FEATURED

വാഹനബ്രാന്റുകളുടെ ലോഗോ മനപ്പാഠം; ഗൗരീഷിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌

പെരുമ്പാവൂർ: അഞ്ചുവയസുകാരൻ ഗൗരീഷിന്റെ കുഞ്ഞു മനസ്സുനിറയെ വാഹനങ്ങളോടുള്ള ഇഷ്ടമാണ്. നിരത്തിൽക്കാണുന്ന ഇന്ത്യൻ വാഹനമായാലും വിദേശനിർമ്മിത വാഹനമായാലും അതിന്റെ ലോഗോയിലാണ് അവന്റെ ശ്രദ്ധ ആദ്യം ചെന്നെത്തുന്നത്. കാർ ബ്രാന്റുകളോടാണ് ഏറെ പ്രിയം. ഏറെ പ്രിയം ലോകത്തിലെ ഏതു വാഹനനിർമ്മാണക്കമ്പനിയുടെയും ലോഗോ ഗൗരീഷിന് മനഃപ്പാഠമാണ്. ലോകത്തിലെ ഏതുവാഹനത്തിന്റെയും ലോഗോ കണ്ടാലുടൻ വാഹനമേതെന്ന് പറയാനുള്ള ഈ കൊച്ചു മിടുക്കന്റെ കഴിവിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ലഭിച്ചിരിക്കുകയാണ്. ലാപ്ടോപ്പിൽ പ്രദർശിപ്പിച്ച 110 കാർബ്രാന്റുകൾ ഒരു മിനുട്ട് മുപ്പത് സെക്കന്റുകൊണ്ട് തിരിച്ചറിഞ്ഞു പറഞ്ഞതിനാണ് […]

FEATURED

അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി

പെരുമ്പാവൂർ: പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ (34) ആണ് മരിച്ചത്. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ താമസിച്ചുവന്നത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. ഇയാൾ സംഭവശേഷം ഓടി രക്ഷപ്പെട്ടു. രാവിലെ 7.30ന് ആയിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ ആകാശിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം […]

FEATURED

മേയർ ആര്യാ രാജേന്ദ്രന് സിപിഎമ്മിന്‍റെ അന്ത്യശാസനം; തെറ്റ് തിരുത്താൻ അവസാന അവസരം നൽകും

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജോന്ദ്രന് തെറ്റ് തിരുത്താൻ അവസാന അവസരം കൂടി നൽകാൻ പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനം. കോര്‍പറേഷൻ ഭരണത്തിലെ വീഴ്‌ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന് അഭിപ്രായം ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാർട്ടി തീരുമാനം. മേയർ സ്ഥാനത്തു നിന്നും ആര്യയെ മാറ്റിയാൽ അത് രാഷ്ട്രീയ ഭാവിയെ ബാധിച്ചെക്കുമെന്നതിനാലാണ് ഒരു അവസരം കൂടി നൽകാൻ പാർട്ടി തീരുമാനിച്ചത്. ഉന്നത നേതൃത്വവുമായി ആര്യാ രാജേന്ദ്രന് അടുത്ത ബന്ധം ഉണ്ടെന്നും അതിനാലാണ് മേയർ സംരക്ഷിക്കപ്പെടുന്നതെന്ന വിമർശനവും പാർട്ടി […]

FEATURED

ആലപ്പുഴയിൽ രോഗിയുമായി പോയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരുക്ക്

ആലപ്പുഴ: കരുവാറ്റയിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്. ദേശീയ പാതിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം. എറണാകുളത്തു നിന്നും കായംകുളത്തേക്കു വന്ന സൂപ്പർഫാസ്റ്റ് ബസും കൊല്ലത്തു നിന്നും ആലപ്പുഴ മെഡിക്കൽ കോളെജിലേക്ക് രോഗിയുമായി പോയ ആംബുലൻസുമാണ് അപകടത്തിൽപെട്ടത്. ആംബുലൻസിലുണ്ടായിരുന്ന 3 പേർക്കും ബസിലുണ്ടായിരുന്ന 2 പേർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

