FEATURED

പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു

പാലക്കാട്: പാലക്കാട് ആര്യമ്പാവിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന എസ്ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്ഐ ശിവദാസൻ, സിപിഒ ഷെമീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. നാട്ടുകല്ലിൽ നിന്ന് ശ്രീകൃഷ്ണപുരത്തേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ജീപ്പിന്‍റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. കടയക്കും കേടുപാട് സംഭവിച്ചു. ജീപ്പിന്‍റെ നിയന്ത്രണം വിടാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

FEATURED

കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ്‌ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

FEATURED

ആദിശങ്കരയിൽ ഗ്രാജുവേഷന്‍ സെറിമണി

കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയില്‍ ഗ്രാജുവേഷന്‍ സെറിമണി നടന്നു. കെഎസ്ഐഡിസി മാനേജിങ്ങ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, വിവിധ കായിക ഇനങ്ങളില്‍ യൂണിവേഴ്സിറ്റി തലത്തില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ഡോ. എം. എസ് മുരളി, അസോസിയേറ്റ് പ്രഫസര്‍ എസ്. ഗോമതി, അസിസ്റ്റന്‍റ് പ്രഫസര്‍ അലന്‍ മാത്യൂ […]

FEATURED

ആമസോൺ ഓർഡറിനൊപ്പം പെട്ടിക്കുള്ളിൽ ജീവനുള്ള മൂർഖൻ

ബംഗളൂരു: ആമസോണിന്‍റെ കൊറിയർ പാക്കറ്റിനുള്ളിൽ ജീവനുള്ള മൂർഖൻ പാമ്പ്. ബംഗളൂരുവിലെ ദമ്പതികളാണ് ആമസോണിൽ നിന്നുള്ള ഭയപ്പെടുത്തുന്ന അനുഭവം വീഡിയോ അടക്കം പങ്കു വച്ചിരിക്കുന്നത്. സറാജ്പുരിൽ നിന്നുള്ള ഐടി കമ്പനി ജോലിക്കാരായ ദമ്പതികൾ എക്ബോക്സ് കൺട്രോളറാണ് ആമസോണിൽ നിന്ന് ഓർഡർ ചെയ്തിരുന്നത്. പക്ഷേ പാക്കറ്റ് തുറന്നപ്പോൾ ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിൽ കുടുങ്ങിയ മൂർഖൻ പാമ്പ് പുറത്തേക്കിഴഞ്ഞു നീങ്ങി. ദമ്പതികൾ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തെ ഗൗരവത്തിൽ എടുക്കുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ആമസോണിന്‍റെ ഇന്ത്യ വക്താവ് […]

FEATURED

4 വയസുകാരന്‍റെ മരണം: അനസ്തേഷ്യ അമിത അളവിൽ നൽകിയതു കൊണ്ടെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്

മലപ്പുറം: കൊണ്ടോട്ടിയിൽ ചികിത്സക്കിടെ 4 വയസുകാരൻ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് സ്ഥിരീകരണം. അനസ്തേഷ്യ നൽകിയ അളവ് വർധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്. കളിക്കുന്നതിനിടെ അണ്ണാക്കിൽ കമ്പുതട്ടി കുട്ടിക്ക് മുറിവേറ്റിരുന്നു. തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. അന്നുതന്നെ അനസ്തേഷ്യ നൽകിയതിലെ പിഴവാണ് […]

FEATURED

‘അമ്മ’ പ്രസിഡന്‍റായി മൂന്നാമതും മോഹൻലാൽ

കൊച്ചി: മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റായി മോഹൻലാൽ തുടരും. മൂന്നാം തവണയാണ് മോഹൽലാൽ അമ്മ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മറ്റാരും പത്രിക നൽകിയിരുന്നില്ല. അതേ സമയം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് പദവികളിലേക്കുള്ള തെരഞ്ഞടുപ്പ് ജൂൺ 30ന് നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്‍ററിലാണ് തെരഞ്ഞെടുപ്പു നടത്തുക. നിലവിൽ അമ്മയിൽ അംഗത്വമുള്ള 506 പേർക്കാണ് വോട്ടിങ് അവകാശമുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ […]

FEATURED

കോവിഡ് കാലത്ത് ബുക്ക് ചെയ്ത ഹോട്ടൽ റൂമിന്റെ റീഫണ്ട് നൽകിയില്ല; കാലടി സ്വദേശിക്ക്‌ 62,000 രൂപ ഹോട്ടൽ നഷ്ടപരിഹാരം നൽകണം

കൊച്ചി : കോവിഡ് കാലത്തെ റീഫണ്ട് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് ലംഘിക്കുകയും ഉപഭോക്തൃ അവകാശങ്ങൾ അവഗണിക്കുകയും ചെയ്ത ഹോട്ടലുടമ സേവനത്തിലെ ന്യൂനതയും അന്യായമായ വ്യാപാര രീതിയും അവലംബിച്ചതിനാൽഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ഡി. ബി.ബിനു പ്രസിഡണ്ടും വി.രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവ് നൽകി. കാലടി സ്വദേശി സന്ദീപ് രവീന്ദ്രനാഥ്, ആൻഡമാൻ ദീപിൽ പ്രവർത്തിക്കുന്ന സിഷെൽ ഹോട്ടൽ റിസോർട്ട് & സ്പാ  എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. […]

FEATURED

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ; ആണ്‍ സുഹൃത്തിനെതിരെ പോക്സോ പ്രകാരം കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്തിനെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്ലുവൻസർ കുടിയായ യുവാവിനെതിരെ കേസെടുത്തത്. മുൻപ് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്ന് അച്ഛൻ പറഞ്ഞു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. […]

FEATURED

ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്

കാലടി: സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്റ്റേഷൻ സാക്ഷിയായത്. സാമ്പത്തിക പ്രതിസന്ധകൾക്കിടയിലും കളഞ്ഞ് കിട്ടിയ സ്വർണമാല ഉടമയ്ക്ക് നൽകി വീട്ടമ. ഇതിന് സാക്ഷിയായത് കാലടി പോലീസ് സ്റ്റേഷനും അവിടുത്തെ പോലീസുകാരും. മലയാറ്റൂർ സ്വദേശിനി ബിന്ദുവിനാണ് ശനിയാഴ്ച്ച വൈകീട്ട് കാലടി ടൗണിൽ നിന്നും മാല കളഞ്ഞ് കിട്ടുന്നത്. വീടുകളിൽ ശുചീകരണ ജോലിചെയുകയാണ് ബിന്ദു. ജോലികഴിഞ്ഞ് മടങ്ങിവ വരുമ്പോഴാണ് മാല ലഭിക്കുന്നതും. സ്വർണമാണെന്ന് മനസിലായില്ലായിരുന്നു. വീട്ടിൽ ചെന്നപ്പോൾ മകൾ പറഞ്ഞ് സ്വർണമാണോ എന്ന് നോക്കുവാൻ. പരിശോധിച്ചപ്പോൾ ഒന്നര പവൻ […]