പുതുക്കിയ നീറ്റ് റാങ്ക് ലിസ്റ്റ് പുറത്തു വിട്ട് എൻടിഎ
ന്യൂഡൽഹി: വിവാദങ്ങൾക്കിടെ പുതുക്കിയ നീറ്റ് റാങ്ക് ലിസ്റ്റ് പുറത്തു വിട്ട് നാഷണൽ ടെസ്റ്റിങ് ഏജൻസി. മേയ് 5നു നടന്ന പരീക്ഷയിൽ സമയനഷ്ടത്തിന്‍റെ പേരിൽ 5 മാർക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്ന പരീക്ഷാർഥികൾക്ക് വീണ്ടും പരീക്ഷ നടത്തിയതിനു ശേഷമാണ് റിസൾട്ട് പുറത്തു വിട്ടത്. സുപ്രീം കോടതി നിർദേശത്തെത്തുടർന്ന് ജൂൺ 23ന് 7 സെന്‍ററുകളിലായാണ് പരീക്ഷ നടത്തിയത്. 1563 പരീക്ഷാർഥികളിൽ 813 പേർ മാത്രമാണ് രണ്ടാമത് നടത്തിയ പരീക്ഷ എഴുതിയത്. മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റ് ഫലങ്ങളില്‍ […]
മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; 500 ലധികം പേർ ചികിത്സയിൽ
മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. വള്ളിക്കുന്ന്, അത്താണിക്കല്‍,മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു. ചേലേമ്പ്രയിൽ 15 വയസുകാരിക്ക് ഞായറാഴ്ച രോഗം ബാധിച്ച് മരിച്ചിരുന്നു. ചേളാരിയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ചേലേമ്പ്ര സ്വദേശികളില്‍ ഒട്ടേറെ പേര്‍ക്ക് മഞ്ഞപ്പിത്തം ഉണ്ടായിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് […]
യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
പെരുമ്പാവൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചേലാമറ്റം ഒക്കൽ വല്ലം പഞ്ചായത്ത് കിണറിന് സമീപം സ്രാമ്പിക്കൽ വീട്ടിൽ ഹാദിൽഷ (ആദിൽഷ 28), മാറമ്പിള്ളി പള്ളിപ്രം മൗലൂദ് പുര ഭാഗത്ത് മുണ്ടയ്ക്കൽ വീട്ടിൽ റസൽ (28) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് (മമ്മു) പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വെങ്ങോല ആശാരിമോളംനാസ് വേ ബ്രിഡ്ജിനു സമീപം വച്ച് കാറിൽ വന്നിറങ്ങിയ […]
യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ യുവാവ് മരിച്ചു
കാലടി: യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ യുവാവ് മരിച്ചു, കൊറ്റമം മണവാളൻ ജോസ് മകൻ റെയ്ഗൻ ജോസ് (36) ആണ് മരിച്ചത്. 4 മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിന് കാരണം. ഭാര്യ സ്റ്റീന (നേഴ്‌സ് യുകെ) 4 വയസുകാരി ഈവ മകളാണ്. 2 ദിവസം മുൻപാണ് കമ്പനിയിൽ ജോലിക്ക് കയറിയത്.
ടി20 ലോകകപ്പുയര്‍ത്തി ഇന്ത്യ
ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 […]
ഗവർണർക്കെതിരെ സംസ്‌കൃത സർവകലാശാലയിലെ അധ്യാപക സംഘടന; വർഗ്ഗീയ അജണ്ട നടപ്പാക്കാൻ ഗവർണ്ണർ ശ്രമിക്കുന്നു
കാലടി: വിദ്യാഭ്യാസ മേഖല തകർക്കാനും അക്കാദമിക സ്വാതന്ത്ര്യം അട്ടിമറിച്ച് വർഗ്ഗീയ അജണ്ട നടപ്പിലാക്കാനുമാണ് ഗവർണ്ണർ ആരീഫ് മുഹമദ് ഖാൻ ശ്രമിക്കുന്നതെന്ന് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അധ്യാപക സംഘടനയായ അസ്യൂട്ട്. സംഘടനയുടെ ഇരുപത്തിയഞ്ചാം സംസ്ഥാന സമ്മേളനത്തിൽ ഗവർണറുടെ നടപടികൾക്കെതിരെ പ്രമേയം പാസാക്കി. UGC NET, NEET തുടങ്ങിയ പരീക്ഷകളുടെ വിശ്വാസ്യത തകർത്ത കേന്ദ്ര സർക്കാറിന്റെ പ്രവർത്തനങ്ങൾക്കെതിരെയും സമ്മേളനം പ്രമേയം പാസാക്കി. ഏതാനും ദിവസങ്ങളായി പ്രശസ്ത എഴുത്തുകാരി ഇന്ദു മേനോന്റെ പേരിലുള്ള ഒരു സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ ചുവടുപിടിച്ച് […]
രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കണ്ണൂർ: മാച്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുൽ ആമിർ (12), മാച്ചേരി അനുഗ്രഹിൽ ആദിൽ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സമീപത്ത് ജോലി ചെയ്യുന്നവരെത്തിയായിരുന്നു കുട്ടികളെ കുളത്തിന് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. അഞ്ചരക്കണ്ടി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
ക്വാറി ഉടമ ദീപുവിന്റെ കൊലപാതകം: സുനില്‍ കുമാറിന്റെ കാര്‍ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തി
തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി സുനില്‍കുമാറിന്റെ കാര്‍ കണ്ടെത്തി. തമിഴ്‌നാട് കുലശേഖരത്തു നിന്നാണ് ഇയാളുടെ കാര്‍ കണ്ടെത്തിയത്. പൊലീസ് തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജതമാക്കി. കേസില്‍ സൂത്രധാരന്‍ സജികുമാര്‍ തന്നെയെന്ന് ആണ് പൊലീസിന്റെ നിഗമനം. രണ്ടാം പ്രതി സുനില്‍കുമാര്‍ നല്‍കിയ കൊട്ടേഷന്‍ എന്നായിരുന്നു അറസ്റ്റിലായ പ്രതി സജികുമാറിന്റെ ആദ്യ മൊഴി. പിന്നാലെ കേസിലെ സൂത്രധാരന്‍ സജികുമാര്‍ തന്നെയെന്ന് പൊലീസ് കണ്ടെത്തി. കൊലചെയ്യാന്‍ ഉപയോഗിച്ച സാധനങ്ങള്‍ എത്തിച്ചു നല്‍കിയ സുനില്‍കുമാറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയാണ് […]
അങ്കമാലി ടൗണിലെ വീട്ടിൽ നിന്ന് വൻ ചാരായ വേട്ട
അങ്കമാലി: ടൗണിലെ പള്ളിപ്പാട്ട് മോനച്ചൻ എന്ന വർഗീസിൻ്റെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രി 31 ലിറ്റർ ചാരായവും, 430 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും ആലുവ സർക്കിൾ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തു. വീടിൻ്റെ ഒന്നാം നിലയിലായിരുന്നു അതീവ രഹസ്യമായി ചാരായം വാറ്റിയിരുന്നത്. എക്സൈസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയതായിരുന്നു മിന്നൽ പരിശോധന. ചാരായം വാറ്റ് തുടങ്ങിയിട്ട്എത്ര നാളായിയെന്നും, മറ്റുമുള്ള വിവരങ്ങൾ എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് വരികയാണ്.



