ഐതിഹാസിക വിജയത്തിന്റെ കാൽ നൂറ്റാണ്ട്
ന്യൂഡൽഹി: കാർഗിൽ വിജയത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിൽ കാർഗിൽ യുദ്ധസ്മാരകം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഷിങ്കുൻ ലാ തുരങ്കപദ്ധതിക്കായുള്ള ആദ്യ സ്ഫോടനവും വെർച്വലായി പ്രധാനമന്ത്രി നിർവഹിക്കും. നുഴഞ്ഞു കയറിയ പാകിസ്ഥാൻ സൈന്യത്തിന്റെയും ഭീകരവാദികളുടെയും അധീനതയിൽ നിന്ന് ജമ്മു കശ്മീരിലെ കാർഗിൽ ജില്ലയിലെ പ്രദേശങ്ങൾ സൈന്യം തിരിച്ചു പിടിച്ചതിന്റെ ഓർമ പുതുക്കുകയാണ് രാജ്യം. 1999 മേയിലാണ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. ജൂലൈ വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ഇന്ത്യയുടെ 490 […]
ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി
തൃശ്ശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്. 2019 മുതൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സ്ണൽ ലോൺ അക്കൗണ്ടിൽ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ […]
സ്കൂൾ ബസ് ഡ്രൈവർ ബസിൽ കുഴഞ്ഞ് വീണ് മരിച്ചു
കാഞ്ഞൂർ: സ്കൂൾ ബസ് ഡ്രൈവർ ബസിൽ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞൂർ സെന്റ്. സെബാസ്റ്യൻ ഹൈസ്കൂളിലെ ഡ്രൈവർ കാഞ്ഞൂർ സ്വദേശി ശ്രീരാമകൃഷ്ണൻ (ഉണ്ണി, 60) ആണ് മരിച്ചത്. വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. കുട്ടികളെ വീടുകളിലാക്കി മടങ്ങുമ്പോയിരുന്നു കുഴഞ്ഞ് വീണത്. അസ്വസ്ഥത തോന്നിയ ഉണ്ണി സ്കൂളിന് സമീപത്ത് ബസ് നിർത്തി സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം
മലപ്പുറം കൊണ്ടോട്ടിയിൽ 20 കുട്ടികൾക്ക് മഞ്ഞപ്പിത്തം; സ്കൂൾ താത്ക്കാലികമായി അടച്ചു
പുളിക്കൽ: മലപ്പുറം കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താത്ക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് അടച്ചിടുക. പഞ്ചായത്തിൽ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നതിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നിലവിൽ പഞ്ചായത്തിൽ നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുണ്ട്.
”ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് അതേ മതത്തിൽ ഒരാളെ തളച്ചിടാനാവില്ല”, ഹൈക്കോടതി
കൊച്ചി: ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് ആ വ്യക്തിയെ അതേ മതത്തിൽ തളച്ചിടാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഏതു മതത്തിൽ വിശ്വസിക്കാനും വ്യക്തികൾക്ക് ഭരണഘടനയുടെ 25(1) അനുച്ഛേദ പ്രകാരം സ്വാതന്ത്ര്യമുണ്ടെന്നും അതിനെ ഒരു സാങ്കേതിക തടസങ്ങളും കാട്ടി തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങൾ മതം മാറിയിട്ടും സ്കൂൾ സർട്ടിഫിക്കറ്റിലെ മതം മാറ്റാൻ സാധിക്കുന്നില്ലെന്നു കാട്ടിയാണ് എറണാകുളം സ്വദേശികളായ ഇരട്ട സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും ഹിന്ദു മതത്തിൽ ജനിച്ചവരും ഇതേ മതത്തിൽ വിശ്വസിച്ച് പിന്തുടർന്ന് പോന്നിരുന്നവരുമാണ്. 2017 ൽ ഇവർ […]
