സ്ഥിരം കുറ്റവാളി; കാപ്പ ചുമത്തി നാട് കടത്തി
പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. പെരുമ്പാവൂർ,കോടനാട് വേങ്ങൂർ മുടക്കുഴ കുറുക്കൻപൊട്ട ഭാഗത്ത്, മൂലേത്തുംകുടി വീട്ടിൽ ബിനു (36) വിനെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ മയക്ക് മരുന്ന് ഉപയോഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മാർച്ചിൽ കോടനാട് പൊലീസ് […]
വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി നൽകണമെന്ന ആവശ്യവുമായി പൊലീസ് അസോസിയേഷൻ
കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് 2 ദിവസം ആർത്തവ അവധി നൽകണമെന്ന് കേരള പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പൊലീസിന്‍റേതെന്നും ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നുമാണ് ആവശ്യം. മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാർത്ത് ജീവനക്കാർക്ക് ആയാസ രഹിതമായ സേവനം ലഭ്യമാക്കണം. മെഡിസെപ്പിൽ പങ്കാളികളായ പല ആശുപത്രികളിൽ നിന്നും സേവനം ലഭ്യമാകുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും ലഭിക്കേണ്ട ഡിഎ കുടിശിക ഉടനടി […]
കൊരട്ടിയിൽ നിന്നു കാണാതായ ദമ്പതികൾ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍
തൃശൂര്‍: പത്ത് ദിവസം മുൻപ് കൊരട്ടിയിൽ നിന്ന് കാണാത്തായ ദമ്പതികളെ വേളാംങ്കണി പള്ളിയുടെ ലോഡ്‌ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗ്ഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ (34)ഭാര്യയും വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളുമായ ജിസുവുമാണ് (29) മരിച്ചത്. കഴിഞ്ഞ 22 തീയതി ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. വേളാംങ്കണ്ണിയിൽ എത്തിയ ശേഷം അവിടെ എന്തോ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയിൽ ചൊവ്വാഴ്ച്ച വൈകിട്ട് വിഷം കുത്തിവെച്ച് […]
റീൽ ചിത്രീകരണത്തിൽ ശിക്ഷാ നടപടിയില്ല; മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ റീൽ ചിത്രീകരിച്ച ജീവനക്കാർക്കെതിരേ നടപടി വേണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്. ആവശ്യഘട്ടത്തിൽ സേവന സന്നദ്ധരായി ഞായറാഴ്ച പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം…. തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടുകയുണ്ടായി. ഇവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീൽ തയ്യാറാക്കിയത് […]
”രണ്ടാമതും ഡെങ്കിപ്പനി ബാധിച്ചാൽ ആരോഗ്യ നില സങ്കീർണമാവും”; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഡെങ്കിപ്പനി ഒരു തവണ വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യ നില സങ്കീർണമാവാനുള്ള സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്ന ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേരിൽ മാത്രമേ തീവ്രമാകാനുള്ള സാധ്യതയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. ഇവർക്ക് രണ്ടാമത് ഡെങ്കിപ്പനി ബാധിച്ചാൽ സ്ഥിതി ഗുരുതരമാവും. ഡെങ്കിപ്പനിക്ക് 4 വകഭേദങ്ങളാണ് ഉള്ളത്. ആദ്യം ഡെങ്കിപ്പനി ബാധിക്കുന്ന ആൾക്ക് ഇത് ജീവിതക്കാലം മുഴുവൻ പ്രതിരോധ ശേഷിയുണ്ടാക്കും. എന്നാൽ അതേ ആൾക്ക് മറ്റൊരു വകഭേദം […]
ത്സാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറൻ രാജിവച്ചു; സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി ഹേമന്ത് സോറൻ
റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറൻ രാജിവച്ചു. രാജ്ഭവനിലെത്തി ഗവർണർക്ക് രാജികത്ത് സമർപ്പിക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഹേമന്ത് സോറൻ രംഗത്തുണ്ട്. ചംപായ് സോറന്‍റെ വീട്ടിൽ നടന്ന ഇന്ത്യാ മുന്നണിയുടെ യോഗത്തിൽ ഹേമന്ത് സോറനെ പാർട്ടി നേതാവായി തെരഞ്ഞെടുത്തതായി വിവരങ്ങളുണ്ടായിരുന്നു. നിലവിൽ ഹേമന്ത് സോറൻ വഹിക്കുന്ന ജെ.എം.എമ്മിന്‍റെ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് സ്ഥാനം മുഖ്യമന്ത്രി പദം ഒഴിയുന്ന ചംപായ് സോറന് നൽകിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഭൂമി തട്ടിപ്പു കേസിൽ അറസ്റ്റിലായതോടെയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു. പിന്നാലെ ചെപായ് സോറനെ […]
ആലുവയിൽ വൃദ്ധനെ കത്രിക കൊണ്ട് കുത്തി കൊല പെടുത്തി; പ്രതി പിടിയിൽ
ആലുവ: ആലുവയിൽ വൃദ്ധനെ കത്രിക കൊണ്ട് കുത്തി കൊല പെടുത്തി. പറവൂർ കവലയ്ക്ക് സമീപത്തെ ഹോട്ടലിന് സമീപത്താണ് 70 വയസ്പ്രായം തോന്നിക്കുന്നയാളെ കുത്തി കൊലപ്പെടുത്തിയത്. ഏഴിക്കര സ്വദേശി ശ്രീകുമാർ (62) ആണ് കുത്തിയത്. വെളുപ്പിന് 5 മണിയോടെ ആയിരുന്നു സംഭവം. ഇന്നലെ രാത്രി ഇവർ ഒരുമിച്ച് മദ്യപിക്കുകയും വഴക്കുണ്ടാകുകയും ചെയ്തിരുന്നു .ഈ വഴക്കിനേ തുടർന്ന് ഇന്ന് ചായകടയിൽ ചായ കുടിക്കാൻ വന്നപ്പോൾ ഉണ്ടായ വഴക്കിനേ തുടർന്നു കത്രിക കൊണ്ട് കുത്തി കൊല്ലപ്പെടുത്തുകയായിരുന്നു. പ്രതിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ടയാളെ […]
ഒഡീഷാ സ്വദേശിയുടെ കൊലപാതകം; പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ
പെരുമ്പാവൂർ : ഒഡീഷാ സ്വദേശിയുടെ കൊലപാതകം പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ. ഒഡീഷ കാണ്ടമാൽ ഉദയഗിരി സ്വദേശി അഞ്ജൻ നായിക് (38) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കടം മേടിച്ച തുകയെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് ആകാശ് ദിഗലിനെ വയറിൽ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഒഡീഷയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ വല്ലത്ത് […]
എകെജി സെന്‍റര്‍ ആക്രമണക്കേസ്: ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയും കേസിലെ രണ്ടാം പ്രതിയുമായ സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന ഇയാൾ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിന്‍റെ മുഖ്യ ആസൂത്രകൻ സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇയാൾ 2 വര്‍ഷമായി ഒളിവിലായിരുന്നു. പിടികൂടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകാന്‍ എത്തുന്നതിനിടെയാണ് പിടിയിലാവുന്നത്. […]



