മിനിബസ് ലോറിയിൽ ഇടിച്ച് 13 മരണം. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ശിവമൊഗയിൽനിന്ന് ബെളഗാവി യെല്ലമ്മ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം.
മൂന്ന് വയസുകാരന്‍റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു; അമ്മയുടെ രണ്ടാനച്ഛനെതിരേ കേസ്
തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്നു വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്‍റേയും ക്രൂരത. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിക്കുകയായിരുന്നു. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഗുരുതരമായി പരുക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയാണ്. ജോലിക്ക് പോകേണ്ടതിനാൽ മാതാപിതാക്കൾ കുട്ടിയെ മുത്തശന്‍റേയും മുത്തശിയുടേയും അടുത്തേൽപ്പിക്കുകയായിരുന്നു. ഈ മാസം 24 നായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയ്യാറായില്ല. തുടർന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പിന്‍റെ ഭാഗമായി 9 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെലോ അലർട്ട്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂന മർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ തെക്ക് […]
ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി പോലീസ്
ആലുവ: ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി രണ്ടിടങ്ങളിൽ നിന്നായി 370 ഗ്രാം എം.ഡി.എം.എ യാണ് റൂറൽ പോലീസ് പിടികൂടിയത്. കരിയാടിൽ നിന്ന് 300 ഗ്രാം രാസലഹരിയുമായി ആലുവ കുട്ടമശേരി കുമ്പശേരി വീട്ടിൽ ആസാദ് (38), അങ്കമാലിയിൽ വച്ച് എഴുപത് ഗ്രാം എം.ഡി.എം.എ യുമായി വൈപ്പിൻ നായരമ്പലം അറയ്ക്കൽ വീട്ടിൽ അജു ജോസഫ് (26), എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, അങ്കമാലി, നെടുമ്പാശേരി പോലീസും […]
കാസർഗോഡ് ദേശീയ പാതയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം
പൊയിനാച്ചി: കനത്ത മഴയിൽ കാസർഗോഡ് ദേശീയപാതയിൽ തെക്കിലിലും ബേവിഞ്ചയിലും കുന്നിടിഞ്ഞു. ആറുവരിപാതയുടെ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് വ്യഴാഴ്ച രാവിലെ മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് ചട്ടഞ്ചാൽ-ചെർക്കള ദേശീയ പാതയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കാസർഗോഡേക്കും തിരിച്ചുമുള്ള ബസുകളും ലോറികളും ചട്ടഞ്ചാലിൽ നിന്നും ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് വഴിതിരിച്ചുവിട്ടു. തെക്കിലിൽ മണ്ണിടിച്ചിൽ പ്രതിരോധിക്കാൻ നിർമ്മിച്ച കോൺക്രീറ്റ് കവചം മഴവെള്ള കുത്തൊഴുക്കിൽ ഒലിച്ചുപോയി. ബേവിഞ്ച സ്റ്റാര്‍നഗറില്‍ മഴവെള്ളം ഒഴുകി 10 മീറ്റര്‍ നീളത്തില്‍ ദേശീയപാതയുടെ കരയിടിഞ്ഞു. താഴെ വലിയ കുഴിയായതിനാല്‍ […]
കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 14 പേർക്ക് പരുക്ക്
കൊല്ലം: അഞ്ചൽ ആയൂർ പാതയിൽ കൈപ്പള്ളിമുക്ക് ഐസ് പ്ലാന്‍റിനു സമീപം കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് ഒരു മരണം. ടെംപോ ഡ്രൈവർ വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. 14 പേർക്ക് പരുക്കേറ്റു. മുല്ലപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആയൂരിൽ നിന്നും അഞ്ചലിലേക്ക് റബ്ബർ തൈകളുമായി വന്ന ടെംപോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടെംപോയുടെ മുൻവശം പൂർണമായും തകർന്നു.