കണ്ടെത്തിയത് 4 ലോഹ ഭാഗങ്ങൾ, കാബിനുള്ളിൽ അർജുനുണ്ടെന്ന് ഉറപ്പില്ല
ഷിരൂർ: തെരച്ചിൽ ദുഷ്ക്കരമെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ. ഡ്രോൺ പരിശോധനയിൽ 4 ലോഹ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റോഡിന്റെ സുരക്ഷാ ബാരിയർ, ടവർ, ലോറിയുടെ ഭാഗങ്ങൾ, കാബിൻ എന്നിവയാണ് കണ്ടെത്തിയത്. ആദ്യം വീണത് ടവർ ആവാമെന്നും പെട്ടെന്ന് അർജുന്റെ ലോറി മുങ്ങാൻ സാധ്യതയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്പി, കാർവാർ എംഎൽഎ, റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവർ സംയുക്തമായാണ് വാർത്താ സമ്മേളനം നടത്തിയത്. തടികൾ ഒഴുകിപോയപ്പോഴാവാം ലോറി മുങ്ങിയത്. കാബിനിൽ അർജുനുണ്ടെന്ന കാര്യം ഉറപ്പില്ല. […]
അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; യുവജന കമ്മിഷൻ കേസെടുത്തു
തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് യുവജന കമ്മിഷൻ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ മേധാവികൾക്ക് യുവജന കമ്മിഷൻ നിർദേശം നൽകി. ആക്രമണം നടത്തിയ ഫെയ്സ് ബുക്ക്, യുട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി എടുക്കാനും കമ്മിഷൻ നിർദേശം നൽകി. രഞ്ജിത്ത് ഇസ്രായേലിനെതിരായ സൈബർ ആക്രമണത്തിലും കേസ് എടുത്തതായി യുവജന കമ്മീഷൻ അറിയിച്ചു.അര്ജ്ജുന്റെ കുടുംബം നടത്തിയ വാര്ത്താ സമ്മേളനം എഡിറ്റ് ചെയ്ത് മാറ്റിയാണ് […]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പോലീസ് സാഹസികമായി പിടികൂടി
അങ്കമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. വെസ്റ്റ് ബംഗാൾ രത്വാ പർനാപ്പൂർ സ്വദേശി മുഹമ്മദ് മുഷറഫ് (20)നെയാണ് ചെങ്ങമനാട് പോലീസ് തെലുങ്കാനയിലെ ഗമ്മം രാമാനുജവാരത്ത് നിന്ന് സാഹസികമായി പിടികൂടിയത്. സോഷ്യൽ മീഡിയ വഴിയാണ് ചെങ്ങമനാട് പരിധിയിൽ താമസിക്കുന്ന പതിനാലുകാരിയായ ആസാം സ്വദേശിനിയെ പ്രതി പരിജയപ്പെട്ടത്. മൂന്നാറിൽ കൺസ്ട്രക്ഷൻ ജോലിയായിരുന്നു ഇയാൾക്ക്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ട്രയ്നിൽ ബംഗാളിലേക്ക് കടത്തി.അവിടെ വച്ച് ലൈംഗീകമായി പീഡിപ്പിച്ചു. തുടർന്ന് ചെങ്ങമനാട് പോലീസെത്തി […]
മയക്കുമരുന്ന് കേസിലെ കുറ്റവാളിയെ കരുതൽ തടങ്കലിൽ അടച്ചു
കോതമംഗലം: മയക്കുമരുന്ന് കേസിലെ കുറ്റവാളിയെ കരുതൽ തടങ്കലിൽ അടച്ചു. കോതമംഗലം ഇരമല്ലൂർ പ്ലാത്ത്മൂട്ടിൽ കലുങ്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കറുകടം പുതുവൽ പുത്തൻപുര വീട്ടിൽ അനന്തു ബി നായർ (25)നെയാണ് ‘പിറ്റ് എൻ ഡി പി എസ് ആക്ട്’ പ്രകാരം അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. കോതമംഗലം പോലീസ് സ്റ്റേഷൻ ,എക്സൈസ് എന്നിവിടങ്ങളിൽ പത്തോളം ലഹരിക്കേസുകളിൽ പ്രതിയാണ്. […]