FEATURED

‘ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തും, അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് 4 വർഷ ബിരുദം’, മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തുമെന്നും അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് 4 വർഷ ബിരുദ കോഴ്‌സുകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 4 വർഷ കോഴ്‌സുകളുടെ പ്രവേശനോത്സവ പരിപാടി വിജ്ഞാനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഗവ. വിമൻസ് കോളെജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു കോഴ്‌സിലും പരാജയപ്പെടാതെ പഠിച്ചു കഴിവു തെളിയിക്കുന്ന വിദ്യാർഥികളുണ്ടാകും. അവർക്ക് ബിരുദാനന്തര പഠനം പൂർത്തിയാക്കുന്നതു വരെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുഖേന സ്‌കോളർഷിപ്പുകൾ നൽകിവരുന്നു. പുറമെ പ്രതിഭ തെളിയിക്കുന്ന ഗവേഷകർക്കായി പല തലങ്ങളിലുള്ള സ്‌കോളർഷിപ്പുകളും അവാർഡുകളും ലഭ്യമാക്കുന്നുണ്ട്. […]

FEATURED

കാഞ്ഞൂർ തെക്കേ അങ്ങാടിയിൽ റോഡിലേക്ക് മരം ഒടിഞ്ഞു വീണു; ഒഴിവായത് വൻ ദുരന്തം

കാലടി: കാഞ്ഞൂർ തെക്കേ അങ്ങാടിയിൽ ചൊവ്വര – വല്ലം കടവ് റോഡിൽ താന്നി മരം ഒടിഞ്ഞു വീണു. ഒഴിവായത് വൻ ദുരന്തം. സ്വകാര്യ വ്യക്തിയുടെ പാടത്ത് വെള്ളക്കെട്ടിൽ നിന്ന് കുതിർന്ന മരമാണ് കാറ്റിൽ മറിഞ്ഞ് വീണത്. നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. റോഡിൽ വാഹനങ്ങളോ, ആളുകളോ ഒന്നും ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായിരുന്നില്ല. മരം മറിഞ്ഞുവീണ് ഉടൻതന്നെ പുതിയേടം മെർച്ചന്റ് അസോസിയേഷന്റെ മുൻ ഭാരവാഹി ഡേവിസ് കളപ്പറമ്പൻ പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പർ കൂടിയായ വിജി ബിജുവിനെ […]

FEATURED

മികച്ച എൻഎസ്എസ് വോളന്റിയർ ആദിശങ്കരയിലെ എ.ഗൗരി

കാലടി: എപിജെ അബ്ദുൽകലാം കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ മികച്ച എൻ എസ് എസ് വോളന്റിയർ ആയി കാലടി ആദിശങ്കര എൻജിനീയറിങ് കോളജിലെ എ. ഗൗരി തിരഞ്ഞെടുക്കപ്പെട്ടു. വോളന്റിയർ സെക്രട്ടറി എന്ന നിലയിൽ കോളജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ വിവിധ സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾ ക്ക് നൽകിയ നേതൃത്വമാണ് ഈ നേട്ടത്തിന് അർഹയാക്കിയത്. വയനാട്ടിൽ വച്ച് നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. മികച്ച യൂണിറ്റിനും, പ്രോഗ്രാം ഓഫീസറിനും ഉള്ള ദേശീയ പുരസ്‌കാരം നേടിയതാണ് ആദിശങ്കരയിലെ […]

FEATURED

അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

പുനെ: പുനെയിലെ ലോണാവാല പ്രദേശത്തെ ബുഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേർ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചു. ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടെ അഞ്ച് പേർ ഞായറാഴ്ച മുങ്ങിമരിച്ചതായി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേർ ഡാമിനടുത്തുള്ള വെള്ളച്ചാട്ടത്തിന് താഴെ നിൽക്കുമ്പോൾ ശക്തമായ ഒഴുക്കിൽപെട്ട് ജലാശയത്തിലേക്ക് വീഴുകയായിരുന്നു. പുനെ സയ്യിദ് നഗറിലെ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്,” പൂനെ റൂറൽ എസ്പി പങ്കജ് ദേശ്മുഖ് പറഞ്ഞു. […]

FEATURED

ക്രഷർ ഉടമയുടെ കൊലപാതകം: രണ്ടാം പ്രതി പിടിയില്‍

തിരുവനന്തപുരം: കളിയാക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. രണ്ടാം പ്രതി സുനില്‍കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാംപ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. കൊലപാതകത്തിന് വേണ്ട ആയുധം വാങ്ങി നല്‍കിയത് ഇയാളാണ്. അമ്പിളിയെ കളിയിക്കാവിളയില്‍ കൊണ്ടുവിട്ടതും ഇയാളാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ 3 ദിവസമായി പൊലീസ് ഇയാള്‍ക്കായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഞായറാഴ്ച രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജിക്കല്‍ കട നടത്തുന്നയാളാണ് ഇയാള്‍. സുനില്‍കുമാറാണ് കൊലപാതകത്തിന് വേണ്ട ബ്ലേഡും […]