മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച
ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് മോദിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് രാഷ്ട്രപതി ക്ഷണിച്ചത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ തുടങ്ങിയവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. […]
‘പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകും’; ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വജയൻ. പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകുമെന്നും ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നതാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു. ”ഇന്ന് രാവിലെ മാധ്യമങ്ങളിൽ ഒരു പഴയ പുരോഹിതന്‍റെ വാക്കുകൾ കാണാനിടയായി. പ്രളയമാണ് ഈ സർക്കാരിനെ അധികാരത്തിലെത്തിച്ചത്. ഇനിയൊരു പ്രളയമുണ്ടാവുമെന്ന് ധരിക്കേണ്ട എന്നുമായിരുന്നു ആ പുരോഹിതന്‍റെ വാക്കുകൾ. പുരോഹിതന്‍മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. […]
സിയാലിൽ നിന്ന് ‘ലൂക്ക’ പറന്നു; കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ട് പോകാം
കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടു പോകാനുള്ള സൗകര്യം നിലവിൽ വന്നു. വ്യാഴാഴ്ച പുലർച്ചെ, ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിയാണ് ആദ്യമായി കൊച്ചിയിൽ നിന്ന് ദോഹ വഴി ദുബായിലേക്ക് പറന്നത്. ഖത്തർ എയർവെയ്‌സിലാണ് ‘ലൂക്ക’ കൊച്ചിയിൽ നിന്ന് ദോഹയിലെത്തിയത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ രാജേഷ് സുശീലൻ – കവിത രാജേഷ് ദമ്പതിമാരുടെ ഓമനയാണ് ലൂക്ക. ദുബായിൽ ബിസിനസ് നടത്തുകയാണ് രാജേഷ്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് സിയാലിന് ‘പെറ്റ് എക്സ്പോർട്ട്’ അനുമതി ലഭിച്ചതോടെ, […]
ഓടിക്കൊണ്ടിരുന്ന വാഗ്നർ കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കോനാട് ബീച്ചിൽ ഓടിക്കൊണ്ടിരുന്ന വാഗ്നർ കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കക്കോടി കുമാരസ്വാമി സ്വദേശി മോഹൻ ദാസ് ആണ് മരിച്ചത്. ബീച്ച് റോഡിലൂടെ കൊയിലാണ്ടി ഭാഗത്തേക്ക് പോയ കാറിന് പിന്നിൽ നിന്ന് പുക ഉയരുന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പിന്തുടർന്ന ട്രാഫിക് പൊലീസുകാർ വാഹനം നിർത്താനായി ആവശ്യപ്പെട്ടു. കാർ റോഡരികിലേക്ക് ഒതുക്കിയതിന് പിന്നാലെ തീ പടരുകയായിരുന്നു. സീറ്റ് ബെൽറ്റ് ഊരി കാറിൽ ഉണ്ടായിരുന്ന ആളെ […]
മാനസിക ബുദ്ധിമുട്ടുളള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ
അങ്കമാലി: മാനസിക ബുദ്ധിമുട്ടുളള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അയ്യമ്പുഴ ഉദയാ നഗർ പഴൂപ്പിള്ളി വീട്ടിൽ സജീവ് (49) നെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് ഇയാൾ ഉപദ്രവിച്ചത്. ഇൻസ്പെക്ടർ ഇ.കെ സോൾജിമോൻ ,എസ്.ഐ ജോർജ്, എ.എസ്.ഐ ഇ.ഡി ശ്രീജ സീനിയർ സി.പി.ഒ മാരായ പോൾ ജേക്കബ്ബ്, പ്രിൻസ്, നൈജോ സെബാസ്റ്റ്യൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഡോക്‌ടറുടെ വീട്ടിൽ മോഷണം; 17 പവൻ സ്വർണം കവർന്നു
തൃശൂർ: നഗര പരിധിയിൽ ഡോക്‌ടറുടെ വീട്ടിൽ മോഷണം. അയ്യന്തോളിലെ ഡോ. കുരുവിളയുടെ വീട്ടിൽ നിന്നാണ് 17 പവനോളം സ്വർണം കവർന്നത്. വീട്ടിലെ സിസിടിവി ക്യാമറകളും നശിപ്പിച്ചനിലയിലാണ്. കഴിഞ്ഞദിവസമായിരുന്നു സംഭവം. മകന്‍റെ പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഡോക്‌ടറും കുടുംബവും ഒരു മാസത്തോളമായി വിദേശത്തായിരുന്നു. വ്യാഴാഴ്ച രാവിലെ ജോലിക്കാരി വീട് വൃത്തിയാക്കാനായി എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വീടിന്‍റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നനിലയിലായിരുന്നു. ഇതുവഴിയാണ് മോഷ്ടാക്കൾ അകത്തു കയറിയതെന്നാണ് വിവരം. വീട്ടിലുണ്ടായിരുന്ന സ്വര്‍ണമാലയും രത്‌നം പതിപ്പിച്ച മോതിരങ്ങളുമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ പൊലീസും ഡോഗ് […]
കേരളത്തിൽ മഴ അതിശക്തമാകുന്നു; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിൽ മഴ അതിശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്തെ 2 ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത. മലപ്പുറം, വയനാട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ജില്ലകളിലും രാവിലെ മുതൽ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാകട്ടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, […]
കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ എട്ടിക്കുളത്തെ മുഹമ്മദ് ഷമീറാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയുറക്കത്തിനിടെയാണ് അപകടം. കോൺക്രീറ്റ് പാളിക്കൊപ്പം ഫാൻ താഴേക്കുപതിക്കുകയായിരുന്നു. ഷമീറിന്‍റെ നെഞ്ചിന് താഴെയാണ് ഫാനും കോൺക്രീറ്റ് പാളിയും വീണത്. എന്നാൽ തുടക്കത്തിൽ ഷമീറിന് അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ല. ദേഹത്തുണ്ടായിരുന്ന സിമന്‍റും പൊടിയുമെല്ലാം പുറത്തുണ്ടായിരുന്ന തൊഴിലാളികളെ വിളിച്ച് ഷമീർ തന്നെ വൃത്തിയാക്കിച്ചു. എന്നാൽ വൈകീട്ടോടെ വേദന കൂടുുകയായിരുന്നു. ഷമീറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ചര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: അഞ്ചര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ട മാൽ സ്വദേശി സമീർ ദിഗൽ(38) നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി വരുന്ന വഴി മുടിക്കൽ പവർഹൗസ് ജംഗ്ഷന് സമീപം വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കിലോയ്ക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് അവിടെ നിന്ന് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് വിൽക്കുന്നത്. അതിഥി ത്തൊഴിലാളികൾക്കിടയിലും തദ്ദേശിയർക്കുമാണ് വിൽപ്പന. ഒഡീഷയിൽ നിന്നും ട്രയിൻ മാർഗം ആലുവയിലെത്തിയ സമീർ ദിഗൽ […]