കരിപ്പൂരില്‍ ഇറക്കേണ്ട വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കി, യാത്രക്കാരുടെ പ്രതിഷേധം
കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ ഇറക്കേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. അഞ്ച് വിമാനങ്ങളാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. ഇതില്‍ നാല് വിമാനങ്ങള്‍ പിന്നീട് കരിപ്പൂരിലേക്ക് തന്നെ തിരികെ പോയി. ഒരു വിമാനം നെടുമ്പാശ്ശേരിയില്‍ തന്നെ തുടരുകയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയില്‍ തന്നെ തുടരുന്നത്. വിമാനം കൊച്ചിയില്‍ ഇറക്കിയതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. വിമാനത്തില്‍ തിരികെ കോഴിക്കോടേക്ക് എത്തിക്കണമെന്നായിരുന്നു ആവശ്യം. വിമാനത്താവളത്തിലേക്ക് പോകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാര്‍ ഇത് നിരസിക്കുകയായിരുന്നു.
റാഗിങ്ങിൻ്റെ പേരിൽ പത്താം ക്ലാസുകാരന് ക്രൂരമർദ്ദനം
കൽപ്പറ്റ: വയനാട്ടിൽ റാഗിങ്ങിൻ്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദനം. ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥ(15)നാണ് പരിക്കേറ്റത്. മർദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തി. മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. ചെവിക്കും സാരമായ പരിക്കുണ്ട്. പരിചയപ്പെടാനെന്ന് പറഞ്ഞാണ് ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്ന് വിദ്യാർഥി പറയുന്നു. ബത്തേരി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.
അങ്കമാലിയിൽ വീട്ടിൽ തീപിടുത്തം. ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം
അങ്കമാലി: അങ്കമാലിയിൽ വീട്ടിൽ തീപിടുത്തം നാലുപേർ വെന്തുമരിച്ചു. അച്ഛനും അമ്മയും 2കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്‌വിൻ (5) എന്നിവരാണ് മരിച്ചത്. വീടിന്റെ മുകളിലിത്തെ നിലയിലെ മുറിയാണ് കത്തിയത്. ശനിയാഴ്ച പുലർച്ചെ വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണമെന്ന് കരുതുന്നു. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയിൽ […]
മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞു; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂർ മയ്യിലിൽ ബന്ധുക്കളായ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. മയ്യിൽ ഇരുവാപ്പുഴ ചീരാച്ചേരിയിലാണ് വൈകിട്ട് അപകടം ഉണ്ടായത്. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ്, അഭിനവ്, ജോബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് രണ്ടുപേർ പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ചാടിയ ഒരാളും മരിച്ചു. കൂടെയുണ്ടായിരുന്ന ഒരു വിദ്യാർത്ഥി നീന്തി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കരയ്ക്ക് കയറ്റിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17-ന്
കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17-ന്. കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി […]
റാങ്ക് നേടിയവരെയും, വിവിധ പുരസ്കാരം നേടിയവരെയും അനുമോദിച്ചു
കാലടി: കാലടി ശ്രീ ശങ്കര കോളേജിൽ വിവിധ പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളയും, വിവിധ പുരസ്കാരം നേടിയവരെയും പിടിഎ അനുമോദിച്ചു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. പ്രീതി നായർ അധ്യക്ഷത വഹിച്ചു. പിടിഎ സെക്രട്ടറി ഡോ മിനി പിടിഎ അംഗങ്ങൾ ആയ പി ആർ മോഹനൻ, സിൽവി ബൈജു, ടോം വർഗീസ്, കെ പി സുനി, ഡോ രതീഷ് സി നായർ, […]
മദ്യപിക്കാൻ പണം നൽകിയില്ല; അസംസ്വദേശി ചുറ്റികകൊണ്ട് വീട്ടുടമയുടെ തലയ്ക്കടിച്ചു
കോട്ടയം: മധ്യവയസ്കനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച കേസിൽ അസം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗോകുൽ ഗാർഹ് (34) എന്നയാളെയാണ് പാമ്പാടി പോലീസ് പിടികൂടിയത്. പരിക്കേറ്റ പാമ്പാടി കങ്ങഴ സ്വദേശിയായ മധ്യവയസ്കന്റെ വീട്ടിലെ ജോലിക്കാരനാണ് ഗോകുൽ. മദ്യപിക്കുന്നതിന് പണം ചോദിച്ചപ്പോൾ നൽകാതിരുന്നതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന. കഴിഞ്ഞദിവസം ഉച്ചയോടെ മധ്യവയസ്കൻ നടത്തിയിരുന്ന കങ്ങഴയിലുള്ള ഹാർഡ് വെയർ സ്ഥാപനത്തിലെത്തി ചീത്ത വിളിക്കുകയും തുടർന്ന് അവിടെയുണ്ടായിരുന്ന ചുറ്റികയെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ […]
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച
ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് മോദിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് രാഷ്ട്രപതി ക്ഷണിച്ചത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ തുടങ്ങിയവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. […]